മോനേ… മോൻ ഇന്ന് രാവിലെ ആ കാർഡ് തന്നപ്പോൾ, വേണ്ട എന്നായിരുന്നു ഞാൻ പറഞ്ഞത്, പക്ഷെ മോനെ, നീ ആ കാർഡ് തന്നത് കൊണ്ട് മാത്രം, എന്റെ പേരക്കുട്ടി.
ദേവകിയമ്മേ…. ആ കാർഡ് നിങ്ങളുടെ കയ്യിൽ തന്നെ വച്ചു കൊള്ളു.
അയ്യോ അത് വേണ്ട മോനെ.
പെട്ടെന്ന് എന്തെങ്കിലും പണത്തിന് ആവശ്യം വന്നാൽ, അതിൽ നിന്നും എടുത്തു കൊള്ളുക എനിക്ക് പ്രശ്നമൊന്നുമില്ല,
അത് വേണ്ട, മോനെ,
ദേവകിയമ്മേ.. നിങ്ങളെ ഞാൻ ഒരു അമ്മയുടെ സ്ഥാനത്ത് കാണുന്നത്, ഒരു മകൻ പറയുന്നത് അമ്മ കേൾക്കില്ലേ.
എന്റെ പൊന്നു മോനെ, ഞാനും ജന്മം നൽകിയിട്ടുണ്ട്, രണ്ടു കുട്ടികൾക്ക്, അവർക്കാർക്കും എന്നെ വേണ്ട, എനിക്ക് ദൈവം തന്ന മകനാ നീ, ഞാൻ പ്രസവിക്കാത്ത എന്റെ മകൻ.
സത്യത്തിൽ ആ വാക്കുകൾ എനിക്ക് പകർന്ന സന്തോഷം എത്രമാത്രമാണെന്ന് പറയാൻ ആ വില്ല. ആ കണ്ണുകളിൽ ഒരു അമ്മയുടെ വാത്സല്യം നിറഞ്ഞു തുളുമ്പുന്നു ഉണ്ടായിരുന്നു.
മോനെ ഈ കാർഡ് നീ വാങ്ങണം.
എന്തിനാ ദേവകിയമ്മേ…
അത് അവൻ, രാജൻ കണ്ടിട്ടുണ്ട്, ഇനി ആ പണത്തിനു വേണ്ടി അവൻ വരും, അമ്മ അവന് ആവശ്യമില്ല പക്ഷേ അമ്മയുടെ കയ്യിൽ പണമുണ്ടെങ്കിൽ അത് അവന് വേണം.
ദേവകിയമ്മേ ആ പണം അത് എന്റെയാണ്, അതു കൊണ്ടു തന്നെ ദേവകിയമ്മക്കല്ലാതെ ഈ പണത്തിൽ മറ്റാർക്കും അധികാരവുമില്ല, ഇതിലെ പണം അമ്മയ്ക്ക് ആവശ്യത്തിനു ചിലവാക്കാൻ ഉള്ളതാണ്, അതെങ്ങനെ ചെലവാക്കിയാലും എനിക്ക് പ്രശ്നവുമില്ല. അതു കൊണ്ട് ദേവകിയമ്മ തന്നെ ഈ കാർഡ് കയ്യിൽ വച്ചാൽ മതി.
അത് മോനെ,
ഞാൻ പറഞ്ഞല്ലോ ദേവകിയമ്മ, കൂടുതലൊന്നും ചിന്തിക്കാതെ പോയി കിടന്നുറങ്ങു, നേരം ഒരുപാടായി.
അവർ പിന്നെയും എന്നെ ഒരുപാട് നിർബദ്ധിച്ചു , ആ കാർഡ് തിരിച്ചേൽപ്പിക്കാൻ ആയി, പക്ഷേ തന്റെ പരിശ്രമങ്ങളെല്ലാം വിഫലം ആയതു കൊണ്ട്, നിരാശയോടെ അവർ അവരുടെ മുറിയിലേക്ക് നടന്നു, സന്തോഷത്തോടെയാണ് അവർ പോകുന്നത് ഞാൻ നോക്കി നിന്നത്. അവർ പോയതും, ഒലീവയുടെ രൂപം തെളിഞ്ഞു.
