അതെന്താ ആന്റി, തിരിച്ചു പോകാഞ്ഞത്.
മാക്സ്, ഈ ഭൂമിയിലെ ടെക്നോളജി അല്ല, ഈ ഭൂമിക്ക് പുറത്തുള്ള ആ ലോകത്ത്, ഒലിവയെപ്പോലുള്ള, ഇത്തരം ടെക്നോളജികൾക്ക് ആരുടെയും മനസ്സ് വായിക്കാൻ ഉള്ള കഴിവുകളുണ്ട്.
ആന്റി പറഞ്ഞു വരുന്നത്,
അതെ മാക്സ് അതു തന്നെ, ഏതെങ്കിലും ഒരു സമയത്ത് അത്തരം ടെക്നോളജി എന്റെ മനസ്സ് വായിക്കുവാൻ ഇട വന്നാൽ നിന്റെ അമ്മയെ കുറിച്ചുള്ള വിവരങ്ങൾ അവർക്കറിയാനാകും.
പിന്നെ എന്തു നടക്കും എന്ന് പറയാനാവില്ല, അതുകൊണ്ട് ഞാനും തിരിച്ചു പോകാതെ ഈ ഭൂമിയിൽ തന്നെ വസിച്ചു.
അപ്പൊ എയ്ഞ്ചൽ.
നിന്റെ അമ്മയും ജോണും തമ്മിൽ നല്ലൊരു കുടുംബജീവിതം ആയിരുന്നു, അതു കണ്ടപ്പോൾ അതു പോലെ എനിക്കും ഒരു ജീവിതം വേണമെന്ന് തോന്നി.
അങ്ങനെയാണ് ചാൾസ് എന്റെ ജീവിതത്തിലേക്ക് വരുന്നത്, ഞങ്ങളുടെയും ഒരു സന്തുഷ്ടജീവിതം ആയിരുന്നു, അങ്ങനെ ഞങ്ങൾക്ക് എയ്ഞ്ചലും പിറന്നു.
അപ്പോൾ അങ്കിൾ,
ഒരു മോണിമസ് എന്നെ ആക്രമിക്കുകയുണ്ടായി, അതു കണ്ട് എന്നെ സഹായിക്കാനായി ചാൾസ് അവിടേക്ക് വന്നിരുന്നു, മനുഷ്യനായ ചാൾസിനെ കൊണ്ട് ഒരു മോണിമ നിന്നെ നേരിടുക എന്നത് വളരെ വിഷമകരമായ ഒന്നു തന്നെ ആയിരുന്നു,
എനിക്ക് മനസ്സിലായി, ആന്റി…
മോൻ ,എന്താ ഇപ്പോ താഴേക്ക് വന്നത്.
അത് ഞാൻ ദേവകി അമ്മയെ കാണാൻ.
ആരാ ഈ ദേവകിയമ്മ,
ഇവിടെ ജോലിക്ക് നിൽക്കുന്നതാണ്, ഒരു പാവം അമ്മ, അവരെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
അവർ എന്റെ മുഖത്തേക്ക് തന്നെ കുറച്ചു നേരം നോക്കി, പിന്നെ പതിയെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നാ മോൻ പോയി ദേവകിയമ്മയെ കണ്ടോ..
ഞാനവിടെ നിന്നും ദേവികയമ്മയുടെ അരികിലേക്ക് ചെന്നു, അവരുമായി കുറച്ചു നേരം സംസാരിച്ചതിനു ശേഷം ഞാനെന്റെ മുറിയിലേക്ക് പോയി. പതിയെ നിദ്രയുടെ ആഴങ്ങളിലേക്ക് യാത്രയായി..
?????
ഞാൻ അതിരാവിലെ തന്നെ ഉണർന്നു. പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞു, ഡൈനിംഗ് ടേബിളിൽ ഇരിക്കുകയായിരുന്നു. ആ സമയം എനിക്കെതിരെയുള്ള സീറ്റിൽ എയ്ഞ്ചൽ വന്നിരുന്നു. ഒരു നിമിഷം ഞാൻ അവളെ തന്നെ നോക്കി, ആ മിഴികളിൽ ദേഷ്യത്തിന്റെ തീനാളം എരിക്കുന്നത് ഞാൻ കണ്ടു.
