എങ്കിലും അവളുടെ അഭൗമ്യമായ മുന്നഴകിനെയും പിന്നഴകിനെയും മറയ്ക്കാൻ ആ ചേല പരാജയപ്പെട്ടു പോകുന്നു.
ഇടുപ്പിൽ സാരിയുടെ നേർത്ത കീറലിലൂടെ തൂവെള്ള നിറമുള്ള അണിവയർ ദൃശ്യമാകുന്നു.
ഏതോ ഒരു ശില്പി നിർമിച്ച വെണ്ണക്കൽ ശില്പം പോലെ ആ യുവതി പുറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കി.
ഉയർന്നു പൊങ്ങിയ സാരിക്കടിയിൽ തുടുത്ത കണങ്കാലുകൾ അനവൃതമായി.
അതിൽ ഒരു പാദത്തിൽ കറുത്ത ചരട് ബന്ധിച്ചിരിക്കുന്നു
ആ പാദത്തെ അനന്തമായി പുൽകിക്കൊണ്ട് ചുംബനമർപ്പിച്ചു കൊണ്ട് സായൂജ്യമടങ്ങുന്ന കറുത്ത ചരട്
ശേഷം അവളുടെ അധരങ്ങളിൽ പുഞ്ചിരി മോട്ടിട്ടു.
ആരെയും മയക്കുന്ന ഒന്ന്.
ആ അധരങ്ങളുടെ നേർത്ത ദർശനം പോലും മതി മറ്റുള്ളവരിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കുവാൻ.
ശ്വാസഗതിക്കനുസരിച്ചു ആ യുവതിയുടെ മാറിടം പൊങ്ങി താഴുന്നു.
അവളുടെ കണ്ഠത്തിലൂടെ ഉമിനീർ താഴേക്ക് വഴുതിപോകുന്നത് കാണാം.
“അങ്ങനെ ഞങ്ങളുടെ രാജകുമാരനെ കണ്ടു പിടിച്ചു……………… ഇനി ഞങ്ങൾക്ക് മോക്ഷം”
ആ സുന്ദരി അവിടെ നിന്നും മൊഴിഞ്ഞു.
അധരങ്ങളിൽ നിന്നും മുത്തു പൊഴിയുന്ന പോലെ.
സാവധാനം ആ യുവതി നാഗരൂപം സ്വീകരിച്ച ശേഷം വലിയൊരു മണൽകൂനയിലേക്ക് പോയി മറഞ്ഞു.
.
.
ഈ സമയം മഹിയുടെ മടിയിൽ കിടന്ന് രാധമ്മ നല്ല മയക്കം പിടിച്ചിരുന്നു.
വാത്സല്യം തുളുമ്പുന്ന ആ അമ്മ മുഖം കണ്ടതും മഹിയിലെ കോപവും ആശങ്കയും പതിയെ കെട്ടടങ്ങി.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️