അപ്പൊ അങ്ങ് പറഞ്ഞു വരുന്നത് രാജകുമാരനു കേവലം 23 വർഷത്തെ പ്രായമേയുള്ളൂ എന്നാണോ?
യക്ഷമി അത്ഭുതത്തോടെ ചോദിച്ചു.
അതേ…… ഈ പെൺകുട്ടി പറഞ്ഞതാണ് നേര്…….. സന്താനങ്ങൾക്ക് 23 വയസ്സ് മാത്രമേ ആയിട്ടുണ്ടാകുകയുള്ളൂ.
കങ്കാണിയും മാന്ത്രികയും ഉറപ്പിച്ചു പറഞ്ഞു.
അപ്പൊ അലോക്? അലോക് അല്ലേ നമ്മുടെ രാജകുമാരൻ?
ബ്രഹസപതി നടുങ്ങിക്കൊണ്ട് ചോദിച്ചു.
എല്ലാവരിലും ഞെട്ടൽ പ്രകടമായിരുന്നു.
നിങ്ങൾ പറയുന്ന ഈ അലോകിന്റെ പ്രായമേത്ര?
മാന്ത്രിക ചോദിച്ചു.
250 വയസ്
വാമിഖയാണ് മറുപടി പറഞ്ഞത്.
എങ്കിൽ നിങ്ങൾ കരുതുന്ന പോലെ അതല്ല ചക്രവർത്തിയുടെ സന്താനം……. നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു…… എത്രയും വേഗം ചക്രവർത്തിയുടെ സന്താനങ്ങളെ നിങ്ങൾ കണ്ടെത്തണം……. എത്രയും പെട്ടെന്ന് തന്നെ
കങ്കാണി നിന്ന് കിതച്ചു.
ഇപ്പോഴാണ് എല്ലാവർക്കും പറ്റിയ അമളി തിരിച്ചറിഞ്ഞത്.
അലോക് കരിനാഗ രാജകുമാരൻ അല്ലെന്നുള്ള വസ്തുത.
അവർക്ക് ബോധോദയം ഉണ്ടായിരിക്കുന്നു.
അങ്ങനെയെങ്കിൽ യഥാർത്ഥ രാജകുമാരനും രാജകുമാരിയും എവിടെ?
എല്ലാവരെയും ആ ചോദ്യം കുഴപ്പിച്ചുകൊണ്ടിരുന്നു.
നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം കൂടി പറയാം……. ചക്രവർത്തിയുടെ സന്താനങ്ങളിൽ അതാത് ചിന്താമണി രത്നങ്ങൾ സന്നിവേശിപ്പിച്ചാൽ മാത്രമേ അവർ പൂർണമായും നാഗങ്ങളായി പരിണമിക്കുകയുള്ളൂ…… അല്ലാത്ത കാലത്തോളം അവർ കേവലം മനുഷ്യരായി തന്നെ ഈ ഭൂമിയിൽ തുടരും…… ഓർത്തുകൊൾക.
കങ്കാണി ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു.
അവർ പറയുന്ന ഓരോ വസ്തുതകളും കരിനാഗജരെ ഞെട്ടിച്ചുകൊണ്ടിരുന്നു.
.
.
.
.
.
.
.
.
മഹാതലം(സർപ്പലോകം)
.
.
.
വ്യാളി സർപ്പങ്ങൾ കൂട്ടമായി പാർക്കുന്ന ദ്വീപ് പ്രവിശ്യ
.
.
.
.
.
മനുഷ്യരൂപത്തിൽ തന്നെയാണ് വ്യാളി സർപ്പങ്ങൾ ദ്വീപിൽ വസിച്ചിരുന്നത്.
അവർക്ക് മാനായും നരിയായും പറവയായും മനുഷ്യനായും രൂപം മാറുവാനുള്ള കഴിവ് ഉണ്ടായിരുന്നു.
പ്രപഞ്ചത്തിലെ ക്രൂര വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം.
nice, waiting for next part
എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു
Pl nokk
22 ഇനി എന്ന ഉണ്ടാവുക
ചാണക്യൻ ♥️?,
എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..
അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????
2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!
അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..
♥️?♥️?
Nirthiyo
കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.
കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro
ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു
അങ്ങനെ ഇടുന്നില്ലേല്ലോ
Bro next idu
????
ഈ കഥ നിർത്തിയോ
പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????
ചേട്ടാ പേജ് കുറവാ ?
?
Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii
? next part ini എന്നാ