വാത്സല്യത്തോടെ.
രാധയുടെ മാറിൽ മുഖം പൂഴ്ത്തി വച്ചു യക്ഷമി അവരെ ഇറുകെ പുണർന്നു.
തെല്ലൊരു നിമിഷം കഴിഞ്ഞതും അവൾ രാധയിൽ നിന്നും വിട്ടു മാറി.
“ഒരുപാട് ഭാഗ്യം ചെയ്ത അമ്മയാ………………ഒരിക്കലും ഞാൻ മറക്കില്ല…………………എല്ലാത്തിനും നന്ദി”
വികാര വിക്ഷോഭത്തോടെ യക്ഷമി പറഞ്ഞു.
പക്ഷെ ആ വാക്കുകളുടെ പൊരുൾ രാധയ്ക്ക് പിടി കിട്ടിയില്ല.
എങ്കിലും അവർ അവളെ നോക്കി പുഞ്ചിരിച്ചു.
യക്ഷമി പതുക്കെ പുറത്തേക്ക് എത്തി നോക്കി.
ത്രിസന്ധ്യ ആയിരിക്കുന്നു.
മാനമാകെ ചുവന്ന ചായങ്ങൾ ചാലിച്ചു മോടി കൂട്ടുന്ന അസ്തമയ സൂര്യൻ.
കിളികൾ കളകളാരവത്തോടെ കൂട്ടിലേക്ക് ചേക്കേറാൻ വെമ്പുന്നു.
അന്തരീക്ഷമാകെ ചുവപ്പ് നിറം ഘനീഭവിച്ചു ഇറങ്ങുന്ന പോലെ.
ആ കാഴ്ച കണ്ടതും യക്ഷമി പതുക്കെ രാധമ്മയെ പാളി നോക്കി.
“പോട്ടെ അമ്മേ സമയമായി”
അതും പറഞ്ഞുകൊണ്ട് യക്ഷമി പതുക്കെ ആ വീട്ടില് നിന്നും ഇറങ്ങി പോയി.
രാധമ്മ ഒന്നും മനസിലാവാതെ മിഴുങ്ങസ്യയായി നിന്നു.
ശേഷം തന്റെ ജോലികൾ തുടർന്നു.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️