മാക്സ്..
ഒലിവ്, ദേവകിയമ്മ പറഞ്ഞത് നീ കേട്ടോ,
കേട്ടു മാക്സ്,
ഇപ്പൊ നിനക്കെന്തെങ്കിലും പറയാനുണ്ടോ, ചില സന്ദർഭങ്ങളിൽ മനുഷ്യന് പണം അത്യാവശ്യമായി വേണം, ആ സമയങ്ങളിൽ ചോദിക്കാതെ എടുക്കേണ്ടി വരും.
പേരക്കുട്ടിയുടെ പിറന്നാളിന് സമ്മാനം നൽകാൻ ആയിരം രൂപ ചോദിച്ചവർക്ക്, വയ്യാതെ കിടക്കുന്ന പേരക്കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പണം നൽകുവാനായി,
അത് മാക്സ്,
പേരക്കുട്ടിയെ ജീവനാണ് ദേവകിയമ്മയ്ക്ക് , ആ ജീവനു വേണ്ടി ആ പണം ചിലവാക്കി എങ്കിൽ എന്താണ് തെറ്റ്, ഇന്ന് ഞാൻ അനുഭവിക്കുന്ന സന്തോഷം വളരെ വലുതാണ്, അതോടൊപ്പം ദേവകിയമ്മയ്ക്ക് എന്നോടുള്ള സ്നേഹത്തിന്റെ അളവ് കൂടിയതെ ഉള്ളൂ…
ശരിയാണ് മാക്സ് ഞാൻ കാർഡിലെ ട്രാൻസാക്ഷൻസ് ചെക്ക് ചെയ്തിരുന്നു, അപ്പോളോ ഹോസ്പിറ്റൽ ബില്ലടയ്ക്കാൻ ആണ് കാർഡ് ഉപയോഗിച്ചിരിക്കുന്നത്.
ഒലീവ, ഇപ്പോഴും നീ സംശയത്തിൻ്റെ കണ്ണുകളോടെയാണ് ദേവകിയമ്മയെ നോക്കുന്നത്.
ഒരിക്കലുമല്ല മാക്സ്,
തീർച്ചയായും അങ്ങനെയാണ് ഒലീവ, അവൻ അത് പറഞ്ഞ ഉടനെ തന്നെ നീ ട്രാൻസാക്ഷൻ ചെക്ക് ചെയ്തു. പക്ഷെ അവരത് പറഞ്ഞ സമയം തന്നെ ഞാനത് വിശ്വസിച്ചിരുന്നു. നീ വിവേകത്തോടെ ചിന്തിക്കുന്നു, ഞാൻ മനസ്സുകൊണ്ട് ചിന്തിക്കുന്നു, അതാണ് നമ്മൾ തമ്മിലുള്ള അന്തരം.
നീയെന്താണ് പറഞ്ഞു വരുന്നത്.
ഒലിവ അവരത് പറയുമ്പോൾ, ആ കണ്ണിൽ ഉണ്ടായിരുന്ന വ്യഥ, ആ കണ്ഠമിടറിയത്, ആ വാക്കുകളിലെ സത്യസന്ധത, അവർ പറഞ്ഞ ഓരോ വാക്കുകളിലെയും ദുഃഖത്തിൻ്റെ ആഴം, ഇതെല്ലാം വെച്ചാണ് ഞാൻ അവർ പറഞ്ഞത് സത്യമാണെന്ന്, സ്ഥിരീകരിച്ചത്. എന്നാൽ നീ, ട്രാൻസാക്ഷണൽ ഡീറ്റെയിൽസ്, ചെക്ക് ചെയ്തതിനു ശേഷമാണ്, അത് ഉറപ്പിച്ചത്.
അങ്ങനെയാണ് ചെയ്യേണ്ടത് മാക്സ്,
ഒരു പക്ഷേ, എ ടി എം കൗണ്ടറിൽ നിന്നും അവർ പണം പിൻവലിച്ച്, ഹോസ്പിറ്റലിലെ ബില്ല് അടച്ചിരുന്നു എങ്കിൽ, നിനക്ക് അത് കണ്ടെത്താനാവും ആയിരുന്നോ
അത് ഞാൻ, എനിക്കവരുടെ മൈൻഡ് ചെയ്യാനാവും,
ഇതിനെക്കുറിച്ച് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല, എനി ഇതിനെ കുറിച്ച് നമ്മൾ തമ്മിൽ ഒരു ചർച്ചയും വേണ്ട.