അവളെ നോക്കി ,ഞാൻ ഒന്ന് പുഞ്ചിരിച്ചു, മുഖം തിരിച്ചു കൊണ്ട് അവൾ അതിനു മറുപടിയും നൽകി. ആ സമയമാണ് ദേവകിയമ്മ അങ്ങോട്ട് കടന്നു വന്നത്.
മോനെ….
എന്താ ദേവകിയമ്മേ…
അത് ഞാൻ,
എന്താണെന്നറിയില്ല ഞങ്ങളുടെ സംസാരം എയ്ഞ്ചൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് ഞാനും കാര്യമാക്കിയില്ല.
എന്താ കാര്യം , വ്യക്തമായി പറയൂ…
അത് മോനെ എനിക്ക് കുറച്ച്,
കുറച്ച്, എന്താ ദേവകിയമ്മേ..
കുറച്ച് പണത്തിന് ആവശ്യം ഉണ്ടായിരുന്നു.
മടിച്ചു കൊണ്ടാണവർ അതു പറഞ്ഞത്.
മാക്സ് ഒന്നാം തീയതി ആണ് അവർക്ക് സാലറി കൊടുക്കേണ്ടത്.
ഒലീവാ….
എന്തിനാ… ദേവകിയമ്മേ , ഇപ്പൊ പെട്ടെന്ന് പണം .
അത് മോനേ….
എന്താണെങ്കിലും പറയൂ… ദേവകി അമ്മേ…
അത് എന്റെ പേരയ്ക്കകുട്ടിയുടെ പിറന്നാളാണ് ഇന്ന്,
ദേവകിയമ്മയ്ക്ക് ആരുമില്ല എന്ന് പറഞ്ഞിട്ട്,
അത് സത്യമാണ് മോനേ, ജന്മം നൽകിയ മക്കൾക്ക് എന്നെ വേണ്ടാതായി, അതു കൊണ്ട് തന്നെ എനിക്ക് ഇപ്പോ ആരുമില്ല, പക്ഷെ പേരക്കുട്ടിയെ,
എനിക്ക് മനസ്സിലായി ദേവകിയമ്മേ.., പേരക്കുട്ടിയെ കാണുവാൻ അവർ സമ്മതിക്കുമോ..
അതിന് പ്രശ്നമില്ല മോനെ, അവനെ ഞായറാഴ്ചകളിൽ, ട്യൂഷൻ കഴിഞ്ഞതിനു ശേഷം ഒരു മണിക്കൂർ എനിക്ക് വേണമെങ്കിൽ കാണാം…
എന്നാ…ഇതു പിടിച്ചോ ദേവകി അമ്മേ…
അതും പറഞ്ഞു കൊണ്ട് ഞാൻ എന്റെ ഒരു ക്രെഡിറ്റ് കാർഡ് ദേവകിയമ്മയുടെ കയ്യിലേക്ക് കൊടുത്തു.
അയ്യോ.. മോനേ.. ഇതെന്താ..
4586 ഇതാണ് പാസ്‌വേഡ്,പേരക്കുട്ടിയുടെ എതാഗ്രഹവും സാധിച്ചു കൊടുക്കു, പണത്തിനെ കുറിച്ച് ചിന്തിക്കേണ്ട.
മാക്സ് നീ… എന്താണ് ഈ…കാണിക്കുന്നത്.
ഒലീവ…
അത് മോനെ ഇതൊന്നും വേണ്ട, ഒരായിരം രൂപ തന്നാൽ മതി.
ഞാൻ പറഞ്ഞില്ലേ ദേവകിയമ്മേ,അതിൽ നിന്നും എത്ര വേണമെങ്കിലും ദേവകിയമ്മയ്ക്ക് എടുക്കാം, എത്ര എടുത്തു ,എന്തിന് എടുത്തു ഒന്നും എന്നെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, ഇന്ന് ദേവകിയമ്മ പേരക്കുട്ടിയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം
മോനേ….
