?‍♀️The Universe 7 ?‍♀️ [ പ്രണയരാജ] 455

എന്തു പറ്റി അമ്മേ…

ഒന്നുമറിയാത്ത ആ ചെക്കനെ നീ…

അമ്മേ….

ഞാൻ ഒന്നും പറയുന്നില്ല, മോളെ, നഷ്ടം നിനക്കാ… അതൊരിക്കൽ നിനക്കു മനസിലാവും.

അമ്മേ…ഞാനവനെ വിവാഹം കഴിച്ചോളാം.

വേണ്ട, മോളെ നീ കഷ്ടപ്പെട്ട് ത്യാഗം ഒന്നും ചെയ്യണ്ട….

അമ്മേ…ഞാൻ,

എനി വിവാഹം , അത് അവൻ്റെ ജീവിതത്തിലില്ല.

അമ്മ എന്താ പറയുന്നെ,

അവനൊരു ആൺക്കുട്ടിയാടി, ഞാൻ കേട്ടതാ അവൻ്റെ ആ ഉറച്ച തീരുമാനം.

അമ്മേ…

എയ്ഞ്ചൽ മതി , അവന് ട്രെയിനിംഗിനുള്ള സമയമായി വാ പോവാം.

കൂടുതൽ ഒന്നും പറയാതെ , നിറമിഴികളോടെ അവൾ അമ്മയെ അനുഗമിച്ചു. അവർ അണ്ടർ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ ട്രൈനിംഗ് പ്ലേസിലേക്കു ചെന്നു. മാക്സ് അവരെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു. എയ്ഞ്ചലിന് എന്തു കൊണ്ടോ ആദ്യമായി അവനെ ഫേസ് ചെയ്യാൻ സാധിച്ചില്ല.

മാക്സ്…

വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി. ഒരു പുഞ്ചിരിയോടെ അവൻ വിളിച്ചു.

ആൻ്റി…

മാക്സ് , ഞാനൊരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ…

അനുസരിക്കാം ആൻ്റി,

ഉറപ്പാണോ…

ഉറപ്പ്,

നിനക്കെന്നെ അമ്മേ… എന്നു വിളിച്ചു കൂടെ,

ഒരു നിമിഷം മാക്സ് നിശ്ചലനായി. എന്തു പറയണം എന്നറിയാത്ത അവസ്ഥ.

ഞാൻ നിന്നെ സ്വന്തം മോനെ പോലെയാ കണ്ടത്.

നിനക്ക് ഇഷ്ടല്ല എങ്കിൽ,

അമ്മേ….

പെട്ടെന്ന് മാക്സ് അമ്മേ എന്നു വിളിച്ചതും സിമോണിയ അവനെ കെട്ടിപ്പിടിച്ചു. അതു കണ്ട ഏയ്ഞ്ചലിന് അസൂയ തോന്നിയെങ്കിലും അവൾ ചെയ്ത തെറ്റുകൾ അവളെ പിന്നോക്കം വലിച്ചു.

മോനെ മരുന്നു കുടിക്കാൻ തയ്യാറാണോ…

അതെ ആൻ്റി , സോറി അമ്മേ…

ഇതു കഴിക്കുന്നതിനു മുന്നെ ഞാൻ പറയുന്നത് മുഴുവനായി കേൾക്കണം.

അവനത് തലയാട്ടി സമ്മതം മൂളി.

ഇത് കഴിച്ച് അഞ്ചു നിമിഷം കഴിഞ്ഞാൽ അസഹനീയമായ വേദനയായിരിക്കും.

അവൻ്റെ മിഴികളിൽ ചെറുതായി ഭയം നിഴലിക്കുന്നത് സിമോണിയ കണ്ടു.

മോൻ ഭയപ്പെടേണ്ട, അമ്മയില്ലെ കൂടെ,

അവനതിനു തലയാട്ടി.

ആ വേദന നീ സഹിക്കണം.  നീ നിൻ്റെ മേൽ കൺട്രോൾ നേടിയെടുക്കണം.

അവൻ വീണ്ടും തലയാട്ടി.

നിൻ്റെ മാറുന്ന രൂപത്തെ കണ്ട് ഭയപ്പെടരുത്, ശാന്തനായിരിക്കണം, പിന്നെ,

എന്താ അമ്മേ…

നിനക്ക് ഈ രൂപം തിരിച്ചു വരാൻ ആറു മണിക്കൂർ സമയം എടുക്കും.

