?കരിനാഗം 16?[ചാണക്യൻ] 325

തന്റെ മുന്നിൽ ഭയത്തിന്റെ ഒരു കണിക പോലും കാണാനിട വരുത്താത്ത ആ മിഴികളുടെ ഉടമയെ താത്രിയുടെ ഓർമകളിൽ നിന്നും രുദ്രരൂപ തിരിച്ചറിഞ്ഞു.

യക്ഷമി……………..

അതേ യക്ഷമി തന്നെ.

കരിനാഗ രാജകുമാരിയായ യക്ഷമി മാത്രം രുദ്രരൂപയെ കണ്ടിട്ട് കുലുങ്ങിയില്ല.

പകരം ഒരു പ്രത്യാക്രമണത്തിന് തയാറായിട്ടായിരുന്നു യക്ഷമിയുടെ നിൽപ്.

അതും രുദ്രയെ അത്ഭുതപ്പെടുത്തി.

രുദ്രയും യക്ഷമിയുടെ കീർത്തികൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്.

കൊള്ളാം യക്ഷമി….. നിന്നിലെ ധൈര്യം, ആവേശം, ആക്രമണോത്സുകത എന്നിവയെ നാം അഭിനന്ദിക്കുന്നു….. കേവലം എന്റെ നാമം കേട്ട് ഈ കരിനാഗങ്ങൾ പോലും ഭയന്നു വിറച്ചപ്പോൾ നീ മാത്രം അതിൽ നിന്നും വ്യത്യസ്ത പുലർത്തി……. എനിക്ക് ഒത്ത എതിരാളിയെ കിട്ടിയതിൽ നാം ആനന്ദിക്കുന്നു….. എന്നാൽ ഇന്ന് നാം ഇവിടേക്ക് ആഗതയായത് നിങ്ങളെ ആക്രമിക്കുവാനല്ല പകരം നിങ്ങളെ ഓർമിപ്പിക്കുവാനാണ്….. നിങ്ങൾക്ക് പുറകെ ഞാനുണ്ടെന്ന്…… നിങ്ങളുടെ ഊണിലും ഉറക്കത്തിലും എന്തിനേറെ പറയണം സ്വപ്നങ്ങളിൽ പോലും രുദ്രരൂപയുടെ സാന്നിധ്യമറിയണം…… അങ്ങനെ നിങ്ങൾ ഭയന്നു വിറക്കണം ഓരോ നിമിഷവും….. അത്‌ ആസ്വദിച്ചുകൊണ്ട് ഞാൻ എന്റെ കർമ്മം പൂർത്തിയാക്കും…… കേവലം കരിനാഗങ്ങളെ വധിക്കുകയെന്നതല്ല നമ്മുടെ ലക്ഷ്യം….. നാം വന്നിരിക്കുന്നത് നിങ്ങളുടെ രാജകുമാരനു വേണ്ടിയാണ്…… അലോക് എന്ന് നാമമുള്ള ആ നാഗത്തിന് വേണ്ടി……. ഞാൻ കണ്ടെത്തിയിരിക്കുന്നു നിങ്ങളുടെ രാജകുമാരനെ…… അതിന് എനിക്ക് വേണ്ടി വന്നത് നിങ്ങളുടെ സന്ദേശവാഹകയുടെ മരണം മാത്രം……. ഞാൻ പോകുകയാണ് നിങ്ങളുടെ രാജകുമാരനെ വധിക്കുവാനായി….. അതും കൊടും ക്രൂരതയോടെ…….. ഹ………. ഹ………. ഹ……… ഹ

രുദ്രരൂപ അതും പറഞ്ഞുകൊണ്ട് പൊടുന്നനെ അപ്രത്യക്ഷയായി.

എല്ലാ കരിനാഗങ്ങളും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.

കൂട്ടത്തിൽ യക്ഷമിയും.

അവരെക്കാൾ ഒരുപടി മുകളിലാണ് രുദ്രയുടെ നീക്കങ്ങളെന്ന് യക്ഷമി ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

മാതംഗി നിറ കണ്ണുകളോടെ നിലത്തേക്ക് ഊർന്നു വീണു.

നൂറ്റാണ്ടുകളായി അവർ കാത്തിരിക്കുന്ന മോക്ഷവും കരിനാഗ രാജ്യത്തേക്കുള്ള മടക്കവും ഇനി ഒരിക്കലും അപ്രാപ്യമാവില്ലെന്ന് കരിനാഗജർ കരുതി.

രുദ്രയുടെ കണ്ണ് വീണു കഴിഞ്ഞാൽ കുമാരന്റെ കാര്യം ദുരിതത്തിൽ ആവുമെന്ന് ബ്രഹസ്പതിക്ക് അറിയാമായിരുന്നു.

