?കരിനാഗം 6?[ചാണക്യൻ] 256

വീട്ടിൽ നിന്നും ഇറങ്ങിയ യക്ഷമി ധൃതിയിൽ തന്റെ കാലുകൾ മുന്നോട്ട് വച്ചു നടന്നു കൊണ്ടിരുന്നു.

വല്ലാത്തൊരു വേഗമായിരുന്നു ആ കാലുകൾക്ക്.

ആൾ സഞ്ചാരമില്ലാത്ത ഒരു ഭാഗത്തു എത്തിയതും യക്ഷ്മി അവിടെ തറഞ്ഞു നിന്നു.

സാരിയുടെ മുന്താണീയിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ ചുറ്റും തല തിരിച്ചു നോക്കി.

എന്തിനോ വേണ്ടി അവളുടെ കണ്ണുകൾ പിടഞ്ഞു.

ക്യാമറ കണ്ണുകൾ പോലെ അവളുടെ കണ്ണുകൾ ചുറ്റും ഫോക്കസ് ചെയ്തുകൊണ്ടിരുന്നു.

സംശയാസ്പദമായ ഒന്നും തന്നെ അവൾക്ക് കണ്ടെത്താനായില്ല.

ഉടൻ തന്നെ യക്ഷമി തന്റെ മിഴികൾ പൂട്ടിവച്ചു.

ശേഷം അവൾ രണ്ടു കയ്യിലെയും വിരലുകളിൽ ചിന്മുദ്ര പ്രകടിപ്പിച്ചു.

തെല്ലൊരു നിമിഷം കഴിഞ്ഞതും യക്ഷമി പതിയെ ഒരു നാഗമായി രൂപാന്തരം പ്രാപിച്ചു.

നല്ല വലിപ്പമുള്ള ഭീമാകാരമായ ഒരു നാഗം.

അതും ഒരു കരിനാഗം.

നല്ല തിളങ്ങുന്ന കറുപ്പ് നിറമുള്ള ചർമം.

എണ്ണമറ്റ ഫണങ്ങൾ.

രാധമ്മ കണ്ട് ബോധം കെട്ട മഹിയെ പോലും ഭയത്തിലാഴ്ത്തിയ അതേ കരിനാഗം.

പൊടുന്നനെ ആ നാഗം അവിടെ നിന്നും അപ്രത്യക്ഷമായി.
.
.
.
.
-കേരള –
.
.

പ്രകൃതിരമണീയമായ ഒരു വനം.

രണ്ടു മലയിടുക്കുകളുടെ മധ്യത്തിലായി ഒരു കുഞ്ഞു പുഴ ശാന്തമായി ഒഴുകുന്നുണ്ട്.

വലിയ ആഴമില്ലാത്ത ശുദ്ധമായ ജലം അതിലൂടെ ഒഴുകുന്നു.

പല തരത്തിലുള്ള ജല ജീവികകളുടെ ആവാസവ്യവസ്ഥ.

അതിനു കരയിലായി വലിയൊരു പാറക്കെട്ടിന്റെ ശൃംഖല സ്ഥിതി ചെയ്യുന്നു.

വലിപ്പമുള്ള ശിലകൾ ഒന്നിന് മുകളിൽ ഒന്നായി സഹോദരങ്ങളെ പോലെ പറ്റി ചേർന്നു കിടക്കുന്നു.

അതിന്റെ ഒരു വശത്തു കൂടെ വലിയ വിടവ് കാണാം.

വന്യ ജീവികളുടെ ഒച്ചപ്പാടും കലഹവുമൊക്കെ അവിടെ മുഴങ്ങുന്നുണ്ട്.

നിബിഢമായ വനമേഖല.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.