?കരിനാഗം 6?[ചാണക്യൻ] 256

“അയ്യേ ”

മഹി ചമ്മലോടെ സ്വന്തം റൂമിലേക്കോടി.

ആ ഓട്ടം കണ്ട് അവർ രണ്ടു പേരും കുലുങ്ങി ചിരിച്ചു കൊണ്ടിരുന്നു.

“മിസ്റ്റർ പോഞ്ഞിക്കര എപ്പോഴും അങ്ങനാ……………… ഇവിടെ ബോഡിഷോ കാണിച്ചേ നടക്കൂ………………….മോള് പേടിക്കണ്ടട്ടോ ”

രാധുമ്മ പറഞ്ഞത് കേട്ട് ആ പെൺകുട്ടി ചിരിയോടെ മഹാദേവ് പോയ വഴിയിലേക്ക് പാളി നോക്കി.

മുറിയിലെത്തിയ മഹി ചമ്മൽ കാരണം നാവ് കടിച്ചു.

“ശ് ശ് ശ്”

അവിടെ കിടന്ന ഒരു ബനിയൻ തലവഴി എടുത്തിട്ട് മഹി സ്വന്തം തലക്കിട്ട് ഒരു കിഴുക്ക് കൊടുത്തു.

അപരിചിതയായ പെൺകുട്ടിയുടെ മുന്നിൽ പോയി പറ്റിയ മണ്ടത്തരത്തിന്റെ ചളിപ്പ് ആയിരുന്നു അവന്.

മടിപിടിച്ചു വീണ്ടും അവൻ പതുക്കെ അടുക്കളയിലേക്ക് പോയി.

അവനെ കണ്ടതും രാധ ഒരു കപ്പ്‌ ചായയെടുത്തു അവന് കൈ മാറി.

“അപ്പൊ പല്ല് തേക്കണ്ടേ?”

പല്ല് തേക്കാതെ ചായ മോന്തിക്കൊണ്ടിരുന്ന മഹിയെ നോക്കി ആ പെൺകുട്ടി തന്റെ സംശയം പങ്കു വച്ചു.

അതു കേട്ടതും കുടിച്ച ചായ അവന്റെ തൊണ്ടയിൽ കുടുങ്ങിപ്പോയി.

“അയ്യോ മോളെ സാറിനു അങ്ങനത്തെ ശീലമൊന്നുമില്ല………………..ബ്രഷ് കൊണ്ട് പാവം പല്ലുകളെ വേദനിപ്പിക്കരുതെന്ന പുള്ളീടെ പോളിസി”

അസ്ഥാനത്ത് തന്നെ ട്രോള്ളിയ രാധമ്മയെ മഹി ഗത്യന്തരമില്ലാതെ നോക്കി.

ഇനിയും നാണം കെടുത്തരുതെന്ന അപേക്ഷയോടെ.

അതു കണ്ടതും രാധ പുഞ്ചിരിയോടെ ചട്ടുകം കൊണ്ട് ദോശ മറിച്ചിട്ടു.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.