കാര്യം മനസിലായതു പോലെ അവൻ പുഞ്ചിരി തൂകി.

ഓരോ സമയവും നിൻ്റെ സ്പീഷ്യസിൻ്റെ ശക്തികൾ ഉണരുന്നത് നിനക്കറിയാനാവും. ആ സമയം അനുഭവിക്കുന്ന വേദന നീ സ്വയം നിയന്ത്രണത്തിലാക്കണം.

തലയാട്ടി അവൻ സമ്മതം മൂളി,

സിമോണിയ അവനെ ഒന്നു കൂടെ തൻ്റെ മാറോടു ചേർത്തണച്ചു. നെറുകയിൽ ഒരു മുത്തം നൽകി . ഒരമ്മയുടെ പൂർണ്ണ സ്നേഹം അവനെ അടിമപ്പെടുത്തുന്നത് അവനറിഞ്ഞു. ആ കണ്ണുകൾ നിറഞ്ഞു.

അമ്മയുടെ കുട്ടനെന്തിനാ കരയുന്നെ ,

ഒന്നുമില്ല.

പേടിയുണ്ടോ നിനക്ക്,

ഇല്ല.

എന്നാ മരുന്നു കഴിക്കാം.

ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് അവൻ സമ്മതം മൂളി.

സിമോണിയ ഒരു കൊച്ചു കുപ്പി അവനു മുന്നിൽ വെച്ചു. മഞ്ഞ നിറത്തിൽ തിളങ്ങുന്ന ആ വസ്തുവിനെ അവൻ നോക്കി. പതിയെ ആ കുപ്പി അവൻ കയ്യിലെടുത്തു. പതിയെ തുറന്ന് വായിലേക്ക് ഒഴിച്ചു.

ഒരു തരം വല്ലാത്ത ചവർപ്പ് രുചി. ഇറക്കാനാവാതെ തുപ്പാനായി അവൻ തുനിഞ്ഞതും സിമോണിയ അവൻ്റെ വാ പൊത്തി പിടിച്ചു , മൂക്കു കൂടെ പൊത്തിയതും അവനറിയാതെ അതിറങ്ങി പോയി.

ആ………

ഒരലർച്ചയായിരുന്നു അടുത്ത ക്ഷണം. ചുട്ടു പൊള്ളുന്ന എന്തോ ഒന്ന് തൻ്റെ വയറു ലക്ഷ്യമാക്കി സഞ്ചരിക്കുന്നത് അവന് അറിയാൻ കഴിയുന്നുണ്ടായിരുന്നു. തൻ്റെ ആന്തരിക അവയവങ്ങൾ പോലും എരിഞ്ഞമരുന്നതു പോലെ അവനു തോന്നി.

മുട്ടു കുത്തി ഇരുന്ന്, മുഷ്ടി ചുരുട്ടി പിടിച്ച്, തലയുയർത്തി മുകളിലേക്കു നോക്കി നിർത്താതെ അലറുകയാണ്. അവൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ നിറഞ്ഞൊഴുകുകയാണ്. ഇതൊന്നും കണ്ടു നിൽക്കാനാവാതെ വാ.. പൊത്തി കരയുകയാണ് ഏയ്ഞ്ചൽ.

മാക്സിനു വേണ്ടി കണ്ണീരൊഴുക്കുന്ന തൻ്റെ മകളെ സന്തോഷത്തോടെയാണ് സിമോണിയ നോക്കിയത്. മകളുടെ മനസിലെ പ്രണയം ആ അമ്മ തിരിച്ചറിഞ്ഞതാണ്. അതു കൊണ്ട് മാത്രമാണ് അവളുടെ ആവിശ്യം ഇല്ലാഞ്ഞിട്ടു കൂടി, അവളെ വിളിച്ചു വരുത്തിയത്. അവളുടെ ഉള്ളിലെ പ്രണയത്തെ ഉണർത്തുവാൻ വേണ്ടി.

