?കരിനാഗം 6?[ചാണക്യൻ] 256

ഏത് പ്രതിസന്ധിഘട്ടം വന്നാലും മകന്റെ മുഖം കണ്ടാൽ ആ പുഞ്ചിരി ഒരു നോക്ക് കണ്ടാൽ തന്റെ വിഷമമൊക്കെ പമ്പ കടക്കുമായിരുന്നു.

രാധ ഒരു ചിരിയോടെ മുടിവാരി കെട്ടിയ ശേഷം ബെഡിൽ നിന്നുമെണീറ്റു.

ശേഷം മഹിയെ പുതപ്പിച്ചു.

എന്നിട്ട് നേരെ കുളിക്കുവാനായി പോയി.

9 മണിയൊക്കെ ആയപ്പോഴാണ് അവൻ പതുക്കെ ഉറക്കത്തിൽ നിന്നുമെണീക്കുന്നത്.

ഉറക്ക ചടവോടെ കണ്ണുകൾ തിരുമ്മിക്കൊണ്ട്  പല്ല് പോലും തേക്കാതെ അവൻ അടുക്കളയിലേക്ക് നടന്നു വന്നു.

ഒരു ഷോർട്സ് ആണവൻ ഇട്ടിരുന്നത്.

അടുക്കളയിലെ അമർത്തി ചിരി കേട്ടതും മഹിയൊന്ന് തറഞ്ഞു നിന്നു.

അത്‌ ആലിയ ആയിരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവൻ അങ്ങോട്ടേക്ക് വന്നു.

അടുക്കളയിൽ രാധമ്മയ്ക്കൊപ്പം ഒരു പെൺരൂപം.

“അമ്മേ……………..”

ഒന്നു നീട്ടി വിളിച്ചു കൊണ്ട് മഹി അടുക്കളയിലേക്ക് വന്നു.

അവന്റെ വിളി കേട്ട് രണ്ടു നാരികളും തിരിഞ്ഞു നോക്കി.

രാധമ്മയുടെ പിറകിൽ പറ്റി പിടിച്ചു നിൽക്കുന്ന അജ്ഞാതയായ പെൺകിടാവിനെ കണ്ട് അവൻ മനസിലാകാത്ത മട്ടിൽ തുറിച്ചു നോക്കി.

അവന്റെ നോട്ടം കണ്ടതും ആ പെൺകുട്ടിയും അവളുടെ നീലകണ്ണുകൾ കൊണ്ട് അവനെ ഉറ്റു നോക്കി.

ആ നോട്ടം തന്റെ മിഴികളിലേക്ക് തറഞ്ഞു കയറുന്ന പോലെ മഹിക്ക് തോന്നി.

അപ്പോഴാണ് താൻ അര വരെ നഗ്നനാണെന്ന സത്യം അവന്റെ ബോധ മനഡലത്തിലേക്ക് എത്തിയത്.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.