?ഒരു പെണ്ണുകാണൽ ചടങ്ങ്? [demon king-dk] 1780

അവൾ പറഞ്ഞു….
എങ്ങനെ സാധിക്കുന്നോ എന്തോ….

എന്തായാലും അവരതിനെ ചുമ്മ ചിരിച്ചു തള്ളി എന്നല്ലാതെ മറുത്തൊന്നും ചോദിച്ചില്ല…..
മനസ്സിലായോ എന്തോ….

,,,,,,, ആട്ടെ…… മോനെ കുറിച്ചു പറ……

അദ്ദേഹം ചോതിച്ചു….
ഞാൻ ഉത്തരം പറയാൻ വന്നതും കുരിയാക്കോസ് അങ്കിൾ ഇടയിൽ കേറി പറയാൻ തുടങ്ങി….

,,,,,,, എന്റെ കോശി സാറേ……
ഇത്രേം നല്ല ചെക്കൻ ഈ ഭൂമി മലയാളത്തിൽ ഇല്ല….
കള്ള് കുടിക്കില്ല….. ബീഡി വലിക്കില്ല….. ചീട്ടുകളി എന്തെന്ന് പോലും അറിയില്ല…. അത്രക്ക് ശുദ്ധൻ….
നല്ല അച്ചടക്കം….. നാട്ടുകാരോട് ചോദിച്ചാൽ അറിയാം….. പത്തരമാറ്റ് തങ്കം പോലെയുള്ള ചേർക്കാൻ…..
പിന്നെ ഇവൻ ജോലി ചെയ്യുന്നത് ഒരു it കമ്പനിയിൽ ആണ്…….
മാസം ഒന്നര ലക്ഷം രൂപ ശംമ്പളമുണ്ട്…….
കൂടാതെ ആ ഓഫീസിൽ എത്രയോപേരുടെ ഹെഡ് ആണെന്ന് അറിയോ……
ഒരു സകലകലാ വല്ലഭൻ……'”””

ചേട്ടൻ പറഞ്ഞു നിർത്തി….
ഇല്ലേൽ ഈ ചായ ഞാനയാളുടെ മുഖത്തേക്ക് ഒഴിക്കുമായിരുന്നു….

പറഞ്ഞതിൽ 98% കള്ളമാണല്ലോ കർത്താവേ….
ന്റെ ജിൻസി പെങ്ങള് ആരും കാണാതെ ചിരി കണ്ട്രോൾ ചെയ്യുന്നുണ്ട്….

അപ്പനും അമ്മയും ഒന്നും മിണ്ടുന്നില്ല…….
ഇനിപ്പോ ഞാൻ കുമ്പസാരിച്ചിട്ട് എന്നാത്തിനാ….

വിട്ട് കളയണം ഹേ…….

എന്തായാലും അമ്മായിയപ്പന്റെ മുഖത്ത് അത് കേട്ടപ്പോ അൽപ്പം ഗമയൊക്കെ വന്നിട്ടുണ്ട്….

,,,,,,, അല്ല….. കുട്ടികൾക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ………

അപ്പൻ പതിയെ പറഞ്ഞു…..
അതിന് ഭാവി അമ്മായിയപ്പന്റെ മുഖത്ത് ചെറിയ ചിരി വിടർന്നു…..

,,,,,,,, മോളെ……. നിങ്ങൾ എന്താച്ചാ സംസാരിച്ചോ…..

പുള്ളി അങ്ങനെ പറഞ്ഞപ്പോ ആ കുട്ടി നാണിച്ച് അകത്തേക്ക് പോയി…. ഞാനെല്ലാവരെയും ഒന്ന് നോക്കി….

,,,,,,,, എന്താ മോനെ നോക്കുന്നെ….. അകത്തേക്ക് പൊക്കോ…..

പെണ്കുട്ടിയുടെ അമ്മച്ചി പറഞ്ഞു….

ഞാൻ പിന്നെ ഒരു ചിരിയും പാസാക്കി അങ് പോയി….
ഹാളിൽ നിന്നും അൽപ്പം മാറി ഒരു മുറിയിലാണ് അവൾ നിൽക്കുന്നത്….

