?‍♀️ Universe 8 ?‍♀️ [ പ്രണയരാജ] 421

?‍♀️ Universe 8?‍♀️

Author : Pranayaraja | Previous Part

 


പാമ്പും മനുഷ്യനും ഇടകലർന്ന അവൻ്റെ അമ്മയുടെ സ്പീഷ്യസിലെ രൂപം അവൻ കൈവരിച്ചു കഴിഞ്ഞു. സിമോണിയയുടെ വാക്കുകൾ അവനെ ശാന്തനാക്കി. ഒരമ്മയുടെ സ്ഥാനം അവൾ സ്വയം കരസ്ഥമാക്കി, അതു കൊണ്ടു തന്നെ അവളുടെ വാക്കുകൾക്ക് അവനിൽ വികാരങ്ങൾ ഉണർത്താൻ കഴിയുന്നുണ്ട്, ആ വികാരങ്ങളാണ് അവനെ ശാന്തനാക്കിയത്.

 

മാക്സ് നിനക്കു ഭയം തോന്നുന്നുണ്ടോ…

 

സിമോണിയ അതു ചോദിച്ചതും തൻ്റെ നീളൻ മുറി നാവ് നീട്ടിയ ശേഷം അവൻ പറഞ്ഞു.

 

ഇല്ല.

 

എങ്കിൽ തയ്യാറായി ഇരിക്കൂ….

 

സിമോണിയ അതു പറഞ്ഞു തീർന്നതും വലിയ ഒരു കണ്ണാടി കൂട് അവനെ മൂടി, അവനിൽ പെട്ടെന്നു ഭയം ഇരച്ചു കയറിയതും കൂടിനകത്തെ സ്പീക്കർ ചിലച്ചു തുടങ്ങി.

 

മാക്സ് നീ ഭയപ്പെടേണ്ട,….

 

നിൻ്റെ ശക്തികൾ  ഉണരുമ്പോൾ തന്നെ അവ നിയന്ത്രിക്കാൻ നിനക്കാവില്ല.

 

നിൻ്റെ ശക്തികൾ ഞങ്ങൾക്ക് അപകടമാകാതിരിക്കാൻ വേണ്ടിയാണ് ഈ കൂട്. നിനക്കു മനസിലായോ….

 

നി അവിടെ പറയുന്നത് എനിക്കു കേൾക്കാൻ കഴിയും മാക്സ്…

 

മനസിലായി അമ്മേ…

 

മോനെ. ഇപ്പോ ഞാൻ നിൻ്റെ ട്രെയിനർ ആണ് അതു കൊണ്ട്, നീ എന്നെ മാഡം എന്നും ഞാൻ നിന്നെ മാക്സ് എന്നും മാത്രമേ… വിളിക്കൂ… ഇത് ട്രെയിനിംഗ് സമയത്തെ ആദ്യ റൂൾ ആണ്.

 

മനസിലായി അമ്മേ…

 

സോറി മാഡം.

 

മാക്സ് ശ്വാസം പതിയെ വലിച്ചു വിട്ട് നിൻ്റെ മനസിനെ ശാന്തമായി തന്നെ വെക്കുക, എപ്പോ എന്തു മാറ്റം അനുഭവപ്പെട്ടാലും ഭയക്കാതെ പരിഭ്രാന്തനാവാതെ നേരിടുക. മനസിലായോ നിനക്ക് ?

 

മനസിലായി മാഡം.

 

മാക്സ് സ്വന്തം മനസിനെ ശാന്തമാക്കാനായി ശ്രമിച്ചു കൊണ്ടിരുന്നു.

 

?????

 

മുറിയിൽ കട്ടിലിൽ കിടക്കുന്ന എയ്ഞ്ചലിൻ്റെ മനസ് പ്രണയാർദ്രമായിരുന്നു. അവളിൽ നിന്നും പൂക്കളുടെ സുഗന്ധം വമിക്കുവാൻ തുടങ്ങി. ആ മുറിയിൽ സുഗന്ധ പുഷ്പങ്ങളുടെ പൂന്തോട്ടത്തിൽ നിൽക്കുന്ന പ്രതീതി.

 

നാച്ചുഗ്രാഗസ്റ്റ് സ്പീഷ്യസിൻ്റെ പ്രതീകമാണിത് പ്രകൃതിയെ നിയന്ത്രിക്കുവാൻ ശക്തിയുള്ള ഇവരുടെ വികാരങ്ങൾക്കും പ്രകൃതിദത്തമായ പ്രതിഭാസങ്ങൾ ഉണരും . അവളിൽ ഉണർന്ന പ്രണയമെന്ന വികാരമാണ് ആ മുറി മുഴുവൻ ആ സുഗന്ധം പരത്തിയത്.

