?കരിനാഗം 6?[ചാണക്യൻ] 256

അവന്റെ നേർത്തു വന്ന നക്ഷത്ര കണ്ണുകൾ പതിയെ പൂർവ രൂപം പ്രാപിച്ചു.

അമ്മയെ കട്ടിലിൽ കിടത്തിയ ശേഷം മഹി വാൾ എടുത്തുകൊണ്ടു പോയി അടുക്കളയിൽ യഥാസ്ഥാനത്ത് തിരികെ വച്ചു.

അതിനു ശേഷം ലാപ് ടോപ്പുമായി അവൻ ഇന്റർനെറ്റിന്റെ ലോകത്തിലേക്ക് കടന്നു.

ഒട്ടനവധി ഫണങ്ങളുള്ള നല്ല വലിപ്പവും മുഴുപ്പുമുള്ള കറുത്ത നാഗത്തെ കുറിച്ച് ആയിരുന്നു അവന്റെ തിരച്ചിൽ മുഴവൻ.

എന്നാൽ കുറെ ഫേക്ക് ന്യൂസുകളും മറ്റും ലഭിച്ചുവെന്നല്ലാതെ ഒരു കാര്യവുമുണ്ടായില്ല.

ആ നാഗം തന്നെ നോക്കി നിന്ന ദൃശ്യം ഇപ്പോഴും അവന്റെ മനസിലുണ്ട്.

വീണ്ടും ദ്രുത ഗതിയിൽ അവന്റെ വിരലുകൾ ആ കീബോർഡ് ലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഒപ്പം അവന്റെ കണ്ണുകൾ ആ സ്ക്രീനിലൂടെയും.

അന്ന് മഹി പുറത്തെങ്ങും പോകാതെ രാധമ്മയ്ക്ക് കാവലിരുന്നു.

വൈകുന്നേരം ആയപ്പോൾ ചെറിയൊരു പനി രാധമ്മയ്ക്ക് ഉടലെടുത്തിരിന്നു.

ഒരു പാരസെറ്റമോളും കഴിപ്പിച്ചു അമ്മയുടെ നെറ്റിയിൽ അവൻ തുണി നനച്ചിട്ടു.

പേടിപ്പനിയാണെന്ന് മഹിയ്ക്ക് തോന്നിയിരുന്നു.

രാത്രി ഒരുപാട് നേരം ഒരു പോള കണ്ണടക്കാതെ അവൻ അമ്മയെ ശുശ്രൂഷിക്കുകയായിരുന്നു.

പിറ്റേ ദിവസം കാലത്തെ എണീറ്റ രാധ കാണുന്നത് തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന മഹിയുടെ കൈകളെ ആയിരുന്നു

അതു പതുക്കെ വകഞ്ഞു മാറ്റി എണീറ്റിരുന്നപ്പോഴാണ് നെറ്റിയിലൊരു ഘനം പോലെ അവർക്ക് തോന്നിയത്.

ശങ്കയോടെ അവിടെ വിരലോടിച്ചതും കയ്യിൽ തടഞ്ഞത് ഒരു വെള്ള തുണി ആയിരുന്നു.

അതു കണ്ടപ്പോഴാണ് ഇന്നലത്തെ കാര്യങ്ങളെല്ലാം രാധയ്ക്ക് ഓർമ വരുന്നത്.

പാമ്പിനെ കണ്ടതും പനിച്ചിരുന്നതുമൊക്കെ.

ആ കാഴ്ച വീണ്ടും ഓർത്തതും രാധയ്ക്ക് അടിവയറ്റിലൊരു കാളൽ പോലെ തോന്നി.

അതോടൊപ്പം അവളുടെ കണ്ണുകൾ വികസിച്ചു.

പിന്നെ അടുത്തു കിടന്നുറങ്ങുന്ന മഹിയെ കണ്ടതും രാധയ്ക്ക് അൽപം ആശ്വാസം തോന്നി.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.