ഹിംസ വിനോദമാക്കിയ ജന്തുക്കൾ.
ക്രൂരതയും പൈശാചികതയും ആണ് അവരുടെ മുഖമുദ്ര.
വ്യാളി സർപ്പങ്ങളുടെ ഗോത്ര സമൂഹമാണ് അവിടെ വസിച്ചു പോന്നത്.
അവർക്ക് ഒരു തലവനുണ്ടായിരുന്നു.
വ്യാളിസർപ്പങ്ങളിൽ ശക്തരിൽ ശക്തൻ.
വ്യാളിസർപ്പ ഗോത്രത്തെ നയിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും ആ തലവനായിരുന്നു.
ഈരെഴുലകിലും അയാളുടെ ക്രൂരതകൾ അറിയപ്പെട്ടിരുന്നു.
അത്രയ്ക്കും അധമനായ ഒരു വ്യാളിസർപ്പം.
ആ ഗോത്ര തലവന്റെ നാമം ഇതായിരുന്നു.
കാലഭൈരവൻ.
മരണത്തെ പോലും ഭയമില്ലാത്തവൻ.
മരണത്തിന്റെ ദേവൻ യമന് പോലും ഭയമുള്ള ഒരേയൊരു സർപ്പം.
കാല കാല ഭൈരവൻ.
അവന്റെ ക്രൂരമായ അഴിഞ്ഞാട്ടങ്ങൾക്ക് തടയിടാൻ ദേവാധിദേവന്മാർക്ക് പോലും കഴിഞ്ഞിരുന്നില്ല.
കാരണം ആർക്കും തടയാൻ കഴിയാത്ത തരത്തിലുള്ള ശക്തിസ്രോതസ് കാലഭൈരവനിലുണ്ട്.
കൊടിയ ദുർമന്ത്രവാദങ്ങളിലൂടെയും അധമ മന്ത്രങ്ങളിലൂടെയും നേടിയെടുത്തത്.
ആ കാലഭൈരവൻ ഇന്ന് ജല സമാധിയിലാണ്
വ്യാളിസർപ്പ ഗോത്രത്തിലെ കൊട്ടാരത്തിലെ പ്രത്യേക അറയിൽ ഒരു എണ്ണ തോണിയുണ്ട്.
ആ എണ്ണ തോണിയിൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളായി കാലഭൈരവൻ സമാധിയായി കിടക്കുന്നു.
ഗോത്ര തലവന്റെ മന്ത്ര തന്ത്ര വിദ്യകളറിയുന്ന ദാസന്മാർ എണ്ണ തോണിയിലേക്ക് സ്ഫടിക നിർമിതമായ ചില പൂക്കൾ അർപ്പിക്കുന്നു.
അതിന് സമീപം പടു വൃദ്ധനായ ഒരാൾ ഹോമകുണ്ഠത്തിനു സമീപം ഇരിക്കുന്നുണ്ട്.
അതിലെ ആളുന്ന തീയിലേക്ക് മന്ത്രോച്ചാരണങ്ങളോടെ ചില ഔഷധ സസ്യങ്ങളുടെ നീര് സമർപ്പിക്കുകയാണ് ആ പടു വൃദ്ധൻ.
അവിടെ നടന്നുകൊണ്ടിരുന്നത് കായകല്പ ചികിത്സ ആയിരുന്നു.
അത്യപൂർവങ്ങളിൽ അപൂർവമായ കായകല്പ ചികിത്സ.
1000 വർഷങ്ങൾ പിന്നിട്ട് മൃതിയടഞ്ഞ കാലഭൈരവന്റെ ജീവനറ്റ ശരീരത്തിൽ തിരികെ ജീവന്റെ കണിക പ്രാപ്തമാക്കാനും യൗവനയുക്തമായ ഉടലായി പരിണമിക്കുവാനുമാണ് ആ പടുവൃദ്ധന്റെ ഘോര ശ്രമം.
മരണപ്പെട്ട കാലഭൈരവന്റെ ഉയിർത്തെഴുന്നേൽപ്പിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുകയാണ് വ്യാളിസർപ്പ ലോകം.
അവരുടെ തലവന്റെ ആഗമനത്തിനായി.
അക്ഷമയോടെ അക്ഷീണം കാത്തിരിക്കുന്നു.
അവിടെങ്ങും മന്ത്രോചാരണങ്ങൾ മുഴങ്ങി.
250 വർഷങൾ നീണ്ട തപത്തിനും പ്രയത്നത്തിനും ആത്യന്തിക ഫലമെന്നോണം ഇന്ന് കാലഭൈരവൻ ഉയിർത്തെഴുന്നേൽക്കാൻ പോകുകയാണ്.
രണ്ടു നൂറ്റാണ്ടുകളായുള്ള വ്യാളിസർപ്പങ്ങളുടെ കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട്.
ഇന്നാണ് ആ കറുത്ത ദിനം.
ഈ പ്രപഞ്ചത്തെ പോലും കീഴ്പ്പെടുത്താൻ കെൽപ്പുള്ളവൻ ഇന്നിതാ ഉദയം കൊള്ളുന്നു.
സർവ നാഗ കുലങ്ങളെയും വധിച്ച് അവർക്ക് മേൽ അധീശത്വം നേടാൻ.
കരിനാഗ ചക്രവർത്തി ബർഗരീകനെ ചിത്രവധം ചെയ്യാൻ.
കൊലയുടെയും ഹിംസയുടെയും മൂർത്തീ രൂപമായ കാലഭൈരവൻ കണ്ണുകൾ തുറക്കുന്നതിനായി ആ പടു വൃദ്ധൻ ഘോരമായ യഞ്ജം ചെയ്തുകൊണ്ടിരുന്നു.
nice, waiting for next part
എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു
Pl nokk
22 ഇനി എന്ന ഉണ്ടാവുക
ചാണക്യൻ ♥️?,
എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..
അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????
2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!
അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..
♥️?♥️?
Nirthiyo
കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.
കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro
ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു
അങ്ങനെ ഇടുന്നില്ലേല്ലോ
Bro next idu
????
ഈ കഥ നിർത്തിയോ
പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????
ചേട്ടാ പേജ് കുറവാ ?
?
Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii
? next part ini എന്നാ