?Universe 3?
Author : Pranayaraja
Previous Part
ഒലീവയുടെ നിർബന്ധപ്രകാരമാണ് ,എന്റെ മിഴികൾ അവളിൽ പതിച്ചത്, മറ്റൊരു മനുഷ്യനെ ആദ്യമായി കാണുന്നത് കൊണ്ടാവാം, കൂടാതെ എന്റെ പ്രായം,
ഇതുവരെ ഒരു പെൺകുട്ടിയെ ഞാൻ കണ്ടിട്ടില്ല, ഒരു പെൺകുട്ടിയെ തൊട്ടടുത്ത കാണുവാൻ സാധിച്ച നിമിഷം എന്നിൽ ആകാംക്ഷകൾ ആയിരുന്നു നിറഞ്ഞത്.
ഞാൻ അവളെ സൂക്ഷ്മമായി നോക്കി, നീണ്ട മുടികൾ, കണ്ണുകളിൽ കറുത്ത ചായം, മൂക്കിൽ മൂക്കുത്തി ,കാതുകളിൽ സ്റ്റഡുകൾ, ചുവന്നു തുടുത്ത ചുണ്ടുകൾ, നീളം കഴുത്തിൽ മാലയും, എന്റെ മിഴികൾ അവിടെ നിന്നും താഴേക്ക് സഞ്ചരിച്ചു, അവളുടെ മാറിലെ ഉയർച്ച താഴ്ചകൾ, ആ ഭാഗത്തേക്കു തന്നെ എന്റെ ദൃഷ്ടി തറച്ചു നിന്നു. സ്ത്രീ പുരുഷ വ്യത്യാസങ്ങൾ എല്ലാം തന്നെ പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്, ഒട്ടനവധി വീഡിയോയിൽ കണ്ടു മനസ്സിലാക്കിയത് ആണെങ്കിലും ,അത് നേരിൽ കാണുമ്പോൾ പ്രത്യേക ആകാംക്ഷകൾ നിറഞ്ഞു.
വസ്ത്രത്തിൽ മറഞ്ഞിരിക്കുന്ന അവടെ ശരീര വ്യത്യാസങ്ങൾ ഇങ്ങനെ ഇരിക്കും എന്ന് ഞാൻ മനസിൽ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്, ഒരു സ്ത്രീയുടെ നഗ്ന രൂപം എന്റെ മിഴികൾക്കു മുന്നിൽ തെളിഞ്ഞത്.
അയ്യേ…..
ആ നിമിഷം തന്നെ അറിയാതെ എൻ്റെ നാവിൽ നിന്നു ആ സ്വര വീചികകൾ അടർന്നു വീണു.
എന്തു പറ്റി മാക്സ്,
ഒന്നുമില്ല ഡെൽറ്റ,
ഒരു വിധം ഞാനത് പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതും, പുഞ്ചിരിച്ചു കൊണ്ട് തന്നെ എന്നെ നോക്കി കൊണ്ടവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു കാണിച്ചു കൊണ്ട് പറഞ്ഞു.
നോട്ടം മുഴുവന് അസ്ഥാനത്തേക്കാണ് ,അല്ലേ..
ഒരു നിമിഷം എന്തു ചെയ്യണമെന്ന് എനിക്കറിയില്ല, അവളുടെ ശരീരത്തിലേക്ക് ഞാൻ നോക്കി നിന്നത് അവൾ അറിഞ്ഞിട്ടുണ്ട് എന്ന് എനിക്കു മനസിലായ ആ നിമിഷം അവിടെ നിന്ന് ഓടി പോകുവാൻ ആണ് തോന്നിയത്, അതു കൊണ്ടു തന്നെ വേഗം ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
മാക്സ് ഞാനൊരു തമാശ പറഞ്ഞതാട്ടോ…
പുറകിൽ നിന്നും ഡെൽറ്റ പറഞ്ഞതെല്ലാം അവഗണിച്ചു കൊണ്ട് ഞാൻ വേഗത്തിൽ കാറിൽ കയറിയിരുന്നു.
മാക്സ് നീ എന്തിനാ പുറത്തേക്ക് വന്നത്.
ഒലീവ എങ്ങനെയാണ് ആ ചിത്രം വന്നത്,
അത് നീ സ്ത്രീ നഗ്ന ശരീരത്തെ കുറിച്ച് ചിന്തിച്ചു, അതു കൊണ്ട്, നിനക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ.
ഒലീവ,… നീ എന്താ ഈ ചെയ്തത് എന്ന് നിനക്ക് അറിയോ… ഞാൻ അത് പെട്ടെന്ന് കണ്ടപ്പോൾ,
മാക്സ് , നിൻ്റെ സംശയങ്ങൾ തീർക്കുക എന്നത് എന്റെ കടമയാണ്.
ഒലീവ, ഇത്തരം കാര്യങ്ങൾ എന്റെ അനുവാദം കൂടാതെ ഇനിയൊരിക്കലും ചെയ്തത്.
ഓക്കേ, മാക്സ്, ഞാൻ സമ്മതിച്ചിരിക്കുന്നു.
എന്നാ നമുക്ക് കോളേജിലേക്ക് പോകാം, ഒലീവ..
അത് പറഞ്ഞു തീർന്നതും കാർ സ്റ്റാർട്ട് ആയി, കാർ നന്നായി ഒന്നു മുരണ്ടു, പിന്നെ അതിവേഗം വളച്ചൊടിച്ച് കോളേജ് ലക്ഷ്യം വെച്ച് പാഞ്ഞു.
?????
അതിമനോഹരമായ ഒരു ക്യാമ്പസ്, അവിടെവിടെയായി ഒറ്റപ്പെട്ടും കൂട്ടമായി ഒട്ടനവധി കുട്ടികൾ, ചില ഇണക്കുരുവികളെയും അവിടെയെല്ലാം കാണാം. എല്ലാം എനിക്ക് കൗതുകം നിറഞ്ഞ കാഴ്ചകളായിരുന്നു. ചിലർ തമ്മിൽ ദേഷ്യത്തിൽ സംസാരിക്കുന്നു, മറ്റു ചിലരാകട്ടെ താശകൾ പറഞ്ഞു ചിരിച്ചു കളിച്ചു രസിക്കുന്നു, ചിലർ കൊഞ്ചിക്കുഴഞ്ഞ് ഓരം ചേർന്ന് സംസാരിക്കുകയും, ചിലർ ഒട്ടി നടക്കുകയും ചെയ്യുന്നു.
