സഭ ആകെ ബഹളമയമായി.
അതു കണ്ടതും ആ ഭീമാകാരനായ മധ്യവയസ്കൻ അവർക്ക് നേരെ കയ്യുയർത്തി.
അതുകണ്ടതും അവിടെ നിശബ്ദത നിറഞ്ഞു.
ശ്വാസം പോലും വിടാതെ എല്ലാവരും അടങ്ങിയിരുന്നു.
“നിന്റെ കണ്ടെത്തലിൽ എന്തെങ്കിലും കഴമ്പുണ്ടോ യക്ഷമി?”
ആ മധ്യവയസ്കൻ സംശയം നിറഞ്ഞ ദൃഷ്ടി അവളിൽ പതിപ്പിച്ചു.
ഇല്ല ബൃഹസ്പതി ഇളയച്ഛ…………….ഞാൻ കണ്ടെത്തിയത് നേര്……………അത് നമ്മുടെ രാജകുമാരൻ തന്നെ പക്ഷെ….. പക്ഷെ ”
“എന്തിനാണ് നീ മടിക്കുന്നത് തുറന്നു പറയൂ”
ബൃഹസ്പതി തന്റെ കൊമ്പൻ മീശ പിരിച്ചു വച്ചുകൊണ്ട് ചോദിച്ചു.
“രാജകുമാരനു കേവലം 23 വയസ് തികഞ്ഞതേയുള്ളൂ”
“അസംഭവ്യം ”
ഉള്ളിൽ നിന്നും കേട്ട സ്ത്രീശബ്ദത്തിന് നേർക്ക് എല്ലാവരുടെയും ദൃഷ്ടികൾ ഒരുപോലെ പാഞ്ഞു.
ഇരു നിറമുള്ള ഒരു ദേവത.
ചുരുണ്ട മുടിയിഴകൾ.
35 വയസോളം പ്രായം.
മനോഹരമായ ഉടലഴക്.
അവരുടെ മിഴികളും യക്ഷമിയെ പോലെ നേർത്തിരുന്നു.
“അമ്മ”
അവരെ കണ്ടതും യക്ഷമിയുടെ ചുണ്ടുകൾ മന്ത്രിച്ചത് അങ്ങനെയായിരുന്നു
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️