?‍♀️ Universe 8 ?‍♀️ [ പ്രണയരാജ] 420

?‍♀️ Universe 8?‍♀️

Author : Pranayaraja | Previous Part

 


പാമ്പും മനുഷ്യനും ഇടകലർന്ന അവൻ്റെ അമ്മയുടെ സ്പീഷ്യസിലെ രൂപം അവൻ കൈവരിച്ചു കഴിഞ്ഞു. സിമോണിയയുടെ വാക്കുകൾ അവനെ ശാന്തനാക്കി. ഒരമ്മയുടെ സ്ഥാനം അവൾ സ്വയം കരസ്ഥമാക്കി, അതു കൊണ്ടു തന്നെ അവളുടെ വാക്കുകൾക്ക് അവനിൽ വികാരങ്ങൾ ഉണർത്താൻ കഴിയുന്നുണ്ട്, ആ വികാരങ്ങളാണ് അവനെ ശാന്തനാക്കിയത്.

 

മാക്സ് നിനക്കു ഭയം തോന്നുന്നുണ്ടോ…

 

സിമോണിയ അതു ചോദിച്ചതും തൻ്റെ നീളൻ മുറി നാവ് നീട്ടിയ ശേഷം അവൻ പറഞ്ഞു.

 

ഇല്ല.

 

എങ്കിൽ തയ്യാറായി ഇരിക്കൂ….

 

സിമോണിയ അതു പറഞ്ഞു തീർന്നതും വലിയ ഒരു കണ്ണാടി കൂട് അവനെ മൂടി, അവനിൽ പെട്ടെന്നു ഭയം ഇരച്ചു കയറിയതും കൂടിനകത്തെ സ്പീക്കർ ചിലച്ചു തുടങ്ങി.

 

മാക്സ് നീ ഭയപ്പെടേണ്ട,….

 

നിൻ്റെ ശക്തികൾ  ഉണരുമ്പോൾ തന്നെ അവ നിയന്ത്രിക്കാൻ നിനക്കാവില്ല.

 

നിൻ്റെ ശക്തികൾ ഞങ്ങൾക്ക് അപകടമാകാതിരിക്കാൻ വേണ്ടിയാണ് ഈ കൂട്. നിനക്കു മനസിലായോ….

 

നി അവിടെ പറയുന്നത് എനിക്കു കേൾക്കാൻ കഴിയും മാക്സ്…

 

മനസിലായി അമ്മേ…

 

മോനെ. ഇപ്പോ ഞാൻ നിൻ്റെ ട്രെയിനർ ആണ് അതു കൊണ്ട്, നീ എന്നെ മാഡം എന്നും ഞാൻ നിന്നെ മാക്സ് എന്നും മാത്രമേ… വിളിക്കൂ… ഇത് ട്രെയിനിംഗ് സമയത്തെ ആദ്യ റൂൾ ആണ്.

 

മനസിലായി അമ്മേ…

 

സോറി മാഡം.

 

മാക്സ് ശ്വാസം പതിയെ വലിച്ചു വിട്ട് നിൻ്റെ മനസിനെ ശാന്തമായി തന്നെ വെക്കുക, എപ്പോ എന്തു മാറ്റം അനുഭവപ്പെട്ടാലും ഭയക്കാതെ പരിഭ്രാന്തനാവാതെ നേരിടുക. മനസിലായോ നിനക്ക് ?

 

മനസിലായി മാഡം.

 

മാക്സ് സ്വന്തം മനസിനെ ശാന്തമാക്കാനായി ശ്രമിച്ചു കൊണ്ടിരുന്നു.

 

?????

 

മുറിയിൽ കട്ടിലിൽ കിടക്കുന്ന എയ്ഞ്ചലിൻ്റെ മനസ് പ്രണയാർദ്രമായിരുന്നു. അവളിൽ നിന്നും പൂക്കളുടെ സുഗന്ധം വമിക്കുവാൻ തുടങ്ങി. ആ മുറിയിൽ സുഗന്ധ പുഷ്പങ്ങളുടെ പൂന്തോട്ടത്തിൽ നിൽക്കുന്ന പ്രതീതി.

 

നാച്ചുഗ്രാഗസ്റ്റ് സ്പീഷ്യസിൻ്റെ പ്രതീകമാണിത് പ്രകൃതിയെ നിയന്ത്രിക്കുവാൻ ശക്തിയുള്ള ഇവരുടെ വികാരങ്ങൾക്കും പ്രകൃതിദത്തമായ പ്രതിഭാസങ്ങൾ ഉണരും . അവളിൽ ഉണർന്ന പ്രണയമെന്ന വികാരമാണ് ആ മുറി മുഴുവൻ ആ സുഗന്ധം പരത്തിയത്.

 

മാക്സിനെ ആദ്യമായി, കണ്ട നിമിഷവും, അവൻ്റെ ആ നോട്ടവും അവളുടെ മനസിലേക്കോടി വന്നു. അവനെ കുറിച്ച് ഓർക്കുന്ന ഓരോ നിമിഷവും അവൾ നാണത്തിനു മുന്നിൽ അടിമപ്പെടുകയാണ്. ഇതു വരെ തനിക്ക് നാണം എന്ന വികാരം ഉണ്ടായിരുന്നില്ല. തന്നിലുണ്ടാവുന്ന മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളുവാൻ അവൾക്ക് സാധിക്കാതെ വന്നു.

 

അന്ന് അവനൊട് ചൂടായത് ഓർത്ത് അവൾ പൊട്ടിച്ചിരിച്ചു. അവൾക്കു തന്നെ അറിയില്ല അവൾ എന്താണ് ചെയ്യുന്നത് എന്ന്. എന്നാൽ ഒന്നവൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. മാക്സ് തനിക്ക് എല്ലാം ആണെന്ന്. നിർവികാരയായി കഴിഞ്ഞവളിൽ പ്രണയ പുഷ്പം വിരിയിച്ചവനാണെന്ന്.

 

മനസിൽ മാക്സിനെ കൊണ്ടു നടക്കാൻ അവൾ സജ്ജയായി, അവനിൽ സ്വയം അലിഞ്ഞു ചേരാൻ അവൾ കൊതിച്ചു തുടങ്ങി എന്നാൽ അവൾക്കു മുന്നിൽ ഇപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ” എൻ്റെ ജീവിതത്തിൽ എനിയാരും വേണ്ട ” എന്ന അവൻ്റെ ഉറച്ച തീരുമാനം, അതെങ്ങനെ തിരുത്തി കുറിക്കും.

 

?????

 

കൂടിനകത്ത് ശാന്തനായി നിൽക്കുകയാണ് , മാക്സ് പെട്ടെന്ന് അവൻ്റെ കണ്ഠം പൊള്ളുന്നതു പോലെ അവനു തോന്നി. അവന് അതിയായ ദാഹം തോന്നുന്നതു പോലെ, അല്ല ദാഹമല്ല, തൊണ്ട എരിയുകയാണ്. അല്ല ഇതു മറ്റെന്തോ ആണ് . മാക്സിന് ഒന്നും മനസിലാവുന്നില്ല . തനിക്കുണ്ടാവുന്ന മാറ്റങ്ങൾ ഒന്നും തന്നെ അവന് പരിചിതമല്ല.

 

എന്താ… മാക്സ്…

 

എനിക്കറിയില്ല അമ്മേ…

 

തൊണ്ടയിൽ എന്തോ പോലെ

 

എനിക്കു വേദനയുണ്ടമ്മേ….

 

എനിക്കു പേടിയാകുന്നു അമ്മേ….

 

മാക്സ്. നീ ഭയക്കരുത്. ഇപ്പോ ഇവിടെ നിൻ്റെ ശക്തികൾ ആണ് ഉണരുന്നത്.

 

നിനക്ക് അനുഭവിക്കേണ്ടി വരുന്നതെല്ലാം അതുകൊണ്ടാണ്.

 

സമയം നമുക്കു കുറവാണ് , അതു കൊണ്ട് മാത്രമാണ് അമ്മ ഈ വഴി തിരഞ്ഞെടുത്തത്.

 

മോന് വേദന സഹിക്കേണ്ടി വന്നതും, അമ്മയോട് നീ ക്ഷമിക്കില്ലേ….

 

സിമോണിയ കരയുകയായിരുന്നു. കണ്ണാടിയിലൂടെ അവനത് വ്യക്തമായി കാണാം ആ കണ്ണുനീർ അവനെ ഏറെ ദുഖിപ്പിച്ചു.

 

എനിക്കു കുഴപ്പമില്ല അമ്മേ…

 

ഞാൻ സഹിച്ചോളാം…..

 

മോനെ….

