?കരിനാഗം 21? [ചാണക്യൻ] 271

രാജകുമാരിയോ?

എല്ലാവരും ഒന്നും മനസിലാവാതെ ഒന്നടങ്കം മന്ത്രിച്ചു.

അതേ കുടുംബാംഗങ്ങളെ……. ബർഗരീകന് ഉണ്ടായ ഇരട്ടകളിൽ ഒന്ന് ആണും മറ്റൊന്ന് പെണ്ണും ആണ്……. ഞങ്ങൾ മന്ത്ര ശക്തിയിലൂടെ കണ്ടു പിടിച്ച സത്യം.

മാന്ത്രിക ആവേശത്തോടെ പറഞ്ഞു.

ചക്രവർത്തി ബർഗരീകന് രാജകുമാരനോടൊപ്പം രാജകുമാരി കൂടി ജനനം കൊണ്ടു എന്നത് അവരെ സംബന്ധിച്ച് പുതിയ അറിവായിരുന്നു.

അതവർക്ക് ഇരട്ടി മധുരം നൽകി.

കങ്കാണി…….. മാന്ത്രിക…… നിങ്ങൾ അറിഞ്ഞത് സത്യം……. ഞങ്ങൾ കുമാരനെ കണ്ടെത്തി……. ചക്രവർത്തിയുടെ പുത്രനെ…… അനന്തനാഗത്തിന്റെ അംശാവതാരത്തെ…….. എന്നാൽ രാജാകുമാരിയെ ഞങ്ങൾക്ക് കണ്ടെത്താനായില്ല.

അത്യധികം നിരാശയോടെ ബ്രഹസ്പതി പറഞ്ഞു.

ബ്രഹസ്പതിയുടെ വാക്കുകൾ കൂരമ്പുകണക്കെ ആ വൃദ്ധദമ്പതികളെ വേദനിപ്പിച്ചു.

അന്ന് കാസർഗോഡ് വച്ചുണ്ടായ ആശുപത്രിയിലെ തീപ്പിടുത്തത്തിൽ എല്ലാം നഷ്ടമായ ഞങ്ങൾ ഗത്യന്തരമില്ലാതെ അലയുകയായിരുന്നു.

ബർഗരീകന്റെ കുഞ്ഞു മക്കളെ തേടിയലഞ്ഞ് അവസാനം ഉത്തർ പ്രദേശിൽ എത്തിച്ചേർന്നു.

അവിടെ ഹരിദ്വാറിൽ ആയിരുന്നു വർഷങ്ങളോളം.

ഭിക്ഷ തേടിയലഞ്ഞ് നടന്നു.

യാചകരെ പോലെ.

ആ കുഞ്ഞു മക്കളെ നഷ്ടപ്പെടുത്തിയതിന് ഗതി പോലും കിട്ടാതെ അലയുകയായിരുന്നു.

ചെയ്ത പാപത്തിന്റെ പശ്ചാത്താപത്തിനായി.

കങ്കാണി ഇടർച്ചയോടെ പറഞ്ഞു.

കാരണം ആ കുഞ്ഞു മക്കളെ ഒരു നോക്ക് എങ്കിലും കാണണമെന്നു അവർക്ക് തോന്നി.

ദൂരെ നിന്നാണെങ്കിലും.

തങ്ങളുടെ ചക്രവർത്തിക്ക് കൊടുത്ത വാക്ക് പാലിച്ചു എന്നറിയാൻ.

മാന്ത്രിക…….. കങ്കാണി…….. നിങ്ങൾ ഭയപ്പെടേണ്ടതില്ല…….. നമ്മുടെ അനന്തമായ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടു കരിനാഗ രാജകുമാരൻ ആഗതനായിരിക്കുന്നു….. നമ്മുടെ മോക്ഷം അടുത്തിരിക്കുന്നു.

ബ്രഹസപതി വാക്കുകൾ ആവേശത്താൽ വിറച്ചു.

സത്യമാണോ സേനാധിപതെ?രാജകുമാരനെയും രാജകുമാരിയെയും നിങ്ങൾ കണ്ടെത്തിയോ?

തീർച്ചയായും

മാതംഗിയുടെ വാക്കുകൾ അതിനെ പിന്തുണച്ചതും അവർക്ക് നിക്കപൊറുതി ഇല്ലായിരുന്നു.

കഴിഞ്ഞ 250 വർഷങ്ങളായി കരിനാഗജർ ഓരോ നാഗങ്ങളെ രാജകുമാരനെന്ന് നിനച്ചു ആയുധവിദ്യ അഭ്യസിപ്പിച്ച് സർപ്പ ലോകത്തേക്ക് അയച്ചതും അവരൊക്കെ രുദ്രയുടെ മായാവലയത്തിൽ അകപ്പെട്ട് കൊല്ലപ്പെട്ടതും അവസാനമായി അലോകിനെ വാമിഖ കണ്ടെത്തിയതും വീണ്ടും രുദ്രരൂപ രാജകുമാരനെ വധിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതുമൊക്കെ…..

രുദ്രരൂപയുടെ പൈശാചികത കുമാരന്റെ പിന്നാലെയുണ്ടെന്ന് അവർ ആ വൃദ്ധദമ്പതികളെ അറിയിച്ചു.

