?കരിനാഗം 16?[ചാണക്യൻ] 325

അയാളെ ICU വിൽ നിന്നും ഷിഫ്റ്റ്‌ ചെയ്തു റൂമിലേക്ക് മാറ്റിയെന്ന് മഹിയറിഞ്ഞു.

റൂം നമ്പർ ചോദിച്ചറിഞ്ഞ മഹി നേരെ അങ്ങോട്ട് നടന്നു.

അവിടെ ചെന്നു ഡോർ തുറന്ന് ഉള്ളിലേക്ക് കയറിയ മഹി ഞെട്ടി.

അവിടെ ഫ്ലാസ്കിൽ നിന്നും ഗ്ലാസിലേക്ക് ചായ പകരുന്ന യക്ഷമി.

പിന്നെ മൂലയിൽ ഒരു കസേരയിൽ ഇരിക്കുന്ന മാദ്രിയമ്മ.

പിന്നെ മറ്റു ചിലരുമുണ്ട്.

പൊടുന്നനെ റൂമിലേക്ക് കയറി വന്ന മഹിയെ കണ്ടു യക്ഷമിയും സ്തബ്ധയായി.

മഹി……….. ഇതെന്താ ഇവിടെ?

യക്ഷമി ചാടിക്കയറി ചോദിച്ചു.

അതൊക്കെ പറയാം…… താൻ എന്താടോ ഇവിടെ?

മഹി……. ഇത് അലോക് ആൻഡ് വാമിഖ…….. ഇവർ എന്റെ റിലേറ്റീവ്സ് ആണ്.

യക്ഷമി അവനോടായി പറഞ്ഞു.

യക്ഷമി……. ഇന്നലെ ഇയാളാണ് ഞങ്ങളെ അവിടുന്ന് രക്ഷിച്ചതും ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നതും.

വാമിഖ അവളുടെ അറിവിലേക്കായി പറഞ്ഞു.

ഹ്മ്മ്……. മഹി ഒരുപാട് താങ്ക്സ് ഇവരെ രക്ഷിച്ചതിന്.

ഹേയ്…… അങ്ങനൊന്നും പറയല്ലേ…… ഞാൻ ഒരു കടമ ചെയ്‌തെന്ന് മാത്രം.

മഹി പറഞ്ഞത് തീർന്നതും റൂമിന്റെ ഡോർ തുറന്ന് ബ്രഹസ്പതിയും മാതംഗിയും ഉള്ളിലേക്ക് കടന്നു വന്നു.

അപ്പോഴാണ് മഹിയെ അവർ കാണുന്നത്.

മഹിയെ കണ്ട മാത്രയിൽ, മഹിയുടെ നക്ഷത്രക്കണ്ണുകൾ കണ്ട മാത്രയിൽ മാതംഗിയൊന്നു ഞെട്ടി.

അമ്മേ……. ഇത് മഹി…… എന്റെ ഫ്രണ്ട് ആണ്….. ഇന്നലെ ഇവരെ രക്ഷിച്ചത് മഹിയാണ്.

യക്ഷമി മഹിയെ മാതംഗിക്കായി പരിചയപ്പെടുത്തി.

ഒരുപാട് നന്ദിയുണ്ട് മോനെ അവരെ രക്ഷിച്ചതിന്

മാതംഗി മഹിയോടായി പറഞ്ഞു.

മഹി സന്തോഷത്തോടെ ബ്രഹസ്പതിയെ നോക്കി.

അവിടെ ആജാനുബഹുവായ ഒരു മനുഷ്യൻ അരിശം കേറി നിൽക്കുന്ന പോലെയാണ് മഹിക്ക് തോന്നിയത്.

വേഷഭൂഷാധികളെല്ലാം പണ്ടത്തെ നാടകങ്ങളെ ഓർമിപ്പിക്കുന്ന പോലെ.

മഹി ആശ്ചര്യത്തോടെ കണ്ടു നിന്നു.

മഹി…… മാദ്രിയമ്മയെ വിളിക്കട്ടെ

അടുത്തുള്ള ബെഡിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന മാദ്രിയമ്മയെ ചൂണ്ടി കാണിച്ചുകൊണ്ട് യക്ഷമി ചോദിച്ചു.

ഇപ്പൊ വേണ്ട യക്ഷമി….. മാദ്രിയമ്മ ഉറങ്ങിക്കോട്ടെ……. ഞാനിപ്പോ പോട്ടെ…… കോളജിൽ സമയത്ത് തന്നെ എത്തണം അതാ

മഹി പറയുന്നത് കേട്ട് യക്ഷമി തലയാട്ടി.

മോൻ ഒരിക്കെ യക്ഷമിയുടെ കൂടെ ഞങ്ങടെ വീട്ടിലേക്ക് വരണം കേട്ടോ.

മാതംഗി മഹിയോടായി പറഞ്ഞു.

29 Comments

  1. Bro spr പാർട്ട്‌ ആയിരുന്നു

  2. Super

  3. ജിത്ത്

    എന്തൊരു ഭാവനയാണിത്.
    കിടു , കിക്കിടു

    1. ചാണക്യൻ

      @ജിത്ത്

      അങ്ങനൊന്നുമില്ല ബ്രോ ?
      ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Midul k APPUKUTTAN

    ?????
    സൂപ്പർ

    1. ചാണക്യൻ

      @mridul

      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ❤️❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  7. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. ചാണക്യൻ

      @പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @lothbrok

      ❤️❤️

  8. ചാണക്യന്‍ bro,
    കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട്‌ വായനയും കുറഞ്ഞു. അതുകൊണ്ട്‌ വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.

    രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.

    അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.

    അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.

    പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?

    എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️

    1. ചാണക്യൻ

      @cyril

      ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
      ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?

      രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.

      എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
      ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
      ബ്രോയുടെ വാക്കുകളിലൂടെ.

      നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
      പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
      എന്റെ കണ്ണൊക്കെ ശരിയായായി…
      മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം ??
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️

  9. സൂര്യൻ

    ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി

    1. ചാണക്യൻ

      @സൂര്യൻ

      ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
      നന്ദി ❤️❤️

      1. സൂര്യൻ

        വശീകരണ൦ എന്താ ഇത്ര ലേറ്റ്

  10. വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഉടനെ ഉണ്ടാവില്ല ബ്രോ ?
      നന്ദി ❤️❤️

  11. Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?

    1. ചാണക്യൻ

      @sparkling spy

      എനിക്കും വലിയ പിടി ഒന്നുമില്ല ?
      എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  13. രുദ്രൻ

    Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.