എല്ലാം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു, അതുപോലെ ഞാനും ആയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം മനസ്സിൽ ചിന്തിക്കാതെ പോയില്ല, പക്ഷേ എന്റെ ഉള്ളിലെ ഭയം, കടന്നു വന്ന ജീവിത രീതി എല്ലാം എന്നെ ഇങ്ങനെ ആക്കി, പക്ഷേ ഇപ്പൊ എനിക്ക് അതിയായ ആത്മവിശ്വാസമുണ്ട്, കാരണം കുറച്ചു നിമിഷങ്ങൾക്ക് മുമ്പ്, എന്റെ പേര് പോലും പുറത്തു പറയാൻ ഭയമായിരുന്നു. ആ എനിക്ക് അത് പറയുവാൻ സാധിച്ചു എങ്കിൽ എന്നെക്കൊണ്ട് ആകും. എനിക്ക് എല്ലാം ചെയ്യുവാൻ കഴിയും . എനിക്കും ഈ സമൂഹത്തിൽ ഒരു സാധാരണ മനുഷ്യനെപ്പോലെ ജീവിക്കാനാവും.
മാക്സ്, നമുക്ക് ക്ലാസിലേക്ക് പോകാം
ക്ലാസ്സ് , എവിടെയാണെന്ന് അന്വേഷിക്കണ്ടേ..
മാക്സ്, ഞാൻ ഇവിടെ ഉള്ളപ്പോൾ നിനക്ക് അതിന്റെ ആവശ്യമുണ്ടോ..
അത് ശരിയാണല്ലോ, ഒലീവ, എന്നാൽ നീ തന്നെ പറയൂ എന്റെ ക്ലാസ് ഏതാണ്.
ഞാൻ പറഞ്ഞു തരാം, നീ നടന്നോ…
ഒലീവയുടെ നിർദ്ദേശങ്ങളനുസരിച്ച് ഞാൻ നടന്നു . ഒരു ക്ലാസ് മുറിയുടെ മുന്നിൽ ഒലീവ നിൽക്കാൻ പറഞ്ഞു.
ഇതാണ് ഇന്ന് മുതൽ നിന്റെ ക്ലാസ് റൂം.
ഒലീവ പറഞ്ഞതനുസരിച്ച് ഞാനാ ക്ലാസ് മുറിക്കകത്തേക്ക് കയറി, കുറച്ചു കുട്ടികൾ മാത്രം ,ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം ഒന്നു നോക്കിയ ശേഷം ഞാൻ പതിയെ ഒരു ബെഞ്ചിൽ കയറിയിരുന്നു.
അവരും എന്നെ നോക്കിയിരുന്നു , ചിലർ എന്നെ നോക്കി ചിരിച്ചിരുന്നു, എനിക്ക് എന്തുകൊണ്ടോ തിരിച്ചു ചിരിക്കാൻ സാധിച്ചില്ല, പക്ഷേ അതെന്നിലെ ഭയം ആയിരുന്നില്ല, മറ്റെന്തോ , എനിക്ക് കൂടുതൽ എന്നെ മനസ്സിലാക്കേണ്ടതുണ്ട് ,എന്ന് എനിക്ക് തന്നെ തോന്നിയ നിമിഷങ്ങളാണ് ഇപ്പൊ കടന്നു പോകുന്നത്.
സമയം പതിയെ അരിച്ചു നീങ്ങുകയാണ്, ആ സമയമാണ് ക്ലാസ്സിലേക്ക് ഡെൽറ്റ കയറിവരുന്നത്. ഒരു നിമിഷം എന്റെ ഹൃദയം സംഭവിച്ചതു പോലെ, കോഫി ഡേയിൽ നടന്ന കാര്യങ്ങൾ എൻ്റെ മനസ്സിൽ ഓടി വന്നു. ക്ലാസ്സിൽ എന്നെ കണ്ടതും , അവളും ആശ്ചര്യചകിതയായി.
എന്നെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം, എനിക്കരികിൽ തന്നെ അവൾ വന്നിരുന്നപ്പോൾ എന്റെ ഹൃദയം പെരുമ്പറ കൂട്ടുകയായിരുന്നു. ആരോടും സംസാരിക്കാതത്ത എൻ്റെ അരികിൽ , ശരിക്കും എന്നിലെ ഈ പ്രശ്നത്തെ പരിഹരിക്കാൻ ആദ്യം ആൺ കുട്ടികളോട് ഇടപഴകാൻ ആണ്, ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നത്. അവരിൽ നിന്നും പതിയെ പെൺകുട്ടികളുമായി അടുപ്പം ആകാമെന്നു കരുതി.
എന്നാൽ ഡെൽറ്റ അതെല്ലാം തെറ്റിക്കുകയാണ്, എന്തിനാണ് എനിക്ക് മാത്രം ഇങ്ങനെ ഒരോന്ന് സംഭവിക്കുന്നത്, ചിന്തിക്കുന്നതു പോലെ ഒന്നും നടക്കുന്നുമില്ല. ഒന്നുറപ്പാണ്, എൻ്റെ ജീവിതത്തിൽ എനിയും എന്തൊക്കെയോ എനിക്കായി കാത്തിരിക്കുന്നു, മനസ്സ് അങ്ങനെ മന്ത്രിക്കുന്നു.
ഡെൽറ്റ, അവളോട് പെട്ടെന്ന് എനിക്ക് അടുക്കാൻ കഴിയാത്തതിൻ്റെ കാരണം തന്നെ അവൾ ഒരു പെൺകുട്ടിയാണ് എന്നതു തന്നെയാണ്. ഇന്നുവരെ ഞാൻ ഒരു മനുഷ്യനോടും സംസാരിക്കാതെ തടവറയിൽ കഴിഞ്ഞവനാണ്. അങ്ങനെയുള്ള ഞാൻ പെട്ടെന്ന് ഒരു എതിർലിംഗം ആയി ഇടപഴകുകയാണെങ്കിൽ, അത് ശരിയായില്ല.
മാക്സ്, നീ എന്തൊക്കെയാണ് ചിന്തിക്കുന്നത്.
ഒലീവ ഞാൻ ചിന്തിക്കുന്നതാണ്, ശരി.
അല്ല, തെറ്റാണ് മാക്സ്, എല്ലാവരോടും ഇടപഴകേണ്ടതുണ്ട്, നീ, നിൻ്റെ ജീവിത സഖിയെ നീ തന്നെ തിരഞ്ഞെടുക്കേണ്ടത് ഉണ്ട്.
