?കരിനാഗം 6?[ചാണക്യൻ] 256

പശ്ചിമഘട്ടത്തിന്റെ ഭാഗമാണെന്ന് വ്യക്തം.

സൂര്യ പ്രകാശത്തിനു പോലും പ്രകൃതിയിരുക്കിയ മേൽക്കൂരയെ തകർക്കാൻ സാധിക്കുന്നില്ല.

സൂര്യനോട് പിണക്കം നടിച്ചു ചമഞ്ഞു കിടക്കുന്ന ഭൂമി.

പൊടുന്നനെ ആ വിടവിനു മുന്നിൽ അതേ കരിനാഗം പ്രത്യക്ഷപ്പെട്ടു.

തെല്ലൊരു നിമിഷം കഴിഞ്ഞതും അത്‌ മനുഷ്യരൂപത്തിലേക്ക് തിരികെയെത്തി.

മനുഷ്യ രൂപം സ്വീകരിച്ചതും യക്ഷമി ആ വിടവിനുള്ളിലൂടെ ശങ്കയേതുമില്ലാതെ കയറിപ്പോയി.

നല്ല വിസ്താരമുള്ള ഉൾഭാഗമായിരുന്നു അതിനു.

അതിലൂടെ അവൾ നടന്നു നീങ്ങി.

അവിടെ നിന്നും വലത്തോട്ടേക്ക് പോയ യക്ഷമി എത്തിചേർന്നത് വലിയൊരു സഭയിലേക്കാണ്.

അവിടെ കുറെ മനുഷ്യ രൂപീകൾ ഉണ്ടായിരുന്നു.

ഇനിയത് മനുഷ്യ രൂപം പൂണ്ട നാഗങ്ങളാണോ എന്നത് അവ്യക്തം.

അവിടെ സഭയുടെ തലക്കൽ ഇരിക്കുന്ന വൃദ്ധയെ നോക്കി അവൾ വണങ്ങി.

ശേഷം അടുത്തിരിക്കുന്ന ഭീമാകരനായ മധ്യവയസ്കനെ നോക്കിയും വണങ്ങി.

യക്ഷമിയുടെ പ്രണാമം അവർ ഇരുവരും തലയാട്ടിക്കൊണ്ട് സ്വീകരിച്ചു.

ഗുഹായിലാകെ തീപന്തങ്ങൾ കൊണ്ട് നിറഞ്ഞതിനാൽ അവിടം പ്രകാശ പൂരിതമായിരുന്നു.

“യക്ഷമി എന്താണ് വിശേഷിച്ച്?

ഒരു ഉരുണ്ട പാറയുടെ പുറത്തിരുന്ന പടു വൃദ്ധ അവളോട് ആരാഞ്ഞു.

“ഞാൻ രാജകുമാരനെ കണ്ടെത്തി മാദ്രിയമ്മേ”

യക്ഷമിയുടെ പ്രസ്താവന കേട്ട് അവിടുള്ളവർ ചാടിയെണീറ്റു.

എല്ലാവരുടെ കണ്ണുകളിലും അമ്പരപ്പും ആകാംക്ഷയും സമ്മിശ്രമായ വികാരങ്ങൾ ഉടലെടുത്തു.

ചിലർ അടക്കം പറഞ്ഞു.

മറ്റു ചിലർ നെടുവീർപ്പെട്ടു.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.