?Universe 3? [ പ്രണയരാജ] 310

നല്ല ഉറക്കത്തിലായിരുന്നു ഞാൻ ,അപ്പോഴാണ്  ആ വിളി കേട്ടത്.

മാക്സ്, എഴുന്നേൽക്ക്  മാക്സ്…

ഉം… ആ….

ഉറക്കച്ചടവിൽ ഞാൻ മൂളുക മാത്രമാണ് ചെയ്തത്.

മാക്സ്, നമുക്ക് ഡെൽറ്റയെ കാണാൻ പോകാനുണ്ട് .വേഗം എഴുന്നേൽക്കുക,

ഡെൽറ്റ എന്ന പേര് കേട്ടതു കൊണ്ടാവാം പെട്ടെന്നു തന്നെ ഞാൻ ചാടിയെഴുന്നേറ്റു.

മാക്സ്, ഞാൻ നിന്നോട് പറഞ്ഞു, അവളെക്കുറിച്ച് വേണ്ടാത്തത് ഒന്നും ചിന്തിച്ചു കൂട്ടണ്ട എന്ന്.

അതിന്  ആര് ചിന്തിച്ചു, എന്താ… നീ..ഈ പറയുന്നത് ഒലീവ…

അവളുടെ പേര് പറഞ്ഞപ്പോൾ തന്നെ, നിന്റെ ഈ ചാടി എഴുന്നേൽക്കൽ, അതിൽ നിന്നു തന്നെ എല്ലാം മനസ്സിലാവുന്നുണ്ട് മാക്സ്.

സോറി, ഒലീവാ..

മാക്സ് മനുഷ്യന് ഏറ്റവും കൂടുതൽ താങ്ങാൻ കഴിയാത്തത് മനസ്സിന്റെ വേദനയാണ്. അതു നീ അനുഭവിക്കാതെ  ഇരിക്കുവാൻ വേണ്ടിയാണ് ഞാൻ ഈ പറയുന്നതൊക്കെ.

ഒലീവ  അങ്ങനെയൊന്നുമില്ല.

അങ്ങനെ  ഒന്നും ഇല്ലെങ്കിൽ നിനക്ക് നല്ലത്, മറ്റെല്ലാ വികാരങ്ങളും വന്നു പോയി കൊണ്ടിരിക്കും, പ്രണയവും, ഹൃദയ വേദനയും ഒരിക്കലും മായാതെ കിടക്കും.

എനിക്ക് മനസ്സിലായി  ഒലീവ ,ഞാൻ സൂക്ഷിച്ചു കൊള്ളാം.

?????

വളരെ നേരത്തെ തന്നെ, ഞാൻ കോഫി ഡെയിൽ എത്തിയിരുന്നു. അവിടെ ഒരു ചെയറിൽ ഇരുന്നു,  അവൾ വരുന്നതിനായി കാത്തിരിക്കുകയായിരുന്നു.

സമയം പതിയെ അരിച്ചു നീങ്ങി, മടുപ്പുളവാക്കുന്നതായിരുന്നു ആ കാത്തിരിപ്പ്. എനിക്കതൊന്നും ശീലമുണ്ടായിരുന്നതല്ല, അതുകൊണ്ടു തന്നെ എനിക്കത്, സഹിക്കാൻ കഴിഞ്ഞതുമില്ല.

ഒലീവ ,നമുക്ക് പോവാം..

നീയെന്താ… പറയുന്നത്.

എനിക്ക് ഇവിടെ ഇരുന്നിട്ട് ഭ്രാന്ത് ആവുന്നു.

മാക്സ്, മനുഷ്യർ ആരും കുത്യ സമയത്ത് വരില്ല. ഇനി എത്ര തവണ നീ ഇങ്ങനെ കാത്തിരിക്കേണ്ടി  വരും . അതുകൊണ്ട് അത് ശീലം ആക്കാൻ ശ്രമിക്കുക.

നീ എന്നെ കളിയാക്കുകയാണോ… ഒലീവ,

നിനക്ക് അങ്ങനെ തോന്നിയെങ്കിൽ തെറ്റു പറയാനാവില്ല.

ഹായ് മാക്സ്,

ദൂരെ നിന്നും കൈ വീശിക്കൊണ്ട്, ഡെൽറ്റ കടന്നു വരികയായിരുന്നു, അവളെ കണ്ടതും  എന്റെ ദേഹമാസകലം, ഒരു തരം വല്ലാത്ത അനുഭൂതി ഉണർന്നു, അവൾക്ക് പിറകെ ഒരു പട തന്നെ ഉണ്ടായിരുന്നു. 5 പെൺകുട്ടികളും. നാല് ആൺകുട്ടികളും.

