?കരിനാഗം 6?[ചാണക്യൻ] 256

അതു കണ്ടതും യക്ഷമിയുടെ കണ്ണുകൾ വിടർന്നു.

തഴമ്പിച്ച ആ ഉള്ളം കയ്യിലേക്ക് അവളുടെ പൂപോലെ മൃദുലത്വമാർന്ന ഉള്ളം കൈ ചേർത്തു വച്ചു.

ആ ഒരു നിമിഷം അവൾ കണ്ണുകളടച്ചു പിടിച്ചു.

തെല്ലൊരു നിമിഷം കഴിഞ്ഞതും ആ സുന്ദരമായ മുഖം വാടി.

പ്രതീക്ഷയറ്റ മിഴികൾ അവൾ തുറന്നു

ആ കണ്ണുകളിൽ നിസംഗതാ ഭാവം മാത്രമാണ് തെളിഞ്ഞത്.

മഹി അൽപ നേരം ചിന്തിതനായി.

“മഹി………”

രാധമ്മയുടെ വിളിയാണ് അവനെ ചിന്തയിൽ നിന്നുമുണർത്തിയത്.

“എന്താ അമ്മ”

“മഹി ഒരു സംഭവം ഉണ്ടെടാ……………. നിന്റെ അതേ പോലത്തെ കണ്ണുകളാടാ യക്ഷമി മോൾക്കും……………….അതു നിന്റേതു പോലെ നേർത്തു വരും ”

രാധ എന്തോ വലിയ കാര്യം പോലെ പറഞ്ഞു.

മഹി അവളുടെ കണ്ണുകൾ ഒരിക്കൽ കൂടി സൂക്ഷിച്ചു നോക്കി.

ഇത്തവണ ഞെട്ടിയത് അവനായിരുന്നു.

തന്റേത് പോലെ നേർത്തു വന്നിരിക്കുന്ന നീലക്കണ്ണുകൾ.

അവന് അത്ഭുതം തോന്നി.

ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു സാമ്യമുള്ള ആളെ നേരിട്ട് കാണുന്നത്.

മഹിയ്ക്ക് അത്ഭുതം തോന്നി.

യക്ഷമിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ സ്വന്തം റൂമിലേക്ക് പോയി.

അപ്പോഴും അവളുടെ മിഴികൾ അവനെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു.

ചന്ദ്രശേഖറുടെ കാൾ വന്നതിനാൽ മഹി രാവിലെ തന്നെ പുറത്തേക്ക് പോയി.

രംഗോലി ഉത്സവത്തിന്റെ ബാക്കി പത്രമായി വരവു ചിലവ് കണക്കുകളും മറ്റും നോക്കാൻ പോയതായിരുന്നു അവൻ.

അതു കൂടാതെ ജോധ്പൂർ പട്ടണത്തിലേക്കും അവൻ പോയി.

അവിടെയും ചില തിരക്കിട്ട ജോലികളുണ്ടായിരുന്നു.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.