യക്ഷമി പറഞ്ഞ ഉപായത്തോട് എല്ലാവരും ഒരേ സ്വരത്തിൽ അംഗീകരിച്ചു.
ശേഷം സഭ പിരിച്ചു വിട്ടു.
മറ്റുള്ളവർ അവിടെ നിന്നും പിരിഞ്ഞു പോയതും യക്ഷമിയും ബൃഹസ്പതിയും മാതംഗിയും വൃദ്ധയും മാത്രം അവിടെ അവശേഷിച്ചു.
“ഏതു വിധേനയാണ് നീ രാജകുമാരനെ ഇവിടേക്ക് എത്തിക്കുന്നത്?”
ബൃഹസ്പതി പതിയെ ചോദിച്ചു.
“ഇന്ന് രാത്രി രാജകുമാരന്റെ അമ്മ കൊല്ലപ്പെടും………………….അതിനു ശേഷം രാജകുമാരൻ തന്റെ പ്രയാണം ആരംഭിക്കും………………. വഴികാട്ടിയായി ഞാനും കൂടെയുണ്ടാവും………………..അനുഭവങ്ങളിലൂടെ അദ്ദേഹം തന്റെ സ്വത്വം എന്താണെന്ന് തിരിച്ചറിയും……………… അതിനുള്ള സൂചനകൾ ഞാൻ തന്നെ നൽകും………………അവസാനം രാജകുമാരൻ ഇവിടേക്ക് എത്തിച്ചേരും……………… തന്റെ ലക്ഷ്യം നിറവേറ്റാൻ……………….അതുവരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം”
യക്ഷമി പ്രതീക്ഷയോടെ പറഞ്ഞു.
അതിനു ശേഷം അവർ അവർ അവിടെ നിന്നും പിരിഞ്ഞു പോയി.
.
.
.
.
മുറിയിൽ നല്ല ഉറക്കത്തിലായിരുന്നു രാധ.
പെട്ടെന്നാണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.
മഹിയാണെന്ന് കരുതി രാധ പതിയെ ബെഡിൽ നിന്നും എണീറ്റു.
എന്നിട്ട് നേരെ നടന്നു പോയി വാതിൽ വലിച്ചു തുറന്നു.
അതിനു മുന്നേ അകത്തു കയറിയ രണ്ടു അപരിചിതർ നീളമുള്ള ഒരു ചണച്ചാക്ക് രാധയുടെ തലവഴി മൂടിയിരുന്നു.
ശേഷം ആ ചാക്ക് കേട്ട് തോളിലേറ്റിക്കൊണ്ട് അവർ വന്ന വഴിയേ തിരിച്ചറങ്ങി.
അവിടെയുള്ള കറുത്ത വാനിലേക്ക് അവർ ആ ചാക്ക് കെട്ട് കയറ്റി വച്ചു.
അതിനുള്ളിൽ നിന്നു രാധയുടെ നേർത്ത മൂളൽ കേൾക്കാമായിരുന്നു.
വാനിന്റെ ഇരു ഡോറുകളും ശക്തിയിൽ അടഞ്ഞതും അത് പൊടുന്നനെ സ്റ്റാർട്ട് ആയി.
ശേഷം ആ ഇരുട്ടിലൂടെ ഒരു നരിയെ പോലെ സസൂക്ഷമം കുതിച്ചു പാഞ്ഞു.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️