അവരോടെല്ലാം ഞാൻ സംസാരിച്ചു, കുറച്ചു സമയം കളിതമാശകൾ പറയുവാൻ തുടങ്ങി. സംസാരിക്കാൻ ഉണ്ടായിരുന്ന എന്നിലെ, മടി പതിയെ മാറുന്നത് ഞാനറിഞ്ഞു. ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞു, എനിക്ക് സംസാരിക്കുവാൻ ഏറെ ഇഷ്ടമാണ്.

അങ്ങനെയല്ലെ  വരുക, 18 വർഷത്തോളം ആരോടും സംസാരിക്കാത്ത എനിക്ക്, സംസാരത്തോട് ഇഷ്ടമല്ലേ  ഉണ്ടാവേണ്ടത്, ആദ്യമായി സംസാരിക്കുവാൻ ചെറിയൊരു ഭയം ഉണ്ടായിരുന്നെങ്കിലും, ഇന്നതില്ല.

ഡൽറ്റ വല്ലാതെ എന്നോട് അടുത്തിടപഴകുന്നു ഉണ്ട്. എന്റെ ദേഹത്ത് തൊട്ടില്ലെങ്കിലും, അവൾ എന്നോട് കൂടുതൽ അടുത്തു നിൽക്കുന്നത് നന്നായി ഫീൽ ആകുന്നുണ്ട്, അതെന്നെ അവളിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു.

മാക്സ്സ്

എന്താ… ഒലീവ

ഞാൻ പറഞ്ഞതൊന്നും മറക്കണ്ട,

ഓർമ്മയുണ്ട് .. ഒലീവാ…

അവിടെ നിന്നും നേരത്തെ തന്നെ ഞങ്ങൾ ക്ലാസിലേക്ക് പോയി, എന്റെ ഒപ്പം സംസാരിച്ചു കൊണ്ടാണ് അവൾ  നടന്നത്. ഞങ്ങൾ ക്ലാസ്സിൽ ഇരിക്കുമ്പോൾ തന്നെ, കുട്ടികൾ ഓരോരുത്തരായി കടന്നു വരുവാൻ തുടങ്ങി. ഇന്നലത്തെ പോലെയല്ല ഇന്ന് കൂടുതൽ കുട്ടികൾ ക്ലാസ്സിൽ ഉണ്ട്. നേരത്തെ തന്നെ എല്ലാവരും വന്നത് എനിക്ക് ആശ്ചര്യമായി.

എന്താ… ഇന്ന് എല്ലാവരും നേരത്തെ,

ഞാൻ ഡെൽറ്റയോടു ചോദിച്ചു.

അതാണോ ഇന്ന് മേരി മിസ്സിൻ്റെ ക്ലാസ്സ് ആണ്. എല്ലാവരെയും വലിയ കാര്യമാണ് മിസ്സിന്, അതുകൊണ്ടു തന്നെ കുട്ടികളെല്ലാവരും മിസ്സിൻ്റെ ക്ലാസ്സ് ഉള്ള ദിവസം നേരത്തെ ക്ലാസ്സിൽ ഉണ്ടാവും.

ഞാൻ ചുറ്റും നോക്കി, ആ സമയം, മഞ്ഞ ചുരിദാർ അണിഞ്ഞ ഒരു പെൺകുട്ടി എന്റെ മിഴികളിൽ പതിഞ്ഞത്, വശ്യമായ സൗന്ദര്യം. കണ്ണുകൾ അവളിൽ നിന്നും പിൻവലിക്കാൻ തോന്നുന്നേ.. ഇല്ല.

അതേ മോനേ… അവളുടെ നോക്കണ്ട.

ഡെൽറ്റയുടെ വാക്കുകളാണ് എന്നാൽ സ്ഥലകാലബോധം ഉണർത്തിച്ചത്.

നീ എന്താ പറഞ്ഞേ…

അവളെ നോക്കി വെള്ളം ഇറക്കണ്ട എന്ന്, പറഞ്ഞതാ….

ഞാൻ, അത്.

അവള് നീ കരുതുന്ന പോലെ അല്ല,

അതിന് ഞാൻ എന്ത് കരുതി,

അതെനിക്ക് അറിയാമല്ലോ, ആ ദിവസം തന്നെ എന്നെ നോക്കിയ നോട്ടം . എനിക്ക് നല്ല ഓർമ്മയുണ്ട്.

