ഞാനിങ്ങനെ ഓരോന്ന് ചിന്തിച്ച് വണ്ടിയോടിച്ചു….
കുരിയാക്കോസ് ചേട്ടൻ നേരത്തെ കേറിയ സ്റ്റോപ്പിൽ എത്തിയപ്പോ അവടെ ഇറങ്ങി….
പിന്നെ നേരെ വീട്ടിൽ ചെന്ന് കേറി….
വന്നപ്പോ മുതൽ മനസ്സ് മുഴുവൻ മെറിനാണ്….
ഞങ്ങളുടെ മനസമ്മധവും കല്യാണവും മുതൽ….. ഹണി മൂണും ആദ്യ കുട്ടിയുടെ പേര് വരെ ഞാൻ കണ്ടുപിടിച്ചു വച്ചു…..
ഒരു 2 മണി ആയപ്പോ അപ്പന്റെ ഫോണിൽ ഒരു കാൾ വന്നു….. പുള്ളി അൽപ്പം മാറി നിന്ന് സംസാരിച്ച ശേഷം ഞങ്ങളുടെ അടുത്തേക്ക് വന്നു……
,,,,,,ആരാ ഇച്ഛായ……
അമ്മച്ചി ചോതിച്ചു
,,,,, അതാ കുരിയാക്കോസ് ആണ്……
,,,,,,, എന്തേ വിശേഷിച്ച്…….
അമ്മച്ചി വീണ്ടും ചോതിച്ചു…..
,,,,,, ആ പെണ് വീട്ടുകാർ വിളിച്ചുന്ന്……
,,,,,, എന്നിട്ട്……
,,,,, അവർക്ക് താൽപ്പര്യം ഇല്ലടി…..
അത് കേട്ടതും ഒരിടിമുഴക്കമാണ് എന്റെ ഉള്ളിൽ മുഴങ്ങിയത്…….
,,,,,,, അതെന്താ……
ഞാൻ തന്നെ അറിയാതെ ചോതിച്ചു…..
അതിന് അപ്പനെന്നെ ഒന്ന് ഉഴിഞ്ഞു നോക്കി…..
,,,,, നിനക്ക് പൊക്കം പോര എന്ന്……
അപ്പൻ പറഞ്ഞത് കേട്ടതും ജിൻസിയും അമ്മച്ചിയും എന്നെ ഉറ്റു നോക്കി….. പിന്നെ ഒരു കൂട്ടച്ചിരി ആയിരുന്നു……
അതിലും ജിൻസിയുടെ ചിരി……
എന്റെ പൊന്നെ……..
,,,,,,,, ഹ ഹ ഹ ഹ ……..അയ്യോ……….
ആ പെണ്ണിന് ഈ ഹൈറ്റ് പോരെ……
അല്ലേലും പോത്ത് പോലെ വളർന്ന് 6 അടിയുണ്ടല്ലോ ഇതിന്….ഇനിയും വേണേൽ അവൾ വല്ല അമിതാ ബച്ചനേയും കെട്ടേണ്ടി വരുമല്ലോ…..
ജിൻസി ചിരി നിർത്താതെ പറഞ്ഞു….
അമ്മച്ചിയും കൂടെ ചിരിക്കുന്നുണ്ട്….
,,,,, വേണ്ടെന്ന് പറയാൻ കണ്ടുപിടിക്കുന്ന ഓരോ കാരണങ്ങളെ…..
അപ്പച്ചൻ പറഞ്ഞു….
ഞാൻ പിന്നെ ഇതൊക്കെ നോക്കി ഇങ്ങനെ ഇളിഭ്യനായി നിൽക്കാണ്…..
എനിക്ക് കുറച്ചു വിഷമമുണ്ട് ….
എന്ന വിഷമം ഇല്ലതാനും…
ആഹ്….. മേരി പോയ മലര് വരും….
ഞാൻ പിന്നെ വലിയ റീയാക്ഷൻ കൊടുത്ത് കഷ്ടപെടാതെ അങ് വലിയാൻ നോക്കി….
,,,,,,, ടാ ജിനു
അമ്മ പിന്നിന്ന് വിളിച്ചു….
,,,,, ന്താ അമ്മച്ചി…..
,,,,,, എന്റെ കൊച്ചിന് വിഷമായോ….
അമ്മച്ചി സ്‌നേഹത്തോടെ ചോതിച്ചു….
,,,,,, ഓഹ്…. പിന്നെ….. വിഷമം…. ദേ ഇപ്പൊ അങ് കണ്ടേ ഉള്ളു…. അപ്പോഴെക്കും ഞാൻ നിരാശ കാമുകൻ ആയല്ലോ….
ഞാൻ കളിയാക്കുന്ന പോലെ പറഞ്ഞു….