 

ആ……

 

പെട്ടെന്ന് മാക്സ് അലറി വിളിക്കുവാൻ തുടങ്ങി. ആരെയും ഭീതിയിലായത്തുന്ന വിധം മരണ വെപ്രാളമെന്ന പോലെ അവൻ അലറി വിളിച്ചു. അതു കേട്ടു നിൽക്കാനാവാതെ സിമോണിയയും കരഞ്ഞു.

 

പെട്ടെന്ന് കണ്ണാടി കൂടിൽ കറുത്ത പുക നിറഞ്ഞു. കണ്ണാടി കൂടിൽ കിടക്കുന്ന മാക്സിനെ കാണാൻ കഴിയാത്ത വിധം പുക നിറഞ്ഞിരുന്നു. അവൻ്റെ അലർച്ചയും നിശ്ചലമായത് അവളെ കൂടുതൽ ഭയപ്പെടുത്തി.

 

മാക്സ്,….

 

മോനെ, എന്തു പറ്റി,

 

നിയെന്താ… ഒന്നും പറയാത്തെ,

 

മാക്സ് അമ്മ പറയുന്നത് കേൾക്കുന്നുണ്ടോ….

 

മാക്സ്….

 

മോനെ….

 

എത്രയൊക്കെ അവനെ വിളിച്ചിട്ടും അവൻ പ്രതികരിക്കാതെ വന്നപ്പോൾ സിമോണിയയിലെ അമ്മ പരിഭ്രാന്തയായി. ഒരു നിമിഷം വിവേകം നഷ്ടമായവളെ പോലെ അവൾ പെരുമാറി. ആ കണ്ണാടി കൂട് തുറക്കാനുള്ള സ്വിച്ച് ലക്ഷ്യമാക്കി അവൾ ഓടിയതും.

 

സിമോണിയ അരുത്.

 

ഒരു നിമിഷം അവൾ നിശ്ചലയായി.

 

ഒലിവ മാക്സ്.

 

അവനൊരു കുഴപ്പവും ഇല്ല.

 

എന്നാലും,

 

അതു തുറന്നാൽ നീ മരണമടയും സിമോണിയ…

 

ഒലീവ…

 

അതെ, സ്നേക്കേഴ്സിൻ്റെ ഒരു ശക്തിയായ വിഷ പുകയാണ്, ആ കാണുന്നത്. ആ കൂടു തുറന്നാൽ ആ വിഷം ഇവിടെ വ്യാപിക്കും അതു നീ ശ്വസിച്ചാൽ,

 

എനിക്കു മനസിലായി ഒലീവ, പക്ഷെ മാക്സ്

 

ആ വിഷം അവനെ ഒന്നും ചെയ്യില്ല.

 

അവനെന്താ ഒന്നും മിണ്ടാത്തത്.

 

വായിൽ കൂടി വിഷപുക വന്നതിനാൽ ആവാം.

 

അവൻ്റെ ഹാർട്ട് ബീറ്റ് നോർമ്മലാണ് സിമോണിയ, നീ ഭയപ്പെടാതെ നിൽക്കു.

 

മാക്സിന് ഒന്ന് ശബ്ദിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല. തൊണ്ടയാകെ എരിയുന്നത് പോലെ, വല്ലാത്ത ഒരു വിമ്മിഷ്ടം. പെട്ടെന്ന് അവന് ശർദ്ദിക്കാനുള്ളത് പോലെ.

 

അല്ല ശർദ്ദിക്കാനല്ല, തൊണ്ട എരിയുന്നതിനാൽ തോന്നുന്നതാണ്. വല്ലാത്ത ദാഹം അനുഭവപ്പെടുന്നു. ഇല്ല ദാഹമല്ല, തെണ്ടയിൽ എന്തോ പുകയുന്നുണ്ട്. ഒന്നും വ്യക്തമാകുന്നില്ല. തനിക്ക് എന്തോ സംഭവിക്കുന്നു.

 

പെട്ടെന്നവൻ വാ തുറന്നതും ശക്തമായ കറുത്ത പുക അവൻ്റെ വായിൽ നിന്നും പുറത്തേക്കു വർഷിച്ചു. ഏറെ നേരം നീണ്ടു നിന്ന ആ പ്രകൃയയ്ക്കൊടുവിൽ അവൻ തളർന്നു വീണു. ഗ്ലാസിൽ കൈ വെച് ഉയരാൻ അവൻ പരിശ്രമിച്ചു.

 

പെട്ടെന്ന് ഗ്ലാസിൽ ഒരു കൈപ്പത്തി കണ്ട സിമോണിയ അവിടേക്കു നോക്കി. ആ കൈ മാക്സിൻ്റേതാണെന്ന് അവൾക്കറിയാം അവൾ വേഗം ഗ്ലാസിനരികിൽ ചെന്നു, രണ്ടു കെെകളും ഗ്ലാസിൽ ഉറപ്പിച്ചു വെച്ച് അവനെ കാണാനായി അവൾ പരിശ്രമിച്ചു.

 

കറുത്ത പുക അവളുടെ കാഴ്ച്ചയെ മറച്ചു എന്നാൽ മാക്സിന് അവളെ കാണുവാൻ കഴിയുന്നുണ്ടായിരുന്നു. തനിക്കു വേണ്ടി കരയുന്ന വിമോണിയയെ, ഒരമ്മയുടെ ആതിയും, പരിഭ്രാന്തിയും, സ്നേഹവും കരുതലും അവൻ അവളിൽ കണ്ടു.

 

പതിയെ പതിയെ അവൻ്റെ കണ്ണിൽ ഇരുട്ടു കയറി. അവൻ ബോധരഹിതനായി . അടുത്ത ക്ഷണം കൂടിൻ്റെ മുകൾ ഭാഗത്ത് ഒരു ഗ്ലാസ് പൈപ്പ് വന്ന് കുടിൻ്റെ ഒരു ജോയിൻ്റിൽ ചേർന്നു. പതിയെ ആ പൈപ്പിലൂടെ കറുത്ത പുക പുറത്തേക്കൊഴുകി.

 

പുകയുടെ കാഠിന്യം കുറയവെ ഒരു നിഴൽ രൂപം പോലെ അവനെ സിമോണിയ കണ്ടു. ഒരു അമ്മയുടെ വ്യഗ്രത അവളിൽ ഉണ്ടായിരുന്നു. സമയം പോകവെ അവനെ അവൾ വ്യക്തമായി കണ്ടു. ബോധരഹിതനായി കിടക്കുന്ന മാക്സിനെ.

 

?????

 

പ്രണയത്തിന് കണ്ണില്ല എന്ന് പണ്ട് ആരോ പറഞ്ഞതായി കേട്ടിണ്ടുണ്ട്. എന്നാൽ ഇവിടെ എയ്ഞ്ചലിൻ്റെ കാര്യത്തിൽ പ്രണയം അവളുടെ കണ്ണ് കെട്ടുകയാണ് ചെയ്തത്. അതെ മാക്സിൻ്റെ അഭാവത്തിൽ അവൻ്റെ സാന്നിധ്യം കൊതിച്ച് അവൾ ഇപ്പോ നിൽക്കുന്നത് അവൻ്റെ മുറിയിലാണ്.

 

അവൻ്റെ ബെഡിൽ തൻ്റെ കൈ കൊണ്ട് തലോടി കൊണ്ടവൾ നടന്നു. പതിയെ ബെഡിൽ കിടന്ന തലക്കാണ എടുത്ത് മാറോടു ചേർത്തു പിടിച്ചു. പിന്നെ പിൻതിരിഞ്ഞു നിന്നു കൊണ്ട് തന്നെ കട്ടിലിലേക്ക് ചാടിക്കിടന്നു.

 

ആ കട്ടിലിൽ കണ്ണടച്ചു കിടന്ന്, തലക്കാണയെ തന്നോട് ചേർത്തു പിടിച്ച് അവൾ മനസിൽ സ്വപ്നങ്ങൾ നെയ്തു. അവൻ തനിക്കരികിൽ കിടക്കുന്നതായി. പെട്ടെന്നവൾ കട്ടിലിൽ നിന്നും എഴുന്നേറ്റ് മാറി നിന്ന് ദീർഘശ്വാസം വലിച്ചു.

 

ഹാഗറിൽ കിടക്കുന്ന അവൻ്റെ ഷർട്ട് കണ്ടപ്പോൾ അവൾ അവിടേക്കു നടന്നു. ആ ഷർട്ട് അവൾ പതിയെ ഊരിയെടുത്തു. അതു തൻ്റെ മുഖത്തോടു ചേർത്ത് ശ്വാസം ആഞ്ഞു വലിച്ചു. അവൻ്റെ ഗന്ധം ആസ്വദിക്കാനെന്ന പോലെ.