ഈ വാക്കുകളിൽ നിന്ന് തന്നെ എനിക്ക് ഒന്നു മനസ്സിലായി, അവളെന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു.

ഞാനങ്ങനെ, ഒന്നും

എടാ… അതൊക്കെ എനിക്ക് മനസ്സിലാവും, അവളുടെ അടുത്ത് അത് നടക്കില്ല. നിനക്കറിയോ അവളുടെ പിന്നാലെ എത്ര ചെക്കന്മാര് നടക്കുന്നതെന്ന്. ഒന്നിനെ പോലും അവൾ മൈൻഡ് ചെയ്തിട്ടില്ല.

ശരിയാണോ…

എന്താ… നോക്കിയാ കൊള്ളാമെന്നുണ്ടോ ,

ഉണ്ടെങ്കിൽ.

അവളെ പ്രണയിക്കുന്നു എന്ന് പറഞ്ഞു നടക്കുന്നവർക്ക് പോലും അവളെ വളക്കാൻ കഴിഞ്ഞിട്ടില്ല, നിന്റെ ഉദ്ദേശം വച്ച് പോയ നടന്നത് തന്നെ.

അവളുടെ ഓരോ വാക്കിലും, അവൾ എന്നെ കുറിച്ച് തെറ്റായാണ് മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. എങ്ങനെ ആ തെറ്റിദ്ധാരണ മാറ്റണമെന്ന് എനിക്കും അറിയില്ല.

ഒലീവ..

എന്താ… മാക്സ്,

ഡെൽറ്റ പറഞ്ഞത് നീ കേട്ടില്ലേ…

കേട്ടു….

അവൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്, അതെങ്ങനെയെങ്കിലും മാറ്റണം.

മാക്സ്, ഇപ്പോൾ നീ അതിനു ശ്രമിക്കേണ്ട..

പക്ഷേ, ഒലീവാ….

അവൾ’നിന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്, എന്നിട്ടും അവൾ നിന്നോട് അടുത്തിടപഴകുന്നുണ്ട്.  അത് നിനക്ക് ഉപയോഗപ്രദമാണ്. എല്ലാ കാര്യവും തുറന്നു സംസാരിക്കുവാനും, നിന്നിലെ നാണവും ഭയവും മാറ്റുവാനും അത് ഉപയോഗപ്രദമാണ്.

ശരിയായിരിക്കാം ഒലീവ, പക്ഷെ,  എനിക്ക് എന്തോ പോലെ.

മാക്സ് ഇപ്പോൾ ഞാൻ പറയുന്നത് മാത്രം കേൾക്കുക.

ശരി ഒലീവ.

അറിയാതെ എന്റെ മിഴികൾ വീണ്ടും ആ  മഞ്ഞ ചുരിദാർ അണിഞ്ഞ  പെൺകുട്ടിയിലേക്ക് പതിച്ചു. അവളുടെ ശരീരവടിവുകൾ, ഞാൻ നോക്കുകയായിരുന്നു. എന്തോ ഒരു പ്രത്യേകത എനിക്ക് തോന്നി, ആ സമയം പെട്ടെന്ന് അവൾ എന്നെ തിരിഞ്ഞു നോക്കിയത്, ഞാൻ എന്റെ കണ്ണുകളെ അപ്പോ തന്നെ പിൻവലിച്ചു.

എന്താണ് മാക്സ്, നീ..കാര്യമായി പറഞ്ഞതാണോ…

എന്ത്,

അല്ല ,അവളെ  നോക്കുന്നത്.

ഞാൻ അവളെ നോക്കുന്നതിൽ നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ…

ഡെൽറ്റ യുടെ  മനസ്സിൽ എന്താണെന്ന് അറിയാൻ വേണ്ടി ആയിരുന്നു, ഞാൻ  അങ്ങനെ ഒരു ചോദ്യം ചോദിച്ചത്, മഞ്ഞ ചുരിദാർ അണിഞ്ഞ ആ പെൺകുട്ടിയിൽ  ഞാൻ ആകൃഷ്ടനായിരുന്നു ,എങ്കിലും ഡെൽറ്റയോട് ഒരു  പ്രണയം എന്നാൽ മൊട്ടിട്ടു കഴിഞ്ഞിരുന്നു.

എനിക്കൊരു പ്രശ്നവുമില്ല, അവളെ നോക്കണമെങ്കിൽ നോക്കിക്കോ, കിട്ടിയ നിന്റെ ഭാഗ്യം.