ശരി മാക്സ്, ഈയൊരു കാര്യം, നിന്റെ ഇഷ്ടത്തിന് ഞാൻ വിട്ടു തന്നിരിക്കുന്നു. നാളെ ഒരിക്കൽ ഇതു കൊണ്ട് എന്തു പ്രശ്നം വന്നാലും അത് നീ തന്നെ നേരിടേണ്ടി -വരും.
ഒക്കെ ഒലീവ, അത് ഞാൻ തന്നെ നേരിട്ട് കൊള്ളാം.
മാക്സ് സമയം ഒരുപാടായി.
ഒലീവ, എന്തോ എനിക്ക് ഉറക്കം വരുന്നില്ല.
മാക്സ്,
അത് ഒലീവ ഞാൻ മെൽറ്റ പറഞ്ഞ വാക്കുകളെ കുറിച്ച് ചിന്തിക്കുകയാണ്.
എന്ത്,
എന്റെ ബലഹീനതയും, എൻ്റെ ബലവും. അത് എന്തായിരിക്കും.
അതൊക്കെ പിന്നെ സംസാരിക്കാം, നീ ഇപ്പോ ഉറങ്ങാൻ നോക്ക്.
ഒലീവ , ഇന്ന് ഞാൻ ഒത്തിരി സന്തോഷത്തിലാണ്, ഇപ്പോൾ ഉറക്കമില്ല, ഉറക്കം വരുമ്പോൾ ഞാൻ പോയി കിടന്നുറങ്ങി കൊള്ളാം.
നിന്റെ ഇഷ്ടം പോലെ മാക്സ്,
ആകാശത്തെ, ചന്ദ്രനെയും നോക്കി, ഞാനാ ബാൽക്കണിയിൽ ഇരുന്നു , നിദ്രാദേവി കടാക്ഷിക്കും നേരത്തിനായി , ആ നിമിഷവും കാത്ത്.
?????
സിമോണിയയുടെ മുറിയുടെ വാതിൽ ആരോ മുട്ടുന്നുണ്ട്, ആ ശബ്ദം കേട്ടാണ് സിമോണിയ, ഉറക്കത്തിൽ നിന്നും ഉണർന്നത്. അവൾ പതിയെ വാതിൽ തുറന്നു.
എയ്ഞ്ചൽ, നീയെന്താ ഈ രാത്രി,
അമ്മേ എനിക്ക് കുറച്ചു സംസാരിക്കണം.
അതും പറഞ്ഞു കൊണ്ട് എയ്ഞ്ചൽ മുറിയുടെ അകത്തേക്ക് കയറി, അമ്മയുടെ ബെഡിൽ കയറികിടന്നു., വാത്സല്യത്തോടെ സിമോണിയയും അവൾക്കരികിൽ കിടന്നു .
അമ്മേ…..
ഉം… എന്താ മോളെ,
മാക്സ് എനിക്ക് വ്യത്യസ്തമായി തോന്നുന്നു.
ഒരു ചെറു പുഞ്ചിരിയോടെ ആണ് സിമോണിയ അതിനു മറുപടി നൽകിയത്.
ഉം…എന്തുപറ്റി,
അത് അമ്മേ ഇന്നവൻ ജോലിക്കു നിൽക്കുന്ന ഒരു ആൻറില്ലായി സംസാരിച്ചത്,
എന്തേ…
അവൻ അവരെ അമ്മയെപ്പോലെ കാണുന്നത്.
ദേവകിയമ്മയെ കുറിച്ചാണോ… എയ്ഞ്ചൽ നീ പറഞ്ഞു വരുന്നത്,
അത് ,അമ്മയ്ക്ക് എങ്ങനെ അറിയാം.
അതോ.ഇന്നലെ, രാത്രി മാക്സ് താഴേക്ക് വന്നിരുന്നു, ഞാൻ അവനോട് കുറച്ചധികം സംസാരിച്ചിരുന്നു, അപ്പോ രാത്രി ഇവിടെ വന്നതിൻ്റെ കാരണം അവൻ പറഞ്ഞിരുന്നു.