 

പിന്നെ ആ ഷർട്ട് സ്വയം അണിഞ്ഞ് അവൾ കണ്ണാടിയുടെ മുന്നിൽ പോയി നോക്കി. നാണത്താൽ അവളുടെ മുഖം ചുവന്നു. അവൾക്കു തന്നെ അറിയില്ല, അവൾക്ക് എന്താണ് സംഭവിക്കുന്നത് എന്നത് .

 

നാണം എന്ന വികാരം അറിയാത്ത എയ്ഞ്ചലിന് ഇപ്പോ അവനെ കുറിച്ച് ചിന്തിക്കുമ്പോയേക്കും നാണത്തിന് അടിമപ്പെടേണ്ടി വരുന്നു. ഒരു പുഞ്ചിരിയോടെ അവൾ ആ ഷർട്ട് ഊരി തിരച്ച് ഹാഗറിൽ തൂക്കി.

 

മനസ് പാറി പറയുന്ന ശലഭം പോലെ ആയിരിക്കുന്നു. തൻ്റെ പ്രണയ മധു പകരാൻ അവനെ കഴിയൂ.. അവനു ചുറ്റും വട്ടമിട്ടു പറക്കുന്ന ശലഭം മാത്രമാണ് താൻ, അതു ചിന്തിച്ചു കൊണ്ട്, തൻ്റെ കൈകൾ ഉയർത്തി വെച്ച് ആ മുറിയിൽ വട്ടമിട്ടു കറങ്ങുകയാണ് ഏയ്ഞ്ചൽ. അവൾ പ്രണയത്തിൻ്റെ പുതു ലോകത്ത് വസിക്കുവാൻ തുടങ്ങി.

 

?????

 

മാക്സ് ബോധരഹിതനായി കിടക്കുകയാണ്. സിമോണിയ അവനെ നോക്കി ആ നിൽപ്പ് നിൽക്കുകയാണ്. അവൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല എന്നതിൻ്റെ അമർഷം ഉണ്ട്, എന്നാൽ അതു പോലും പ്രകടിപ്പിക്കാനാവാതെ അവനെ നോക്കി നിൽക്കുകയാണ്.

 

അബോധാവസ്ഥയിലും അവനറിയുന്നുണ്ട്, പുറത്ത് അമ്മ അവനെ നോക്കി നിൽക്കുന്നത്. അവരുടെ സാന്നിധ്യം അവന് അനുഭവിക്കാനാവുന്നുണ്ട്. എന്നാൽ അതോടൊപ്പം തൻ്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളും അവൻ അറിയുന്നുണ്ട്.

 

എന്തോ ഒന്ന് തൻ്റെ ശരീരത്തിൽ തിളച്ചു മറിയുന്നുണ്ട്.  പക്ഷെ എന്താണ് തനിക്കു സംഭവിക്കുന്നത് എന്നു മാത്രം അവനറിയില്ല. പതിയെ പതിയെ തന്നിലെ ദേഹതാപം ഉയരുന്നത് അവൻ അറിയുന്നുണ്ട്. എന്നാൽ അവനു പ്രതികരിക്കാനാവുന്നില്ല.

 

അവനിലെ ചെറു ഞരക്കങ്ങളും ശരീരത്തിൽ നിന്നും വമിക്കുന്ന ആവിയും ഭയത്തോടെയാണ് സിമോണിയ നോക്കി കണ്ടത്. അവളുടെ ഉള്ളിലെ അമ്മയുടെ വ്യകുലത കൂടി വന്നു.

 

ഒലീവ…

 

എന്താ സിമോണിയ,

 

അവൻ്റെ ബോഡി ടെമ്പറേച്ചർ എത്രയാ..

 

240°C

 

ഈശ്വരാ….

 

ഭയപ്പെടേണ്ട സിമോണിയ.. ഒന്നുമില്ല.

 

ഒലിവയുടെ വാക്കുകൾ അവളുടെ കാതുകൾക്ക് ശ്രവിക്കാനായില്ല മാതൃത്വം അവളുടെ കാതുകളെ അടച്ചു പിടിച്ചു.

 

മാക്സ് മോനെ….

 

കണ്ണു തുറക്കെടാ…..

 

മോനെ അമ്മയാ… വിളിക്കുന്നേ….

 

സിമോണിയ, ശാന്തയാവൂ….

 

ഭയപ്പെടേണ്ടതില്ല.

 

എല്ലാം നോർമ്മൽ ആണ്

 

ഞാൻ പറയുന്നത് കേൾക്ക് .

 

സിമോണിയ…

 

മോനെ മാക്സ്…

 

കണ്ണ് തുറക്കെടാ….

 

പെട്ടെന്ന് മാക്സ് കണ്ണു തുറന്നു.  അവൻ്റെ മിഴികൾ പച്ച വർണ്ണത്തിൽ  തിളങ്ങി.

 

ആ…..

 

എന്നലറിക്കൊണ്ട് അവൻ അവൾക്കു നേരെ കുതിച്ചു. ഭയന്നു വിറച്ച സിമോണിയ പിന്നിലേക്കു മറഞ്ഞു വീണു . ആ ഗ്ലാസിലേക്ക് ഒരു പച്ച ദ്രാവകം അവൻ തുപ്പിയിരുന്നു.

 

ഗ്ലാസിൽ പടർന്ന ആ പച്ച നിറത്തിലുള്ള കൊഴുപ്പ് ഒരു ആസിഡ് സമാനമായ വസ്തുവായിരുന്നു. അതിൽ നിന്നും താപം ഭഹിർഗമിക്കുന്നത് കാണാം പതിയെ പതിയെ ആ ഗ്ലാസ് ഉരുകുന്നത് കണ്ടതും സിമോണിയ ഭയന്നു.

 

സിമോണിയ മാറ്.,

 

ഒലീവയുടെ ശബ്ദം കേട്ടതും സിമോണിയ പിന്നിലേക്കു മാറി . അവൾ മാറിയതും ആ കൂടിനെ മറ്റൊരു കൂട് വന്ന് മൂടി. കറുത്ത ഗ്ലാസ് നിർമ്മിതമായ കൂട്.

 

മാക്സിൻ്റെ ശരീര താപനില ഉയരുകയാണ്. അവനു പോലും അറിയില്ല, അവനെന്തു ചെയ്യണം എന്ന്, അവൻ്റെ തൊണ്ടയിൽ എന്തോ ഒന്ന് തിളച്ചു മറയുകയാണ്. അതവന് താങ്ങാനാവുന്നതിലും അപ്പുറമാണ്.

 

ശരീര പേശികൾ പോലും വലിഞ്ഞു മുറുകുന്നു . അവന് അവനെ തന്നെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ. സ്ഥലകാല ബോധം നഷ്ടമാകുന്നു. ദേഹത്ത് തിളച്ചു മറിയുന്ന എന്തോ ഒന്ന് ഒഴുകി നടക്കുന്നത് പോലെ.

 

അവൻ്റെ ദേഹം പതിയെ പതിയെ പച്ചവർണ്ണം സ്വീകരിച്ചു ഒരു പച്ചില പാമ്പിനെ പോലെ, അവൻ്റെ കണ്ണുകൾ തുറിച്ചു വന്നു. വായിലെ തേറ്റ പല്ലുകൾ പുറത്തേക്കു വന്നു.

 

ശൂ…..

 

അവൻ ചീറ്റിയതും പച്ച നിറത്തിലുള്ള ദ്രാവകം ആദ്യത്തെ കണ്ണാടി കൂടിൽ പതിക്കുവാൻ തുടങ്ങി. ആ ദ്രാവകതാപം മൂലം ഗ്ലാസ് ഉരുകുവാൻ തുടങ്ങി. ഇടവേളയില്ലാതെ ഒരു വന്യമായ വാശിയോടെ അവൻ ആ ദ്രാവകം ചീറ്റി കൊണ്ടിരുന്നു.

 

?????

 

പ്രണയമെന്ന വികാരം എയ്ഞ്ചലിനെ ഒരു പനിനീർ പുഷ്പം പോലെ നിർമ്മലമാക്കി. ആരുടെ മുന്നിലും ഉരുകാത്ത ആ കരിങ്കൽ മനസ് മഞ്ഞുരുകും പോലെ അവനു മുന്നിൽ ഉരുകി. ലോലമായ ആ മനസിന് അവനെ കാണാതിരിക്കാൻ വയ്യ, ഏതു സമയവും അവളിൽ അവനെ കുറിച്ചുള്ള ചിന്തകൾ മാത്രമാണ്.