മുള്ളിനെ മുള്ളു കൊണ്ട് വേണം എടുക്കുവാൻ, അതെ അവൾ കാരണം മാക്സ് എടുത്ത തീരുമാനം അവൾ തന്നെ അവനെ കൊണ്ട് മാറ്റിക്കണം. അതിന് അവൾക്കെ കഴിയൂ… അതിന് അവൾ ഒളിപ്പിച്ചു വെച്ച ആ പ്രണയം ഉണരണം, അതു ഉണർത്താൻ എനിക്കറിയാം.

മാക്സ് പെട്ടെന്നു ശാന്തനായി . അതിയായ വേദന കൊണ്ടാവാം അവൻ ക്ഷീണിതനായി കാണാം. അവന് വെള്ളം കൊടുക്കുന്നതിനെ കുറിച്ച് സിമോണിയ ചിന്തിക്കുമ്പോയെക്കും എയ്ഞ്ചൽ ഒരു കുപ്പി വെള്ളവുമായി അവനരികിലേക്കോടി.

അവൾ അവനരികിൽ അവനോടു ചേർന്നിരുന്നു. അവൻ്റെ താടിയിൽ പിടിച്ചു കൊണ്ട് മൂടി തുറന്ന കുപ്പി വായോട് ചേർത്ത് വെച്ച് അവനെ വെള്ളം കുടുപ്പിച്ചു. ആർത്തിയോടെ അവൻ ജലം പാനം ചെയ്തു.

ആ കാഴ്ച്ചകൾ കണ്ട് ആനന്ദിക്കുകയായിരുന്നു സിമോണിയ, ആ സമയം അവൻ മിഴികൾ തുറന്നു നോക്കിയതും തന്നോട് ചേർന്നിരിക്കുന്ന എയ്ഞ്ചലിനെ കണ്ടത്, അടുത്ത ക്ഷണം അവൻ അവളിൽ നിന്നും അകലം പാലിച്ചു.അവൻ്റെ ആ പ്രവർത്തി അവളെ വേദനിപ്പിച്ചു എന്നത് ആ മുഖത്ത് നിന്നും വായിച്ചെടുക്കാനാവും, ഇതെല്ലാം കണ്ട് സിമോണിയ ചിരിയടക്കാൻ പാടു പെടുകയായിരുന്നു.

ആ സമയം അവൻ്റെ കൈകളിൽ കറുത്ത വർണ്ണത്തിൽ ഞരമ്പു പോലെ എന്തോ ഒന്ന് ഉയർന്നു വന്നു. അതു പതിയെ ദേഹത്ത് പടരാൻ തുടങ്ങി.

അമ്മേ….

എന്താ മോനെ,

ഇതു നോക്കിയെ..

അവൻ തൻ്റെ കൈ അമ്മയ്ക്കു കാണിച്ചു കൊടുത്തു.

മാക്സ് എനിയാണ് നീ വേദന അനുഭവിക്കാൻ പോകുന്നത്.

അമ്മേ….

എയ്ഞ്ചൽ,

എന്താ അമ്മേ…

അവനു മുന്നിൽ അവനെ ഫേസ് ചെയ്തു നിൽക്ക്,

അമ്മേ…

പറഞ്ഞത് ചെയ്യ് എയ്ഞ്ചൽ,

അമ്മയുടെ സ്വരം കടുത്തതും അവൾ വേഗം അങ്ങനെ നിന്നു.ഇരുവരു മുഖാമുഖം.

അമ്മേ.. ഇവൾ എന്തിനാ…

മാക്സ് മരുന്നു തന്നത് ഞാനാണ്. എനിക്കറിയാം എന്തു വേണമെന്ന്,

എയ്ഞ്ചൽ നിൻ്റെ ശരീരം ഹാർഡ് ആക്ക്,

ശരി അമ്മേ…

പെട്ടെന്ന് അവൻ്റെ മുഖത്തും ആ കറുത്ത ഞരമ്പുകൾ തെളിഞ്ഞ വന്നു. അതു കണ്ണിലേക്കും കയറി പോയി. നിമിഷ നേരം കൊണ്ട് അവൻ അലറി വിളിച്ചു. നേരത്തെ അലറിയതിലും പത്തു മടങ്ങ് ഉച്ചത്തിൽ.

എയ്ഞ്ചൽ അവനെ കെട്ടിപ്പിടിക്ക്,

അമ്മേ അത്,

എന്തെ, നിനക്കു പറ്റില്ലെ,

എങ്കിൽ മാറി നിക്ക് ഞാൻ ചെയ്തോളാം.

