?‍♀️Univers 6?‍♀️ [ പ്രണയരാജ] 478

?‍♀️ Universe 6 ?‍♀️
Author : Pranayaraja | Previous Part


 

ഒരുപാട് വൈകി അതു കൊണ്ടു തന്നെ ഞങ്ങൾ നേരെ ചെന്നത് കോളേജിലേക്ക് ആണ്. കാർ കോളേജ് പാർക്കിംഗ് ചെയ്ത ശേഷം,  കാറിൽ നിന്നും ഞാനും അവളും ഒരുമിച്ചു ഇറങ്ങി. കോളേജിൽ കൂടി നിന്ന കണ്ണുകൾ എല്ലാം ഞങ്ങളെ തന്നെ വീക്ഷിക്കുകയായിരുന്നു.

 

പലരുടെയും കണ്ണുകളിൽ അത്ഭുതം ആയിരുന്നു, മറ്റു ചിലരുടെ കണ്ണുകളിൽ ദേഷ്യവും. ഒന്നും സംഭവിക്കാത്തതു പോലെ എയ്ഞ്ചൽ ക്ലാസ്സിലേക്ക് നടന്നു കയറി. എന്നാൽ എനിക്ക് എല്ലാവരെയും ഫെയ്സ് ചെയ്യുവാൻ, എന്തോ ഒരു ഇഷ്ടം തോന്നി. ഞാൻ പതിയെ, ക്ലാസ്സിലേക്ക് നടക്കും.

 

അതുപോലെ, ഞാൻ  ആ ബെഞ്ചിൽ ഇരുന്നു , കുറച്ചകലെയായി മറ്റൊരു ബെഞ്ചിൽ എയ്ഞ്ചലും. ക്ലാസിൽ പലരുടേയും അടക്കിപ്പിടിച്ചുള്ള സംസാരം, അവരുടെ കണ്ണുകൾ കൊണ്ട്  കൊത്തി വലി, ഞാൻ കണ്ടില്ലെന്നു നടിച്ചു. സത്യത്തിൽ ഈ ദിവസം തന്നെ എനിക്കിഷ്ടമായില്ല.

 

എയ്ഞ്ചൽ,  അവൾക്ക് എന്നോട് ദേഷ്യം ആണ് എന്നത് എനിക്ക് മാത്രം അറിയുന്ന സത്യം, എന്നാൽ പുറം ലോകത്തിന്റെ കാഴ്ച്ചപ്പാടിൽ ഞങ്ങൾ തമ്മിൽ ഇപ്പോൾ എന്തോ ബന്ധമുണ്ട്. അവർ കാണുന്ന മനക്കോട്ടകൾ അടുത്തു തന്നെ തകർന്നു തരിപ്പണമാകും. ആ സമയം അവരെ എങ്ങനെ ഫേസ് ചെയ്യും എന്നാണ് എൻ്റെ ചിന്ത.

 

സമയം പതിയെ ഒഴുകി അകലുകയാണ്, ക്ലാസ്സിലേക്ക് ഡെൽറ്റയും കയറി വന്നു. അവൾ വേഗം എനിക്ക് അരികിൽ തന്നെ വന്നിരുന്നു.  എന്നത്തെയും പോലെ ഇന്നും അവർ വാചാലയായി.

 

മാക്സ്,

 

എന്താ ഡെൽറ്റ,

 

നിന്നെ സമ്മതിച്ചു മോനെ , എങ്ങനെ സാധിച്ചു  നിനക്ക് ഇത്.

 

നീ എന്താ പറയുന്നെ ഡെൽറ്റ,

 

ഞാൻ കോളേജിലേക്ക് വന്നപ്പോൾ തന്നെ അറിഞ്ണും , നീയും എയ്ഞ്ചലും  ഒരു കാറിൽ ആണ് വന്നതെന്ന്

 

ഓ… അതാണോ, അത് ഞാനവൾക്ക് ഒരു  ലിഫ്റ്റ് കൊടുത്തതാ…

 

ആണോ, നീ എന്നെ പറ്റിക്കാൻ നോക്കണ്ട.

 

ഞാൻ സത്യം പറഞ്ഞതാ… ഡെൽറ്റ,

 

മാക്സ് എന്തിനാ.. നീ കള്ളം പറയുന്നത്, നിനക്കറിയുമോ ഇതിനു മുന്നേ അവൾക്ക് പലരും  ലിഫ്റ്റ് കൊടുക്കാൻ നോക്കിയതാ, അന്നൊന്നും ആരുടെയും വണ്ടിയിൽ കയറാത്ത അവൾ, നിന്റെ കൂടെ വന്നിട്ടുണ്ടെങ്കിൽ അതിൽ എന്തോ ഉണ്ട്,

 

നിനക്ക് വട്ടാണ് പെണ്ണെ, വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടാൻ.