അവൻ പറഞ്ഞത് എന്താണെന്ന് അറിയാനുള്ള ത്വരയോടു കൂടിയാണ് അവൾ അത് ചോദിച്ചത്.
അവൻ ,എന്താ അമ്മേ പറഞ്ഞത്,
അവൻ ദേവകിയമ്മ കെ കാണാൻ വേണ്ടി വന്നത് ആണെന്നും , അവർ അവനൊരു അമ്മയെ പോലെ ആണെന്നും , അവൻ എന്നോട് പറഞ്ഞു.
അമ്മ അവൻ അവർക്ക്, ഇന്നൊരു ക്രെഡിറ്റ് കാർഡ് കൊടുത്തിരുന്നു, അതിൽ നിന്നും അവർ ഒരു ലക്ഷം രൂപയ്ക്ക് എടുത്തത് ചിലവാക്കി, ഒലീവയും അവനെ അതിൻ്റെ പേരിൽ ചീത്ത പറഞ്ഞു, അതൊന്നും കാര്യമാക്കാതെ, ആ കാർഡ് അവൻ അവരെ തന്നെ ഏൽപ്പിച്ചു.
അവന്റെ മനസ്സ് നന്മ നിറഞ്ഞതാണ്, എയ്ഞ്ചൽ, അതു കൊണ്ട് തന്നെയാണ് ഞാൻ നിന്നോട് അവനെ ജീവിതപങ്കാളി ആക്കുവാൻ പറഞ്ഞത്.
അത് ഇവിടെ വന്നതിനു ശേഷം അല്ലേ അമ്മയ് മനസ്സിലായത്, അതിനു മുമ്പ് അല്ലെ അമ്മയത് പറഞ്ഞത്.
അല്ല എയ്ഞ്ചൽ, അവൻ്റെ മനസ്സിലെ നന്മ ഞാൻ അവിടെ നിന്ന് മനസ്സിലാക്കിയതാണ്.
അത് എങ്ങനെ,
അന്ന് ഞാൻ മുട്ടിൽ നിൽക്കുന്ന സമയം, അത് കണ്ടു നിൽക്കാനാവാതെ, എന്നോട് െന്ന് എഴുന്നേറ്റ് നിൽക്കാൻ അവൻ ആവശ്യപ്പെട്ടത് ഓർമ്മയുണ്ടോ , അവൻ്റെ അമ്മയെ പോലെ തന്നെയാണ് അവനും .
മാക്സിൻ്റെ അമ്മയെ അമ്മയ്ക്ക് അറിയാമോ..?
അവൾ എന്റെ സുഹൃത്തായിരുന്നു, എയ്ഞ്ചൽ.
ആൻ്റിയെ കുറിച്ച് കൂടുതൽ പറയാമോ.. അമ്മേ…
അത് നമുക്ക് പിന്നീട് സംസാരിക്കാം, ഇപ്പോ മാക്സിനെ കുറിച്ച് പറയാം.
സേവ്യേഴ്സ് ആമിയുടെ, അധികാരം അവനിൽ ഉണ്ട്, ആ അധികാരമുള്ളവർക്ക്, മറ്റു ഗ്രഹങ്ങളിൽ വസിക്കുന്ന ഏലിയൻസിനെ, നിയന്ത്രിക്കാനും അടിമപ്പെടുത്താനും തടങ്കലിൽ ആക്കാനും അധികാരമുണ്ട്.
പക്ഷേ അവന് മറ്റുള്ളവരെ റെസ്പെക്ട് ചെയ്യാനാണ് ഇഷ്ടം, ആരെയും താഴ്ത്തിക്കെട്ടുവാർ ആഗ്രഹിക്കുന്നില്ല, അവനിലെ നന്മ കണ്ടപ്പോഴേ ഞാൻ തീരുമാനിച്ചു, നിനക്ക് ചേർന്നത് അവൻ തന്നെയാണ് എന്ന്.
അത്, അമ്മേ..
എയ്ഞ്ചൽ, അവനോട് ഞാൻ സമ്മതമാണോ എന്ന് ചോദിച്ചിരുന്നു., അപ്പോൾ അവൻ തന്ന മറുപടി നിന്റെ സമ്മതം ചോദിക്കാനാണ്.