അതും പറഞ്ഞ് വിമോണിയ അവനരികിലേക്കു നടന്നതും , എയ്ഞ്ചൽ അവനെ കെട്ടിപ്പിടിച്ചു. അതു കണ്ടതും സിമോണിയ ചിരിച്ചു പോയി. അതി കഠിനമായ വേദന മൂലം അവനും അവളെ ഇറുക്കെ പുണർന്നു.

അവൻ അവളെ വാരി പുണർന്നതും ഒരു നിമിഷം അവൾ അറിഞ്ഞു തൻ്റെ ദേഹത്തിലൂടെ ഒരു വൈദ്യുത പ്രവാഹം ഉണ്ടായതു പോലെ. അവളും ആ ആലിംഗനം ആസ്വദിച്ചു കൊണ്ട് അവൻ്റെ മാറിലേക്കു ചേർന്നു. ഒരു പൂച്ച കുട്ടിയെ പോലെ അവൾ അവൻ്റെ മാറിൽ ഒളിച്ചു.

അവനിലെ വേദന വർദ്ധിക്കുന്നതിന് അനുസരിച്ച് അവൻ അവളെ കൂടുതൽ കൂടുതൽ ശക്തമായി വാരിപ്പുണരാൻ തുടങ്ങി. അവൾക്ക് അതു ചെറിയ തോതിൽ കഷ്ടതകൾ നൽകി തുടങ്ങി. അത്ര ശക്തമായിരുന്നു അവൻ നൽകുന്ന പ്രഷർ..

അമ്മേ….

എന്താ എയ്ഞ്ചൽ,

എനിക്കു താങ്ങാനാവുന്നില്ല.

ശരി, ഞാൻ നോക്കി കൊള്ളാം,

മാക്സ് ശ്വാസം വലിച്ചു വിട് മോനെ.

അമ്മ പറയുന്നത് കേൾക്കു മോനെ,

ശ്വാസം വലിച്ചു വിടെടാ…

മാക്സ് പതിയെ ശ്വാസം വലിച്ചു വിടാൻ തുടങ്ങി, അതു എയ്ഞ്ചലിന് കുറച്ച് ആയാസം ലഭിച്ചു. എന്നാൽ വേദന മൂലമുള്ള അലർച്ച ഇതുവരെ അവൻ നിർത്തിയിട്ടില്ല. എയ്ഞ്ചൽ അവനിലേക്ക് തല ചായ്ച്ചു കിടന്നു കൊണ്ട് അവൻ്റെ ഹൃദയതാളം ആസ്വദിച്ചു കൊണ്ടിരുന്നു. ആ താളത്തിൽ ലയിച്ച് മിഴികൾ പുൽകി അവൻ്റെ ചൂടു പറ്റി, അവനിലേക്കു ചേർന്നു നിന്നു.

അങ്ങനെ തന്നെ മോനെ,

നീ നിന്നെ നിയന്ത്രിക്കാൻ പഠിക്ക് മോനെ,

നിൻ്റെ ശക്തികൾ നിന്നെയല്ല, നീ നിൻ്റെ ശക്തികളെ നിയന്ത്രിക്കുകയാണ് വേണ്ടത്.

ശ്വാസം വലിച്ചു വിട് മാക്സ്,

പതിയെ അവൻ്റെ കാലുകൾക്ക് മാറ്റം സംഭവിച്ചു തുടങ്ങി, അതു പതിയെ ഒന്നായി, അവ വളരുവാൻ തുടങ്ങി. അവൻ പതിയെ ഒരു പാമ്പു മനുഷ്യ രൂപത്തിലേക്കു മാറാൻ തുടങ്ങി. അവൻ്റെ ദേഹ മാറ്റം അവൾ അറിയുന്നുണ്ടായിരുന്നു.

മാക്സ് തന്നിൽ നിന്നും അകലാൻ ശ്രമിക്കുകയാണെന്നു കരുതി. എയ്ഞ്ചൽ അവനെ ശക്തമായി പുണർന്നു. ഒരു വല്ലാത്ത ആവേശത്തോടെ അവനെ തന്നിലേക്കു ചേർത്തു.