അതെനിക്ക് അറിയാം ഒലീവ , പക്ഷെ ആദ്യം ഞാൻ ആൺകുട്ടികളുമായി ഇടപഴകിയിട്ട്.
അതെന്താ പെൺകുട്ടികളോട് ഇടപഴകിയ
അത് ഞാൻ എങ്ങനെയാ പറയുക ഒലീവ.
അതിന്റെ കാരണം വ്യക്തമാക്കാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ,മാക്സ്
അത് ഒലീവ, എന്റെ ശരീരത്തിൽ നിന്നും വ്യത്യസ്തമാണ് അവരുടെ ശരീരശാസ്ത്രം, ആ കൗതുകം കൊണ്ട് തന്നെ എന്റെ മിഴികൾ അവരുടെ ദേഹത്ത് കൂടുതൽ സമയം പതിയുമ്പോൾ, അവർ അതു തെറ്റിദ്ധരിക്കും.
മാക്സ്, അതു നമുക്ക് ശരിയാക്കാം…
അതു മാത്രമല്ല ഒലീവ പ്രശ്നം, ഒരു എതിർലിംഗത്തിൻ്റെ സാന്നിധ്യം ഇന്ന് വരെ അനുഭവിക്കാത്തവനാണ് ഞാൻ. അതുകൊണ്ടു തന്നെ അവരുടെ സാന്നിധ്യത്തിൽ എനിക്കറിയാത്ത ചില വികാരങ്ങൾ എന്നിൽ ഉണരുന്നുണ്ട്, കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ മനസ്സു വഴുതി കളിക്കുന്നു.
മാക്സ്, എതിർലിംഗത്തോട് ഉള്ള ആകർഷണമാണ് നീ ഇപ്പോ അനുഭവിക്കുന്നത്, അത് പ്രകൃതി നിയമമാണ്. അതിൽ തെറ്റായി ഒന്നും തന്നെ ഇല്ല, അതിനെ നീ കൂടുതൽ ഭയക്കേണ്ടതില്ല.
ശരിയാണ് ഒലീവ, പക്ഷേ ഇതെല്ലാം പഠിച്ചെടുക്കാൻ , എനിക്ക് കുറച്ച് സമയം ആവശ്യമാണ്.
അതിനുള്ള സമയമാണ് നിനക്ക് ഞാൻ അനുവദിച്ചു തന്നിരിക്കുന്നത്, കോളേജിലെ എന്റെ കാലഘട്ടം തന്നെ അതിനു വേണ്ടിയാണ്.
പക്ഷേ ഒലീവ, ഞാൻ മനസ്സിൽ കരുതുന്ന രീതിയിലല്ല ഒന്നും നടക്കുന്നത്.
മാക്സ് നമ്മൾ ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കണമെന്നില്ല, നടക്കുന്നതിനന നമ്മുടെ ആഗ്രഹങ്ങൾക്ക് ഒത്ത് പരിവർത്തനം ചെയ്യുകയാണ് വേണ്ടത്.
പക്ഷേ എനിക്ക്,
മാക്സ്, ഒരു പെൺകുട്ടിയുമായി ഇടപഴകുക എന്നതായിരിക്കും നിനക്ക് ഏറ്റവും കഷ്ടത നിറഞ്ഞ കാര്യം.
അത് ശരിയാണ്. ഒലീവ.,
നീ അതിന് ശ്രമിക്കുമ്പോൾ ഒരു പെൺകുട്ടിയും നിന്നോട് കൂട്ടുകൂടിയില്ലെന്നു വരാം.
ഒലീവ….
അതെ മാക്സ്, ഇപ്പോ ആ പെൺകുട്ടി സ്വമേധയാ നിന്റെ അടുത്തേക്ക് വന്നിരിക്കുകയാണ്. അവളോട് നീ സംസാരിക്കും തോറും നിന്നിലുള്ള മിഥ്യാധാരണകൾ എല്ലാം പെട്ടെന്നു മാറുന്നതാണ്. കൂടാതെ സമൂഹത്തിൽ എല്ലാവരോടും ഇടപഴകാൻ നീ സജ്ജൻ ആവുകയും ചെയ്യും
ശരിയാണ് ഒലീവ, പക്ഷെ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ, എന്തോ പോലെ തോന്നുന്നു, എന്നിലെ സ്വഭാവ വ്യത്യാസം അവരിൽ സംശയം ഉണ്ടാക്കില്ലേ…
മാക്സ്, നീ ഇവിടെ വരുന്നതിനു മുന്നേ പഠിച്ചതെല്ലാം, ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ ആണ്, അങ്ങനെയാണ് റെക്കോർഡുകൾ മൊത്തം ഉള്ളത്, അതുകൊണ്ടു തന്നെ നീ പെൺകുട്ടികളുമായി അധികം ഇടപഴകി യിട്ടില്ലെന്ന് പറഞ്ഞാൽ, അവർക്ക് നിൻ്റെ സിറ്റുവേഷൻ മനസ്സിലാകും
പുറമേ എങ്കിലും ഒരു പെൺക്കുട്ടിയുമായി ബന്ധം ഇല്ല എന്ന് ചോദിച്ചാൽ
അധികം പുറത്തിറങ്ങാറില്ല, പഠിക്കുക എന്നത് മാത്രമാണ് നിന്റെ ലക്ഷ്യമായി ഉണ്ടായിരുന്നത്. അങ്ങനെ ഒരു ക്യാരക്ടർ ആയിരുന്നു നീയെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് നിന്റെ കടമയാണ്.
മനസ്സിലായി ഒലീവ, നീ എന്താണ് പറഞ്ഞു വരുന്നത് എന്ന്, എനിക്ക് മനസ്സിലായി.
അതു തന്നെയാണ് മാക്സ് ചെയ്യേണ്ടത്.
ഹായ് മാക്സ്,
ഡെൽറ്റ എന്നെ നോക്കി, എൻ്റെ പേര് വിളിച്ചപ്പോൾ ഭയമാണോ അതോ മറ്റെന്താണ് എന്നിൽ ഉണർന്നത് എന്ന് എനിക്കറിയില്ല. പക്ഷേ ഒരുതരം പരവേശം ആയിരുന്നു എനിക്ക്.
മാക്സ്, ശാന്തമായിരിക്കു.
