?️Kingdom ⚔️ Ch-0 Prologue [ Arrow] 1384

അവിടെത്തെ ജനങ്ങൾക്ക് സന്തോഷിക്കാൻ മറ്റൊരു കാരണം കൂടി ഉണ്ട്. ഇന്ന് അഞ്ചാമൻ രാജകുമാരൻ രാജാവായി സ്ഥാനം ഏൽക്കുന്നത്തിനോട് ഒപ്പം രാജ്യം കണ്ട ഏറ്റവും വലിയ ക്രിമിനലിന്റെ വധ ശിക്ഷ കൂടി നടപ്പാക്കും. അത് കാണുക എന്നതാണ് തലസ്ഥാനത്ത് തിങ്ങി കൂടിയ പകുതി ജനങ്ങളുടേം ലക്ഷ്യം. Black Flame എന്ന കൊള്ളസംഘത്തിന്റെ തലവൻ, അനേകായിരം ഗ്രാമങ്ങൾ കൊള്ളയടിച്ചവൻ, ഒരുപാട് ആളുകളെ നിഷ്കരുണം കൊന്ന് തള്ളിയവൻ, എണ്ണം ഇല്ലാത്ത അത്ര പെണ്ണുങ്ങളെ റേപ്പ് ചെയ്തവൻ, അവിടെ കൂടി നിൽക്കുന്നവരിൽ മിക്കവരും അവന്റെ ക്രൂരതകൾക്ക് ഇര ആയവർ ആണ്. ലോകം ഭയക്കുന്ന പേര്. Black…. Black Phoenix

അതേ പേര് സൂചിപ്പിക്കുന്ന പോലെ അവന്‌ emperor 4th  മായി ഒരു ചെറിയ ബന്ധം ഉണ്ട്. അവൻ അദ്ദേഹത്തിന്റെ ഇളയ പുത്രൻ ആണ്. Edvard Phoenix നാലാമന് നാലു മക്കൾ ആയിരുന്നു. ഒന്നാമൻ crownwn Prince  Edvard Phoenix 5th, second Prince  Erik Phoenix, third princess Elizabeth Phoenix  പിന്നെ നാലാമൻ ex – prince Black Phoenix.

Ex-Prince എന്ന് പറയാൻ കാരണം പത്ത് വർഷങ്ങൾക്ക് മുൻപ് അവനെ emperor കൊട്ടാരത്തിൽ നിന്ന് പുറത്താക്കിയതാണ്. Phoenix ഒരു divine beast ആണെങ്കിൽ black Phoenix ഒരു demonic ബീസ്റ്റ് ആണ്. എല്ലാം മുച്ചൂടും നശിപ്പിക്കുന്ന ജീവി. നാലാമത്തെ രാജ കുമാരൻ ജനിച്ചത് നെഞ്ചിൽ ഈ black Phoenix ന്റെ എംപ്ലത്തോടെ ആയിരുന്നു. അതോടെ രാജ കൊട്ടാരത്തിൽ ഉള്ള അവന്റെ അമ്മ അടക്കം ഉള്ളവർ അവനെ വെറുത്തു. അവന്‌ black Phoenix എന്ന് തന്നെ പേര് ഇട്ടു.  കുഞ്ഞിലേ മുതൽ അവഗണന വാങ്ങി വളർന്ന കൊണ്ട് ആവും അവൻ വലിയ ആക്രമ കാരിയായി വളർന്നു. Maids നേം ഗാർഡ് നേം ഒക്കെ അവൻ ഉപദ്രവിച്ചു. അവന്‌ 18 വയസ്സ് തികഞ്ഞപ്പോൾ അവനെ അവർ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി. അവസാനം അവൻ ഒരു കൊള്ളസംഘത്തിൽ ചേർന്നു. ലോകം ഭയക്കുന്ന ക്രിമിനൽ ആയി വളർന്നു. അവന്റെ ശല്യം സഹിക്കാതെ വന്നപ്പോ അവന്റെ മൂന് സഹോദരങ്ങളും ചേർന്ന് അവനെ പിടിച്ചു കെട്ടി. കൊണ്ട് വന്നു സെല്ലിൽ അടച്ചു. അവസാനം ഇന്ന് അവനെ എക്സിക്കൂട്ട് ചെയ്യാൻ തീരുമാനിച്ചു. പുതിയ രാജാവിന്റെ ആദ്യ കല്പന.

അങ്ങനെ ആ സമയം വന്നു. ഗില്ലറ്റിൻ ബ്ലൈഡ് അവന്റെ കഴുത്തിൽ വീണു. അവന്റെ തല അറ്റ് താഴേക്ക് പതിച്ചു. കാണികളുടെ ആർപ്പ് വിളി ഉയർന്നു. എല്ലാരുടേം കണ്ണിൽ അവനോട് ഉള്ള പക ആഞ്ഞു കത്തി. അത് കണ്ണുനീർ ആയി ഒഴുകി ഇറങ്ങി, ആനന്ദ കണ്ണുനീർ….

പക്ഷെ സന്തോഷം അതിക നേരം നിന്നില്ല ബ്ലാക്ക് ന്റെ നെഞ്ചിൽ ഉള്ള എംബ്ലം വിറക്കാൻ തുടങ്ങി, അതിൽ നിന്ന് വലിയ ശബ്ദത്തോടെ തീ പുറത്തേയ്ക്ക് വന്നു. നല്ല കറുത്ത തീ. ആ തീയിൽ അവന്റെ ശരീരം വെണ്ണീർ ആയി. ആ ചരത്തിൽ നിന്ന് ഒരു Phoenix പക്ഷിയുടെ രൂപം ഉയർന്നു വന്നു കറുത്ത Phoenix പക്ഷി, the black Phoenix.

” haa.. Haa… അവസാനം… അവസാനം ആ ചെക്കന്റെ ശരീരത്തിൽ നിന്ന് ഞാൻ പുറത്ത് വന്നു. ഇനി ഈ ലോകത്തിന് ഞാൻ കാണിച്ചു തരാം ഒരു ഡെമോണിക് ബീസ്റ്റ് ന്റെ പവർ എന്താണ് എന്ന്.

Updated: April 17, 2021 — 10:48 am

67 Comments

  1. Arrow bro kadum kett bakki eppo verum .waiting anu

  2. അടിപൊളി ബ്രോ കഴിയുന്നതും പെട്ടന്ന് തരാൻ ശ്രെമിക്കണെ

    ♥️♥️♥️

Comments are closed.