അവൾ , അങ്ങനെ ഒരു മറുപടി പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ അതേ സമയം, ഒലീവയുടെ ചിരിക്കുന്ന ശബ്ദം എന്റെ കാതുകളിൽ അലയടിച്ചിരുന്നു., അതെന്നിൽ ദേഷ്യം ഉണർത്തുകയായിരുന്നു, അതുകൊണ്ടു തന്നെ ഡെൽറ്റയോട് ഞാൻ പറഞ്ഞു

എങ്കിൽ ഒരു കൈ  നോക്കുവാൻ  ഞാനും തീരുമാനിച്ചു.

ഹോ, എങ്കിൽ ഓൾ ദ ബെസ്റ്റ്.

അവളത് പറഞ്ഞപ്പോൾ എനിക്ക് കൂടുതൽ വാശിയായിരുന്നു തോന്നിയത്, പക്ഷേ പിന്നെ മനസ്സിൽ ഒരു ചിന്ത കൂടി വന്നു, ആ പെൺകുട്ടിയുമായി അടുക്കുന്നതായി കണ്ടാൽ ഡെൽറ്റയ്ക്ക് ചിലതൊക്കെ തോന്നുവാൻ ഇടയുണ്ട്, അപ്പോ, ഇപ്പോ അവൾ പറയാൻ മടിക്കുന്ന കാര്യം അപ്പോൾ പറയും., അത് അവളെ കൊണ്ടുതന്നെ പറയിപ്പിക്കണം എന്ന് എൻ്റെ മനസ്സു പറഞ്ഞു.

അവളുടെ പേര് എന്താ…

ഞാൻ ഡെൽറ്റയോട് ചോദിച്ചു, ഒരു പുഞ്ചിരിയോടെ ആണ് സെൽറ്റ എനിക്ക് മറുപടി തന്നത്.

എയ്ഞ്ചൽ…

ആ പേര് കേട്ടതും, ഞാൻ സ്തംഭിച്ചു പോയി, അവളുടെ സൗന്ദര്യത്തിന് ചേർന്ന പേര്, എയ്ഞ്ചൽ, സത്യത്തിൽ അവൾ ഒരു ഏഞ്ചൽ തന്നെയായിരുന്നു.

ഞാൻ വീണ്ടും, എയ്ഞ്ചലിനെ നോക്കിയിരുന്നു . എന്നാൽ ഞാനവളെ നോക്കുന്ന അടുത്ത ക്ഷണം, അവളെന്നെ തുറിച്ചു നോക്കി. എങ്ങനെയാണ് ഞാൻ അവളെ നോക്കുന്നത് അവൾക്ക്  മനസ്സിലാകുന്നത് എന്ന് ഞാൻ ചിന്തിച്ചു.

മാക്സ്, പെൺകുട്ടികൾക്ക് ആയിരം കണ്ണാണ്.

പെണ്ണിൻ്റെ ദേഹത്തേക്ക് പതിക്കുന്ന ഓരോ കണ്ണും അവൾ തിരിച്ചറിയും.

അത് പ്രകൃതി നിയമമാണ്, അല്ലാതെ മറ്റൊന്നുമല്ല, വെറുതെ നീ. അതിനെക്കുറിച്ച് ചിന്തിക്കേണ്ട.

ഒലീവ പറഞ്ഞത് ,എനിക്ക് പുതിയൊരു അറിവായിരുന്നു. പെൺകുട്ടികൾക്ക് ആയിരം കണ്ണ് .

ഞാൻ വീണ്ടും അവളെ നോക്കിയതും, എയ്ഞ്ചൽ തിരിഞ്ഞു നോക്കി, ഞാൻ മുഖം പെട്ടെന്നു തിരിച്ചു. ഡെൽറ്റയോട് സംസാരിക്കുകയായിരുന്നു, ഞാൻ  ആ സമയം ടെസ്ക്കിൽ ശക്തമായി കൈ കൊണ്ട് ആരോ അടിച്ചു. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ എന്റെ മുന്നിൽ  എയ്ഞ്ചൽ നിൽക്കുന്നു.

ഡോ തനിക്ക് എന്താ… വേണ്ടേ…

പെട്ടെന്ന് അവൾ അങ്ങനെ ചോദിച്ചപ്പോൾ, വാക്കുകൾക്കായി പരതുകയായിരുന്നു ഞാൻ

കുറെ നേരമായല്ലോ, തന്റെ ഒരു നോട്ടം.

എയ്ഞ്ചലിനോട് മറുപടി പറയാൻ എനിക്ക് ആയിരുന്നില്ല.