ഒലീവ, എനിക്ക് പക്ക ബലമായി അവൾ കൂടിയുള്ളതാണ് എന്റെ ധൈര്യം, അവൾ പകർന്നു തന്ന ധൈര്യം വെച്ച്, ഡെൽറ്റയോട് സംസാരിക്കുവാൻ ഞാൻ ഒരുങ്ങി.
ഹായ്, ഡെൽറ്റ,
എത്ര നേരം ആയെടോ തന്നോട് ഞാൻ ഒരു ഹായ് പറഞ്ഞിട്ട്, ഇപ്പോഴാണോ മറുപടി തരുന്നത്.
സോറി ഡെൽറ്റ, ഞാനെങ്ങനെ അധികം ആരോടും സംസാരിക്കാറില്ല.
അതെന്താ…
ഞാൻ പഠിച്ചതെല്ലാം ബോയിസ് സ്കൂളുകളിലാണ്, കൂടാതെ അച്ഛനെ അമ്മയും , വല്ലാതെ കെയർ ചെയ്താണ് എന്നെ വളർത്തിയത്, പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാർ.
ഓ… അപ്പം ബുജി ആയിരുന്നു അല്ലേ..
അങ്ങനെയും പറയാം, പിന്നീടങ്ങോട്ട് ആരോടും സംസാരിക്കാൻ എനിക്ക് തോന്നിയതുമില്ല,
അതെന്താ മാക്സ്
മാക്സ്, സംസാരിക്കുക മാക്സ്, അവളോട് സംസാരിക്കുക…
ഒലീവയാണെങ്കിൽ നിർത്താതെ എനിക്ക് പ്രചോദനം നൽകി കൊണ്ടിരിക്കുകയാണ്, അതു കൊണ്ടായിരിക്കാം അവളോട് സംസാരിക്കാൻ എനിക്ക് ബുദ്ധിമുട്ടുകൾ തോന്നാതിരുന്നത്.
എനിക്ക് 10 വയസ്സുള്ളപ്പോൾ എന്റെ അച്ഛനും അമ്മയും ഒരു ഫ്ലൈറ്റ് ക്രാഷിൽ മരണപ്പെട്ടു പോയിരുന്നു.
ഓ മാക്സ്. സോറി,
ഹെയ്,അത് പ്രശ്നമില്ല, അതിനുശേഷം പിന്നീട് ഞാൻ പൂർണ്ണമായി തളർന്നിരുന്നു, ആരോടും സംസാരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല , ഇപ്പൊ കുറച്ചായി റിക്കവറിയായി തുടങ്ങിയിട്ട്.
എനിക്ക് മനസ്സിലായി മാക്സ് നിൻ്റെ ബുദ്ധിമുട്ട്, ഞാൻ നിന്നെ ഹെൽപ് ചെയ്യാം
താങ്ക്യൂ… ഡെൽറ്റ
ഈ സമയം ക്ലാസ്സിലേക്ക് കുറച്ചു പെൺകുട്ടികൾ കടന്നു വരുന്നുണ്ട്, ആ സമയം ഒലീവ എന്നെ വിളിച്ചു.
മാക്സ്…
എന്താ ഒലീവാ….
മാക്സ് , എനിക്കിവിടെ മറ്റൊരു എനർജി ഫീൽ ചെയ്യാൻ കഴിയുന്നുണ്ട്.
നീ എന്താണ് പറയുന്നത്, ഒലീവ.
മാക്സ് ഞാൻ കാര്യമായിട്ട് പറയണേ, ഇവിടെ എനിക്കൊരു എനർജി ലെവൽ ഫീൽ ചെയ്യുന്നുണ്ട്.
എന്നിട്ട് എവിടെയാണ് ,അത് പറ.
ലൊക്കേറ്റ് ചെയ്യാൻ കഴിയുന്നില്ല മാക്സ്, അതെന്നെ തടയുന്നതു പോലെ.
നിനക്ക് എന്താണ് പറ്റിയത് ഒലീവ.
മാക്സ്, നിനക്ക് ഈ പ്രപഞ്ചത്തെ കുറിച്ച് മുഴുവനായി ഒന്നും തന്നെ അറിയില്ല,
ഇല്ല, അതു ശരിയാണ്.
മാക്സ് ,നീ കാണുന്നത് ഒന്നുമല്ല ഈ ഭൂമി, ഇവിടെ മനുഷ്യൻ മാത്രമേ വസിക്കുന്നു എന്ന് നീ ഒരിക്കലും വിശ്വസിക്കരുത്, ഇവിടെ ഏലിയൻസും വസിക്കുന്നുണ്ട്. ഒട്ടനവധി സ്പീഷ്യസ് ഇന്നീ ഭൂമിയിലുണ്ട്.
ഒലീവാ…
മാക്സ് മനുഷ്യൻ സ്വന്തം ഗ്രഹത്തിൽ നിന്ന് തന്നെ പുറത്തേക്ക് അധികം സഞ്ചരിച്ചിട്ടില്ല, എന്നാൽ ഈ പ്രപഞ്ചത്തിൽ ഒട്ടനവധി ഗ്രഹത്തിലെ അന്യഗ്രഹ ജീവികൾ സൗരയൂഥങ്ങൾ താണ്ടി സഞ്ചരിക്കുന്നവരാണ്.
പക്ഷേ ഒലീവ,അവരൊക്കെ എന്തിനാണ് ഈ ഭൂമിയിൽ.
മാക്സ് ചിലർക്ക് ഒരു ഷെൽട്ടർ ആണ്, മറ്റു ചിലർക്കാകട്ടെ ആവശ്യ വസ്തുക്കളുടെ ഖനി.
ഒലീവ, നീ എന്താണ് പറഞ്ഞുവരുന്നത്
മാക്സ്, ഭൂമിയിൽ നിന്നും 1,60,000 പ്രകാശവർഷം ദൂരം, ഒരു ഗ്രഹം ഉണ്ട്, അതിന്റെ പേരാണ്, മെർക്കുറൈൻ, അവിടെ വസിക്കുന്ന സ്പീഷ്യസിൻ്റെ പേരാണ്, മോണിമസ്. ഒരുതരം പുഷ്പ സമാനമായ, എന്നാൽ മനുഷ്യനോട് സാമ്യമുള്ള ഒരു രൂപമാണ് അവയ്ക്കുള്ളത്. അവരുടെ പ്രധാന ഖനിയാണ് ഈ ഭൂമി.
ഭൂമി അവരുടെ ഖനിയോ..