 

അമ്മയുടെ വാക്കുകൾ അവളെ തടുക്കുന്നു എന്നാൽ മനസ് അവനു വേണ്ടി കൊതിക്കുന്നു. പിടിച്ചു നിൽക്കാൻ കഴിയാത്തത്ര അവൾ വിവശയായി കഴിഞ്ഞിരുന്നു. ഒരു നോക്ക് അവനെ കാണാൻ അവളുടെ മനസു വെമ്പി.  അമ്മയുടെ വാക്കുകളെ അവഗണിച്ചു കൊണ്ട് അവൾ ട്രെയിനിംഗ് റൂമിലേക്കു നടന്നു.

 

ഈ സമയം മാക്സ് തളർന്നിരുന്നു. അവൻ്റെ ദേഹത്തിലെ പച്ച വർണ്ണം പതിയെ മായുകയായിരുന്നു. അവൻ്റെ കണ്ണിലെ ഹരിതാപം വറ്റുന്നതു വരെ ഒലീവയും കാത്തു നിന്നു.

 

അടുത്ത ക്ഷണം , കൂടിനുള്ളിൽ ജലധാരകൾ പെയ്തിറങ്ങി. തണുത്ത ജലം അവൻ്റെ ശരീരത്തെ കുളിരണിയിപ്പിച്ചു. കുറച്ച് ആശ്വാസം അവനു അനുഭവയോഗ്യമായി. അവൻ ചീറ്റിയ ആ പച്ച ദ്രാവകം ജലത്തിൽ കലർന്ന് താഴെയുള്ള ഒരു കുഴലിലൂടെ മറ്റൊരു വഴിക്ക് സഞ്ചരിക്കുകയായിരുന്നു.

 

?????

 

Unknown place

 

എയ്ഞ്ചലിനെയും മാക്സിനേയും അക്രമിച്ച മിനിമോണസ് ഒരു വലിയ മല ലക്ഷ്യമാക്കി നടന്നു നീങ്ങുന്നു. ഒരു മലയ്ക്കരികിൽ ചെന്നതും, ആ മലയുടെ ഒരു വശത്തെ പാളി വലിയ ശബ്ദത്തോടെ തുറന്നു.

 

അതിൽ തെളിഞ്ഞ തുരങ്കത്തിലൂടെ ആ ജീവി നടന്നു നീങ്ങി. വിശാലമായ ഒരു സ്ഥലത്തേക്കാണ് മിനിമോണസ് എത്തിയത്. സ്പേയ്സ് ഷിപ്പുകൾ നിരന്നു നിൽക്കുന്നത് കാണാം. അവിടെ അവനെ പോലെ ഒത്തിരി ആളുകൾ അവരുടേതായ ജോലികൾ ചെയ്യുന്നുണ്ട്.

 

കൂടാതെ  ശക്തരായ മോണിമസുകളും അവിടെ ഉണ്ട്. അവിടെ ഒരു വലിയ ചമ്പറിൽ ഒരു കസേരയിൽ ഒരു മോണിമസ് ഇരിക്കുന്നുണ്ട്. അതിൻ്റെ കണ്ണുകൾ മാത്രം നീല വർണ്ണം.

 

മിനി മോണിമസ് അയാൾക്കരികിൽ ചെന്നു നിന്നു. വണങ്ങിയ ശേഷം മുട്ടിൽ ഇരുന്നു. ഒരു കൈ നെഞ്ചിൽ വച്ചു കൊണ്ട് പറഞ്ഞു.

 

സിറോസിയ….

 

M249 ,

 

ഉം എന്തുണ്ടായി.

 

ഇന്നു ഞാൻ ഒരു ഏലിയനുമായി ഏറ്റു മുട്ടി.

 

കൊണ്ടു വന്നോ അവൻ്റെ ശരീരം.

 

ഇല്ല, സിറോസിയ,

 

എന്ത്, അവനെ വധിക്കാൻ തുനിയുമ്പോ മറ്റൊരു ഏലിയൻ വന്നു രക്ഷിച്ചു.

 

നിന്നെ പരാജയപ്പെടുത്തിയോ….

 

മരങ്ങളുടെ ശിഖിരങ്ങൾ കൊണ്ട് എന്നെ ബന്ധിച്ചു. പിന്നെ രക്ഷപ്പെട്ടു.

 

സിമോണിയ…….

 

അവളല്ല സിറോസിയ,

 

അവളിലേക്കുള്ള വഴിയാണ്, ഇത് ,

 

ആ മുഖത്ത് ഭീകരത നിറഞ്ഞ ഒരു പുഞ്ചിരി വിരിഞ്ഞു.

 

ഇവിടെ ഒരു എലിയൻ സംഘം ഉണ്ടായിരിക്കുന്നു എത്രയും പെട്ടെന്ന് അതു നശിപ്പിക്കണം.

 

ഇവിടെ നമ്മൾ മാത്രം മതി, ഈ കലവറ നമുക്കു മാത്രം ഉള്ളതാണ്..

 

ഹാ… ഹാ… ഹാ…

 

സിനോറിയ അതു പറഞ്ഞതും മറ്റുള്ളവർ തൻ്റെ നെഞ്ചിൽ ആഞ്ഞടിച്ചു കൊണ്ട് പറഞ്ഞു.

 

റെക്ടോറിയ വിൽ , റെക്ടോറിയ വിൽ

 

?????

 

കൂടിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും അറിയാൻ സാധിക്കുന്നില്ല കറുത്ത കണ്ണാടി കാഴ്ച്ചയെ മറച്ചു. എയ്ഞ്ചലും പ്രതീക്ഷയോടെ അവിടേക്കു നോക്കി നിൽക്കുകയാണ്. അമ്മയുടെ കണ്ണുനീർ അവളെ ഭയപ്പെടുത്തി.

 

കൂട്ടിൽ തളർന്നു കിടക്കുന്ന, മാക്സിന്  അറിയാനാവുന്നുണ്ട്, അകാരണമായ കോപം അവനിൽ നുരഞ്ഞു പൊന്തുന്നത്. വന്യമായ ഒരാവേശം അവനിൽ നിറയുകയാണ്. മൃഗീയമായ ഭാവം എല്ലാം തച്ചുടയ്ക്കാൻ വെമ്പുന്ന മനസ്.

 

മിഴികൾ രക്തവർണ്ണമായി മാറി, ദേഹം ചുവപ്പിൻ്റെ ചായ ഉൾക്കൊണ്ടു തുടങ്ങി, അങ്ങിങ്ങായി കറുത്ത പുള്ളിക്കത്തുകൾ തെളിഞ്ഞു വരുന്നു. തൻ്റെ വാൽ നിയന്ത്രണത്തിലല്ല എന്ന സത്യം അവൻ തിരിച്ചറിഞ്ഞു.

 

പെട്ടെന്ന് അതി ശക്തമായ പ്രഹരം കണ്ണാടി കൂടിൽ പതിച്ചു. അതിൻ്റെ പ്രകമ്പനത്തിൽ  സിമോണിയയും എയ്ഞ്ചലും ഒരു പോലെ ഭയപ്പെട്ടു. അടുത്ത ക്ഷണം ആ കൂടിനു ചുറ്റുമായി ഒരു ഇരുമ്പു കൂട് തീർത്തു ഒലീവ.

 

കുറച്ചു സമയം അവിടെ നിശബ്ദത തളം കെട്ടി പെട്ടെന്ന്, നിശബ്ദത ബേധിച്ചു കൊണ്ട് അടുത്ത പ്രഹരം കണ്ണാടി കൂട് തകർന്ന് ചില്ലുകൾ നാലു ഭാഗത്തെക്കും തെറിച്ചു. അതിലൊരു ചില്ല് സിമോണിയയുടെ കയ്യിൽ തറച്ചിരുന്നു. പച്ച വർണ്ണത്തിലള്ള അവളുടെ രക്തം ഒഴുകി മണ്ണിൽ പതിച്ചു . മണ്ണിൽ പതിച്ച മാത്രയിൽ അതു ബാഷ്പമായി മാറി.

 

വന്യമായ ആസക്തിയോടെ തൻ്റെ വാലുകൾ കൊണ്ട് ശക്തമായി ആ ഇരുമ്പ് കൂട് അടിച്ചു തകർക്കാൻ ശ്രമിക്കുകയാണ് മക്സ്.  അവൻ്റെ ബോധമനസ് അവനു കൈ മോശം വന്നിരുന്നു. എന്തിനെയും നശിപ്പിക്കാൻ തുനിയുന്ന അവനിലെ വന്യമൃഗമാണ് ആ ഇരുമ്പയിക്കുള്ളിൽ.

 

മാക്സ്…..

 

മോനെ ശാന്തനാവൂ…

 

അമ്മ പറയുന്നത് കേൾക്കൂ…

 

മാക്സ് ശാന്തനാവാനാണ്  പറയുന്നത്.

