?കരിനാഗം 16?[ചാണക്യൻ] 325

യക്ഷമി പറയുന്നത് കേട്ട് ബ്രഹസപതിക്ക് കോപം വന്നു.

വിഡ്ഢിത്തം വിളമ്പതിരിക്കൂ യക്ഷമി….. ഇരുമ്പിനെ ജ്വലിക്കുന്ന ചൂളയിലിട്ട് അടിച്ചടിച്ചു രാകി മിനുക്കി ഒരു ആയുധമാക്കുന്ന പോലെ ഒന്നും അറിയാത്ത നമ്മുടെ രാജകുമാരനെ ഞാനെന്ന ചൂളയിലിട്ട് ഞാൻ തന്നെ രാകി മിനുക്കി അതിവിശിഷ്ടമായ ഒരായുധമാക്കി മാറ്റും,…… അത് ഈ ബ്രഹസ്പതിയുടെ ശപഥമാണ്.

അദ്ദേഹത്തിന്റെ ദൃഢമായ വാക്കുകൾ കേട്ട് യക്ഷമി പിന്നൊന്നും മിണ്ടാൻ പോയില്ല.

രാജകുമാരന്റെ സ്ഥിതി അപകടത്തിലായതിനാൽ എത്രയും വേഗം കാര്യങ്ങൾ നടപ്പിലാക്കാൻ അവർ പദ്ധതി രൂപീകരിക്കുവാൻ തുടങ്ങി.

എന്നാൽ കരിനാഗജരുടെ വീക്ഷണത്തെക്കാൾ ആയിരം മടങ്ങ് മുന്നിലായിരുന്നു രുദ്രരൂപ.

കരിനാഗങ്ങളുടെ വാസ സ്ഥലത്ത് നിന്നും മടങ്ങിയ രുദ്ര അലോക് എന്ന നാമത്തിൽ വസിക്കുന്ന രാജകുമാരനെ ഗൂഗിളിലൂടെ കണ്ടെത്തി.

അതിനായി അവളെ സഹായിച്ചത് രേവതിയുടെ ഫോണും.

അലോക് ഒരു ബിസിനെസ് മാനും പ്രശസ്തനും ആയതിനാൽ മുന്നോട്ടുള്ള വഴി അവൾക്ക് എളുപ്പമായി.

അലോകിന്റെ ചിത്രം മനസിൽ പതിപ്പിച്ചുകൊണ്ട് രുദ്രരൂപ ചിറ്റൂർ ലക്ഷ്യമാക്കി യാത്രയായി.

അലോകിനെ തരം കിട്ടിയാൽ കടത്തി കൊണ്ടു പോകണമെന്നായിരുന്നു അവളുടെ മനസിൽ.

അതിനായി അലോകിനെ നിരീക്ഷിച്ചു അവന്റെ ദൈനംദിന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അവൾ മനസിലാക്കി.

എന്നും രാത്രി 10 ന് ശേഷം ഷൊർണുരിലെ 5 സ്റ്റാർ ബാറിൽ അലോക് നിത്യസന്ദർശകൻ ആണെന്ന് രുദ്രരൂപ അന്വേഷണങ്ങളിലൂടെ കണ്ടെത്തി.

അന്ന് രാത്രി രേവതിയുടെ വീട്ടിൽ നിന്നുമിറങ്ങിയ രുദ്ര 10 മണിയോടെ ബാറിൽ എത്തിചേർന്നു.

അവിടെ ഗേറ്റിൽ നിക്കുന്ന പ്രായമായ സെക്യൂരിറ്റിയോട് രുദ്ര ചോദിച്ചു.

AK ഗ്രൂപ്പ്സിന്റെ എംഡി അലോക് ബാറിൽ ഉണ്ടോ?

രുദ്രയുടെ ചോദ്യം കേട്ട് സെക്യൂരിറ്റി മറുപടി നൽകി.

ഇല്ല മോളെ……. അദ്ദേഹം ഒരു സുഹൃത്തിന്റെ കൂടെ ഇപ്പൊ ഇവിടെ നിന്നും ഇറങ്ങിയതേയുള്ളൂ….

കാറിനാണോ?

രുദ്ര ഉത്സാഹത്തോടെ ചോദിച്ചു.

ഹ്മ്മ്……. അതേ

സെക്യൂരിറ്റി പറഞ്ഞു തീർന്നതും രുദ്രരൂപ കാർ പോയ ദിശ ലക്ഷ്യമാക്കി ഓടി.

ആദ്യം വേഗതയിൽ ഓടിക്കൊണ്ടിരുന്ന അവൾ പിന്നീട് പതിയെ അണയ്ക്കുവാൻ തുടങ്ങി.

രുദ്രയ്ക് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു അനുഭവം.

