?️Kingdom ⚔️ Ch-0 Prologue [ Arrow] 1384

Hahaha….”  അത് അട്ടഹസിച്ചു ചിരിച്ചു. ഇത് കണ്ട് കൂടി നിന്ന ജനങ്ങൾ ഒക്കെ ചിതറി ഓടി. പക്ഷെ അവർക്ക് ഒന്നും ആ കറുത്ത തീയിൽ നിന്ന് രെക്ഷപെടാൻ ആയില്ല. എല്ലരും വെന്തുമരിച്ചു. Edvard Phoenix 5th നേം ബാക്കി സഹോദരങ്ങളേം ആ ബീസ്റ്റ്‌ ലോക്ക് ചെയ്തു… “”

ഇവിടെ നിന്നാണ് kingdom game ആരംഭിക്കുന്നത്. ഇതാണ് ഗെയിം ന്റെ മെയിൻ സ്റ്റോറി ലൈൻ. Black Phoenix ബീസ്റ്റ് നെ തോൽപ്പിച് Edvard നേം Phoenix ഫാമിലിയേയും രക്ഷിക്കുക ഇതാണ് ഗെയിം ന്റെ മെയിൻ ലക്ഷ്യം. ഓൺലൈൻ game ആയത് കൊണ്ട് ആര് ആദ്യം ഇത് കംപ്ലീറ്റ് ചെയ്യും എന്ന ചോദ്യം ഒരു മെയിൻ പ്രോബ്ലം ആണ്, മാത്രമല്ല പ്ലെയർ ഇവരെ രക്ഷപെടുത്തണം എന്ന് നിർബന്ധം ഒന്നുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ Phoenix ഫാമിലിയെ ഇല്ലാതെയാക്കി ആ kingdom ഭരിക്കാം, അല്ലേൽ black Phoenix, ന്റെ ഒപ്പം ചേരാം അല്ലേൽ ഇത് മൈൻഡ് ചെയ്യാതെ വേറെ ഹിഡ്ഡൻ സ്റ്റോറിസ് നോക്കാം, അതായത് കംപ്ലീറ്റ് ഫ്രീഡം ആണ് kingdom നിങ്ങൾക്ക് തരുന്നത്.

നമ്മുടെ character ആയി Human, nonhuman രേസ് കൾ സ്വീകരിക്കാം, ജോലി, warrior, magician, Archer, blacksmith, farmer തുടങ്ങി അനേകം വെറൈറ്റി കൾ ഉണ്ട്, നമുക്ക് നമ്മുടെ സ്റ്റോറി എഴുതാം. Kingdom പുതിയ ഒരു ലോകം ആണ്, അവിടെ നിങ്ങൾക്ക് പുതിയ ഒരു ജീവിതം തിരഞ്ഞെടുക്കാം. അവിടെത്തെ npc ( non player character ) മായി ഫ്രണ്ട്ഷിപ്പ്, love, മാരേജ് തുടങ്ങി റിലേഷൻഷിപ്പിന് ഒക്കെ ഓപ്ഷൻ ഉണ്ട്….

ഇതൊക്കെ കേട്ടു കഴിയുമ്പോൾ നിങ്ങൾ ഓർക്കും ഇത് Edvard Phoenix 5th ന്റെ കഥയാണ്, അല്ലേൽ അവരെ സഹായിക്കാൻ വരുന്ന game പ്ലെയറുടെ കഥയാണ് എന്ന് …

പക്ഷെ… അല്ല ഇത് അഭിയുടെ കഥയാണ്, ആറുമാസത്തോളം ഊണും ഉറക്കവും കളഞ്ഞ് സ്ക്രിപ്റ്റ് എഴുതി കോഡ് ചെയ്ത്‌ kingdom game ഡെവലപ്പ് ചെയ്ത ഗെയിം ഡെവലപ്പറുടെ കഥ.. ഒപ്പം ഇത് അവന്റെ കൂടി കഥയാണ് kingdom ത്തിലെ ആളുകൾ ഭയക്കുന്ന black flame ന്റെ ലീഡരുടെ, ആ ലോകം കണ്ട ഏറ്റവും വലിയ ക്രിമിനലിന്റെ, black Phoenix ന്റെ കഥ.

പെട്ടന്ന് ഒരു ദിവസം സ്വന്തം കുടുംബത്തിൽ നിന്ന് പുറത്താക്കപെട്ട ഒരു 18 വയസുകാരന്റെ കഥ… 10വർഷം കഴിയുമ്പോൾ സ്വന്തം ഏട്ടന്റെ കൈ കൊണ്ട് മരിക്കും എന്ന് മനസ്സിലാക്കി അതിൽ നിന്ന് രെക്ഷപെടാൻ ശ്രമിക്കുന്ന ഒരുത്തന്റെ survival ന്റെ കഥ… കുഞ്ഞിലേ മുതൽ തന്നെ ഒറ്റപ്പെടുത്തുകേം അപമാനിക്കുകേം കൊല്ലാൻ ശ്രമിക്കുകേം വീട്ടിൽ നിന്ന് പുറത്താക്കുകേം ഒക്കെ ചെയ്ത തന്റെ അച്ഛനോടും, സഹോദരങ്ങളോടും മൊത്തം കുടുംബത്തോടും ഉള്ള അവന്റെ പകയുടെ പ്രതികാരത്തിന്റെ കഥ…

?️Kingdom ⚔️

Stay tuned… The game will launch soon…