 

അന്നാൽ ആ വാക്കുകൾ എല്ലാം അവനെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത് അതിൻ്റെ അനന്തരഫലമായി അവൻ്റെ പ്രഹര ശക്തി പതിൻമടങ്ങ് വർദ്ധിച്ചു. അതു പതിയെ ആ കമ്പികളെ വളച്ചു തുടങ്ങി.

 

മാക്‌സ് ഞാൻ പറയുന്നത് കേൾക്കൂ….

 

നിൻ്റെ ശക്തികളെ നിയന്ത്രിക്കൂ….

 

മാക്സ് നിനക്കതിനാവും.

 

ഒലീവയുടെ വാക്കുകൾ പോലും അവൻ്റെ കാതുകൾക്ക് തിരിച്ചറിയാനായില്ല. നിർവികാരനായ ഒരു മൃഗം മാത്രമാണവൻ തനിക്കു മുന്നിലുള്ളതെല്ലാം നശിപ്പിക്കുവാനായി കച്ച കെട്ടി ഇറങ്ങിയ വേട്ട മൃഗം.

 

സിമോണിയ…

 

ഒലീവ, എനി നമ്മൾ എന്തു ചെയ്യും

 

അവൻ്റെ ശക്തികളെ തടയാനുള്ള മരുന്ന് ഞാൻ ഇൻജക്ട് ചെയ്യാം.

 

ഒലീവ അരുത് അങ്ങനെ ചെയ്താൽ അവൻ്റെ ജീവൻ തന്നെ നഷ്ടമാകും.

 

ചെറിയ ഡോസ് കൊടുക്കാം ജീവന് ആപത്ത് വരില്ല.

 

പക്ഷെ അതുചിലപ്പോ അവൻ്റെ ശരീരത്തെ എന്നന്നേക്കുമായി തളർത്താം അല്ല എങ്കിൽ മാനസിക നില തന്നെ തകരാറിലാവാം.

 

മറ്റു മാർഗങ്ങൾ ഒന്നുമില്ല സിമോണിയ  അവനെ നിയന്ത്രിച്ചെ മതിയാകൂ…

 

ആ സമയം അവൻ്റെ ശക്തമായ പ്രഹരം മൂലം ഇരുമ്പു കമ്പികളിൽ വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങി.

 

സമയം കുറവാണ് സിമോണിയ, അവൻ്റെ ജീവനെങ്കിലും രക്ഷിക്കാൻ ഇതേ മാർഗ്ഗമൊള്ളൂ…

 

അരുത് ഒലീവാ….

 

പെട്ടെന്നായിരുന്നു ഇതെല്ലാം കേട്ടു കൊണ്ടിരുന്ന എയ്ഞ്ചൽ മാക്സ് എന്ന് അലറി വിളിച്ചു കൊണ്ട് കൂടിനരികിലേക്ക് ഓടിയത്.

 

എയ്ഞ്ചൽ മോളെ,

 

എയ്ഞ്ചൽ,

 

ആ സമയം എയ്ഞ്ചലിൻ്റെ ശരീരം പച്ച നിറത്തിലായി അവിടവിടങ്ങളിൽ  ഇലകളും പൂക്കളും അവളുടെ നഗ്നതയെ മറച്ചു. അവളുടെ ചിറകുകൾ വിരിഞ്ഞിരുന്നു. അതി വേഗം ഒരു വള്ളി ചെടിയെന്ന പോലെ ആ കമ്പികൾക്ക് ഇടയിലൂടെ അവൾ കൂടിനകത്തു പ്രവേശിച്ചു.

 

മാക്സ്….

 

എന്നുറക്കെ വിളിച്ചു കൊണ്ട് ചിറകടിച്ചു ഉയർന്നു കൊണ്ട് അവനോളം ഉയരം കീഴടക്കിയ എയ്ഞ്ചൽ അവനെ വാരി പുണർന്നു. സംഹാര ഭാവത്തിൽ നിൽക്കുന്ന വേട്ട മൃഗത്തെ പ്രണയ ഭാവത്തോടെ സമീപിച്ച ശലഭത്തെ പോലെ.

 

സമനില കൈവിട്ട മാക്സിന് അവളെ തിരിച്ചറിയാനായില്ല. തനിക്കു മുന്നിൽ ഒരു ശത്രു അതു മാത്രമായി മാറിക്കഴിഞ്ഞിരുന്നു എയ്ഞ്ചൽ, അവൻ്റെ കണ്ണുകൾ പുറത്തേക്കു തുറിച്ചു വന്നു. വന്യത അവനെ കീഴടക്കി. ഇരട്ട നാവ് നീട്ടി പാമ്പിനെ പോലെ ശബ്ദമുണ്ടാക്കിയ അവൻ അവളെ പിടിച്ച് ദൂരേക്കെറിഞ്ഞു.

 

കമ്പിയിൽ ദേഹമിടിച്ച് അവൾ നിലത്തേക്കു വീണു. ഒരു നിമിഷം അവൾ അനങ്ങാതെ കിടക്കുകയാണ്. ആ കാഴ്ച്ച കണ്ട് സിമോണിയയും പരിഭ്രാന്തയായി.

 

മോളെ, എയ്ഞ്ചൽ

 

നിയെന്താ ഈ കാണിക്കുന്നത്.

 

സിമോണിയ നമുക്ക് സമയം ഇല്ല. ഞാൻ മരുന്ന് ഇൻജക്ട് ചെയ്യാം.

 

മകളുടെ അവസ്ഥ കൂടി കണ്ട സിമോണിയ അതിനു സമ്മതം മൂളിയതും ഒലിവ…. എന്നലറി കൊണ്ട്, എയ്ഞ്ചൽ എഴുന്നേറ്റു നിന്നു.

 

മോളെ പുറത്തു വാ…

 

അമ്മെ ഒലിവയോട് പറ , അത് ഇൻജക്ട് ചെയ്യരുതെന്ന് .

 

മോളെ നമുക്കു മുന്നിൽ വേറെ വഴികളില്ല.

 

ഇല്ല ഞാൻ ജീവനോടെ ഉള്ളപ്പോ അത് സമ്മതിക്കില്ല.

 

നിനക്കെന്താ ഭ്രാന്തായോ…എയ്ഞ്ചൽ,

 

അതെ എനിക്കു ഭ്രാന്താ…..

 

അമ്മ പറഞ്ഞത് ശരിയാ..’ എനിക്കിവനോട് പ്രണയമാ… അടങ്ങാത്ത പ്രണയം.

 

മോളെ,

 

ഞാൻ ശാന്തനാക്കും എൻ്റെ മാക്സിനെ, അതെൻ്റെ ജീവൻ കൊടുത്തിട്ടാണെങ്കിലും

 

മോളെ,

 

അതെ അമ്മേ…അവന് ആ മരുന്ന് ഞാൻ പറയുന്നത് കേൾക്കാതെ ഇൻജക്ട് ചെയ്താൽ പിന്നെ ഞാൻ ജീവനോടെ കാണില്ല.

 

അതു പറഞ്ഞു തീരുമ്പോയേക്കും മാക്സിൻ്റെ വാലു കൊണ്ട് ശക്തമായ പ്രഹരം എയ്ഞ്ചലിനു കൊണ്ടു. ആ പ്രഹരത്തിൻ്റെ ശക്തിയിൽ കൂടിൻ്റെ മറ്റൊരു കോണിലിടിച്ച് അവൾ നിലം പതിച്ചു.

 

മോളെ,….

 

എയ്ഞ്ചൽ……

 

ഒരു പോലെ ഒലിവയും സിമോണിയയും അവളെ വിളിച്ചു. എന്തു ചെയ്യണം എന്നറിയാതെ ഇരുവരും വിവശരായി.

 

അടുത്ത ക്ഷണം, എയ്ഞ്ചൽ എഴുന്നേറ്റ് തൻ്റെ കൈകൾ ഉയർത്തി നിന്നതും അവളുടെ ദേഹം സ്വർണ്ണ നിറമായി, സുതാര്യമായ തൻ്റെ ചിറകു വീശി അവൾ പറന്നുയർന്നു. പൂക്കളുടെ സുഗന്ധം അവിടെയാകെ പരന്നു.

 

മാക്സ് തൻ്റെ വാലു കൊണ്ട് അവളെ പ്രഹരിക്കാൻ നോക്കി, എന്നാൽ അതി വിദ്ധക്തമായി അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറി. പറന്നകന്നു.

