പെട്ടെന്ന് രാധമ്മയുടെ മുറിയിൽ ഒരു ഞെരുങ്ങൽ കേട്ട് അവൻ വെപ്രാളത്തോടെ അങ്ങോട്ടേക്ക് ഓടിയെത്തി.
വാതിലില്ലാത്ത ആ മുറിയിലേക്ക് ഓടിക്കയറിയ മഹി കാണുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു.
ഒരു നിമിഷം അവന്റെ തൊണ്ട വറ്റിപ്പോയി.
പെരുവിരലിൽ നിന്നും അരിച്ചു കയറിയ ഭയം അവന്റെ ഉടലിലൂടെ സഞ്ചരിച്ചു തലച്ചോറിലേക്ക് എത്തിയതും അവിടെയൊരു പൊട്ടിത്തെറി ഉണ്ടായി.
ഒരക്ഷരം ഉരിയാടാനാവാതെ അവൻ മരവിച്ചു നിന്നു.
ശില കണക്കെ.
ഇതു പോലൊരു കാഴ്ച അവൻ ജീവിതത്തിൽ കണ്ടിട്ടുണ്ടാകാൻ ഇടയില്ല.
അവിടെ അവൻ കണ്ടത് വലിയൊരു നാഗത്തെയായിരുന്നു.
സാമാന്യം വലിപ്പമുള്ള ഭീകരമായ ഉടലും തലയും വാലും ഉള്ളത്.
രണ്ടാൾ പൊക്കം അതിനുണ്ടായിരുന്നു.
കൂടാതെ എണ്ണമറ്റ ഫണങ്ങളും അതിനുണ്ട്.
നല്ല തിളങ്ങുന്ന കറുപ്പ് നിറം.
അസ്സലൊരു ‘കരിനാഗം.’
അത് തറയിൽ ചുരുണ്ടു കൂടി കിടക്കുന്നു.
അതിനു സമീപമുള്ള കയറു കട്ടിലിൽ രാധമ്മ കൂനിക്കൂടിയിരുന്നു മുഖം കാൽമുട്ടിൽ പൂഴ്ത്തി വച്ചിരിക്കുന്നു.
പ്രത്യക്ഷത്തിൽ രാധമ്മയെ അത് ആക്രമിച്ചതിന് തെളിവില്ല.
എന്തോ ഒരൊച്ച കേട്ടതും തലയുയർത്തി നോക്കിയ രാധ കാണുന്നത് തന്റെ മകനെയാണ്.
അവർ അവനെ നോക്കി കണ്ണീർ പൊഴിച്ചു.
ശബ്ദിക്കാൻ പോലും അവർ അശക്തയായിരുന്നു.
ആ കാഴ്ച കണ്ടതും മഹിയുടെ മനസ് വിങ്ങി.
മനമുരുകുന്ന വേദനയോടെ അവൻ അടുക്കളയിലേക്ക് ഓടി.
എങ്ങനെയും തന്റെ പൊന്നമ്മയെ രക്ഷിക്കുക എന്നത് മാത്രമായിരുന്നു അവന്റെ ചിന്ത.
അടുക്കളയിൽ നിന്നും നീളമേറിയ ഒരു വാൾ കയ്യിൽ തടഞ്ഞതും മഹി അതുംകൊണ്ട് തിരികെ റൂമിലേക്ക് പോയി.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️