?കരിനാഗം 6?[ചാണക്യൻ] 256

“ഇതാരാമ്മേ?”

മഹി ആ ചോദ്യം ചോദിച്ചപ്പോഴാണ് രാധ പെട്ടെന്നെന്തോ ഓർത്തത്.

“ശോ ഞാനത് വിട്ടു പോയെടാ പറയാൻ……………….ഇതു യക്ഷമി മോള്……………….. ഇവിടെ അടുത്ത് ഒരു പ്രോജെക്ടിന് വന്നതാ………………നമ്മുടെ നാട്ടിൽ നിന്നാ…………………ഇന്നലെയാ മോളെ ഞാൻ പരിചയപ്പെട്ടത്…………………അപ്പൊ നിന്നെയും പരിചയപ്പെടണമെന്ന് പറഞ്ഞിരുന്നു”

രാധമ്മ അതും പറഞ്ഞുകൊണ്ട് ചരുവത്തിൽ നിന്നും ദോശ മാവ് തവിയിലെടുത്ത് എണ്ണ തേച്ച ദോശ ചട്ടിയിലേക്ക് ഒഴിച്ചു.

അതു മൊരിയുന്ന ശബ്ദം അവിടെ പരന്നു.

മഹി യക്ഷമിയെ ഉറ്റു നോക്കി.

പിടയ്ക്കുന്ന നീല നയനങ്ങൾ.

അതിൽ നിറയെ നാണം തുളുമ്പുന്നു

കറുത്ത കരയുള്ള സെറ്റ് സാരിയിൽ വിങ്ങുന്ന അവളുടെ സൗന്ദര്യം.

ഒപ്പം ചലനങ്ങൾക്കനുസൃതമായി പാദം വരെ തുള്ളി തുളുമ്പുന്ന കേശം.

വല്ലാത്തൊരു സൗന്ദര്യം.

മഹി കണ്ടതിൽ വച്ചു ഏറ്റവും സുന്ദരിയായ സ്ത്രീ രൂപം.

വെട്ടിതിളങ്ങുന്ന സൗന്ദര്യം.

വിരലുകളിലെ ചർമ നിറം പോലും നഖത്തിന്റെ തൂവെള്ള നിറത്തെ തോൽപ്പിക്കുമെന്ന് തോന്നിപ്പോയി.

രക്തം കിനിഞ്ഞിറങ്ങാൻ പാകത്തിൽ വെമ്പി നിൽക്കുന്ന തടിച്ച കീഴ്ച്ചുണ്ട്.

മുഖത്ത് വിരിയുന്ന ഭാവങ്ങൾക്കനുസരിച്ചു പൊങ്ങി താഴുന്ന പുരികക്കൊടികൾ.

മഹിയ്ക്ക് പോലും അത്ഭുതം തോന്നി.

ഇത്രയും സൗന്ദര്യവതികളായ യുവതികൾ ഇന്നും നമ്മുടെ ഭൂമിയിലുണ്ടോ?

“പരിചയപ്പെട്ടതിൽ സന്തോഷം ”

അവൻ അവൾക്ക് നേരെ കൈ നീട്ടി.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.