അതും പറഞ്ഞു അവരെന്നെ കെട്ടിപിടിച്ചപ്പോൾ,എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു,ആ കണ്ണുനീർ എയ്ഞ്ചലും കണ്ടിരുന്നു.കണ്ണു തുടച്ചു കൊണ്ട് ഞാൻ അവിടെ നിന്നും എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴേക്കും.
മോനെ….
എന്താ ദേവകിയമ്മേ…
മോൻ ഒന്നും കഴിച്ചില്ല,
അത് ദേവകിയമ്മേ… ഞാൻ പിന്നീട് കഴിച്ചോളാം.
അങ്ങനെ പറയരുത്, ഭക്ഷണം കഴിച്ചിട്ട് പോയാൽ മതി,
ഒരമ്മയുടെ അധികാരം എടുത്തു കൊണ്ട് ദേവകിയമ്മ എന്നെ പിടിച്ചിരുത്തി. അവർ എനിക്ക് വിളമ്പി തന്ന ഭക്ഷണം, സന്തോഷത്തോടെ ഞാൻ കഴിച്ചു, മനസ്സും വയറും ഒരുമിച്ചു നിറയുന്ന രുചിയേറിയ പ്രാതൽ.
ഭക്ഷണം കഴിച്ചു ഞാൻ അവിടെ നിന്ന് ഇറങ്ങുമ്പോൾ എയ്ഞ്ചൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.ആ സമയം അവളുടെ മുഖത്തെ വികാരം എന്ത് എന്ന് എനിക്കറിയാൻ കഴിഞ്ഞില്ല,പക്ഷേ ആ മുഖത്ത് ഒരു പുഞ്ചിരി ഒളിഞ്ഞു കിടക്കുന്ന പോലെ എനിക്ക് തോന്നി.
ഒലിവ പറഞ്ഞതു പോലെ,ഇന്നു ഞാൻ എന്റെ കമ്പനിയിലേക്ക് ആദ്യമായി പോവുകയാണ്. ഒത്തിരി സംശയങ്ങൾ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു, എല്ലാത്തിനും ഉത്തരം ഇന്ന് അവിടെ ചെന്നാൽ അറിയാം.കാറിൽ കയറി ഇരിക്കുമ്പോൾ ഒത്തിരി ഭയങ്ങൾ ഉണ്ടായിരുന്നു എന്റെ ഉള്ളിൽ, അവരെ എങ്ങനെ നേരിടണം,എന്തൊക്കെ ചോദിക്കും എന്നതിന് ഒന്നും എന്റെ കയ്യിൽ ഉത്തരം ഉണ്ടായിരുന്നില്ല.
കാർ ചെന്ന് നിന്നത് ഒരു വലിയ കമ്പനിയുടെ മുമ്പിലായിരുന്നു. മാക്സ് പ്രൈവറ്റ് ലിമിറ്റഡ്. വലിയ അക്ഷരത്തിൽ എഴുതിവെച്ചിരിക്കുന്നു ആ ബോർഡ് ഞാൻ നോക്കി, 12 നിലയുള്ള വലിയൊരു ബിൽഡിംഗ്, ഗ്ലാസ്സ് കൊണ്ട് മൊത്തം മറയ്ക്കപ്പെട്ടിരിക്കുന്നു.
ഞാൻ പ്രതീക്ഷിച്ചതിലും എത്രയോ വലുതായിരുന്നു ആ കമ്പനി, സത്യത്തിൽ തരുത്ത് നിൽക്കുകയായിരുന്നു ഞാൻ. കാറിൽ നിന്ന് തന്നെ ഇറങ്ങാൻ ഒരു, ഭയം ആയതു പോലെ.
ഇറങ്ങു മാക്സ്,
ഒലീവയുടെ നിർദ്ദേശമനുസരിച്ച് ഞാൻ കാറിൽ നിന്നും ഇറങ്ങി. അവിടെ എന്നെ വരവേൽക്കാൻ വലിയ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു,.ഒരു ബൊക്കെ എന്റെ കയ്യിലേക്ക് വെച്ച് തന്നു. ഒരു പുഞ്ചിരിയോടെ ഞാൻ അത് വാങ്ങി. എല്ലാവരെയും പരിചയപ്പെട്ടു, അതിനുശേഷം എനിക്ക് അനുവദിച്ചിരിക്കുന്ന മുറിയിലേക്ക് ഞാൻ കയറി
CEO എന്ന് എഴുതിവെച്ച മുറിയിലേക്കാണ് ഞാൻ കയറിയത്, ടേബിളിന് പുറത്തായി നെയിംബോർഡ്. മാക്സ് ജോൺ, അതു കണ്ട സമയത്ത് മനസ്സിൽ ഒരു വല്ലാത്ത സന്തോഷം, എന്താണെന്നറിയില്ല എങ്കിലും അത് എനിക്ക് ഒത്തിരി സന്തോഷം പകർന്നു.
