?കരിനാഗം 16?[ചാണക്യൻ] 325

താത്രിയെന്ന കരിനാഗിനിയുടെ മരണം ഉറപ്പിച്ച ശേഷം രുദ്രരൂപ മടങ്ങി.

താത്രിയുടെ വീട് ഒരു കൊലക്കളത്തിന് സമാനമായി മാറി.

താത്രിയുടെ വീട്ടിൽ നിന്നും മടങ്ങിയ രുദ്രരൂപ ചെന്നെത്തിയത് രേവതിയുടെ വീടിന് പിന്നിലുള്ള സർപ്പകാവിൽ ആയിരുന്നു.

ചിത്രകൂടത്തിന് മുന്നിലെത്തിയ രുദ്ര മുന്നോട്ട് നോക്കി.

അവിടെ ചിത്രകൂടത്തിന് പിന്നിലായി വലിയൊരു ആൽമരം സ്ഥിതി ചെയ്യുന്നുണ്ട്.

ഒരുപാട് പഴക്കമുള്ളത്.

അതിന്റെ താഴെയായി ഒരു സർപ്പ രൂപം ആ മരത്തിൽ കൊത്തി വച്ചിട്ടുണ്ട്.

ആ രൂപത്തിന്റെ വാൽ ഭാഗം മുകളിലെ ശിഖരത്തിലേക്ക് നീളുന്നുണ്ട്.

ഇഴഞ്ഞു പോകുന്ന ഒരു സർപ്പത്തിന്റെ രൂപമായിരുന്നു അത്‌.

അതിൽ അതിന്റെ ശിരസ്സിലായി രണ്ടു കണ്ണുകളും അതിന്റെ മധ്യത്തിലായി വൃത്തകൃതിയിൽ ഒരു ചെറിയ തുളയും കാണാം.

ആ രൂപത്തിൽ നിന്നും നാവ് നീണ്ടിരിക്കുന്നതും അതി മനോഹരമായി കൊത്തി വച്ചിട്ടുണ്ട്.

അത്‌ കണ്ടു നിൽക്കെ കുടില ചിരിയോടെ രുദ്രരൂപ തന്റെ ഉള്ളം കൈ നിവർത്തി.

അതിൽ വിശ്രമിക്കുന്ന താത്രിയുടെ ചിന്തമാണി രത്നത്തിന്റെ ചെറിയൊരു അവശിഷ്ടം.

രുദ്രരൂപ ആ അവശിഷ്ടം ആ സർപ്പ രൂപത്തിന്റെ നെറ്റിയിലുള്ള തുളയിൽ പതിയെ കയറ്റി വച്ചു.

ശേഷം ചിത്രകൂടത്തിന് മുന്നിൽ ചമ്രം പടിഞ്ഞിരുന്നു.

എന്നിട്ട് മിഴികൾ പൂട്ടി വച്ചു മന്ത്രജപം തുടങ്ങി.

കൊടിയ മന്ത്രപ്രയോഗം നടത്തിയപ്പോൾ മരത്തിലെ സർപ്പ രൂപത്തിൽ തറച്ചിരുന്ന ചിന്താമണി രത്നത്തിന്റെ അവശിഷ്ടം ഒന്നു മിന്നി തിളങ്ങി.

ശേഷം ആ തിളക്കം ആ സർപ്പരൂപത്തിലേക്ക് കൂടി വ്യാപിച്ചു.

എന്നിട്ട് തിളക്കത്തോടെ ആ രൂപം പയ്യെ ഒന്നനങ്ങി.

പതിയെ ആ സർപ്പ രൂപം മരത്തിലൂടെ ഇഴഞ്ഞു ശിഖരങ്ങളിലൂടെ മുകളിലേക്ക് നീങ്ങി.

രുദ്രരൂപ മനക്കണ്ണാലെ ഇതൊക്കെ കാണുന്നുണ്ടായിരുന്നു.