പതിയെ പതിയെ മാക്സ് പൂർണ്ണരൂപം കൈവരിച്ചു. അവൻ കുറച്ചു ശാന്തത കൈവരിച്ചു. പതിയെ അവൻ്റെ ശാസോച്ഛാസം നേരെയായി, അതു കണ്ട സിമോണിയ എയ്ഞ്ചലിനെ വിളിച്ചു.

എയ്ഞ്ചൽ,…

എന്നാൽ അവൾ ഒന്നും അറിയുന്നുണ്ടായിരുന്നില്ല. അവൾ മറ്റൊരു ലോകത്തിലായിരുന്നു. പ്രണയം തുടിക്കുന്ന ഒരു ലോകത്ത് അതു മനസിലാക്കിയ വിമോണിയ അവളെ തട്ടി വിളിച്ചതും ഞെട്ടി കൊണ്ട് അവൾ അവനിൽ നിന്നും അടർന്നു മാറി.

അവനിൽ നിന്നും അടർന്നത് അവൾക്കു സഹിക്കാനായില്ല എന്നത് അവളുടെ മുഖത്ത് പടർന്ന വിഷാദ ഭാവത്തിൽ നിന്നും വ്യക്തമാണ്. തൻ്റെ മകൾ പ്രണയ പരവശയായത് തിരിച്ചറിഞ്ഞ സിമോണിയ അവളെ കൂടുതൽ പ്രകോപിപ്പിക്കാനായി പറഞ്ഞു.

എയ്ഞ്ചൽ നീ.. മുറിയിലേക്കു പൊയ്ക്കോ…

ഞാനിവിടെ നിന്നോളാം അമ്മേ…

ഞാൻ പറഞ്ഞത് കേട്ടില്ലെ നീ മുറിയിലേക്ക് പൊയ്ക്കോ…

അല്ല, എന്തെങ്കിലും സഹായം ആവിശ്യമായി വന്നാലോ…

ഒരു ആവിശ്യവുമില്ല, എനി നിൻ്റെ ആവിശ്യം ഇല്ലാത്തതു കൊണ്ടാണ് നിന്നോട് മുറിയിൽ പോകാൻ പറഞ്ഞത്.

അമ്മേ…ഞാനിവിടെ നിന്നാൽ എന്താ പ്രശ്നം.

നിനക്ക് മുറിയിൽ പോയാൽ എന്താ പ്രശ്നം.

എയ്ഞ്ചൽ നിനക്കു ഞാൻ പറയുന്നത് കേൾക്കാൻ പറ്റുമോ ഇല്ലയോ…

എനി ഒന്നും പറഞ്ഞിട്ടു കാര്യമില്ലെന്നു മനസിലായതും കലി തുള്ളി കൊണ്ട് അവൾ തൻ്റെ മുറി ലക്ഷ്യമാക്കി നടന്നു. തൻ്റെ മക്കൾ നടന്നു പോകുന്നതും നോക്കി സിമോണിയ പുഞ്ചിരിക്കുകയായിരുന്നു.

മുറിയിൽ എത്തിയ ഏയ്ഞ്ചൽ ബെഡിൽ കിടന്നു. അവളുടെ മനസ് ഇപ്പോയും അവിടെയാണ്, മാക്സിനൊപ്പം. അവൻ്റെ ചൂടു പറ്റി നിന്ന നിമിഷങ്ങൾ മാത്രമാണ് അവളുടെ ചിന്തകളിൽ. തനിക്കെന്താണ് സംഭവിച്ചത് എന്ന് അവൾക്ക് മനസിലാവുന്നില്ല.

മാക്സ്… ആ പേരു മാത്രമാണ് ഇപ്പോൾ അവളുടെ മനസു മന്ത്രിക്കുന്നത്. അവൻ്റെ സാന്നിധ്യം അവൾ ആഗ്രഹിക്കുന്നു. ആദ്യമായി അവൾക്ക് സ്വന്തം അമ്മയോട് ദേഷ്യം തോന്നി . അവൾ സ്വയം തിരിച്ചറിയുകയാണ്.

അതെ അവൾ പ്രണയത്തിലാണ്, മാക്സ് അവനെ തനിക്കിഷ്ടമാണ്. പ്രണയത്തിൻ്റെ അനുഭൂതി അവളെ കീഴ്പ്പെടുത്തി കഴിഞ്ഞു.

( തുടരും….)