എനിക്ക് അവനോട് ട് ദേഷ്യം ഉള്ളത് അവനറിയാ.. അതുകൊണ്ടാ…
അവിടെയാണ് എയ്ഞ്ചൽ നിനക്ക് മാക്സിനെ കുറിച്ചുള്ള ചിന്ത പിഴച്ചത്.
അമ്മേ…
അതേ എയ്ഞ്ചൽ , നിൻ്റെ അമ്മയായ ഞാനാണ് അവനോട് ആവശ്യപ്പെട്ടത്, അപ്പോൾ അവൻ തയ്യാറാണെങ്കിൽ, നിണ സമ്മതിപ്പിക്കേണ്ടത് എന്റെ കടമയാണ്,എന്റെ നിർബന്ധത്തിനു വഴങ്ങി നീ വിവാഹം കഴിക്കുകയും ചെയ്യും.
അത് അമ്മേ..
അവൻ നിനക്കു വില കല്പിച്ചു, ഒരു പെണ്ണിനെ, അവളുടെ ആഗ്രഹങ്ങളെ, ചിന്തകളെ, അധികാരത്തെ, നിരസ്കരിക്കാത്ത ഒരു പുരുഷനെ കിട്ടുകയെന്നത്, വിരളമാണ്. ആ കാര്യത്തിൽ ഒരു സ്പെഷ്യൽ ക്യാരക്ടർ ആണ് മാക്സ്.
എയ്ഞ്ചൽ എന്തോ ഗാഢമായി ചിന്തിക്കുകയായിരുന്നു.
എയ്ഞ്ചൽ, നിന്റെ തീരുമാനം എന്താണ്, എനിക്ക് അതാണ് അറിയേണ്ടത്.
അത് അമ്മേ എനിക്ക്,
നിനക്ക് വേണ്ട സമയം നീയെടുത്തോ, നിങ്ങളുടെ വിദ്യാഭ്യാസം കഴിയുന്നതു വരെ, നിങ്ങൾക്ക് സമയം ഉണ്ട്, ശരിയേത് തെറ്റേത് എന്ന ചിന്തിച്ചതിനു ശേഷം, ഉത്തരം നൽകിയാൽ മതി.
അമ്മയത് കൂടെ പറഞ്ഞപ്പോൾ അവൾക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ ഉണ്ടായിരുന്നില്ല, അതുകൊണ്ട് തന്നെ, വളരെ പെട്ടെന്ന്, അവിടെ നിന്നും അവൾ വിട വാങ്ങി.
?????
കോളേജിലേക്ക് പോകുവാൻ, കാറിൽ കയറിയിരുന്നു. സമയം കുറച്ച് ആയിട്ടും കാർ സ്റ്റാർട്ട് ആവാതെ തന്നെ നിന്നു. അതിൻ്റെകാരണം എനിക്കും മനസ്സിലായില്ല.
ഒലിവ.
എന്താ മാക്സ്,
സമയം പോകുന്നു, കോളേജിൽ പോകണ്ടേ
പോകേണ്ടതുണ്ട് മാക്സ്, ഒരാളെ കാത്തിരിക്കുകയാണ്.
ആരെ,
എയ്ഞ്ചൽ
എന്താ കീ വ നീ എന്താണ് ഈ പറയുന്നത്,
രണ്ടുപേരും ഒരു കോളേജിലേക്ക് ആണ്, പിന്നെ ഒരുമിച്ച് പോയാൽ എന്താണ് പ്രശ്നം.
ഒലീവ അവൾ വരില്ല, അവൾക്ക് എന്നോട് ദേഷ്യം ആണ്, എന്റെ കൂടെ വരാൻ അവൾ ആഗ്രഹിക്കില്ല, അതെനിക്ക് ഉറപ്പാണ്.
അത് നീ തന്നെ ഉറപ്പിച്ചാൽ മതിയോ..?
