മിന്നൽ വേഗത്തിൽ.
ഒരു സ്റ്റാർ ഹോട്ടലിന് മുന്നിൽ നിൽക്കുകയായിരുന്നു മഹി അപ്പോൾ.
കൂടെ അമിത്തും ചന്ദ്രശേഖറുമുണ്ട്.
അവിടുത്തെ ഒരു വലിയ വ്യാപരിയുമായുള്ള സ്വകാര്യ മീറ്റിംഗ്.
ചന്ദ്രശേഖർ കൈകാട്ടി വിളിച്ചതും അമിത് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് കയറിപ്പോയി.
അപ്പോഴേക്കും ബോറടിച്ച മഹി പതുക്കെ ആ റോഡിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാൻ തുടങ്ങി.
ശരീരത്തിലേക്ക് അരിച്ചു കയറുന്ന കൊടും തണുപ്പ്.
അവന്റെ രോമ കൂപങ്ങൾ വരെ എണീറ്റു നിൽക്കുന്നു.
കൈ തിരുമ്മി ചൂടാക്കിക്കൊണ്ട് അവയെ തഴുകിയുറക്കുവാൻ അവൻ ശ്രമിക്കുന്നുണ്ട്.
ഒപ്പം അവിടെ വീശുന്ന തണുത്ത കാറ്റിൽ അവന്റെ നീണ്ടു വളർത്തിയ മുടിയിഴകൾ പാറിപറക്കുന്നു.
ആ തണുപ്പ് ആസ്വദിച്ചു നിൽക്കെ പെട്ടെന്ന് മഹിയുടെ നക്ഷത്രകണ്ണുകൾ നേർത്തു വന്നു.
ഒപ്പം അവന്റെ ഹൃദയമിടിപ്പും വേഗത്തിലായി മാറി.
പെട്ടെന്ന് തനിക്കുണ്ടായ മാറ്റത്തിൽ മഹിയൊന്ന് ഞെട്ടി.
തൻറെ പ്രിയപ്പെട്ട ആർക്കോ എന്തോ ഒരു അപകടം സംഭവിച്ചു
അതുകൊണ്ടാണ് തന്റെ കണ്ണുകൾ നേർത്തു വന്നത്.
ആദ്യം തന്നെ തെളിഞ്ഞ മുഖം രാധമ്മയുടേതായിരുന്നു.
മനസിലേക്ക് അരിച്ചെത്തിയ ഭയത്തെ അവഗണിച്ചുകൊണ്ട് അവൻ ഫോൺ കയ്യിലെടുത്തു.
ശേഷം രാധമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.
മറുവശത്തു ബെല്ലടിക്കുന്നുണ്ടെങ്കിലും ആരും കാൾ എടുത്തില്ല.
മഹി ഒന്നികൂടി ട്രൈ ചെയ്തു.
പക്ഷെ രാധമ്മ ഫോൺ എടുത്തില്ല.
സാഹചര്യം പന്തിയല്ല എന്ന് മനസിലാക്കിയ അവൻ വേഗം ജീപ്പിനടുത്തേക്ക് ഓടി.
അപ്പൊ അവന്റെ ഫോൺ വീണ്ടും ശബ്ധിച്ചു.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️