അതിനു ശേഷം ആലിയയുമായി മറ്റൊരു ഗ്രാമത്തിലേക്ക് പോയി.
അവളുടെ ചില കൂട്ടുകാരികളുമായി സംബന്ധിക്കുന്നതിനായി.
അവൾ പോയി വരുന്ന വരെ മഹി കാത്തിരുന്നു.
അതിനു ശേഷം മഹി നേരെ സ്വന്തം വീട്ടിലേക്ക് പോയി.
അവിടെ യക്ഷമിയും രാധമ്മയും ഭയങ്കര പാചകത്തിലാണ്.
മിക്കവാറും ആ പെണ്ണിനെ അമ്മയിവിടെ സ്ഥിരമാക്കുമെന്ന് അവന് തോന്നി.
ഒരു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോഴാണ് ഗ്രാമത്തിലുള്ള ആരോ മരിച്ചിട്ടുണ്ടെന്ന് അവന് കാൾ വന്നത്.
ഉടനെ തന്നെ അവൻ ഡ്രെസ് മാറി അങ്ങോട്ടേക്ക് പാഞ്ഞു പോയി.
വാണം വിട്ട പോലുള്ള അവന്റെ പോക്ക് കണ്ട് രാധമ്മക്ക് കലശലായ ദേഷ്യം വന്നു.
“കണ്ടോ മോളെ ഇതാണ് ഇവന്റെ കുഴപ്പം………….. കളി കണ്ടാ തോന്നും ഇവിടുത്തെ MLA ആണെന്ന്……………ഈ ചെക്കനെ കൊണ്ട് തോറ്റു”
രാധയുടെ പരാതി കേട്ടതും യക്ഷമി പതിയെ ചിരിച്ചു.
“അമ്മയ്ക്ക് മഹിയെ ഒത്തിരി ഇഷ്ട്ടമാണല്ലേ”
അവൾ രാധയുടെ മുഖത്തേക്ക് ഉറ്റു നോക്കി.
“ആണോന്നോ? എൻറെ ജീവനാണ് അവൻ…………….. അവന് വേണ്ടിയാ ഞാൻ ജീവിക്കുന്നത് പോലും…………………ഇനി ആ കുരുത്തം കെട്ടവനെ നല്ലൊരു പെങ്കൊച്ചിന്റെ കയ്യിൽ ഏൽപ്പിച്ചിട്ട് വേണം എനിക്ക് സ്വസ്ഥമായി ഒന്നു കണ്ണടക്കാൻ”
രാധ ഒരു നെടുവീർപ്പോടെ പറഞ്ഞു.
അതു കേട്ടതും യക്ഷമിയുടെ കണ്ണുകളിൽ നീർ പളുങ്കുകൾ ഉരുണ്ടു കൂടി.
അവയ്ക്ക് പോലും വല്ലാത്ത തിളക്കം പോലെ.
കണ്ണുകൾ ഒപ്പി വച്ചു യക്ഷമി രാധയെ ആശ്ലേഷിച്ചു.
പെട്ടെന്നുള്ള യക്ഷമിയുടെ പ്രവൃത്തിയിൽ സ്തബ്ധയായെങ്കിലും രാധ പതിയെ അവളുടെ നെറുകയിൽ തഴുകി.
സൂപ്പർ ബ്രോ
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്വന്തം
ANU
@ANU……..
ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
അടുത്ത പാർട്ട് വേഗം ഇടാവേ….
നന്ദി ❤️