അത് ഒലീവ ഞാൻ പറയുന്നത്,
അതു പറഞ്ഞു പൂർത്തി ആക്കുന്നതിനു മുന്നേ, എയ്ഞ്ചൽ കാറിന് അരികിൽ എത്തിയിരുന്നു, അത്ഭുതത്തോടെയാണ് ഞാനവളെ നോക്കിയത്, ഡോർ തുറന്ന്,എനിക്ക് അരികിൽ അവൾ ഇരുന്നു.
ഇപ്പൊ എന്തായി മാക്സ്,
ഒലീവയുടെ ശബ്ദം കാതിൽ പതിഞ്ഞെങ്കിലും, ആ ചോദ്യത്തിന് ഒലീയ്ക്ക് നൽകുവാൻ മറുപടി എൻ്റെ പക്കൽ ഉണ്ടായിരുന്നില്ല, അതു കൊണ്ട് തന്നെ ഞാൻ മൗനം പാലിച്ചു..
കോളേജ് ലക്ഷ്യമാക്കി കാർ പതിയെ ചലിച്ചു തുടങ്ങി, പതിവിലും വേഗത കുറഞ്ഞ ആണ് കാർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. സത്യത്തിൽ എനിക്ക് ചിരിയാണ് വന്നത്. വേഗത കുറഞ്ഞു അതിന്റെ കാരണം എനിക്ക് നല്ലതു പോലെ അറിയാം.എനിക്കും എയ്ഞ്ചലിനും വേണ്ടി കൂടുതൽ സമയം ഒരുക്കാനായി ഒലീവയുടെ നുറുങ്ങു വിദ്യകൾ.
എയ്ഞ്ചൽ ചുവന്ന ചുരിദാർ ആണ് ധരിച്ചിരിക്കുന്നത്. ചുവപ്പ് അവൾക്ക് നന്നായി ഇണങ്ങുന്നുണ്ട്. കരിമഷിയെഴുതിയ മിഴികൾ, കൂടുതൽ വശ്യത കൈവരിച്ചിരുന്നു. അവളുടെ ചെഞ്ചുണ്ടുകൾ, സദാ ഈറനണിഞ്ഞിരുന്നു. സത്യത്തിൽ അവളുടെ സൗന്ദര്യം എന്ന വല്ലാതെ അവളിലേക്ക് ആകർഷിച്ചു കൊണ്ടിരുന്നു.
അവളുടെ ചെറു ചലനങ്ങൾ പോലും, എന്നെ ഭയപ്പെടുത്തിയിരുന്നു. കാരണം അവൾക്ക് എന്നെ ദേഷ്യം ആണ് എന്നത്, എനിക്ക് നല്ലതു പോലെ അറിയാം, അവളെ ഞാൻ നോക്കുന്നത് കണ്ടാൽ, അവൾ എങ്ങനെ പൊട്ടിത്തെറിക്കുക എന്നത് എനിക്കും അറിയില്ല.
എന്റെ മിഴികൾ അവളിൽ പതിക്കാതിരിക്കാൻ, ഞാൻ എന്നാലാവും വിധം പരിശ്രമിച്ചു, പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഇരുന്നപ്പോൾ, മനസ്സ് കുറച്ച് ശാന്തത കൈവരിച്ചത് പോലെ, എന്നാൽ അവളെ കുറിച്ചുള്ള ചിന്തകൾ, മനസ്സിൽ ഉണർന്നു കൊണ്ടിരുന്നു. എന്നാൽ അവയ്ക്ക് ഒന്നും അധികം പ്രസക്തി നൽകാതെ, ഞാൻ പുറത്തെ കാഴ്ചകളിൽ തന്നെ ശ്രദ്ധ ചെലുത്തി..
(തുടരും…)
Kaamuki season 2 undane undakuvo brui..??
❤️❤️❤️ Poli
❤️❤️❤️
Entho ithang petan teerallu ennoru ith.?
15 ne adutha part tharaatto
K പേജ് കൂട്ടോ ഇങ്ങനെ post ആകുന്നതിനു പകരം അതു അല്ലെ
Appo varan vaigum athu parashnam alla engile okkw
അയ്യോ അതു വേണ്ട ഇപ്പോൾ ഉള്ള പോലെ പോസ്റ്റിക്കോ ??
നാളെ പോസ്റ്റോ
ടൈം എപ്പോൾ ആണ്
നന്നായിട്ടുണ്ട്
Super ???