അവർ യക്ഷമിയുടെ സ്വന്തം മാതാവ് ആയിരുന്നു.
“മകളെ എങ്കിൽ നിനക്ക് തെറ്റി……………കണക്കനുസരിച്ചു നമ്മുടെ രാജകുമാരനു ഏകദേശം 250 വയസ് എങ്കിലും പ്രായം ഉണ്ടാവണം…………അല്ലാതെ 23 അല്ല”
അവർ പറഞ്ഞത് കേട്ട ആ വൃദ്ധ ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി.
“പക്ഷെ അമ്മേ രാജകുമാരൻ കാണാൻ നമ്മളെ പോലെ തന്നെയാണ്………………എനിക്ക് ഉറപ്പാണ് അതാണ് നമ്മുടെ രാജകുമാരനെന്ന് ”
“അത് നീയെങ്ങനെ ഉറപ്പിച്ചു?”
യക്ഷമിയുടെ അമ്മ മാതംഗി വീണ്ടും ചോദ്യം ആവർത്തിച്ചു.
അവരുടെ കണ്ണുകളിൽ ആവിശ്വാസം നിഴലിക്കുന്നത് യക്ഷമിക്ക് കാണമായിരുന്നു.
“എന്റെ യഥാർത്ഥ രൂപം അവർക്ക് മുന്നിൽ പ്രദർശിപ്പിച്ചു അമ്മേ……………….
സാധാരണ മനുഷ്യൻ ആയിരുന്നേൽ ഉറപ്പായും ഒറ്റ നോട്ടത്തിൽ തന്നെ ബോധരഹിതരായേനെ……………….എന്നാൽ അത് കണ്ട മാത്രയിൽ രാജകുമാരൻ ഒന്നു ഭയന്നെങ്കിലും സംയമനം വീണ്ടെടുത്ത് എനിക്ക് നേരെ ചീറി വരുകയായിരുന്നു……………വല്ലാത്തൊരു രൗദ്ര ഭാവത്തിൽ ആയിരുന്നു കുമാരൻ എന്നെ നേരിട്ടത്…………….. കഷ്ടിച്ചാണ് നാം രക്ഷപ്പെട്ടത്……………….കൂടാതെ നമ്മുടേത് പോലെ നേർത്തു വരുന്ന നക്ഷത്ര കണ്ണുകളും”
യക്ഷമി അതു പറഞ്ഞു നിർത്തിയതും മാതംഗി ഒന്നു ഞെട്ടി.
എന്തൊക്കെയോ ചിന്തകൾ നിമിഷനേരം കൊണ്ട് അവരുടെ ചിന്താമണ്ഡലത്തെ വലയം ചെയ്തു.
“യക്ഷമി മോളെ നീയും ദർശിച്ചോ രാജകുമാരന്റെ നാഗരൂപം?”
ആ വൃദ്ധ മനസിൽ തോന്നിയ സംശയം അവിടെ അവതരിപ്പിച്ചു.
രാജകുമാരൻ സാധാരണ മാനവ രൂപത്തിലാണ് അവിടെ ജീവക്കുന്നത്……………… അതിലുപരി കുമാരന് സ്വയം അറിയുകയില്ല ഒരു നാഗമാണെന്ന്”
യക്ഷ്മി പറഞ്ഞു നിർത്തി.
“ഏതായാലും അയാൾ എപ്പോഴും നിന്റെ നിരീക്ഷണ വലയത്തിൽ ആയിരിക്കണം………….. കൂടാതെ അയാൾക്ക് സംരക്ഷണ വലയമൊരുക്കണം……………… മുന്നനുഭവങ്ങൾ ഓർമയുണ്ടല്ലോ അല്ലെ?”
ബൃഹസ്പതി ഒരു താക്കീത് പോലെ അവളോടായി പറഞ്ഞു.
“അറിയാം ഇളയച്ഛ……………….ഇത്തവണ എനിക്ക് പിഴച്ചിട്ടില്ലെന്ന് മനസ് മന്ത്രിക്കുന്നു……………… രാജകുമാരനുമായി ഞാൻ ഉടനെ തന്നെ വരാം……………..അതുവരെ നമുക്ക് കാത്തിരിക്കാം”
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️