ബ്രഹസപതി പറയുന്നത് സശ്രദ്ധം കേൾക്കുകയായിരുന്നു കങ്കാണിയും മാന്ത്രികയും.

അവർ ചോദ്യഭാവേന അവരെ തുറിച്ചു നോക്കി.

കഴിഞ്ഞ 250 വർഷങ്ങൾ തോറും നിങ്ങൾ ഓരോ കരിനാഗ രാജകുമാരനെ കണ്ടെത്തിയെന്നോ? അസംഭവ്യം…… അതൊരിക്കലും വിജയത്തിൽ കലാശിക്കുകയില്ല.

കങ്കാണി തറപ്പിച്ചു പറഞ്ഞു.

കങ്കാണിക്ക് അതെങ്ങനെ ഉറപ്പിച്ചു പറയാൻ പറ്റും?

ബ്രഹസ്പതി ഇഷ്ടപെടാത്ത മട്ടിൽ ചോദിച്ചു.

അതിനു തക്കതായ കാരണമുണ്ട് സേനാധിപതെ……നമ്മൾ കരിനാഗജർ പാതാള ലോകം ത്യജിച്ചിട്ട് 250 വർഷങ്ങളോളമാവുന്നു…… എന്നാൽ കഴിഞ്ഞ 227 വർഷങ്ങളായി ബർഗരീക ചക്രവർത്തിയുടെ സന്താനങ്ങൾ സ്ഫടിക നിർമിതമായ ആ പൂമൊട്ടിൽ ആയിരുന്നു……. ഭൂമിയിലെ മനുഷ്യ സ്ത്രീകളിൽ ഞങ്ങൾ അവരെ നിക്ഷേപിച്ചിട്ട് കേവലം 23 വർഷത്തോളമാവുന്നതേയുള്ളൂ.

18 Comments

  1. nice, waiting for next part

  2. എന്തുപറ്റി? കുറേയായി കാത്തിരിക്കുന്നു

  3. 22 ഇനി എന്ന ഉണ്ടാവുക

  4. ?സിംഹരാജൻ

    ചാണക്യൻ ♥️?,

    എന്നത്തേയും പോലെ ഈ പാർട്ടും പൊളി ആയിട്ടുണ്ട്,,,, കുറെ ജോലി തിരക്കുകൾ ഉണ്ടായിരുന്നു അതാണ് ഇപ്പോള് ഇങ്ങോട്ട് വരാൻ വൈകിയത്…. ആദ്യം വന്നപ്പോൾ തന്നെ തിരഞ്ഞതും ഈ കഥയാണ് ♥️?…..

    അടുത്ത ഭാഗം ഉടനെ ഉണ്ടെന്നു പ്രതീക്ഷിക്കാമല്ലോ?????

    2 പേരും ഒരുമിച്ചു കാണുമ്പോൾ ഒരു യുദ്ധ സാഹചര്യം ആണ് ഞാൻ പ്രതീക്ഷിച്ചത്…. അതിൽ നിന്നും വെത്യസ്തമായ ഒരു സാഹചര്യംമുൻനിർത്തി ഇങ്ങനൊക്കെ എഴുതി ഫലിപ്പിക്കാൻ കാണിച്ച ആ മനസ്സും തൂലികയും അസ്ത്രം തീരാത്ത ആവനാഴി പോലെ ദൈയ്‌വം അനുഗ്രഹിച്ചു തന്നതാണ് ?♥️…..!!!!

    അടുത്ത ഭാഗവും ഇതുപോലെ ഗംഭീരം ആവട്ടെ ♥️?…..

    ♥️?♥️?

  5. കാലഭൈരവന്റെ വരവ് കഥയുടെ ഗതിയെ തന്നെ മാറ്റുമെന്ന് എനിക്ക് തോന്നുന്നു. എന്തായാലും വരും ഭാഗങ്ങളില്‍ അതൊക്കെ വായിച്ചു തന്നെ മനസ്സിലാക്കാം.

    കഥ അടിപൊളി ആയിട്ടുണ്ട് bro. അടുത്ത ഭാഗം വേഗം എഴുതി തീർക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ❤️❤️

  6. കൊള്ളാം നന്നായിട്ടുണ്ട് പേജ് കൂട്ട് bro

  7. സൂര്യൻ

    ചാണക്യ രണ്ട് എടുത്തു൦ കഥ ഒരു പോലെ ഇട്ട നല്ലതായിരുന്നു

    1. അങ്ങനെ ഇടുന്നില്ലേല്ലോ

    1. ഈ കഥ നിർത്തിയോ

  8. പേജ് കൂട്ടാമോ ? വായിച്ച് രേസം പിടിച്ച് വരുമ്പോഴേക്കും
    പെട്ടെന്ന് തീർന്ന ഫീൽ. ഇൗ പാർട്ടും അടിപൊളി ആയിരുന്നു??????

  9. ചേട്ടാ പേജ് കുറവാ ?

  10. Gud.innalae pazhya part veendum kandappo thechathanennu karuthi.appo annu mahi rakshicha kochu advantage twin sis ayirunnallae.powliii

  11. ഡിക്രൂസ് ?

    ? next part ini എന്നാ

Comments are closed.