അന്ന് വൈകുന്നേരം വരെ ഓഫീസിൽ ഓരോ കാര്യങ്ങൾ പഠിക്കുകയും, ആളുകളെ പരിചയപ്പെടുകയും ചെയ്തുകൊണ്ടിരുന്നത് കൊണ്ടാവാം, സമയം പോയത് ഞാൻ അറിഞ്ഞതേയില്ല. ഒത്തിരി ഫയലുകളിൽ ഒപ്പിടേണ്ടത് ഉണ്ടായിരുന്നു, ആ ഒരു ജോലി മാത്രമാണ് എന്നെ ഏറെ മടുപ്പിച്ചത്.
ഒടുക്കം അഞ്ചരയോടെ, ഞാൻ ഓഫീസിൽ നിന്നും വീട്ടിലേക്ക് വീണ്ടും യാത്രയായി. വീട്ടിലെത്തിയ ശേഷം ഹോളിൽ കയറി നേരെ സോഫയിലേക്ക് കിടന്നു, അത്രയധികം ക്ഷീണിച്ചിരുന്നു ഞാൻ.
പതിയെ അവിടെ നിന്നും, മുകളിലെ ബാൽക്കണിയിലേക്ക് ഞാൻ ചെന്നു, അവിടെ ഉണ്ടായിരുന്ന കസേര ഇരിക്കുമ്പോഴാണ് ഒലീവയുടെ ഹോളോഗ്രാം രൂപം പുറത്തേക്ക് വന്നത്.
മാക്സ്…
എന്താ… ഒലീവ,
എന്താ… നിന്റെ ഉദ്ദേശം മാക്സ്,
ഒലിവ നീ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയാതെ ഞാൻ എങ്ങനെയാണ് നിനക്ക് മറുപടി നൽകുക.
ദേവകിയമ്മ നീ എന്തിനാ ആ ക്രെഡിറ്റ് കാർഡ് അവർക്ക് കൊടുത്തത്.
അവർക്ക് പണം ചെലവാക്കാൻ വേണ്ടി.
ഇന്ന് അവർ എത്ര രൂപ ചെലവാക്കി എന്ന് നിനക്ക് വല്ല നിശ്ചയം ഉണ്ടോ..?
ഒരു പത്തായിരം.
അല്ല മാക്സ്, ഇന്നവർ ഒരു ലക്ഷം രൂപയ്ക്ക് അടുത്ത് ചെലവാക്കിയിട്ടുണ്ട്.
ഓക്കേ, അത്രയും ചെലവായി അല്ലേ…
നീയെന്താ മാക്സ് , ഇത് സീരിയസ് ആക്കി എടുക്കാത്തത്.
ഒലിവ, ഇന്ന് എന്നെ മൂടാനുള്ള പണം എൻ്റെ പേരിലുണ്ട്, അപ്പോൾ ഈ ഒരു ലക്ഷം രൂപയ്ക്ക് അടുത്തു വരുന്ന ഈ ചെറിയ തുക, ഞാൻ എന്ത് പ്രശ്നം ആക്കണം.
മാക്സ് നിനക്ക് പണത്തിൻ്റെ വിലയറിയില്ല, പണത്തിനു വേണ്ടി മനുഷ്യൻ കൊല്ലാനും ചാവാനും മടിക്കില്ല.
നീ പറഞ്ഞു വരുന്നത് ,എന്താണ് ഒലീവ.
ഒരു പേരക്കുട്ടിക്ക് പിറന്നാൾ സമ്മാനം നൽകാൻ വേണ്ടി മാത്രമാണ്, ആ ദേവകി അമ്മ നിന്നോട് 1000രൂപ ചോദിച്ചത്.