1 km ഓടി കഴിഞ്ഞതും കൈ കാലുകളും കഴുത്തും വേദനയെടുക്കാൻ തുടങ്ങി.

ആദ്യം കിട്ടിയിരുന്ന വേഗത ഇപ്പൊ ക്രമേണ കുറഞ്ഞു വന്നു.

സർപ്പ ലോകത്ത് കാറ്റിന്റെ വേഗതയിൽ ഓടി മറഞ്ഞിരുന്ന രുദ്രയ്ക് തന്നിലുണ്ടായ മാറ്റം കണ്ടു അതിശയം തോന്നി.

അപ്പോഴാണ് രുദ്ര ഒരു കാര്യം ഓർത്തത്.

മനുഷ്യർക്ക് ഒരിക്കലും മൃഗങ്ങളെ പോലെ വേഗതയിൽ ഓടുവാൻ സാധിക്കില്ലെന്ന്…..

അതുകൊണ്ടാണ് തനിക്ക് ഇപ്പൊ പഴയ പോലെ ഓടുവാൻ സാധിക്കാത്തത്.

രുദ്ര തളർച്ചയോടെ റോഡിന്റെ ഓരത്ത് നിന്നു.

എന്ത് ചെയ്യണമെന്നറിയാതെ

ആ സമയം ഒരു പാണ്ടി ലോറി ലോഡിറക്കി തിരികെ വരുന്ന സമയമായിരുന്നു.

ലോറി കണ്ടതും രുദ്ര റോഡിനു നടുവിൽ കയറി കൈ കാണിച്ചു.

റോഡിൽ ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടു ഡ്രൈവർ ലോറി പതുക്കെ ചവിട്ടി നിർത്തി.

ലോറി നിന്നതും രുദ്ര മറ്റൊന്നും ആലോചിക്കാതെ ലോറിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് വലിഞ്ഞു കയറി.

അവിടെ ഡ്രൈവർ ഇരിപ്പുണ്ട്.

അപ്പോഴാണ് രുദ്ര ഒരു കാര്യം ഓർത്തത് തനിക്ക് ലോറി ഓടിക്കാൻ അറിയില്ലല്ലോ എന്ന്.

അപ്പൊ തന്നെ രുദ്ര ലോറി ഡ്രൈവറുടെ ചെറുവിരലിൽ പയ്യെ ഒന്ന് സ്പർശിച്ചു.

എന്നിട്ട് ആ ലോറി ഡ്രൈവറുടെ ലോറി ഓടിക്കാനുള്ള വിദ്യ പ്രാപ്തമാക്കിയ ശേഷം ഡ്രൈവറെ വണ്ടിയിൽ നിന്നും പുറത്തേക്ക് വലിച്ചെറിഞ്ഞു രുദ്രരൂപ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.

എന്നിട്ട് ഗിയർ ചേഞ്ച്‌ ചെയ്തു ലോറി മുന്നോട്ട് എടുത്തു.

29 Comments

  1. Bro spr പാർട്ട്‌ ആയിരുന്നു

  2. Super

  3. ജിത്ത്

    എന്തൊരു ഭാവനയാണിത്.
    കിടു , കിക്കിടു

    1. ചാണക്യൻ

      @ജിത്ത്

      അങ്ങനൊന്നുമില്ല ബ്രോ ?
      ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Midul k APPUKUTTAN

    ?????
    സൂപ്പർ

    1. ചാണക്യൻ

      @mridul

      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ❤️❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  7. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. ചാണക്യൻ

      @പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @lothbrok

      ❤️❤️

  8. ചാണക്യന്‍ bro,
    കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട്‌ വായനയും കുറഞ്ഞു. അതുകൊണ്ട്‌ വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.

    രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.

    അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.

    അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.

    പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?

    എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️

    1. ചാണക്യൻ

      @cyril

      ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
      ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?

      രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.

      എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
      ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
      ബ്രോയുടെ വാക്കുകളിലൂടെ.

      നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
      പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
      എന്റെ കണ്ണൊക്കെ ശരിയായായി…
      മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം ??
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️

  9. സൂര്യൻ

    ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി

    1. ചാണക്യൻ

      @സൂര്യൻ

      ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
      നന്ദി ❤️❤️

      1. സൂര്യൻ

        വശീകരണ൦ എന്താ ഇത്ര ലേറ്റ്

  10. വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഉടനെ ഉണ്ടാവില്ല ബ്രോ ?
      നന്ദി ❤️❤️

  11. Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?

    1. ചാണക്യൻ

      @sparkling spy

      എനിക്കും വലിയ പിടി ഒന്നുമില്ല ?
      എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  13. രുദ്രൻ

    Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.