അതും എല്ലാ സിനിമ പെണ്ണുങ്ങളെ പോലെ ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കിയുള്ള നിപ്പ്….

,,,,,,അ…ഹ്…എ…ഹ്……..

ഞാനൊന്ന് ചൊമച്ച് ശബ്ദം ഉണ്ടാക്കി….
ഞാൻ വിചാരിച്ചത് ഞെട്ടുമെന്നാണ്…..
പക്ഷെ ഞെട്ടിയില്ല….. ഒന്ന് നാണിച്ച് തിരിഞ്ഞു നിന്നു….

,,,,,, ഹായ്……

ഞാൻ തന്നെ തുടങ്ങി വച്ചു….

ഹലോ….

,,,,, താൻ……

ഒരു കാര്യം പറയാൻ വന്നപ്പോഴാണ് വേറൊരു കാര്യം ഓർമ വന്നത്…

,,,,,, അല്ല….. തന്റെ പേരെന്താ……??

ഞാൻ ചോതിച്ചു….

,,,,,, ആഹാ…. അപ്പൊ പേരൊന്നും ചോദിച്ചില്ലെ…..

ഒരു ചെറിയ പുഞ്ചിരി മുഖത്ത് തേച്ചുകൊണ്ട് അവൾ ചോതിച്ചു….

ഞാൻ പിന്നെ ഒന്നിനും കാക്കാതെ രാവിലെ മുതൽ ഇവടെ വരുന്നത് വരെയുള്ള എല്ലാ കാര്യവും അങ് വിളമ്പി….

അതൊക്കെ കേൾക്കുമ്പോൾ കക്ഷി നന്നായി കുണുങ്ങി ചിരിക്കുന്നുണ്ട്…..
ചിലപ്പോ കല്യാണം കഴിഞ്ഞാണ് ഇങ്ങനെ പറഞ്ഞെങ്കിൽ ഈ അടക്കിപ്പിടിച്ച ചിരി പണ്ട് കത്തനാര് സീരിയലിൽ വരുന്ന പ്രേതങ്ങൾ പോലെ ആയേനെ…..

,,,,, ചേട്ടനോട് സംസാരിക്കാൻ നല്ല രസമുണ്ട്…..

അവൾ ചിരിയൊന്ന് അവസാനിപ്പിച്ച് പതിയെ പറഞ്ഞു….. ആ പറഞ്ഞ വാക്ക് എനിക്ക് ശരിക്കും ബോധിച്ചു….

,,,,,, അല്ല….. പേര് പറഞ്ഞില്ല…..

വിഷയം മാറുന്നത് പോലെ തോന്നിയപ്പോ ഞാനൊന്ന് കൂടെ ചോതിച്ചു….

,,,,, ഹോ….. സോറി…..
ഞാൻ മെറിൻ എബ്രഹാം….

അവൾ തന്റെ സുന്ദരമായ ശബ്ദത്താൽ അരുളി….

,,,”‘ മെറിൻ ….,,'”
.ഞാൻ പതിയെ ഉച്ചരിച്ചു….

എന്തായാലും നല്ല ഗാഭീര്യമുള്ള പേര്…..
പേരിലുള്ള കട്ടി ആളിൽ കാണാനില്ല….

,,,,,, നല്ല പേര് ട്ടൊ……

,,,,, താങ്ക്സ്…..

,,,,, അല്ല…. കുട്ടി എന്താ ചെയ്യുന്നത്….

,,,,, ഞാനിപ്പോ പഠിക്കാ…… m a……

,,,,,,, ഹോ …. ഗ്രേറ്റ്…….

206 Comments

  1. ༒☬SULTHAN☬༒

    ❤❤❤❤❤❤❤❤❤❤

  2. Super!!!

  3. Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da

  4. പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu

  5. ❤️❤️❤️

  6. ????????

    ♥️♥️♥️

  7. ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു

    1. അതുൽ കൃഷ്ണ

      അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… 10 കുട്ടികളും ഉണ്ട്…???

        1. നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്

      2. രണ്ടോ അപ്പോൾ ബാക്കിയോ

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????
          ___?___

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ…..???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ????

      1. Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
        The guy is honest
        ❤️? Superb kadha
        Randaam bhaagam please

Comments are closed.