എന്നാൽ രുദ്രരൂപ അമ്പേ കുലുങ്ങിയില്ല.
പാറ പോലെ ഉറച്ചു നിന്നു.
നമ്മുടെ ആഗമനം കരിനാഗജർ അറിഞ്ഞില്ലെന്നുണ്ടോ?
പരിഹാസം ആയിരുന്നു രുദ്രയുടെ വാക്കുകളിൽ നിറഞ്ഞു നിന്നത്.
എങ്കിൽ പറാ….. നിനക്ക് എന്ത് വേണം?
താത്രി ചോദിച്ചതും കുടില ചിരിയോടെ രുദ്രരൂപ മറുപടി നൽകി.
നിങ്ങളുടെ രാജകുമാരൻ…… അവനെയാണ് എനിക്ക് വേണ്ടത്
രുദ്രരൂപ പറയുന്നത് കേട്ട് ഞെട്ടിയെങ്കിലും താത്രിയും വിട്ടു കൊടുത്തില്ല.
അസംഭവ്യം…….. നിനക്ക് ഒരിക്കലും ഞങ്ങളുടെ രാജകുമാരനെ കണ്ടെത്താനാവില്ല സർപ്പ ലോകത്തെ രാജകുമാരി.
താത്രി ചീറിയതും രുദ്രയുടെ മട്ടും ഭാവവും മാറി.
എനിക്ക് അറിയാം നീയാണ് കരിനാഗാജരുടെ സന്ദേശവാഹകയെന്ന്….. അതുകൊണ്ട് തന്നെയാണ് നീ നമ്മുടെ പ്രഥമ ലക്ഷ്യമായി മാറിയതും…… നിന്നിലൂടെ ഞാൻ നിങ്ങളുടെ രാജകുമാരനെ കണ്ടെത്തും…… ഇത് രുദ്രരൂപയുടെ വാക്കുകളാണ്
അതുകേട്ടു താത്രിയുടെ നെഞ്ചം പട പടാന്ന് മിടിച്ചു തുടങ്ങി.
രുദ്രരൂപയുടെ സിദ്ധികളും കഴിവുകളും മന്ത്ര തന്ത്ര വിദ്യകളും ഏഴ് ലോകങ്ങളിലും പ്രസിദ്ധമാണ്.
അതുകൊണ്ട് തന്നെ ഏറെക്കുറെ നാഗങ്ങൾക്ക് രുദ്രരൂപയുടേ പേര് കേട്ടാൽ തന്നെ ഭയമാണ്.
താത്രി ചിന്തിച്ചു കൊണ്ടിരിക്കെ രുദ്രരൂപ പയ്യെ അടി വച്ചടി വച്ചു താത്രിയിലേക്ക് അടുത്തു.
പറാ…… എവിടെ നിങ്ങളുടെ രാജകുമാരൻ? എവിടെയാണ് നിങ്ങളവനെ മറച്ചു വച്ചിരിക്കുന്നത്?
രുദ്രയ്ക്ക് കലശലായ ദേഷ്യം വന്നു തുടങ്ങിയിരുന്നു.
പറയില്ല…… പറയില്ല…… പറയില്ല…… എന്റെ നാവിൽ നിന്നും ഒന്നും തന്നെ ഉരിയാടുകയില്ല.
താത്രി പറയുന്നത് കേട്ട് സർവ നിയന്ത്രണവും നഷ്ടപ്പെട്ട രുദ്ര താത്രിയുടെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ടു അടുക്കള വാതിലിന്മേൽ ചേർത്തു പിടിച്ചു.
ആയിരം ആനകൾക്ക് സമാനമായ രുദ്രരൂപയുടെ ശക്തി ബാഹുല്യത്തിനു മുന്നിൽ താത്രി വെറുമൊരു പുൽ നാമ്പിന് സമമായിരുന്നു..
എങ്കിലും അവളിലെ നാഗശക്തി ഉണരാൻ അധികം സമയം വേണ്ടി വന്നില്ലായിരുന്നു.
തന്റെ രണ്ടു കൈകൾ കൊണ്ടു കഴുത്തിലുള്ള രുദ്രയുടെ പിടി വിടുവിക്കാൻ നോക്കുകയായിരുന്നു താത്രി.
പക്ഷെ ഓരോ സെക്കന്റുകൾ തോറും രുദ്രരൂപയുടെ പിടുത്തം മുറുകുന്ന പോലെ താത്രിക്ക് തോന്നി.
ഇരുവരും ക്രോധത്തിന് അടിമപ്പെട്ടതും ഇരുവരും യഥാവിധം സർപ്പ – നാഗ രൂപം സ്വീകരിക്കുവാൻ തയാറായി.
ഉള്ളിൽ ഉരുത്തിരിയുന്ന ക്രോധം അവരിലെ യഥാർത്ഥ രൂപത്തെ പുകച്ചു പുറത്തു ചാടിച്ചു.
