?കരിനാഗം 6?[ചാണക്യൻ] 256

“എന്താ പറ്റിയെ രാധമ്മേ പറാ”

മഹി നിർബന്ധിച്ചതും അൽപം മുന്നേ നടന്ന കാര്യങ്ങൾ അവർ ഓർത്തെടുത്തു.

“ഞാൻ ഉറങ്ങുവായിരുന്നു മഹി……………..എന്തോ തട്ടലും മുട്ടലും കേട്ടുകൊണ്ടാണ് കണ്ണു തുറന്നത്………………അപ്പൊ കണ്ടത് ആ പാമ്പ് എന്നെ നോക്കി നില്ക്കുന്നതായിരുന്നു……………. അതുകണ്ടപ്പോഴേ എന്റെ ബോധം പോയി…………… പിന്നാരോ എന്റെ മുഖത്തു വെള്ളം തളിച്ചു……………..ഞാൻ ആയാസപ്പെട്ടു കണ്ണു തുറക്കാൻ നോക്കി…………………ഒരു പെണ്ണിന്റെ മങ്ങിയ രൂപമേ എനിക്ക് കാണാൻ പറ്റിയുള്ളൂ…………….. അവസാനം ഞാൻ കഷ്ടപ്പെട്ട് കണ്ണ് തുറന്നതും കണ്ടത് വീണ്ടും ആ പാമ്പിനെ………………..അപ്പോഴാ ഞാൻ നിന്നെ വിളിച്ചേ”

കണ്മുന്നിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും ഓർത്തെടുത്തതും ഭയം കൊണ്ട് രാധ ഞെട്ടിപ്പിടഞ്ഞു.

മഹി അമ്മയോട് ധൈര്യമായിരിക്കാൻ പറഞ്ഞു.

രാധ പതുക്കെ അവന്റെ മടിയിൽ തല ചായ്ച്ചു കിടന്നു.

അമ്മയുടെ മുടിയിഴകളിലൂടെ അവൻ വിരലുകളോടിച്ചു.

ആ സ്പർശന സുഖത്തിൽ രാധ പതിയെ വീണ്ടും മയക്കത്തിലേക്ക് വീണു.
.
.

മഹിയുടെ വീട്ടിൽ നിന്നും ഇറങ്ങിയ ആ കരിനാഗം സൂര്യനെ ലക്ഷ്യം വച്ചു ചാട്ടുളി പോലെ മുന്നോട്ട് കുതിച്ചു.

വിജനമായ ഒരു പ്രദേശത്തു എത്തിയതും ആ നാഗം പതിയെ അതിന്റെ മധ്യ ഭാഗത്തേക്ക്‌ ഇഴഞ്ഞു വന്നു.

അതിനു ശേഷം നാലു പാടും അത്‌ സൂക്ഷമതയോടെ നോക്കി.

അതിനു ശേഷം അത്‌ തന്റെ നാഗരൂപം വെടിഞ്ഞു മനുഷ്യരൂപം കൈവരിച്ചു.

അതിസുന്ദരിയായ ഒരു യുവതി.

അപ്സരസ് എന്ന് തന്നെ പറയാം.

ഇടതൂർന്ന മുടിയിഴകൾ മുതുകിലൂടെ ഭൂമിദേവിക്ക് സമമായി ശയിക്കുന്നു.

കാൽപാദം വരെ പുഴപോലെ നീണ്ടു കിടക്കുന്ന കേശഭാരം.

അഞ്ജനമെഴുതിയ നീല മിഴികൾ.

അവ പൂച്ചയുടേത് പോലെ നേർത്തു കിടക്കുന്നു.

ഒതുങ്ങിയ നാസികയ്ക്ക് കീഴെ കിടക്കുന്ന റോസിതൾ അധരങ്ങൾ.

അവ കാണുന്ന മാത്രയിൽ അതിലെ മധുരം പാനം ചെയ്യാൻ ആരും കൊതിച്ചു പോകും.

ആടയാഭരണങ്ങളൊഴിഞ്ഞ കഴുത്തും കൈകളും.

ആകാര ഭംഗിയുള്ള ആ പൂമേനിയെ ചുറ്റി വരിഞ്ഞ കറുത്ത കരയുള്ള സെറ്റ് സാരീ.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.