 

മാക്സിനെ ആദ്യമായി, കണ്ട നിമിഷവും, അവൻ്റെ ആ നോട്ടവും അവളുടെ മനസിലേക്കോടി വന്നു. അവനെ കുറിച്ച് ഓർക്കുന്ന ഓരോ നിമിഷവും അവൾ നാണത്തിനു മുന്നിൽ അടിമപ്പെടുകയാണ്. ഇതു വരെ തനിക്ക് നാണം എന്ന വികാരം ഉണ്ടായിരുന്നില്ല. തന്നിലുണ്ടാവുന്ന മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളുവാൻ അവൾക്ക് സാധിക്കാതെ വന്നു.

51 Comments

  1. Rajave njan thante oru big fan aanu….arunanjali adutha part ennu varam bro

    1. Bro ippo ulla manasiga avasthayile ezhuth thanne kalayande avasthayaa… Ethokke eppo varum enne enik thanne ariyilla, branth pidikkumbo ethelum eduth vech ezhithunnu eathokkeyoo varunnu

  2. bro kammuki pdf aakku

    1. Sry bro aa kadhayude pinnile chila projects unde atha pdf aakathath

  3. നിധീഷ്

    ???

  4. ❤️❤️❤️❤️❤️

  5. നന്നായിട്ടുണ്ട് ബ്രോ കൊള്ളാട്ടോ അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു
    With?

  6. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???

  7. വിനോദ് കുമാർ ജി ❤

    ❤❤❤

    1. Adutha bhagathinayi katta waitting

  8. Spr bro nxt എന്ന ഇനി

  9. Superb bro ???

  10. ഏക-ദന്തി

    എന്തായാലും മൊഹബത്ത് രാജാവ് ആ പവിത്ര ബന്ധം കൂടി ഇട്ടിട്ട് പൊയ്‌ക്കോളീം …..
    തോനെ ഇഷ്ടം …തോനെ ഹാർട്സ്

    1. Idadaa korach part aayittunde ath

  11. yap Now u nailed it NV ….. u r describing thing in HD .. loving your way of storytelling ..

  12. ക്രിസ്റ്റി

    Bro enakkurivikal?? Love and war?arunanjali??

    1. Ellam theerkkanam bro… Ivide ittittulla 5 kadhagal theerkkathe eni oru kadhayum thodilla… Athurappichu kazhinju. Ichire time edukkum engilum vegam tharan sramikkam

  13. ഈ ഭാഗവും പൊളി..,.,,. മാക്സ് വളരെ ശക്തനാണല്ലോ..,.,.,,.,.,.. ഏയ്ഞ്ചലും അത് പോലെ..,.,.,,. അവരെ കൂടാതെ വേറെയും എലിൻസ് ഉണ്ടല്ലേ..,.,.,,. അവരണോ വില്ലൻസ്…,.,.

    ഏയ്ഞ്ചൽ ആകെ മാറി പോയി…. ഹോ… ഇങ്ങനെയും ഒരു മാറ്റം..,.,,.,…ഓരോ സീനും മനോഹരമായിരുന്നു.,.,.,.,. ഏയ്ഞ്ചൽ ചിറക് വിരിച്ചു അവന്റെ അടുത്തേക്ക് പോകുന്നത് ഒകെ……,,, ഒരുപാട് ഇഷ്ട്ടായി…… Waiting for next part….
    സ്നേഹത്തോടെ സിദ്ധു ❤

  14. Broo ethentha story maapippoyi (പവിത്രബന്ധം) aanallo

    1. Athu by mistak pattiyatha clear akkittunde

  15. ??????, ethe aathe katha aane.

  16. ?❤️?

    1. ????
      എന്താ ബ്രോ ഇത് ?
      ഇതേതാ കഥ?

      1. pavithrabandham….ee story e site il vannittilla enn thonnunnu

  17. Ith vere kadha alle

  18. ഏതാ ആശാനേ ബ്രാൻഡ്…. കഞ്ചാവ് അല്ലാ…. കൂടിയ എന്തോ ആണ് ? പവിത്രബന്ധം ആണെന്ന് മനസിലായി അത്കൊണ്ട് കുഴപ്പമില്ല ?

  19. തൃലോക്

    രാജാ ❤️

  20. കഥ മാറിപ്പോയി ഇത് പവിത്രബന്ധം അല്ലേ ?

  21. പരബ്രഹ്മം

    കഥകൾ മാറി പോയോ രാജാവേ ?

  22. NV I THINK YOU MIS MATCHED THE TITLES ANY WAY WAS A GOOD READ AFTER A WHILE

    LOTS OF LOVE

Comments are closed.