അതെ മാക്സ്, മുട്ടകൾ ഇടുന്ന ഒരു സ്പീഷ്യസ് ആണ് അവരുടേത്, ആ മുട്ടകൾ വിരിഞ്ഞ് അവരുടെ കുഞ്ഞു പുറത്തു വരണമെങ്കിൽ, ജലത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ്. ഒരു മോണിമസ് 12 കൊല്ലത്തിലൊരിക്കൽ ആണ് മുട്ടയിടുക. അതും 500 മുട്ടകൾക്ക് മേലെ.
അവരുടെ ഗ്രഹത്തിൽ, ജലത്തിന്റെ അളവ് വളരെ കുറവാണ്. അവിടെ വസിക്കുന്ന ഒരു മോണിമസിന് തന്റെ നൂറിൽ താഴെ മുട്ടകൾ വിരിയിപ്പിക്കാനുള്ള ജലം മാത്രമാണ് ലഭ്യമാവുക.
അതുകൊണ്ടു തന്നെ ,അവരുടെ ബാക്കി മുട്ടകൾ വിരിയിപ്പിക്കാൻ ആയുള്ള ജലം എടുക്കുന്നത് തന്നെ ഭൂമിയിൽ നിന്നാണ്.
ഭൂമിയിൽ നിന്നോ…
അതെ മാക്സ്, ഭൂമിയിൽ ജലത്തിന് അംശം വളരെയധികമാണ്, മനുഷ്യർക്ക് ഉപയോഗിക്കാൻ ലഭ്യമാകുന്ന ജലത്തിന്റെ അളവ് കുറവാണ്, നിങ്ങൾക്ക് ആവശ്യമില്ലാതെ കിടക്കുന്ന കടൽജലം, അതിന്റെ അളവ് വളരെയധികമാണ് പക്ഷേ ഉപയോഗശൂന്യമായി കിടക്കുന്നു.
എന്നാൽ ആ ജലം ചില അന്യഗ്രഹ ജീവികൾക്ക് അനുഗ്രഹമാണ്, ആരുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ സഹായകമാണ്, മാത്രമല്ല ഒട്ടനവധി മൂലകങ്ങൾ ഇവിടെ നിന്നും പല അന്യഗ്രഹ ജീവികളും അവരുടെ ഗ്രഹങ്ങളിലേക്ക് കൊണ്ടു പോകുന്നുണ്ട്, ചിലർക്കത് ജീവൻ നിലനിർത്താൻ, മറ്റു ചിലർക്ക് പരീക്ഷണങ്ങൾക്കായി, ചിലർ ആകട്ടെ ശക്തികൾ നശിക്കാതിരിക്കാൻ.
ഇതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല
നിന്നെപ്പോലെ ഒട്ടനവധി ഹാഫ് ബ്ലഡ് പലയിടത്തും ഉണ്ട്, മനുഷ്യരിൽ എന്റെ അറിവിൽ നീ മാത്രമാണ് മാക്സ് ഉള്ളത്, മറ്റാരെങ്കിലും ഉണ്ടോ എന്ന് പോലും അറിയില്ല, ചിലപ്പോൾ ഉണ്ടാവും.
ഒലീവ.,
ഇതൊക്കെ നീ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞു എന്ന് മാത്രം, പക്ഷേ മാക്സ് എനർജി ലെവൽ അത് എനിക്ക് ഫീൽ ആയിട്ടുണ്ട്, അതൊരു ഏലിയൻ ആവാം അല്ലെങ്കിൽ മറ്റെന്തെങ്കിലും പക്ഷേ അത് എന്നെ തടഞ്ഞു നിർത്തുന്നതു കൊണ്ട് എനിക്ക് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നില്ല, അതുകൊണ്ട് മാക്സ് എപ്പോഴും ശ്രദ്ധിച്ചിരിക്കണം.
തീർച്ചയായും ഒലീവ,
എന്തുപറ്റി മാക്സ്,
ഒന്നുമില്ല ഡെൽറ്റ,
ആ സമയം ക്ലാസിലേക്ക് പ്രൊഫസർ വന്നിരുന്നു, അദ്ദേഹം ക്ലാസ്സുകൾ എടുക്കാൻ തുടങ്ങി, പ്രോഫസറുടെ ക്ലാസ്സ് ബോയിങ് ആയിരുന്നു എനിക്ക്, കാരണം മുൻകൂർ ഞാൻ പഠിച്ച വിഷയങ്ങൾ തന്നെ, വീണ്ടും കേൾക്കുക എന്നത് എനിക്ക് അരോചകമായി തോന്നി,
?????
ഒരുവിധം കോളേജ് കഴിഞ്ഞ്, വീട്ടിലേക്ക് പോവാൻ തുനിയുമ്പോൾ ആണ്, കാറിന് അരികിലേക്ക് ഡെൽറ്റ വന്നത്.
മാക്സ്
എന്താ…ഡെൽറ്റ,
നാളെ നേരത്തെ വരില്ലേ നീ…
എന്തിനാ..
പേടിക്കാതെ ചെക്കാ, ഞാൻ നിന്നെ പിടിച്ചു വീഴുങ്ങുക ഒന്നുമില്ല,
ഞാനൊന്ന് ചമ്മി എങ്കിലും, അതു പുറത്തു കാണിക്കാതെ മറച്ചുപിടിച്ചു.
പേടിച്ചിട്ട് ഒന്നുമല്ല,
അതെ, നിനക്ക് സംസാരിക്കാൻ ഉള്ള മടി മാറണമെങ്കിൽ കൂടുതൽ സംസാരിക്കണം, അതിനു സമയം കണ്ടെത്തണം, അതാ നിന്നോട് നേരത്തെ വരാൻ പറഞ്ഞത്.
ക്ലാസിൽ നിന്ന് സംസാരിക്കാമല്ലോ…
ഞാൻ നിന്നെപ്പോലെ ബുജി ഒന്നുമല്ല, അല്ലേലും ഇവിടുത്തെ കോന്തൻ പ്രൊഫസർമാർ സംസാരിക്കുന്നത് കണ്ടുപിടിച്ചു പുറത്താക്കും, വീട്ടിൽ അറിഞ്ഞാലേ എന്നെ കൊന്നുകളയും
അയ്യോ ,ഞാൻ അങ്ങനെ ബുജി ഒന്നുമല്ല.