 

മാക്സ് വാ… എന്നെ പിടിക്ക്,

 

അവളവനെ കൂടുതൽ പ്രകോപിച്ചതിനാൽ ഇഴഞ്ഞു കൊണ്ടവൻ അവളെ ലക്ഷ്യമാക്കി അതിവേഗം വന്നു. തൻ്റെ കൈകൾ കൊണ്ട് അവളെ പിടിക്കാൻ ശ്രമിച്ചു. അവൾ അതിൽ നിന്നും ഒഴിഞ്ഞു മാറിയതും കൂടിൻ്റെ ഒരു കോണിൽ അവൻ എത്തപ്പെട്ടു.

 

അവൾ പറന്നുയർന്നു കൊണ്ട് അവനു നേരെ വന്നു നിന്ന ശേഷം തൻ്റെ ഇരു കൈകളും അവനു നേരെ നീട്ടി. ഉടനെ അവളുടെ കൈകൾ ഒരു മര ശിഖിരം പോലെ വളർന്നു അവനെയും കുടിനേയും ചേർത്ത് പിണഞ്ഞു കൊണ്ട് അവനിലേക്ക് പടർന്നു പന്തലിച്ചു.

 

 

നിമിഷ നേരങ്ങൾ കൊണ്ട് മാക്സിൻ്റെ ശരീരം വലിയ വള്ളി പിളർപ്പുകളും ശിഖിരങ്ങളും കൊണ്ട് ബന്ധിക്കപ്പെട്ടു. അര മുതൽ കഴുത്തു വരെ വരുന്ന ഭാഗവും, അവൻ്റെ കൈകളും പൂർണ്ണമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.

 

എന്നാൽ മാക്സ് നിലത്തു കിടക്കുന്ന തൻ്റെ വാൽ ശക്തമായിടച്ചു കൊണ്ട് തന്നിലെ ക്രോധം തുറന്നു കാട്ടുകയാണ്. അവനെ നിയന്ത്രിക്കുവാൻ ഏയ്ഞ്ചൽ പാടു പെടുകയാണ്. മാക്സ് തൻ്റെ ബന്ധനം തകർക്കുവാനായി പരിശ്രമിക്കുന്നുണ്ട്.

 

മാക്സ്,………

 

പ്രണയാർദ്രമായാണവൾ വിളിച്ചത് , ഏയ്ഞ്ചലിൻ്റെ മിഴികളിൽ നിന്നും അടർന്നു വീണ ആ കണ്ണുനീർ തുള്ളി, അന്തരീക്ഷത്തെ സ്പർഷിച്ച നിമിഷം, ഒരു മുത്തായി മാറി, അതു നിലത്തേക്കു പതിച്ചു. അതവിടെ ഇവിടെയായി തട്ടി , ഉരുണ്ടു കൊണ്ട്, സിമോണിയയുടെ കാൽച്ചുവട്ടിൽ വന്നു നിന്നു.

 

സിമോണിയ, ആ മുത്തിനെ തൻ്റെ കൈക്കുമ്പിളിലാക്കി വെച്ച നിമിഷം, അവളുടെ മിഴികൾ ഈറനണിഞ്ഞു, ചുണ്ടിൻ്റെ കോണിൽ ഒരു നറു പുഞ്ചിരി വിരിഞ്ഞു.

 

സിമോണിയ, എന്താ ഇത് ,…..

 

ഞാൻ മരുന്നു ഇൻജക്ട് ചെയ്യട്ടേ….

 

പാടില്ല ഒലീവാ… പാടില്ല, നീയിതു കണ്ടോ…

 

Love Pearl,…….

 

അതെ, എയ്ഞ്ചൽ പൊയിച്ചതാണിത്,

 

അതിനർത്ഥം,

 

അതെ, ഒലീവ, പൂർണ്ണമായ പ്രണയം, അതെൻ്റെ മകളിൽ ഉടലെടുത്തു കഴിഞ്ഞു. ഞങ്ങളുടെ സ്പീഷ്യസിൻ്റെ പ്രത്യേകത നിനക്കറിയാമല്ലോ…

 

ഉം… എനിക്കു മനസിലായി, അപ്പോ അവൾ അവനെ ശാന്തനാക്കും.

 

അതെ ഒലീവാ… അതിനവൾക്കാവും.

 

ഈ സമയം, ഏയ്ഞ്ചൽ തൻ്റെ കാലുകളെയും വള്ളിയും ശിഖിരവുമാക്കി മാറ്റിയിരുന്നു. അവ മാക്സിൻ്റെ അരയ്ക്കു കീഴെ വരുന്ന ഭാഗങ്ങളും ബന്ധനത്തിലാക്കി. അവനിലെ മൃഗീയ ഭാവത്തെ കൂടുതൽ കൂടുതൽ അവൾ പ്രേലോഭിപ്പിക്കുകയാണ്.

 

അവൻ കൂടുതൽ ശക്തിയെടുത്തതും, അവൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. അവൾ തൻ്റെ ചിറകുകൾ ആഞ്ഞടിച്ചു കൊണ്ട് അവനരികിലേക്കടുത്തതും, അവൾക്കു മാർഗ്ഗതടസ്സമായുള്ള വള്ളി പിളർപ്പുകൾ അവൾക്കായി സ്വയം വഴിയൊരുക്കി.

 

അവൾ അവൻ്റെ മാറിലേക്കു ചേർന്നു. ചുട്ടെരിയന്ന തീ ചൂളയിൽ ചെന്നെത്തിയ അവസ്ഥയായിരുന്നു അവൾക്ക്. അതി ശക്തമായിരുന്നു അവൻ്റെ ദേഹതാപം . ആ താപത്തെ താങ്ങുക എന്നത് അസഹനീയമാണെങ്കിലും, പ്രാണനായ അവനെ, ത്യജിക്കുവാൻ അവൾ തയ്യാറായിരുന്നില്ല.

 

ചുവന്ന അവൻ്റെ മിഴികളിലേക്കവൾ ദൃഷ്ടി പായിച്ചു. മൃഗീയതയും വന്യതയും വിളയാടുന്ന അവൻ്റെ മിഴികളെ പ്രണയം തുടിക്കുന്ന തൻ്റെ മിഴികൾ കൊണ്ടവൾ നേരിട്ടു. അവളുടെ മിഴികളിൽ നിന്നും പ്രണയ ബാണം നിരന്തരം അവനിലേക്കെഴ്തു കൊണ്ടിരുന്നു.

 

വന്യതയെ പ്രണയം കൊണ്ട് നേരിടാൻ ഒരുങ്ങിയ തൻ്റെ മകളെ, അഭിമാനത്തോടെ സിമോണിയ നോക്കി നിന്നു. ഏതു മൃഗത്തെയും കീഴടക്കാൻ സ്നേഹത്തിനാവും, ഏതൊരുവനെയും അടിമപ്പെടുത്താൽ പരിശുദ്ധ പ്രണയത്തിനാവും.

 

നിമിഷങ്ങൾ പെയ്തിറങ്ങവെ , ആ ഒരു ഞൊടിയിൽ, അവൾക്കു ചുറ്റുമായി, കൊച്ചു നക്ഷത്ര വലയങ്ങൾ വന്നു തുടങ്ങി, ആ വലയം അവനെയും തന്നിലുള്ളിലേക്കു സ്വീകരിച്ചു. പതിയെ, അവളുടെ മനസിനെ പ്രണയാർദ്രമാക്കുന്ന, വസന്തത്തിൻ്റെ പുതു വാസന പടർന്നു. വർണ്ണങ്ങളിൽ ചാലിച്ച പുഷ്പ ദളങ്ങളും അവർക്കു ചുറ്റും വട്ടമിട്ടു നടന്നു.

 

എയ്ഞ്ചൽ ഇതു തന്നെ, ആ സമയം, മോളെ, എനി വൈകിച്ചു കൂടാ….

 

അമ്മയുടെ വാക്കുകൾ കേട്ട ആ ഞൊടിയിൽ, അവൾ പോലും അറിയാതെ അവളുടെ അധരം, അവൻ്റെ അധരത്തോടു ചേർന്നു. ഒരു വന്യ മൃഗമായ മാക്സ് ആ ബന്ധനത്തിൽ നിന്നും രക്ഷ നേടാനായി ശ്രമിച്ചപ്പോൾ, ആ അധരത്തോട് അവളുടെ അധരം കൂടുതൽ ചേർന്നു. വന്യമായ ഒരാസക്തിയോടെ അവളധരപാനം ചെയ്യവെ, അവളിലെ മധു കണങ്ങൾ, അവൻ്റെ കണ്ഠം തേടി യാത്രയായി.

 

ആ പ്രണയ മധു കണങ്ങൾ, അവനുള്ളിൽ കുളിരായി പടർന്നു കയറി, അവൾ കൂടുതൽ കൂടുതൽ ശക്തിയോടെ അവനിലേക്കു ചേർന്നു. ആ അധരങ്ങൾ വീണ്ടും വീണ്ടും കഥ ചൊല്ലി.