47 Comments

  1. ബ്രോ കഥകൾ എവിടെ

  2. Bro new postinu waiting annu. Any updation?

    1. എനി നോക്കണ്ട മക്കളെ, അങ്ങേര് എഴുത്ത് നിർത്തി, നാട് വിട്ടു പോയി. ???

      1. ക്രിസ്റ്റി

        Y??

  3. Nalla reedik orukarauam parayam. Inakuruvikal, arunanchali, love and war idhil edenkilum onnenkilum theerkade pudiya oru story ini start cheyth pokarth. Kore kalam aayi ni vaayikunna aalukale orumadhiri unnakkanmar aakunnu

    1. Nee eni peadikkandaa muthee njan eniyareyum unnakkanakkilla… ?

  4. പാവം പൂജാരി

    ♥️♥️??

  5. Antho maxinte sobavam anikke digest cheyyanilla. Kurache koode pratical aaye azhithiyal nannayirikkum bro. Aa credit card theriche vaagikunna ore scene thannal nallathayirikkum. Pinne aaa ahagaram ulla sobavam onne kurachude. Katha appol kooduthal nallathayirikkum. Devaki ammayoode ulla scene allam nallathane. But aaa credit card theriche vaagikanam. Ore fan request aaye kande koode. Namamal anthe fantansy azhuthialum kurache logic ullathe nallathane. Aa credit card scene maha bore ayye?.
    Bakki allam nalla reethiyil thanne aane pone. I like it.

  6. Antho maxinte sobavam anikke digest cheyyanilla. Kurache koode pratical aaye azhithiyal nannayirikkum bro. Aa credit card theriche vaagikunna ore scene thannal nallathayirikkum. Pinne aaa ahagaram ulla sobavam onne kurachude. Katha appol kooduthal nallathayirikkum. Devaki ammayoode ulla scene allam nallathane. But aaa credit card theriche vaagikanam. Ore fan request aaye kande koode. Namamal anthe fantansy azhuthialum kurache logic ullathe nallathane. Aa credit card scene maha bore ayye?.
    Bakki allam nalla reethiyil thanne aane pone. I like it. ❤

    1. Adutha bhagam എവിടെ

  7. വായനക്കാരൻ

    ബ്രോ ഈ കഥ ഇതുവരെ വായിച്ച അനുഭവം വെച്ച് ഇതിന്റെ റിവ്യൂ പറയാം

    ആദ്യം മാക്സ് എന്ന കഥാപാത്രത്തെ കുറിച്ച് പറയാം
    അഹങ്കാരവും അഹന്തയും താനാണ് എപ്പോഴും ശരി താൻ പറയുന്നത് സമ്മതിച്ചുകൊടുക്കാത്തവർ ഒക്കെ അവന് എതിര് എന്ന് കരുതുന്ന തനി വിഡ്ഢി ആയിട്ടാണ് അവനെ തോന്നുന്നത്
    ചെറുപ്പം മുതൽ അത്രയും കാലം ആളുകളുമായി സമ്പർക്കം ഇല്ലാതെ ജീവിച്ച അവന് അമ്മ എന്ന പദവിയോടൊന്നും അത്ര അറ്റാച്ച്മെന്റ് ഉണ്ടാകില്ല
    പക്ഷെ ദേവകിയമ്മ എന്ന ആ സ്ത്രീയെ അമ്മ എന്നുവിളിച്ചു അവൻ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ഒക്കെ ?‍♂️
    ആ ക്രെഡിറ്റ്‌ കാർഡ് കൊടുത്തത് ഒക്കെ തനി വിഡ്ഢിത്തമായാണ് എനിക്ക് തോന്നുന്നത്
    പൈസ ഉണ്ട് എന്നുവെച്ചു ഇമ്മാതിരി മണ്ടത്തരം ചെയ്യുന്ന ആളുകളോ
    എന്നിട്ട് ആ പൈസ എന്തിന് ചിലവാക്കി എന്ന് നോക്കിയ അവന്റെ അസിസ്റ്റന്റിനോട്‌ മണ്ടത്തരമായ ലോജിക് പറഞ്ഞ് ആളാവാൻ നോക്കുന്നു
    ബുദ്ധി ഉള്ള ആളായിരുന്നേൽ ദേവകിയമ്മക്ക് ആവശ്യമുള്ള പൈസ കൊടുക്കുവായിരുന്നു ചെയ്യേണ്ടിയിരുന്നത് അല്ലാതെ ക്രെഡിറ്റ്‌ കാർഡും അതിന്റെ നമ്പറും പറഞ്ഞുകൊടുത്തു വിഡ്ഢി ഷോ ഓഫ്‌ അല്ല