 

ഇപ്പോൾ നിനക്ക് അങ്ങനെ പറയാലോ, എടാ നിങ്ങൾ തമ്മിൽ,

 

ഞങ്ങൾ തമ്മിൽ ഒരു ചെറിയ ബന്ധമുണ്ട്

 

എന്താടാ, പറയടാ…

 

അതു കേൾക്കാൻ അവളിൽ ആകാംഷ നിറഞ്ഞു.

 

ഞങ്ങൾ ശത്രുക്കളാണ്.

 

മാക്സ്,  നീ വെറുതെ എനെ വട്ട്  ആക്കാൻ നോക്കണ്ട.

51 Comments

  1. Super???

  2. നിധീഷ്

    ♥♥♥♥

  3. Bro,
    Next part udane venam ennu parayunnilla but adutha partinulla curiosity karanam next part ennu verum ennu parayuvo.
    Please?

    1. Part set aane bro 10day gap tharam 24-25 tharam

  4. നന്നായിട്ടുണ്ട് bro എനിക്ക് ഈ പാർട്ടും നല്ല രീതിയിൽ ഇഷ്ടമായി ഇതേ പോലെ നല്ലൊരു പാർട്ടുമായ് വീണ്ടും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു
    With?

  5. എന്റെ മുത്തേ പോളിസാനം ഒന്നും പറയാനില്ല അടുത്ത പാർട്ട്‌ പെട്ടന്ന് തരുമോ ??????

  6. ❤❤❤❤❤❤

  7. ❤️❤️❤️❤️❤️❤️❤️❤️

  8. Superb bro.. ?

    ഈ പാർട്ടും പൊളിച്ചു
    Waiting for next part ❤❤❤

  9. കൈലാസനാഥൻ

    മാക്സിന്റെ മനശക്തി നേടുവാനുള്ള പരിശീലനത്തിന്റെ ഭാഗമായുള്ള സംഭാഷണങ്ങളും തുടർന്ന് ഉണ്ടായ സംഭവങ്ങളും ഒക്കെ വർണിച്ചിരിക്കുന്നത് ഗംഭീരമായിട്ടുണ്ട്. ദേവകി അമ്മയോട് സ്വന്തം മകൻ കാണിക്കുന്ന അക്രമത്തിനോട് പ്രതികരിക്കുന്നതും മാതൃ വാത്സല്യത്തിന്റെ അപാരതയും വരച്ചുകാട്ടിയത് വളരെ നന്നായിട്ടുണ്ട്.

  10. Hey poli raja poli…. allelum snehabandgangalude theevratha kanikkan ningaku oru word thanne dhaaraalam…. ✌

  11. അടിപൊളി❤❤

  12. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤??

  13. കാമുകി എന്ന കഥയ്ക്ക് ഇനി ഒരു Continuation ഇണ്ടോ ബ്രോ.?

    1. S2 unde aduthonnum undavilla varum

  14. ❤️❤️❤️

  15. വിരഹ കാമുകൻ???

    ❤❤❤

  16. ♨♨ അർജുനൻ പിള്ള ♨♨

    അളിയാ സൂപ്പർ ??. ഒരു രക്ഷയും ഇല്ല. അടുത്ത ഭാഗം ഉടനെ കാണുമോ. സ്‌നേഹം മാത്രം ???

  17. ഗംഭീര ഐറ്റം…….,,, ഏയ്ഞ്ചൽ മക്സിനെ സ്നേഹിക്കാൻ തുടങ്ങി……. അവസാന രംഗം പോളി….???

  18. ഏക-ദന്തി

    എന്റെ പോന്നോ ….

    //സന്ദർഭങ്ങളാണ് മാക്സ് മനുഷ്യ വികാരങ്ങൾ ഉണർത്തുന്നത്, സന്ദർഭങ്ങൾ ജീവിതത്തിൽ മാറി മറിഞ്ഞു കൊണ്ടിരിക്കും. എപ്പോൾ എത് സന്ദർഭം നേരിടേണ്ടി വരുമെന്ന് നമുക്ക് ഒരിക്കലും പറയാനുമാകില്ല. ഇനി ഒരിക്കൽ അങ്ങനെ ഒരു സന്ദർഭം നേരിടേണ്ടി വന്നാൽ, നിൻ്റെ ശക്തിയെക്കുറിച്ച് പുറം ലോകം അറിയാൻ പാടില്ല. അതിന് നിന്നെ സജ്ജനാക്കാനുള്ള ട്രെയിനിങ് ഞാൻ നൽകുന്നതാണ്. //

    Sentiment is a chemichal defect found on the losing side – Sherlock Holmes
    ഒന്നും പറയാല്ല …ഗംഭീരം …
    തോനെ ഹാര്‍ട്ട്സ്

  19. രാവണപ്രഭു

    ???????

  20. ഏക-ദന്തി

    rajaa

Comments are closed.