“സഞ്ജീവ്ജീ എന്റെ അമ്മയെ ഒന്നും ചെയ്യരുത് പ്ലീസ്………………….എന്നെ എന്തു വേണമെങ്കിലും ചെയ്തോ ”
മഹി ഇടർച്ചയോടെ പറഞ്ഞൊപ്പിച്ചു.
അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
രാധമ്മയെ അവർ ഉപദ്രവിക്കുമോ എന്നോർത്ത് അവന്റെ മനസ് വിങ്ങി.
“നീ വാടാ നീ വന്നു നിന്റെ അമ്മയെ രക്ഷിച്ചിട്ട് പോ………………..നീ വരേണ്ട സ്ഥലം ഞാൻ നിനക്ക് മെസ്സേജ് ചെയ്യാം………………. നീ വരാൻ വൈകുന്ന ഓരോ നിമിഷവും നിന്റമ്മ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു”
അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കാൾ കട്ട് ചെയ്തു.
അതു കേട്ടതും അവൻ ഒന്നു നടുങ്ങി
മഹി ഒന്നും മിണ്ടാനാവാതെ തലക്ക് കൈ വച്ചിരുന്നു.
ഇതുപോലൊരു സമസ്യ ഇതുവരെ ജീവിതത്തിൽ അവൻ നേരിട്ടിട്ടില്ല.
എവിടെയാണ് പിഴച്ചതെന്ന് ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.
ഓർക്കുംതോറും കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
നെഞ്ചിനുള്ളിലാരോ കഠാര കുത്തിയിറക്കിയ പോലെ.
വേദനയും നീറ്റലും അനുഭവപ്പെടുന്നു.
ഫോണിലെ നോട്ടീഫിക്കേഷൻ സൗണ്ട് വന്നതും അവൻ മെസ്സേജ് എടുത്തു നോക്കി.
ജോധ്പൂറിലെ പൂട്ടി കിടക്കുന്ന കപൂർ ബിസ്ക്കറ്റ് ഫാക്ടറി.
വേഗം ഫോൺ പോക്കറ്റിലേക്കിട്ട് അവൻ ജീപ്പ് തിരിച്ചെടുത്തു.
വിജനമായ ആ റോഡിലൂടെ ഇരുളിനെ കീറിമുറിച്ചുകൊണ്ട് അവൻ യാത്രയായി.
മനസിൽ ഒരേയൊരു ലക്ഷ്യം മാത്രം.
തന്റെ രാധമ്മ.
തന്റെ ജീവൻ പണയപ്പെടുത്തിയിട്ടാണേലും രാധമ്മയെ രക്ഷിക്കണം.
ആക്‌സിലേറ്ററിൽ അവന്റെ കാൽ അമർന്നു.
പോകുന്നതിനിടെ അമിത്തിന്റെ ഫോണിലേക്ക് മഹി ഒരു മെസ്സേജിട്ടു.
‘Raadhamma is in danger’
(തുടരും)
സ്നേഹത്തോടെ ചാണക്യൻ……!!!!!!
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️