    അവനെക്കാൾ കൂടുതൽ മനുഷ്യരുമായി ഇടപഴകിയ അവന്റെ അസിസ്റ്റന്റിനോടും എയ്ഞ്ജലിനോടും അവൻ ബാധങ്ങളെ കുറിച്ച് വാചാലനാകുന്നത് കാണുമ്പോ തനി കോമഡി ആയി തോന്നുന്നു

    സത്യം പറയാലോ
    മാക്സ് എന്ന കഥാപാത്രം ഒടുക്കത്തെ അഹങ്കാരം പിടിച്ചവനാണ്, അഹന്ത ഉള്ളവനാണ്, താനൊരു വലിയൊരു സംഭവം ചെയ്യുന്നു എന്നപേരിൽ പൈസ വിവേകം ഇല്ലാതെ കൈകാര്യം ചെയ്യുന്നവനാണ്, etc…

    ശരിക്കും പറഞ്ഞാൽ അവൻ അവന്റെ അമ്മയോട് ചെയ്യുന്ന തെറ്റാണ് ഇതൊക്കെ
    അവന്റെ അമ്മ അവന് വേണ്ടി ചെയ്തുകൊടുത്ത കാര്യങ്ങൾ ഒട്ടും വില കൽപ്പിക്കാതെ പെരുമാറുന്നു

    അവന്റെ അമ്മയുടെ വാല്യൂസ് മുഴുവൻ അറിയുന്ന ആളാണ് ഒലീവ ആ ഒലീവ അമ്മ ശരിയാണ് ചിന്തിച്ചിരുന്ന കാര്യങ്ങളാണ് അവനോട് പറഞ്ഞിരുന്നത് എന്നിട്ടും അവൻ അത് കേൾക്കുന്നില്ല

    ഇപ്പോഴും ആ ക്രെഡിറ്റ്‌ കാർഡ് കൊടുത്തത് അവൻ എത്രമാത്രം വലിയ വിഡ്ഢിയാണ് എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നുണ്ട്
    എന്നിട്ട് ഒരു പ്രശ്നം ഉണ്ടായിട്ടും വീണ്ടും ആ കാർഡ് ആ സ്ത്രീയെ തന്നെ ഏൽപ്പിക്കുന്നത് ?‍♂️

    തന്റെയുള്ളിൽ നന്മയും സ്നേഹവും ഉണ്ടെന്ന് കാണിക്കാൻ ഇമ്മാതിരി വിഡ്ഢിത്തരം ചെയ്യുന്നത് ?

    1. Preamicha penne enth can alum koode poranam enne bro vhindikko…. Vilicherakki kondu varan changuttam undo… Utharam tharanam

      1. Anthe thanne aayalum kurache logic ullathe nallathalle. Next partil ee criticism thankal manasilakiyal valare nallathayirikkum. Max loka parichayam kuravane. Appo avanekal lokaparichayam ulla aale paryunnathe vilakalpikkuna nayakanaye maxine therike konde varanam.avan veruthe card kodukkunna scene reality aayalum fantasy aayalum agane aregilum cheyyo. Think it bro. Athinte logic chilapo vaayanakkarkke ulkollan bhudhimutte undakum. Chilapol vaayankkar tharunna suggestions krithikarthakare valare adhikam sahayikkum.

        Azhuthnnathe broyude ezhttamane. Njan ante suggestion paranjenne olle. Athe add cheythal katha kooduthal manoharmayirikkum.

        1. Bro aa credit card avarude kazhilullathine pala karanangal unde…. Athinte karanam poornamayariyanamengile aa rangam varanam. Chila madatharangal chila samayam upagaramavum. Athine vendi thanne chertha oru bagamanath. Pinne nee logic scn paranjonde parayaa.. Anadharayavare makkale pole oru prayamayavar snehicha avark vendi avar enthum chaiyum, abubhavam ullathonde koodiyaa njan ithezhuthiye?

  8. Pwolichu mone

  9. ജിത്തു ജിതിൻ

    Sneham maathram ❤️❤️❤️

Comments are closed.