ഞാൻ നന്നായങ് അടിച്ചു വിട്ടു……
,,,,,, എടാ യൂദാസേ…..
അതികം സംസാരിക്കാതെ വണ്ടി എടുക്കട…..
അമ്മച്ചി പിന്നിൽ നിന്ന് ഉറക്കെ അലറി……
എന്റെ പൊന്നോ…. ചെവിയുടെ ഫിലമെന്റ് അടിച്ചുപോയി….
കൂടെ കുറച്ചു തുപ്പല് തെറിച്ചോ എന്നൊരു സംശയം…..
ആഹ്….. എന്തേലും ആവട്ടെ…..
വണ്ടിയെന്തായായതും മുന്നോട്ട് എടുത്തു….
,,,,,,,, പപ്പാ…. എവിടെയാ സ്ഥലം….
,,,,,,,, നീ വണ്ടിയോടിക്കട….. അതൊക്കെ പോകെ പോകെ പറയാം…..
ഹോ….
ഡാഡി ഒറ്റ ഡയലോഗിൽ അവസാനിപ്പിച്ചു…
പക്ഷെ എന്താണെന്നറിയില്ല…. എല്ലാം ഇന്ന് വലിയ സൈലന്റ് ആണ്…..
അല്ലേൽ വായക്ക് ലീവ് കൊടുക്കാത്ത പാർട്ടിസ് ആണ്……
പ്രത്യേകിച്ച് ജിൻസി കൂടെ ഉണ്ട്…….
എന്നിട്ടും ഇവർക്കൊക്കെ എന്താ ഈ പറ്റിയെ….
ഇനി ആരെങ്കിലും ചത്തോ…..
ഏയ്….
അങ്ങാനാണേൽ ഇങ്ങനെ വേഷം കെട്ടിച്ച് കൊണ്ടുവരുമോ…
പോരാത്തതിന് എല്ലാത്തിന്റേം മുഖത്ത് ഒരു ചിരി ഒളിഞ്ഞിരിപ്പുണ്ട്…
ഇനി എന്നെ വല്ല അച്ഛൻ പട്ടത്തിനും ചേർക്കാൻ കൊണ്ടുപോവാണോ…..
കർത്താവേ….. അങ്ങനൊന്നും ആവല്ലേ….
‘ ഞാനൊന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചു… ‘
,,,,,,,, ടാ….. ആ ജംഷനിൽ എത്തിയാൽ വണ്ടിയൊന്ന് ഒതുക്കണേ…..
,,,,,,, എന്തിനാ പപ്പാ…….
,,,,,,, ഓഹ്…. ആ കുരിയാക്കോസ് കൂടി വരുന്നുണ്ടെന്ന്……
,,,,,,,, ഏഹ്…… അതാ ബ്രോക്കർ അല്ലെ…….
അയാളെന്തിനാ…….
,,,,,,,, എന്തോ നമ്മള് പോകുന്ന ഭാഗത്ത് ആർക്കോ പെണ്ണുകാണൽ ഉണ്ടെന്…. അപ്പൊ അയാളെയൊന്ന് ഡ്രോപ്പ് ചെയ്യാൻ…..
,,,,,, ആഹ്…..
ഞാൻ ചുമ്മാ അങ് സമ്മതിച്ചു….
അല്ലേലും നമുക്കിതൊന്നും വിധിച്ചിട്ടില്ലല്ലോ…
വയസ്സ് 25 ആയി…..
ഇനി എപ്പൊ കേട്ടനാവോ…..
എന്തായാലും ജംഷനിൽ എത്തിയപ്പോൾ പുള്ളി അവടെ തന്നെ ഉണ്ട്….
അതും മിക്ക ബ്രോക്കർമാരുടെ യൂണിഫോം ആയ വെള്ള ഷർട്ടും മുണ്ടും കക്ഷത്ത് ഒരു ഡയറിയും ഒക്കെ ആയിട്ട്…..
വണ്ടി നിർത്തിയതും ജിൻസി ദേ പിന്നോട്ട് പോണു….
കർത്താവേ…. ആ കുരിശിനെ ഞാനൊറ്റക്ക് താങ്ങണോ…..
ജിൻസി ഇറങ്ങിയതും കുരിയാക്കോസ് കേറി….
ഇത് മലപ്പുറം കത്തിയേക്കാൾ മൂർശ ഉള്ള ഐറ്റം ആണ് മക്കളെ….
,,,,,,, ഇറങ്ങാൻ വൈകിയോ മാത്യു സാറേ…….
കുരിയാക്കോസ് പിന്നോട്ട് നോക്കി അച്ഛനോട് ചോതിച്ചു…
,,,,,, ഓഹ്….. ഈ ചേർക്കനേ ഒന്ന് എഴുന്നള്ളിപ്പിക്കണ്ടേ….
അപ്പൻ എനിക്കിട്ട് തന്നെ കുത്തി….
ഹാ…. ഇതൊന്നും എനിക്ക് പുത്തരി അല്ല മക്കളെ…
,,,,,,, മോന് സുഖം തന്നെ……..
പുള്ളി സുഖാന്വേഷണ കണക്കെടുപ്പ് തുടങ്ങി..
,,,,,, നമുക്കെന്തര് സുഖക്കേട് അങ്കിളേ…..
അങ്ങനെ അങ് പോണു…..
,,,,,,, ഹോ…. ഇപ്പൊ എത്ര സാലറി വരും….
,,,,,, ഹാ….. ജീവിക്കാനുള്ളത് കിട്ടുന്നുണ്ട്…
ഞാനൊരു ഒഴുക്കൻ മട്ടിൽ അങ് പറഞ്ഞുപോയി…
പിന്നെയും പുള്ളി ഇങ്ങനെ നോക്കുന്നുണ്ട്….
ശരിക്കും എനിക്ക് വല്ല പ്രശ്നവും ഉണ്ടോ…
,,,,,, എന്താ അങ്കിളേ ഇങ്ങനെ നോക്കണേ….
,,,,, മോൻ ചെറുതായിട്ട് കറുത്തോ എന്നൊരു സംശയം….
❤❤❤❤❤❤❤❤❤❤
Super!!!
Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da
പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu
❤️❤️❤️
????????
♥️♥️♥️
ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു
അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ
അതേ… 10 കുട്ടികളും ഉണ്ട്…???
നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്
രണ്ടോ അപ്പോൾ ബാക്കിയോ
????
___?___
Avante yogam
അതേ…..???
Haha
????
Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
The guy is honest
❤️? Superb kadha
Randaam bhaagam please