ഒരു സേനാധിപതി ഒരിക്കലും തളരാൻ പാടില്ലല്ലോ.

അതുകൊണ്ട് തന്നെ അദ്ദേഹം രുദ്രയിൽ നിന്നും കുമാരനെ രക്ഷിക്കുന്നതിനായി ഓരോ പദ്ധതികൾ തയാറാക്കികൊണ്ടിരുന്നു.

താത്രിയുടെ മരണം അവരെ അതിലധികമായി തളർത്തി.

ഉടൻ തന്നെ അവരുടെ സങ്കേതം മറ്റൊരിടത്തേക്ക് മാറ്റുവാൻ തീരുമാനിച്ചു.

അതോടൊപ്പം താത്രിയുടെ വീട്ടിൽ പോയി അവിടുത്തെ നിജസ്ഥിതികളറിഞ്ഞു തിരികെ പോന്നു.

എല്ലാവരും കടുത്ത ദുഃഖത്തിലാണ്.

എങ്കിലും ബ്രഹസ്പതി തങ്ങളുടെ നന്മക്കായി പറഞ്ഞു തുടങ്ങി.

ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല രുദ്രരൂപയുടെ ഇത്തരമൊരു നീക്കം….. അതിനാൽ തന്നെ നമ്മുടെ വാസസ്ഥലം മറ്റൊരിടത്തേക്ക് പുനസ്ഥാപിക്കാൻ പോകുകയാണ്….. ഒപ്പം നമ്മുടെ രാജകുമാരനു കർശനമായ സുരക്ഷയും പ്രദാനം ചെയ്യുന്നതാണ്…… കഴിഞ്ഞ നാലു തവണയും രുദ്രരൂപ കരിനാഗ രാജകുമാരന്മാരെ നമ്മളിൽ നിന്നും കവർന്നെടുത്തു….. എന്നാൽ ഇത്തവണ അങ്ങനൊരിക്കലും സംഭവിക്കരുത്….. അലോക് തന്നെയാണ് നമ്മുടെ ശ്രേഷ്ഠ നാഗത്തിന്റെ അംശാവതാരം…… അതിനാൽ നാം തന്നെ ഒരു മതിൽ പോലെ കുമാരനു മുന്നിൽ അണിനിരക്കേണ്ടതുണ്ട്.

ബ്രഹസപതി പറയുന്നത് കേട്ട് എല്ലാവരും ഒരുപോലെ തലയാട്ടി.

നമ്മളെ രക്ഷിക്കേണ്ട രാജകുമാരനു നമ്മൾ സുരക്ഷ കൊടുക്കുന്നതിലെ വിരോധാഭാസം എനിക്ക് മനസിലാവുന്നില്ല സേനാധിപതെ

29 Comments

  1. Bro spr പാർട്ട്‌ ആയിരുന്നു

  2. Super

  3. ജിത്ത്

    എന്തൊരു ഭാവനയാണിത്.
    കിടു , കിക്കിടു

    1. ചാണക്യൻ

      @ജിത്ത്

      അങ്ങനൊന്നുമില്ല ബ്രോ ?
      ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Midul k APPUKUTTAN

    ?????
    സൂപ്പർ

    1. ചാണക്യൻ

      @mridul

      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ❤️❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  7. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. ചാണക്യൻ

      @പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @lothbrok

      ❤️❤️

  8. ചാണക്യന്‍ bro,
    കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട്‌ വായനയും കുറഞ്ഞു. അതുകൊണ്ട്‌ വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.

    രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.

    അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.

    അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.

    പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?

    എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️

    1. ചാണക്യൻ

      @cyril

      ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
      ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?

      രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.

      എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
      ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
      ബ്രോയുടെ വാക്കുകളിലൂടെ.

      നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
      പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
      എന്റെ കണ്ണൊക്കെ ശരിയായായി…
      മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം ??
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️

  9. സൂര്യൻ

    ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി

    1. ചാണക്യൻ

      @സൂര്യൻ

      ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
      നന്ദി ❤️❤️

      1. സൂര്യൻ

        വശീകരണ൦ എന്താ ഇത്ര ലേറ്റ്

  10. വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഉടനെ ഉണ്ടാവില്ല ബ്രോ ?
      നന്ദി ❤️❤️

  11. Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?

    1. ചാണക്യൻ

      @sparkling spy

      എനിക്കും വലിയ പിടി ഒന്നുമില്ല ?
      എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  13. രുദ്രൻ

    Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.