അതെ ,അതിനെന്താ…
നീ ആ ക്രെഡിറ്റ് കാർഡ് കൊടുത്തപ്പോൾ, അവർ ചിലവാക്കിയ പണത്തിൻ്റെ അളവ് ശ്രദ്ധിച്ചോ.. നാളെ അതു നിനക്ക് തന്നെ പ്രശ്നമാകും.
ഒലീവ, ആ കാർഡ് ഞാൻ ദേവകി അമ്മയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചിട്ടില്ല.
മാക്സ്, നീ എന്താണ് ഈ പറയുന്നത്. നിനക്കെന്താ പറ്റിയത്.
അതെ ഒലീവ, ആദ്യമായി എന്നെ മോനേ എന്നു വിളിച്ചത് അവരാണ്, അതവർ പണത്തിനു വേണ്ടി ആണെങ്കിൽ പോലും എനിക്ക് പ്രശ്നമില്ല, ഞാൻ അവരെ ഒരു അമ്മയുടെ സ്ഥാനത്താണ് കാണുന്നത്.
മാക്സ്….
ഒലിവ പ്ലീസ്, അവർ ആ പണം എന്തിനു ചെലവാക്കി, എത്ര ചിലവാക്കി അതൊന്നും എനിക്ക് അറിയേണ്ട, ചതിക്കുകയാണ് എങ്കിൽ പോലും എനിക്കത് പ്രശ്നവുമല്ല, സ്നേഹത്തോടെ അവർ എന്നെ മോനെ എന്ന് വിളിക്കുമ്പോൾ, എനിക്ക് കിട്ടുന്ന സന്തോഷത്തിന് വിലയില്ല.അതിന് പകരമായി അവർക്ക് ആ പണം വേണമെങ്കിലും എടുത്തു കൊള്ളട്ടെ.
മാക്സ് ഒരിക്കൽ അവർ നിന്നെ ചതിക്കും, മനുഷ്യനെ പൂർണമായി വിശ്വസിക്കാൻ പാടില്ല.
ശരിയായിരിക്കാം ഒലീവ, ഞാനും ഒരു മനുഷ്യനല്ലെ, എനിക്ക് ശരിക്കും ആരാണുള്ളത്, ആരുമില്ല അതല്ലേ സത്യം
മാക്സ്, നിനക്കൊരു ജീവിതപങ്കാളി വരും, നിങ്ങൾക്ക് കുട്ടികൾ ഉണ്ടാവും, ജീവിതം സന്തോഷകരമാകും.
ഒലീവ നീ തന്നെ പറഞ്ഞു, ഒരു മനുഷ്യനെയും വിശ്വസിക്കാൻ ആവില്ലെന്ന്, ഡെൽറ്റ അവൾക്കും സ്വാർത്ഥതാല്പര്യങ്ങൾ ആണുള്ളത് എന്ന് , ഇപ്പോൾ നീ പറഞ്ഞു വരുന്നത് എയ്ഞ്ചലിനെ കുറിച്ച് ആണെങ്കിൽ അവൾക്ക് എന്നോട് അടങ്ങാത്ത ദേഷ്യമാണ്.
മാക്സ് ഞാനത്,
ഒലിവ എന്തിനാണ് വെറുതെ, പറഞ്ഞിട്ട് കാര്യമില്ല, ഇതുവരെ നീ പറഞ്ഞത് ശരിയാണ്, തെറ്റായ ഒരു മനുഷ്യനുമായി ബന്ധം സ്ഥാപിച്ചാൽ, അപകടം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ് . അതുകൊണ്ട് ഞാൻ ഒന്ന് തീരുമാനിച്ചു, എന്റെ ലൈഫിൽ ആരും വേണ്ട.
മാക്സ് ,നീ എന്താണ് ഈ പറയുന്നത്..