 

തൻ്റെ ദേഹത്തു കടന്നു കയറിയ, മധു കണങ്ങൾ കുളിരായി പരിണമിച്ചു തുടങ്ങിയതും, അവനിലെ അനിയന്ത്രിത താപനില പതിയെ പതിയെ താഴ്ന്നു വരുവാൻ തുടങ്ങി. തലയിലെ ചൂടിറങ്ങിയതും അവനിലെ വന്യത മാഞ്ഞു പോയി.

 

എന്നാൽ പെട്ടെന്നു തൻ്റെ ശരീരം  തണുത്തത്, അവനെ ആകെ തളർത്തി. നിമിഷം കൊണ്ട് അവൻ സ്വരൂപത്തിൽ വന്നു ചേർന്നു. അവൻ്റെ ബോധവും മറഞ്ഞു പോയി.

 

അവൻ ബോധരഹിതനായ നിമിഷം ചങ്കു പിടഞ്ഞത്, അവളുടെയാണ്. ഒറ്റ നിമിഷം കൊണ്ട് എല്ലാ ബന്ധനവും അവളഴിച്ചു മാറ്റി, നിലത്തേക്കു പതിക്കാൻ പോയ അവനെ, അവൾ താങ്ങിയെടുത്തു. എന്നാൽ ആ സമയം അസാമാന്യമായ ഭാരമായിരുന്നവന്.

 

തൻ്റെ പ്രാണൻ നിലം പതിക്കാതിരിക്കുവാനായി, തൻ്റെ ചിറകുകൾ അതി ശക്തമായി അവൾ വീശി, ആ ഭാരത്തെ ചെറുത്തു നിൽക്കുവാൻ അവൾ ശ്രമിച്ചു കൊണ്ടിരുന്നു. അവളുടെ പുറത്ത്, ചിറകു വിരിയുന്ന ഭാഗത്ത് പൊടിഞ്ഞു തുടങ്ങിയ അവളുടെ ഹരിത വർണ്ണമായ രക്തത്തുള്ളികൾ അവനോടുള്ള പ്രണയത്തിൻ്റെ ആഴം വിളിച്ചോതി.

 

അവനെ നിലം പതിക്കാതെ വളരെ സൂക്ഷിച്ചവൾ നിലത്തിറക്കിയതും അവൾ തളർന്നു പോയിരുന്നു. അടുത്ത ക്ഷണം ഒലീവ അവനു ചുറ്റും തീർത്ത കൂടുകൾ നീക്കം ചെയ്ത നിമിഷം, സിമോണിയ, അവർക്കരികിലേക്കോടി.

 

ക്രാ……

 

ഒരലർച്ചയോടെ പെട്ടെന്നായിരുന്നു മാക്സ് എയ്ഞ്ചലിൻ്റെ കഴുത്തിൽ പിടി മുറുക്കിയത്. ആ രംഗം കണ്ടതും സിമോണിയ ശില കണക്കെ നിന്നു പോയി,…. ഒന്നു പ്രതികരിക്കാനാവാതെ,

 

മാക്സ്, അവളെ വിട്,

 

മാക്സ് ഞാൻ പറയുന്നത് കേക്ക്,

 

ഒലീവയുടെ വാക്കുകൾ നിരന്തരം അവൻ്റെ കാതുകളെ തേടിയെത്തി, എയ്ഞ്ചൽ ശ്വാസത്തിനായി പിടയുന്നുണ്ടായിരുന്നു. തുറിച്ചുന്തിയ  മിഴികളിൽ നിന്നും കണ്ണുനീർ അടർന്നു വീഴുന്നുണ്ടായിരുന്നു. മരണത്തെ തേടുന്ന ആ നിമിഷവും പ്രണയാർദ്രമായവൾ അവനെ നോക്കിയ ആ നിമിഷം. അവൻ്റെ കൈകൾ അഴഞ്ഞു. അടുത്ത ക്ഷണം ഇരുവരും ബോധരഹിതരായി പിറകോട്ട് മലന്നടിച്ചു വീണു.

 

?????

 

കാടിനുള്ളിൽ കരിപുലി സമാനമായ ഒരു രൂപം, എന്നാൽ മനുഷ്യ സമാനമായി, കാലുകളിലാണവ ഓടുന്നത്. അതിൻ്റെ വാലിൻ്റെ അറ്റം കൂർത്തിരിക്കുന്നു.

 

പെട്ടെന്ന് അതിനു മുന്നിലേക്ക് ഒരു മോണിമസ് എടുത്തു ചാടി, ഒരു നിമിഷം ആ രൂപം നിശ്ചലമായി, പിന്നെ അത് മോണിമസിനെ നോക്കി മുരണ്ടു. ആ സമയം അതിനു പിറകെ ഓടി വന്ന മോണിമസും അവിടെയെത്തി.

 

ഉടനെ ആ ജീവി നാലു കാലിൽ ഇരുന്ന് മുന്നോട്ടു കുതിച്ചതും, മോണിമസ് വലത്തോട്ട് വെട്ടി മാറി, കുതിച്ച ആ ജീവിയുടെ കഴുത്തിൽ പിടി മുറുക്കി. ഒരു വല്ലാത്ത ശബ്ദത്തോടെ അതു പിടഞ്ഞ സമയം.

 

മറ്റൊരു മോണിമസ്, തൻ്റെ അരയിൽ തൂക്കിയ ഒരു കൊച്ചു ബോൾ എടുത്തു. ശേഷം, അതിൽ തെളിഞ്ഞു കാണുന്ന ചുവന്ന ബട്ടൺ ഞെക്കിയതും അതു വലിയ ഒരു ഇരുമ്പു വലയായി മാറി,

 

ഉടനെ മോണിമസ് ആ വല ലക്ഷ്യമാക്കി ആ ജീവിയെ എറിഞ്ഞു. ആ ജീവി വലയിൽ പതിഞ്ഞ, നിമിഷം, അതു ചുരുങ്ങി, അതിനെ ബന്ധനത്തിലാക്കി.

 

ആ ജീവി, അതിൽ നിന്നും രക്ഷപ്പെടാൻ ആവുന്നത്ര ശ്രമിച്ചിട്ടും നടന്നില്ല. ഒന്നും ചെയ്യാനില്ല എന്നു മനസിലാക്കിയ ആ ജീവിയുടെ നിസ്സഹായ അവസ്ഥ.

 

ബ്ലാക്ക് മ്യൂഗിൾ, കിട്ടി അല്ലെ,

 

അവിടേക്കു കടന്നു വന്ന മറ്റാെരു മോണിമസ് ചോദിച്ചതും.

 

അതെ സെറാസ്,

 

ലാബിലേക്ക് കൊണ്ടു പോ….

 

വന്യമായ ഒരു പുഞ്ചിരി, ആ മുഖത്ത് തെളിഞ്ഞു. ഉടനെ ഒരു മോണിമസ്, അതിനെ തൂക്കി എടുത്ത് തെക്കു ദിശയിൽ യാത്രയായി.

 

?????

 

ബോധരഹിതയായി കിടക്കുന്ന എയ്ഞ്ചലിനെ പരിചരിക്കുകയാണ്, സിമോണിയ, അവളുടെ മുറിവുകളിൽ ലേപനം തേച്ചു. പിന്നെ ഒരു കറുത്ത പുഷ്പം അവളുടെ മൂക്കിനരികിൽ വെച്ചു.

 

അതിൻ്റെ ഗന്ധം അവളുടെ നാസിക തുളച്ചു കയറി. നിമിഷങ്ങൾക്കകം ചുമച്ചു കൊണ്ടവൾ, ഉണർന്നു. സ്ഥലകാല ബോധം ഇല്ലാതെ, അവൾ ചുറ്റും നോക്കി.

 

തൻ്റെ മുറിയിലാണ് താനെന്നറിഞ്ഞ നിമിഷം, എന്തെന്നില്ലാത്ത ഒരന്താളിപ്പ് അവളുടെ മനസിൽ ഉണർന്നു. നെഞ്ചിടിപ്പു കൂടി, ഹൃദയം അവനു വേണ്ടി തുടിക്കുന്നത് പോലെ അവൾക്കു തോന്നി.

 

മാക്സ്…..

 

അവൻ്റെ പേരുറക്കെ വിളിച്ച് വാതിൽ ലക്ഷാമാക്കിയവൾ ഓടിയതും സിമോണിയ അവളുടെ കൈക്കു കയറി പിടിച്ചു.

