മഹിയെ കണ്ടതും ആ നാഗം അവനിലേക്ക് തന്നെ ദൃഷ്ടി പതിപ്പിച്ചു.
അതിന്റെ ഫണങ്ങൾ വലിയൊരു വൃക്ഷത്തലപ്പ് പോലെ ആടിയുലഞ്ഞു.
“ഏയ്യ് മര്യാദക്ക് നീയീ മുറി വീട്ടിറങ്ങുക……………നിന്നെ ഞാനൊന്നും ചെയ്യില്ല………………അല്ലാത്തപക്ഷം എന്റെ ഈ കൈയ്യിലെ വാള് കൊണ്ട് നിന്നെ കണ്ടം തുണ്ടം ഞാനരിയും ”
മഹി ആ നാഗത്തെ നോക്കി ആക്രോശിച്ചു.
ആ സമയത്ത് എവിടുന്നാണ് തനിക്ക് ഇത്രയും ധൈര്യം വന്നതെന്ന് അവന് പോലും നിശ്ചയമുണ്ടായിരുന്നില്ല.
അവൻ കയ്യിലുള്ള വാൾ ഒന്നു ചുഴറ്റിയതും ആ നാഗം അവന് മുന്നിൽ പഞ്ച പുച്ഛമടക്കി നിന്നു.
എന്നിട്ട് പതുക്കെ ആ റൂമിനു വെളിയിലേക്ക് സാവധാനം ഇഴഞ്ഞുപോയി.
അതിന്റെ ബാക്കി ഉടലും അതിനനുസൃതമായി നീങ്ങുന്നത് കണ്ട് മഹി അനക്കൊണ്ടയെ ഓർത്തുപോയി.
സിനിമയിൽ അല്ലാതെ ഇത്രയും വലിപ്പവും മുഴുപ്പുമുള്ളൊരു പാമ്പിനെ അവൻ ജീവിതത്തിലിതുവരെ കണ്ടിട്ടില്ല.
അത് മുറിയിൽ നിന്നും പോയതും ആശ്വാസത്തോടെ അവൻ ബെഡിലേക്ക് പോയിരുന്നു.
തന്റെ മകനെ കണ്ടതും രാധ പൊട്ടികരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.
ആ കരച്ചിൽ കേട്ട് സഹിക്കാവാതെ അവൻ കണ്ണുകൾ ചിമ്മി.
അമ്മയുടെ നെറുകയിലൂടെ അവൻ തഴുകിക്കൊണ്ടിരുന്നു.
രാധയുടെ കണ്ണുനീർ കവിളിലൂടെ ഒഴുകി മഹിയുടെ നെഞ്ചിൽ വന്നു പതിച്ചു.
ആ അശ്രുക്കൾ അവനെ ചുട്ടു പൊള്ളിച്ചു.
ഒരു ലാവ നെഞ്ചിലേക്ക് ഒഴുകിയിറങ്ങിയ പോലെയാണ് അവന് തോന്നിയത്.
മഹിയുടെ സമീപയത്തിൽ രാധയ്ക്ക് അൽപം ആശ്വാസം തോന്നി തുടങ്ങി.
അപ്പോഴും കണ്ണുകളിൽ നിന്നുമുള്ള ആ തോരാ കണ്ണീർ അവന്റെ നെഞ്ചിലേക്ക് പെയ്തിറങ്ങിക്കൊണ്ടിരുന്നു.
അമ്മയുടെ നെറുകയിൽ മഹി ഒരു സ്നേഹ ചുംബനം നൽകി.
“ആ പാമ്പ് എന്റെ രാധമ്മയെ ഉപദ്രവിച്ചോ?’
പെട്ടെന്നു എന്തോ ഓർത്ത പോലെ മഹി തിരക്കി.
“ഇല്ല മോനെ അതെന്നെ ഒന്നും ചെയ്തില്ല”
രാധ അവനെ ഉറുമ്പടക്കം കെട്ടിപിടിച്ചു.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️