അല്ലെങ്കിലും കുഴപ്പമില്ല, നാളെ നേരത്തെ വാ.. ഞാൻ എന്റെ ഫ്രണ്ട്സിനെയെല്ലാം നിനക്ക് പരിചയപ്പെടുത്താം, അവരോടൊക്കെ ഇടപഴകി വരുമ്പോൾ എല്ലാം
നേരെയാവുമെടാ.
ഓക്കെ ഡെൽറ്റ , എന്നാ ഞാൻ നേരത്തെ വരാം.
അതും പറഞ്ഞ്, ഞാൻ കാറിൽ കയറിയിരുന്നു, പതിയെ മുന്നോട്ടു പോകുമ്പോഴും മിററിലൂടെ ഞാൻ അവളെ കണ്ടിരുന്നു. ഞാൻ പോകുന്നത് നോക്കി നിൽക്കുന്നു ഡൽറ്റയെ
എന്റെ മനസ്സിൽ അവളോട് ഒരു തരം ആകർഷണം ഉണർന്നു തുടങ്ങിയിരുന്നു, അതിനെ പ്രണയം എന്ന് വിളിക്കാമോ എന്നെനിക്കറിയില്ല, ആദ്യമായി സംസാരിച്ച പെൺകുട്ടി, കളങ്കമില്ലാത്ത എന്നോട് സംസാരിക്കുന്ന അവളുടെ സൗഹൃദത്തെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി, ഒപ്പം അവളെയും
എന്താ മാക്സ്,
ഒലീവ വേണ്ട, ഞാനെന്താ ചിന്തിക്കുന്നത് എന്ന് നിനക്ക് അറിയാം. പിന്നെയും എന്നെ കളിയാക്കുന്നത് എന്തിനാ
അല്ല മാക്സ്, നിന്റെ ജീവിത സഖിയെ നീ കണ്ടെത്തിയതായി തോന്നുന്നു
അങ്ങനെ ചോദിച്ചാൽ, എനിക്ക് ഉറപ്പില്ല, നോക്കാം നമുക്ക്.
മാക്സ്, ഒന്നു ഞാൻ പറയാം, മനസ്സിൽ അവളെക്കുറിച്ച് വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട.
എന്താ ഒലീവ,
മനുഷ്യനെ കുറിച്ച് നിനക്ക് പൂർണമായി ഒന്നും അറിയില്ല, പുറമെ കാണുന്നത് ആവില്ല യഥാർത്ഥ സ്വഭാവം, എന്റെ ചില ടെസ്റ്റുകൾ കഴിഞ്ഞതിനു ശേഷം മാത്രം, അവളെ കുറിച്ച് മറ്റൊരു വിധത്തിൽ ചിന്തിച്ചാൽ മതി.
നീ എന്തൊക്കെയാ പറയുന്നത്, അവളെ കണ്ടിട്ട് നിനക്ക് അങ്ങനെയാണ് തോന്നിയത്.
മാക്സ്, മൈൻഡ് പോലും റീഡ് ചെയ്യാൻ കഴിയുന്ന എന്നോട് നീ ഇത് പറയരുത്, ഞാൻ പറഞ്ഞല്ലോ മനുഷ്യരെ കുറിച്ച് നിന്നെക്കാൾ കൂടുതൽ എനിക്കറിയാം. നിന്റെ ലൈഫിൽ തെറ്റായ ഒന്നും നടക്കാൻ ഞാൻ അനുവദിക്കില്ല.
ഓക്കേ ഒലീവ, സമ്മതിച്ചു, നിൻ്റെ ടെസ്റ്റുകൾ പൂർത്തിയായതിനു ശേഷം സഖി ആക്കണോ എന്ന് ഞാൻ തീരുമാനിക്കാം.
അതുമതി, അതാണ് നല്ലത്.
എങ്കിൽ നാളെ തന്നെ ടെസ്റ്റുകൾ തുടങ്ങുകയല്ലേ…
തിടുക്കം വേണ്ട, ആദ്യം നീ അവളോട് കൂടുതൽ ഇടപഴകു, ആദ്യം നീ മാറേണ്ടതുണ്ട്, അതാണ് നമുക്ക് ആദ്യം വേണ്ടത് .അതിനു ശേഷം ബാക്കി ഉള്ളത് നോക്കാം.
എന്നാലും ഒലീവ,
മാക്സ് ചിലപ്പോൾ എന്റെ പരീക്ഷണത്തിൽ അവൾ തോൽക്കുകയാണെങ്കിൽ, പിന്നീട് നിനക്കവളോട് ചിലപ്പോൾ സംസാരിക്കാൻ തോന്നിയില്ല എന്ന് വരാം, അങ്ങനെ സംഭവിക്കുകയാണെങ്കിൽ നിന്നിൽ വരേണ്ട മാറ്റങ്ങൾ വരാതിരിക്കും.
ആദ്യമായി ഇടപഴകുന്ന ആളിൽ നിന്നു തന്നെ ,നീ വിചാരിച്ച പോലെ കാര്യങ്ങൾ ഒന്നും നടന്നില്ല എങ്കിൽ, നിന്റെ മനസ്സിനെ അത് ബാധിക്കും, പിന്നീട് മറ്റൊരാളോട് നീ സംസാരിച്ചു തുടങ്ങുവാൻ നല്ല സമയം എടുത്തു എന്നു വരും, അത് പാടില്ല അതു കൊണ്ടാണ് ഞാൻ ഈ പറയുന്നത്,
എനിക്ക് മനസ്സിലായി ഒലീവ, നീ പറയുമ്പോൾ നമുക്ക് അവളെ പരീക്ഷിക്കാം
ദാറ്റ്സ് മൈ ബോയ്.
സംസാരിച്ചുകൊണ്ടിരിക്കെ, കാർ വീടിന്റെ ഗേറ്റും കടന്ന് ഉള്ളിലെത്തി. കാർപോർച്ച് തുറന്ന് കാർ വെച്ചതിനു ശേഷം, ഞാൻ പതിയെ വീടിനകത്തേക്ക് കയറി.
മോനേ….
പിന്നിൽ നിന്നും ദേവകിയമ്മ വിളിച്ചപ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ് ഉണർന്നത്. എത്രയോ കാലം എന്റെ മനസ്സ് എന്തിനു വേണ്ടിയാണോ വിങ്ങിയത്, അതിനു ശാന്തി ലഭിച്ചത് പോലെ ഒരു പ്രതീതി.
എന്താ ദേവകിയമ്മേ
ചായ കുടിക്കണ്ടേ..