,,,,,.ഒന്ന് പോടാ …….
,,,,,,, എന്തായാലും എന്റെ ഞായറാഴ്ച ഉറക്കം പോയത് മെച്ചം…..
ഞാനതും പറഞ്ഞു തിരിഞ്ഞതും ജിൻസിയുടെ അടുത്ത കൗണ്ടറാടി…..
,,,,,,, ഇനിയിപ്പോ എല്ലാ ഞങ്ങറാഴ്ച ഉറക്കവും പോവോല്ലോ…….
അത് കേട്ടതും എന്തെന്നറിയാതെ ഞാനവളെ തിരിഞ്ഞു നോക്കി…..
ആ മുഖത്ത് ആനമറുത, കുട്ടിച്ചാത്തൻ, ഡിങ്കൻ….
ഇവരിൽ ആരിലും കാണാത്ത ഒരു ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു….
,,,,,,, നീ എന്താ പറഞ്ഞേ….
ഞാൻ ചോയ്ച്ചോക്കി…..
,,,,,, ഇനി ഞായറ് ഉറക്കം സ്വപ്നം മാത്രമെന്ന് പറഞ്ഞതാ എന്റെ ചേട്ടായി…..
അവൾ കൊഞ്ചി കൊഴഞ്ഞുകൊണ്ട് പറഞ്ഞു….
,,,,, അതെന്താ നീ അങ്ങനെ പറഞ്ഞേ…..
എന്റെ സംശയം മാറിയില്ല….. എന്താന്ന് അറിയണമല്ലോ…..
,,,,,,, എടാ….. ആ തെക്കേലെ വറീതിന്റെ മോളെ അടുത്ത ഞായറിന് പെണ്ണ് കാണാൻ പോണം…
ആ കുരിയാക്കോസ് എല്ലാം ശരിയാക്കിയിട്ടുണ്ട്….
ഇപ്രാവശ്യം പറഞ്ഞത് അമ്മച്ചിയാണ്…..
ഞാനവരെ നോക്കി ഒരു ഓഞ്ഞ ചിരിയും ചിരിച്ച് എന്റെ ബെഡ്റൂമിലേക്ക് പോയി….
ഇതിന് പ്രത്യേകം മറുപടി കൊടുക്കേണ്ട കാര്യമൊന്നും ഇല്ലെന്ന് മനസ്സിലായി….
കാരണം “‘ am in war “‘
ഇന്നത്തെ പെണ്ണ് കാണൽ ഒരു യുദ്ധത്തിന്റെ തുടക്കം മാത്രമാണ്….
ഇനിയിപ്പോ ലീവ് ദിവസങ്ങൾ പെണ്ണ് കാണാൻ വിരുന്ന് നടക്കൽ ആവും…
ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല എന്ന് പറയണ പോലെ ചെലോർക്ക് വേഗം നടക്കും ചെലോർക്ക് പയ്യെ നടക്കും…
എന്റെ അവസ്ഥ എന്താണാവോ….
ഹമ്മ്……
അപ്പൊ സുലാൻ……
ഇത്രേ ഉള്ളു……
കഥ കഴിഞ്ഞ്…..
】●…അവസാനിച്ചു…●【
ഇഷ്ട്ടയോ ഇല്ലേ എന്നൊന്നും അറിയില്ല… ഇഷ്ടമായെങ്കിൽ ഒരു ലൈക്ക് ഇട്ടിട്ട് നല്ലൊരു കമെന്റ് തന്നെരെ….
By
Ɒ?ᙢ⚈Ƞ Ҡ???‐??
❤❤❤❤❤❤❤❤❤❤
Super!!!
Sali poyal meri avalum poyal avlude amma athraye ullu bro..pinnalla anpilleroda Kali. Ampila Massss da
പെണ്ണ് കാണാന്‍ പോകാനും ഒരു യോഗം വേണം….. Sed aaki machu
❤️❤️❤️
????????
♥️♥️♥️
ബ്രോ തനിക്ക് ഇതിൽ മുൻപരിചയമുണ്ടെന്ന് തോന്നുന്നു
അവന്റെ രണ്ട് കേട്ട് കഴിഞ്ഞതാ
അതേ… 10 കുട്ടികളും ഉണ്ട്…???
നഗ്ന സത്യങ്ങൾ ഇങ്ങനെ വിളിച്ചു പറയരുത്
രണ്ടോ അപ്പോൾ ബാക്കിയോ
????
___?___
Avante yogam
അതേ…..???
Haha
????
Daavani poyaal churidar varum ennu mahaanaaya Vasool Raja MBBS paranjittille
The guy is honest
❤️? Superb kadha
Randaam bhaagam please