?കരിനാഗം 6?[ചാണക്യൻ] 256

?കരിനാഗം 6?

Author : ചാണക്യൻ

[ Previous Part ]

 

(കഥ ഇതുവരെ)

മഹി തിരിച്ചെന്തോ ചോദിക്കാൻ തുണിഞ്ഞതും മറുവശത്തു എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടു.

വെപ്രാളത്തിനിടെ രാധമ്മയുടെ കയ്യിൽ നിന്നും ഫോൺ താഴെ വീണതിന്റെ ശബ്ദമാണ് കേട്ടതെന്ന് മഹിക്ക് മാനസിലായി.

ഒരു നിമിഷം പോലും പാഴാക്കാതെ അവൻ ജീപ്പിലേക്ക് ചാടിക്കയറി.

വണ്ടി ഒന്നു കറക്കിയെടുത്ത് വെടിച്ചില്ല് പോലെ അവൻ പായിച്ചു.

അപ്പോഴും അവന്റെ കാതുകളിൽ രാധമ്മയുടെ കരച്ചിൽ തങ്ങി നിന്നു.

നിസ്സഹായതയുടെ ധ്വനി നിറഞ്ഞ തന്റെ അമ്മയുടെ കരച്ചിൽ.

ഓർക്കുന്തോറും മഹിയുടെ മുഖത്തേക്ക് കോപം ഇരച്ചു കയറി.

കണ്ണുകൾ ചിമ്മി തുറന്നു.

മുഖം വലിഞ്ഞു മുറുകി.

കൈകളിലെ മസിലുകൾ വിരിഞ്ഞു വന്നു.

സ്റ്റീറിങ്ങിൽ അവന്റെ പിടുത്തം ദൃഢമായി.

കൂടാതെ അവന്റെ നക്ഷത്ര കണ്ണുകൾ നേർത്തു വന്നു.

അതവന്റെ കാഴ്ചക്ക് കൂടുതൽ മിഴിവേകി.

അപ്പോഴേക്കും സ്പീഡ് മീറ്ററിൽ സംഖ്യ മൂന്നക്കം കടന്നിരുന്നു.

(തുടരുന്നു)

കുറഞ്ഞ സമയത്തിനുള്ളിൽ വീട്ടിലേക്ക് എത്തിച്ചേരുക അതു മാത്രമായിരുന്നു മഹിയുടെ ആത്യന്തിക ലക്ഷ്യം.

ആദ്യമായി സ്പീഡിന്റെ അതിർവരമ്പുകൾ ഭേദിക്കുമ്പോൾ പോലും ആ ജീപ്പ് തെല്ലൊരു നിമിഷം സംശയിച്ചിരിക്കണം ഇതു തന്റെ മഹിയാണോ എന്ന്.

കാരണം ഒരിക്കലും ആ ജീപ്പ് മഹി ഓടിക്കുമ്പോൾ മൂന്നക്ക സംഖ്യയെ താണ്ടിയിരുന്നില്ല.

എന്നാൽ ഇന്ന് പതിവിന് വിപരീരതമായി സംഭവിച്ചിരിക്കുന്നു.

ആ ജീപ്പ് ഹൈവേയിലൂടെ കുതിച്ചു പാഞ്ഞു.

ജോധ്പൂർ കഴിഞ്ഞതും മഹിയുടെ ചങ്കിടിപ്പ് ഒന്നുകൂടി ക്രമാനുഗതമായി വർധിച്ചു.

ഗ്രാമത്തിലേക്ക് എത്തിയല്ലോ എന്നോർത്ത് സമാശ്വസിച്ചു.

എത്രയും വേഗം രാധമ്മയുടെ അടുത്തെത്താൻ അവന്റെ മനസ് വെമ്പൽ കൊണ്ടു.

ആസാദി കുടുംബത്തിന്റെ വീട്ടിൽ ജീപ്പ് വച്ചിട്ട് അത്‌ ഓഫ്‌ ആക്കാൻ പോലും തുനിയാതെ അവൻ സ്വന്തം വീട്ടിലേക്ക് നിർത്താതെ ഓടി.

പാഴാക്കാൻ അവന്റെ കയ്യിൽ സമയമുണ്ടായിരുന്നില്ല.

ഓരോ നിമിഷവും വിലപ്പെട്ടതാണ്.

സ്വന്തം വീട്ടിലേക്ക് ഓടിയെത്തിയ മഹി വാതിൽ തുറന്നു ഉള്ളിലേക്ക് കയറി.

പക്ഷെ അവിടെ എവിടെയും രാധമ്മ ഉണ്ടായിരുന്നില്ല.

മഹി സംഭ്രമത്തോടെ എല്ലായിടത്തും കണ്ണുകളോടിച്ചു.

58 Comments

  1. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    സൂപ്പർ ബ്രോ
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്വന്തം
    ANU

    1. ചാണക്യൻ

      @ANU……..
      ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്……
      ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരിച്ചും സ്നേഹം തരുവാട്ടോ…..
      അടുത്ത പാർട്ട്‌ വേഗം ഇടാവേ….
      നന്ദി ❤️

Comments are closed.