ആ ആൽമരത്തിന്റെ ശിഖരങ്ങളിലൂടെ സഞ്ചരിച്ചു തിളങ്ങുന്ന ആ സർപ്പ രൂപം പതിയെ മറച്ചുവട്ടിലേക്ക് ഇഴഞ്ഞെത്തി.

ഈ സമയം മന്ത്രജപം നിർത്തിയ രുദ്രരൂപ പയ്യെ തന്റെ നേർത്ത മിഴികൾ തുറന്നു.

ആ നിമിഷം തന്നെ ആ സർപ്പ രൂപം മരത്തിൽ നിന്നും എടുത്തു ചാടി രുദ്ര രൂപയെ പിടി കൂടി.

ശേഷം ആ രൂപം രുദ്രയുടെ വായിലൂടെയും മുക്കിലൂടെയും ഒരു പുകച്ചുരുൾ പോലെ പ്രവേശിക്കുവാനായി തുടങ്ങി.

ചമ്രം പടിഞ്ഞിരുന്ന രുദ്രരൂപ പിടച്ചിലോടെ പിന്നിലേക്ക് മറിഞ്ഞു വീണു.

കിടന്ന കിടപ്പാലെ രുദ്ര തിരിയാനും മറിയാനും തുടങ്ങി.

മിഴികൾ കലങ്ങി മറിഞ്ഞു.

29 Comments

  1. Bro spr പാർട്ട്‌ ആയിരുന്നു

  2. Super

  3. ജിത്ത്

    എന്തൊരു ഭാവനയാണിത്.
    കിടു , കിക്കിടു

    1. ചാണക്യൻ

      @ജിത്ത്

      അങ്ങനൊന്നുമില്ല ബ്രോ ?
      ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  4. Midul k APPUKUTTAN

    ?????
    സൂപ്പർ

    1. ചാണക്യൻ

      @mridul

      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  5. അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ

    1. ചാണക്യൻ

      @നൻപൻ

      ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
      ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  6. ❤️❤️❤️

    1. ചാണക്യൻ

      @may heaven

      ❤️❤️

  7. പാവം പൂജാരി

    അടിപൊളി ♥️♥️?

    1. ചാണക്യൻ

      @പാവം പൂജാരി

      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

    1. ചാണക്യൻ

      @lothbrok

      ❤️❤️

  8. ചാണക്യന്‍ bro,
    കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട്‌ വായനയും കുറഞ്ഞു. അതുകൊണ്ട്‌ വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.

    രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.

    അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.

    അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.

    പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?

    എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️

    1. ചാണക്യൻ

      @cyril

      ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
      ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?

      രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.

      എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
      ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
      ബ്രോയുടെ വാക്കുകളിലൂടെ.

      നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
      പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
      എന്റെ കണ്ണൊക്കെ ശരിയായായി…
      മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
      ഒത്തിരി സ്നേഹം ??
      നന്ദി ❤️❤️

    1. ചാണക്യൻ

      @ST

      ❤️❤️

  9. സൂര്യൻ

    ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി

    1. ചാണക്യൻ

      @സൂര്യൻ

      ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
      നന്ദി ❤️❤️

      1. സൂര്യൻ

        വശീകരണ൦ എന്താ ഇത്ര ലേറ്റ്

  10. വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ

    1. ചാണക്യൻ

      @കാതിൽ കമ്മലിട്ടവൻ

      ഉടനെ ഉണ്ടാവില്ല ബ്രോ ?
      നന്ദി ❤️❤️

  11. Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?

    1. ചാണക്യൻ

      @sparkling spy

      എനിക്കും വലിയ പിടി ഒന്നുമില്ല ?
      എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

  12. °~?അശ്വിൻ?~°

    ❤️❤️❤️???

    1. ചാണക്യൻ

      @അശ്വിൻ

      ❤️❤️

  13. രുദ്രൻ

    Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ

    1. ചാണക്യൻ

      @രുദ്രൻ

      തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
      കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
      ഒത്തിരി സ്നേഹം ?
      നന്ദി ❤️❤️

Comments are closed.