അതെനിക്ക് പതിവില്ല, ദേവകിയമ്മേ…
എന്താ കുഞ്ഞേ പറയുന്നത്, ക്ലാസ്സ് കഴിഞ്ഞു വന്നതല്ലേ… ക്ഷീണം ഉണ്ടാവും.
ഇതിന് എനിക്ക് അങ്ങനെ ക്ഷീണം ഒന്നുമില്ല.
മാക്സ്, നീ പോയി ചായ കുടിക്കൂ..
എന്താണ് ഒലീവ നീ പറയുന്നത്.
ഒരു സാധാരണ മനുഷ്യൻ ഈ സമയം ക്ഷീണം ഉണ്ടായിരിക്കും, നിനക്ക് തോന്നാത്തത് കാരണം ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ.
ശരി ഒലീവ.
മോനെ എന്നാലും, എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു.
എന്നാ ദേവകിയമ്മ എടുത്തുവെച്ചോളൂ.. ഞാൻ ഇതാ വരുന്നു.
ഞാനത് പറഞ്ഞപ്പോൾ ആ മുഖത്ത് ഉണ്ടായ സന്തോഷം, അതിനർത്ഥം മാത്രം എനിക്ക് മനസ്സിലായില്ല. എന്തോ ഞാൻ ചായ കുടിക്കാം എന്ന് പറഞ്ഞത് അവർക്ക് സന്തോഷം പകർന്നിരിക്കുന്നു.
ഞാൻ മുറിയിൽ പോയി, വസ്ത്രം മാറി വന്നതിനു ശേഷം, ഡൈനിംഗ് ടേബിളിൽ ഇരുന്നു. എനിക്കൊരു ഗ്ലാസിൽ ചായയും, കഴിക്കുവാനായി അവരുണ്ടാക്കിയ എന്തോ ഒരു പലഹാരവും കൊണ്ട വന്നു
മോനെ കഴിച്ചു നോക്കൂ…
ചായ ഞാൻ കുറച്ചു കുടിച്ചു, ചായയുടെ സ്വാദിൽ പോലും എന്തൊരു വ്യത്യസ്തത. എനിക്കത് ഇഷ്ടമാവുകയും ചെയ്തു, ഇലയിൽ പൊതിഞ്ഞ പലഹാരം കൗതുകത്തോടെ ഞാൻ എടുത്തു നോക്കി.
കുമ്പളപ്പമാ.. മോനേ…
ഇത് ,ഞാൻ ഇതുവരെ കേട്ടിട്ടില്ല ദൈവമേ
ഇത് നാട്ടും പുറത്തുള്ള, ചായക്കടിളിൽ ഒന്നാണ്. മോനാ ഇല നീക്കിയിട്ട് കഴിച്ചു നോക്കൂ…
അവരത് പറഞ്ഞതും, ഞാനാ ഇലയിൽ കുത്തിവെച്ച ഈർക്കിൾ കഷ്ണം മാറ്റി, തുറന്നപ്പോൾ വെളുത്ത നിറത്തിലുള്ള അപ്പം കണ്ടു, പതിയെ അത് കടിച്ചപ്പോൾ തേങ്ങയുടെയും പഞ്ചസാരയുടെയും രുചി നാവിൽ അറിഞ്ഞു, ഇത്രയും സ്വാദിഷ്ടമായ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നതു തന്നെ ഇതാദ്യമായാണ്.
ഒരുനിമിഷം ഞാൻ എന്റെ അമ്മയെ ഓർത്തുപോയി, അറിയാതെ എൻ്റെമിഴികളിൽ നിന്ന് കണ്ണുനീർ അടർന്നു വീണു.
അയ്യോ.. മോൻ എന്താ കരയുന്നേ..
ദേവകിയമ്മ അത് ചോദിച്ചപ്പോഴാണ് ഞാൻ കരയുകയാണ് എന്ന് എനിക്ക് മനസ്സിലായത്, അങ്ങനെ ഞാനും ഒരു സാധാരണ മനുഷ്യനെപ്പോലെ കരയുവാൻ പിഠിച്ചിരിക്കുന്നു.
ഒന്നുമില്ല ദേവകിയമ്മേ, ഞാൻ എന്റെ അമ്മയെ ഓർത്തു പോയി,
അതിനെന്താ മോനേ, നീയും എന്നെ അമ്മേ എന്ന് തന്നെ വിളിച്ചോ, എന്റെ കുട്ടിയെ പോലെ തന്നെയാ നിന്നെ ഞാൻ കണ്ടുള്ളൂ…
എന്തോ മനസ്സിന് വല്ലാത്തൊരു സന്തോഷം, ഇന്നത്തെ ദിവസം മൊത്തം ദേവകി അമ്മയോടൊപ്പമാണ് ചിലവഴിച്ചത്, ഭക്ഷണം കഴിച്ച് കിടക്കയിൽ കിടക്കുകയായിരുന്നു, പതിയെ ഉറക്കം പിടിച്ചു വരുമ്പോഴാണ്, കാലിൽ ആതിയായ വേദന അനുഭവപ്പെട്ടത്.
ചാടി പിടഞ്ഞെഴുന്നേറ്റു ഞാൻ ലൈറ്റ് ഓണാക്കി, ഒരു നിമിഷം എന്റെ കാലുകൾ കണ്ട്, ഞാൻ തന്നെ ഭയചകിതനായി, പാമ്പുകളുടെ തൊലികൾ പോലെ എന്റെ കാലിലെ ത്വക്കും മാറിയിരിക്കുന്നു.
എന്തു ചെയ്യണമെന്നറിയാതെ, ഹൃദയം വല്ലാത്ത ഭീതിയോടെ തുടിക്കവെ, ആ കാഴ്ച ഞാൻ അറിയാതെ നോക്കി നിന്നു.
മാക്സ്, ശാന്തനാവു..മാക്സ്,
ഒലീവ, എന്തൊക്കെയാ ഇത്,
ഒന്നുമില്ല മാക്സ് ,ഭയപ്പെടാതെ, ഇത് നിന്റെ അമ്മയുടെ സ്പീഷീസിലെ, ശക്തി നിന്നിൽ പ്രകടമാവുന്നതിൻ്റെ തെളിവുകളാണ്.
പക്ഷേ ഒലിവ . ഇത്,
മാക്സ് മനുഷ്യശരീരവും നാഗ ശരീരവും ഒന്നു ചേർന്ന് സ്പീഷ്യസ് ആണ് നിന്റെ അമ്മയുടേത്, അതാണ് ഇത്തരം വ്യത്യാസങ്ങൾ വരുന്നത്.