 

അമ്മേ… മാക്സ്,

 

എനിക്കവനെ കാണണം,

 

അവളുടെ മിഴികൾ നിറഞ്ഞൊഴുകുകയാണ്, എന്നാൽ ആ നീർത്തുള്ളികൾ എല്ലാം ചുവന്ന മുത്തുകളായി നിലം പതിച്ചപ്പോ… അവളുടെ ഉള്ളിലെ ദുഖത്തിൻ്റെ ആഴം സിമോണിയ തിരിച്ചറിഞ്ഞു. ഈ വ്യകുലത അവളുടെ ഹൃദയത്തുടിപ്പിനെ വരെ നിശ്ചലമാക്കിയേക്കാം എന്ന ഭയമാവാം സിമോണിയയുടെ കൈകൾ അവളെ  സ്വതന്ത്രമാക്കി.

 

അടുത്ത ക്ഷണം വാതിൽ വലിച്ചു തുറന്നു കൊണ്ടവൾ അവൻ്റെ മുറിയിലേക്കോടി, ബെഡിൽ കിടക്കുന്ന അവൻ്റെ രൂപം കണ്ട മാത്രയിൽ അവൾ നിശ്ചലയായി. മന്ദം മന്ദം ആ കാലുകൾ അവനരികിലേക്കു നടന്നു നീങ്ങി.

 

വലിയ കമ്പിളിക്കുള്ളിൽ അവൻ കിടക്കുന്നു. മുറിയിൽ ചൂടു കൂടുതലാണെന്ന് അവൾ ശ്രദ്ധിച്ചു. അവൾ പതിയെ ബെഡിനരികിൽ ഇരുന്നു. ഇമ വെട്ടാതെ അവൻ്റെ മുഖത്തേക്ക് ഏറെ നേരം ഉറ്റു നോക്കി.

 

മാക്സ്,….

 

എയ്ഞ്ചൽ, വേണ്ട,

 

സിമോണിയയുടെ, ശബ്ദം കേട്ടതും അവൾ വാതിൽക്കലേക്കു നോക്കി.

 

ഉണർത്താൻ നോക്കണ്ട, ക്ഷീണിതനാണവൻ ഉറങ്ങട്ടെ, നല്ല പോലെ ഉറങ്ങട്ടെ,

 

എന്തിനാ… ഈ മുറിയിൽ ഇത്രയും ചൂട്,

 

അവന് തണുക്കാതിരിക്കാൻ, അവൻ്റെ ശരീരതാപനില നിലനിർത്താൻ,

 

പക്ഷെ അമ്മേ….

 

നീ അവനെ ചുംബിച്ച സമയം ഐസ്ബിം അവനകത്തേക്ക് കയറ്റി വിട്ടത് മറന്നു പോയോ എയ്ഞ്ചൽ,

 

അയ്യോ… അമ്മേ…അത് ഞാൻ അറിയാതെ,

 

ഏയ്ഞ്ചൽ അതു മാത്രമായിരുന്നു നമുക്കു മുന്നിൽ ഉണ്ടായിരുന്ന മാർഗ്ഗം, അതിലൊരു തെറ്റുമില്ല, പക്ഷെ,

 

എന്താ അമ്മേ…

 

അന്ധമായ നിൻ്റെ പ്രണയ ആവേശം മൂലം, അളവിലധികം ഐസ് ബിം അവനിൽ പ്രവേശിച്ചിരിക്കുന്നു.

 

അയ്യോ അമ്മേ….

 

അവയുടെ സമയചക്രം കഴിയും വരെ, അവൻ്റെ ശരീരതാപനില നിലനിർത്തണം.

 

അതിനാണോ മുറിയിൽ ,

 

ഉം അതേ….. നീ അവനെ കണ്ടില്ലേ… എനി മുറിയിൽ പോയി വിശ്രമിക്ക്.

 

ഞാനിവിടെ ഇരുന്നോളാം…

 

എയ്ഞ്ചൽ,

 

അമ്മ, പ്ലീസ്, ഈ കാര്യം എനിക്കനുസരിക്കാനാവില്ല.

 

എയ്ഞ്ചൽ നീ ഈ മുറിയിൽ,

 

അതിനെന്താ അമ്മേ…

 

നിങ്ങൾ വിവാഹിതരല്ല,

 

എന്നായാലും ഞാനിവനുള്ളത് തന്നെ അല്ലെ,

 

എന്നാരു പറഞ്ഞു,

 

ഞാൻ പറഞ്ഞു.

 

എയ്ഞ്ചൽ നീ… അവൻ പറഞ്ഞതെല്ലാം നിനക്കറിയില്ല,

 

അവൻ്റെ ജീവിതത്തിൽ ഒരു ഇണയില്ലെന്നു പറഞ്ഞതാണോ… ഞാൻ കാരണമല്ലേ… അവനത് പറഞ്ഞത്, അതു ഞാൻ തന്നെ തിരുത്തി കുറിക്കും.

 

എയ്ഞ്ചൽ,

 

അമ്മാ… പ്ലീസ്,

 

ഉം ശരി, വിവാഹം കഴിഞ്ഞിട്ടില്ല, അതോർമ്മയിൽ വേണം, കുറുമ്പൊന്നും കാട്ടിയേക്കരുത്.

 

സിമോണിയ അതു പറഞ്ഞപ്പോ എയ്ഞ്ചലിൻ്റെ മുഖം ചുവന്നു തുടുത്തു. അതു കണ്ടില്ലെന്നു നടിച്ചു കൊണ്ട് സിമോണിയയും മുറിക്കു വെളിയിൽ പോയി.

 

അമ്മ പോയതും, എയ്ഞ്ചൽ അവനെ തന്നെ നോക്കി ഇരുന്നു. അവനെ നോക്കി നിൽക്കുന്ന ഓരോ ക്ഷണവും അവൾ പ്രണയാർദ്രയാവുകയാണ്. അവൾ പോലും അറിയാതെ, അവൻ്റെ നെറുകയിൽ അവൾ മുത്തി. പതിയെ അവൻ്റെ പുതപ്പു നീക്കി, അതിനുള്ളിൽ കയറി, അവനോടു ചേർന്ന്, അവനെ കെട്ടിപ്പിടിച്ചു കിടന്നു. അവൻ്റെ മാറിൽ തല ചായ്ച്ച് അവൻ്റെ ഹൃദയതാളം കേട്ട്, അവൾ കിടന്നു.

 

( തുടരും…..)

 

 

 

52 Comments

  1. ഓണത്തിന് ഇടാം എന്ന് പറഞ്ഞിട്ട് ഇട്ടില്ലേ ബ്രോ……ഞാൻ കൊറേ പ്രതീക്ഷിച്ചു.

  2. Onathine idam makkale ivide keral korava ath chat kananje. ??

    pranyaraj_nv ente insta aane avide vene varam, onnormippicha njan set aakande??

  3. എന്താണ് സഹോ……. ഉരുപാടായി കാത്തിരിക്കുന്നു…..എഴുതാൻ തുടങ്ങിയോ……. എന്തെങ്കിലും ഒരു റിപ്ലൈ തരാമോ.

  4. സൂപ്പർ ബാക്കിയെന്നു വരും

  5. രാഗേഷ്

    ബാക്കി എന്നു വരുഠ

  6. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

  7. •♥•♥•♥ വ്യാളി ♥•♥•♥•

    അടിപൊളി ആയിട്ടുണ്ട് ???

  8. bro kamuki pdf please

    1. Kamuki kure project athinte pirage unde bro so, ath pdf possible alla

      1. // kure project athinte pirage unde //

        Manasilayilla

        1. Oru team aa kadha block aaki vechathane. Avark serious chaiyan

  9. താങ്കളുടെ ഈ ശിവശക്തി എന്ന കഥയുടെ ബാക്കി ഭാഗം ഇനി എപ്പോഴെങ്കിലും ഉണ്ടാകുമോ അതോ അത് avasanippicho
    അവിടെ ചോദിച്ചിട്ട് no reply അതാ ഇവിടെ ചോദിച്ചേ

    1. Muthee aa kadha nalla pole vaigum chila prashnangal unde aa kadhayile so athonne clear aakiya sheshame continue chaiyu

    2. Sry buddies ivide keral kuravane njan athane, ariyathe pogunnath. Onam anne idanne vecha neekki vechath.

      pranayaraja_nv ente insta aane, aarelu onne idakkenne ormippicha mathi…

  10. Rajave njan thante oru big fan aanu….arunanjali adutha part ennu varam bro

    1. Bro ippo ulla manasiga avasthayile ezhuth thanne kalayande avasthayaa… Ethokke eppo varum enne enik thanne ariyilla, branth pidikkumbo ethelum eduth vech ezhithunnu eathokkeyoo varunnu

Comments are closed.