ഒരു ജീവിതപങ്കാളിക്ക് മാത്രമേ എന്നിലെ രഹസ്യങ്ങൾ തിരിച്ചറിയാൻ കഴിയൂ, പക്ഷേ സുഹൃത്തുക്കൾക്ക് ആവില്ല, അമ്മയെ പോലെ ഞാൻ സ്നേഹിക്കുന്ന ദേവകിയമ്മയ്ക്ക് ആവില്ല, അവർക്കെറ്റ് പണമാണ് ആവശ്യമെങ്കിൽ, അവർ എന്നെ സ്നേഹിക്കാനായി അത് ചിലവാക്കാനും എനിക്ക് മടിയില്ല.
മാക്സി നിമോണിയ എയ്ഞ്ചലിനെ പറഞ്ഞു മനസ്സിലാക്കും.
ഒ ലീവാ, ചിലപ്പോൾ അമ്മയ്ക്ക് വേണ്ടി അവൾ അതിന് തയ്യാറായി എന്ന് വരും, പക്ഷേ, ഒരിക്കലും പൂർണമനസ്സോടെ ആവണമെന്നില്ല, എന്തിനാ വെറുതെ അവളുടെ സ്വപ്നങ്ങളിൽ ഞാൻ മണ്ണുവാരി അറിയുന്നത്.
മാക്സ് ,ഞാൻ പറയുന്നത്,
ഒന്നും പറയണ്ട ഒലിവ, പെട്ടെന്നൊരു നിമിഷം ഭൂമിയിലേക്കിറങ്ങി വന്നതു കൊണ്ട്, എനിക്കും ഒന്നും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല, എന്നാൽ ഇന്ന്, എനിക്ക് കുറച്ചു തിരിച്ചറിവുകൾ ആയി , എനിക്കു ആത്മമിത്രമായി നീയുണ്ട്, പുറം ലോകത്തെ ഇനി എനിക്ക് കുറെ സുഹൃത്തുക്കൾ ഉണ്ടാകും, അങ്ങനെ ജീവിച്ചു പോകാം, ആരും ഒന്നും അറിയില്ല.
മോനേ….
പെട്ടെന്നായിരുന്നു പിന്നിൽ എന്നെ വിളിച്ചത് , ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ദേവകി അമ്മയിരുന്നു.
എന്താ.. ദേവകിയമ്മേ…
അത് മോനേ.. ഞാൻ കുറച്ചധികം പണം ഇന്ന് എടുത്തിരുന്നു.
അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ.. ദേവകിയമ്മേ…
പക്ഷേ മോൻ എന്നെ വിശ്വസിച്ച് അല്ലെ അത് തന്നത്.
അങ്ങനെ ഒന്നും ചിന്തിക്കണ്ട ദേവകി അമ്മേ..
എന്റെ പേരക്കുട്ടി ഹോസ്പിറ്റലിൽ ആണ് മോനെ, പെട്ടെന്ന് പണം ആവശ്യമായി വന്നതു കൊണ്ട്, മോനോട് പോലും ചോദിക്കാതെ.
അവർ പൊട്ടിക്കരയുകയായിരുന്നു, ആ കരച്ചിൽ കണ്ടിട്ട് എനിക്കും സഹിക്കുവാൻ കഴിഞ്ഞിരുന്നില്ല. ദേവകിയമ്മ വന്നപ്പോൾ തന്നെ ഒലീവയുടെ രൂപം മാഞ്ഞിരുന്നു, ഞങ്ങൾ രണ്ടു പേരും ആ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഞങ്ങൾ അറിയാത്ത മൂന്നാമതൊരാൾ കൂടി അവിടെ ബാൽക്കണിക്ക് അരികിൽ ഉണ്ടായിരുന്നു.
Kaamuki season 2 undane undakuvo brui..??
❤️❤️❤️ Poli
❤️❤️❤️
Entho ithang petan teerallu ennoru ith.?
15 ne adutha part tharaatto
K പേജ് കൂട്ടോ ഇങ്ങനെ post ആകുന്നതിനു പകരം അതു അല്ലെ
Appo varan vaigum athu parashnam alla engile okkw
അയ്യോ അതു വേണ്ട ഇപ്പോൾ ഉള്ള പോലെ പോസ്റ്റിക്കോ ??
നാളെ പോസ്റ്റോ
ടൈം എപ്പോൾ ആണ്
നന്നായിട്ടുണ്ട്
Super ???