മാക്സ്, ഈ ശക്തി ഉണരുമ്പോൾ, നിനക്ക് ഇഷ്ടം രൂപങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നതാണ്. നീ ഭയപ്പെടാതെ, സുഖമായി കിടന്നുറങ്ങു.
ഇതൊക്കെ കണ്ടിട്ട് എങ്ങനെയാണ് ഒലീവ സുഖമായി കിടന്നുറങ്ങുന്നത്, എന്തു കൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ ഓരോന്ന്.
ഇത് നിന്റെ നിയോഗമാണ്, നീ ഒരു ഹാഫ് ബ്ലഡ് ആണ് മാക്സ്, ഒരു സ്പെഷ്യൽ ചൈൽഡ്.
എനിക്കൊരു ഒരു സ്പെഷാലിറ്റിയും വേണ്ട, ഈ ഭൂമിയിൽ വസിക്കാൻ കഴിയുന്നതു പോലെ ഒരു സാധാരണ മനുഷ്യനായാൽ മതി.
മാക്സ്, അസാധാരണമായ ശക്തികളും, വികാരങ്ങളും നിറഞ്ഞ ഈ ജന്മം, നിനക്ക് ഈശ്വരൻ തന്നതാണ്. അതിനു പിന്നിൽ എന്തെങ്കിലും കാരണം ഉണ്ടാകും മാക്സ്, നമുക്ക് അങ്ങനെ വിശ്വസിക്കാം.
നീ ഇപ്പൊ കിടന്നുറങ്ങ്… ഞാൻ പറയുന്നത്…കേൾക്കു… കണ്ണുകളടച്ചു പിടിക്കൂ…
ഒലീവയുടെ നിർദ്ദേശപ്രകാരം ഞാനെന്റെ മിഴികൾ ഇറുക്കിയടച്ചു, മനസ്സാണെങ്കിൽ ഉത്തരങ്ങൾ തേടുന്ന പരുന്തിനെ പോലെ വട്ടമിട്ടു പറക്കുകയാണ്. നിമിഷങ്ങൾ പതിയെ പതിയെ അരിച്ചു നീങ്ങുന്നത്, ഞാനറിയുന്നുണ്ടായിരുന്നു. പിന്നെ എപ്പോഴോ നിദ്രയുടെ മടിത്തട്ടിലേക്ക് ഞാനും വഴുതി വീണു.
പുതുമായുള്ള കഥ ♥️??
❤❤❤❤
Edo mappile tan reply vellom teruo.. shoo ithenthoru kashtanne…
Angane paryalledaa kuruppe , nee sadharana pm vararanallo pathive…
ബ്രോ ശിവശക്തി എഴുതുന്നില്ലേ ബ്രോ ?
Athu pettannidanavilla… Bro aa storyude karyathile chila prashnamunde , atha post chaiyan pattathe
❤️❤️❤️❤️
Good story
❤❤❤സൂപ്പർ
Good
ഹായ് ബ്രോ ആ സൈറ്റ് ഏതാണ് എന്ന് പറഞ്ഞു തരുമോ
Kuttettan not permitted to say any other site name mention in comment wall, I respect him , so I can’t
❤️❤️
Nikila ഈ കഥ വേറെ ഏതു സൈറ്റിൽ ആണ് ഉള്ളത്
പേരു പറഞ്ഞാൽ ബാൻ കിട്ടും. പ്ലേ സ്റ്റോറിൽ Malayalam stories എന്നു ടൈപ്പ് ചെയ്താൽ ‘y’ എന്ന എംബ്ലം വച്ച ആപ്പ് കാണാം. അതു ഡൌൺലോഡ് ചെയ്താൽ മതി
❤
അടുത്ത ചൊവ്വഴ്ച്ച പവിത്രബന്ധം അല്ലെ. ഇതിന്റെ അടുത്ത ആഴ്ച്ച അല്ലെ universe അല്ലെ
Kandu pidichu kalanju kochu kallan….
Bro ഈ കഥ വേറെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്ന് റിപ്ലൈ തരണേ
______(♥)(♥)(♥) _____________ (♥)(♥)(♥)
___(♥)❤️❤️❤️❤️(♥)________(♥)❤️❤️❤️❤️(♥)
__(♥)❤️❤️❤️❤️❤️❤️❤️(♥)❤️❤️❤️❤️❤️❤️(♥)
___(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
____(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
_______(♥)❤️❤️❤️❤️❤️❤️❤️❤️❤️❤️❤️(♥)
_________(♥)❤️❤️❤️❤️❤️❤️❤️❤️❤️(♥)
____________(♥)❤️❤️❤️❤️❤️❤️❤️(♥)
_______________(♥)❤️❤️❤️❤️❤️(♥)
_________________(♥)❤️❤️❤️(♥)
___________________(♥)❤️(♥)
_______________________(♥)
?????????
Good one brooo ????really nice ❤️
ഇതിനു വേണ്ടി എത്ര നാൾ കാത്തിരിക്കുന്നു ഇപ്പോയെങ്കിലും ഇത് അയച്ചാലോ സന്തോഷം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഇതിനേകാട്ടിലും കുറച്ചും കൂടി വരികൾ കൂട്ടണം ഞാൻ കാത്തിരിക്കുന്നു ❤❤❤❤?
Muthe… Oru alavile povane krithyamaya idavelayile varum… Alle varan nalla pole vaigum
ഒരുപാടേണ്ണം പെന്റിങ് ആണ് വൈകാതെ വായിച്ചു അഭിപ്രായം പറയാം.
Hoi hoi hoi hoi ?
ഈ കഥ വേറെ സൈറ്റിൽ ഉണ്ടോ
ഈ ഭാഗവും നന്നായിട്ടുണ്ട്…..,, അവൻ കൂടുതൽ കാര്യം പഠിച്ച് വരുന്നുണ്ട് അല്ലെ……. ഡെൽറ്റ അവളെ athra വിശ്വാസം പോരാ…എന്തോ ഉടായിപ്പ് ഉണ്ട്……. ഏയ്ഞ്ചൽ ആണോ ഇനി ഒലീവ പറഞ്ഞ ശക്തി…..
???
Good waiting for next part
നന്നായിരുന്നു ബ്രോ
❤️
Plse pajukaluda ennum kuttavo plse
That’s not possible