തന്നോടാ ഞാൻ ചോദിച്ചേ…

താൻ എന്തു കരുതി, എല്ലാ പെൺപിള്ളേരും ഒരുപോലെയാണെന്നോ…

എടോ… തന്റെ പേരെന്താ…

ശര വേഗത്തിലായിരുന്നു എയ്ഞ്ചലിൻ്റെ ചോദ്യങ്ങൾ എല്ലാം തന്നെ. അതു നേരിടുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം കഷ്ടതകൾ നിറഞ്ഞ ഒന്നായിരുന്നു.

എടി, എയിഞ്ചൽ നീയൊന്ന് അടങ്ങിയേ…

ഡെൽറ്റ നീ… ഇതിൽ ഇടപെടേണ്ട,

അവന്റെ ഒരു നോട്ടം.

എടി ഞാനൊന്നു പറയുന്നത് കേൾക്ക്, നീ… ഇങ്ങു വന്നേ…

ഡെൽറ്റ അവളുടെ കൈകൾ പിടിച്ചു  വലിച്ചു കൊണ്ട്, ദൂരേക്ക് മാറി, അവർ തമ്മിൽ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് എന്നെ ഒരു നോട്ടം നോക്കിക്കൊണ്ട് അവൾ പഴയ സ്ഥലത്തേക്ക് തന്നെ പോയി. എന്നെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് ഡെൽറ്റ എനിക്കരികിൽ വന്നിരുന്നു.

ഒരു നിമിഷം എന്താണ് സംഭവിച്ചതെന്ന് എനിക്കു തന്നെ അറിയാത്ത ഒരു അവസ്ഥ. ഡെൽറ്റ , എന്നെ തന്നെ നോക്കി ചിരിക്കുകയാണ്. ഒരു തരം കളിയാക്കൽ പോലെ .

ഇപ്പോ എന്തായി, ഞാൻ പറഞ്ഞതല്ലേ… നിന്നോട്,

അവളത് പറഞ്ഞപ്പോ എനിക്കു തിരിച്ചു പറയാൻ മറുപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

എടോ താനെന്താ… അവളോട് പറഞ്ഞത്.

തനിക്കുള്ള പ്രശ്നം തന്നെ ,

എന്ത്.

അതേടാ… ഒരാളെ അഭിമുഖീകരിക്കാൻ നിനക്കുള്ള പ്രശ്നത്തെ കുറിച്ചു പറഞ്ഞു.

എന്നിട്ടവൾ എന്താ പറഞ്ഞത്.

നിൻ്റെ നോട്ടം ശരിയല്ല എന്നാ അവൾ പറഞ്ഞത്.

അത് ഞാൻ,

ഒന്നും പറയണ്ട നോട്ടത്തിൻ്റെ കാര്യം എനിക്കറിയാലോ…

ഡെൽറ്റ സത്യമായിട്ടും ഞാനങ്ങനെ ഒന്നും കരുതിയില്ല നിന്നെ നോക്കിയത്.

എങ്ങനെ കരുതിയിട്ടായാലും നിൻ്റെ നോട്ടം ശരിയല്ല മാക്സ്. ഒരു പെൺകുട്ടിയെ നോക്കുന്നതിനൊക്കെ ഒരു മയം വേണം, അല്ലാതെ തുളച്ചു കയറുന്ന പോലെ.

സോറി, ഡെൽറ്റ എനിയുണ്ടാവാതെ ഞാൻ നോക്കാം.

എനിക്കതിൽ പ്രശ്നമൊന്നുമില്ല, സത്യം പറഞ്ഞാ ആ നോട്ടം കാരണമാ നമ്മൾ അടുത്തത്.

അവൾ പറഞ്ഞതിൻ്റെ അർത്ഥം എനിക്കു മനസിലായില്ല. കൂടുതൽ എന്തെങ്കിലും ചോദിക്കും മുന്നെ ടീച്ചർ ക്ലാസ്സിൽ വന്നതിനാൽ ആ സംസാരം അവിടെ അവസാനിച്ചു. ഞാൻ ഒരിക്കൽ കൂടി ഏയ്ഞ്ചലിനെ ഒന്നു നോക്കി, അവൾ എന്നെ തന്നെ ദേഷ്യത്തോടെ തുറിച്ചു നോക്കുകയായിരുന്നു.

( തുടരും….)

Updated: May 2, 2021 — 10:17 pm

36 Comments

  1. ഇന്ന് പുതിയ പാർട്ട്‌ കാണൂല്ലേ

Comments are closed.