താത്രിക്ക് നെറ്റിയിലും കവിളുകളിലും കഴുത്തിലുമാണ് ഇളം കറുപ്പ് നിറമുള്ള ശല്ക്കങ്ങൾ തെളിഞ്ഞു തുടങ്ങിയതെങ്കിൽ മറുവശത്തു രുദ്രയിൽ കൈകളിലും കവിളിലും മുതുകിലും ആയിട്ടാണ് കാപ്പി നിറമുള്ള ശൽക്കങ്ങൾ തെളിഞ്ഞു വന്നത്.
പൊടുന്നനെ ഒരു ശീൽക്കാരത്തോടെ ഇരുവരും സർപ്പമായും നാഗമായും പൂർണതോതിൽ രൂപാന്തരം പ്രാപിച്ചു.
500 ഫണങ്ങളുമായി അടിയുലയുന്ന രുദ്രരൂപയുടെ വിശ്വരൂപം കണ്ടു താത്രി പോലും ഒരു നിമിഷം ഭയന്നു വിറച്ചു പോയി.
അത്രയ്ക്കുണ്ടായിരുന്നു രുദ്രയിലെ പൈശാചികമായ ഭാവം.
രുദ്ര ഇടി മുഴക്കം പോലെ ശീൽക്കാരം പുറപ്പെടുവിച്ചുകൊണ്ടു താത്രിയിലേക്ക് ചീറിയടുത്തു.
ഒരു നിമിഷം തറഞ്ഞു പോയ താത്രി സംയമനം വീണ്ടെടുക്കും മുന്നേ രുദ്രയുടെ വാൽകൊണ്ടുള്ള പ്രഹരമേറ്റു.
സ്……….. സ്സ്…………… സ്
Bro spr പാർട്ട് ആയിരുന്നു
Super
എന്തൊരു ഭാവനയാണിത്.
കിടു , കിക്കിടു
@ജിത്ത്
അങ്ങനൊന്നുമില്ല ബ്രോ ?
ചുമ്മാ ഓരോന്നൊക്കെ തട്ടി വിടുന്നു ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?????
സൂപ്പർ
@mridul
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
അടിപൊളി ഒറ്റ ഇരുപിനു വായിച്ചു തീർത്തു ഇനിയും മുൻപോട്ട് പോകട്ടെ
@നൻപൻ
ഒത്തിരി സന്തോഷം ബ്രോ ഒറ്റ ഇരുപ്പിന് കഥ വായിച്ചതിന് ?
ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️
@may heaven
❤️❤️
അടിപൊളി ♥️♥️?
@പാവം പൂജാരി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️
@lothbrok
❤️❤️
ചാണക്യന്‍ bro,
കുറച്ചധികം തിരക്കില്‍ പെട്ടത് കൊണ്ട് വായനയും കുറഞ്ഞു. അതുകൊണ്ട് വായിക്കാത്ത പാര്‍ട്ടൊക്കെ ഇപ്പോഴാണ് വായിച്ച് തീര്‍ത്തത്.
രേവതിയുടെ ശരീരത്തിൽ, രുദ്രരൂപ മനുഷ്യന്റെ സവിശേഷതകളുടെ ലിമിറ്റ് അറിഞ്ഞ് ആ അവസ്ഥയിലൂടെ കടന്നുപോകുന്ന ഭാഗം എല്ലാം അടിപൊളി ആയിരുന്നു. ബസിൽ വച്ച് ആ കുഞ്ഞിന്റെ ആയുസ്സ് നീട്ടിക്കൊടുത്തതും നന്നായിരുന്നു.
അങ്ങനെ ക്രൂരതയോ പൈശാചിക ചിന്തയോ ഇല്ലാതെ മഹിയുടെ ജീപ്പിൽ ഡെയ്ലി പൂവും വച്ച് അവളൊരു സാധാരണ പെണ്‍കുട്ടിയായി കടന്ന് പോകുന്ന വേളയില്‍, താത്രിയുടെ വീട്ടില്‍ വച്ച് അവളെ കൊല്ലുന്നതിലൂടെ രുദ്രയുടെ രുദ്ര ഭാവത്തെ വായനക്കാരുടെ മനസ്സിലേക്ക് എത്തിക്കാനും നിങ്ങള്‍ക്ക് കഴിഞ്ഞു.
അപ്പോ നാഗവും സര്‍പ്പവും കലര്‍ന്ന ആളാണ് മഹി… അടിപൊളി.
പിന്നേ അലോക്കിനെ കുറിച്ച് വായിക്കുമ്പോ കോമഡി പോലത്തെ എന്തോ ഒരു ഫീൽ?
എല്ലാം കൊണ്ടും കഥ അടിപൊളിയായിട്ടുണ്ട്. അടുത്ത പാര്‍ട്ട് വേഗം എഴുതി തീർക്കാൻ കഴിയട്ടെ ❤️❤️
@cyril
ഞാനും വിക്കിചാരിച്ചിരുന്നു ബ്രോ ഇങ്ങോട്ടൊന്നും കണ്ടില്ലല്ലോ എന്ന് ?
ഒരുപാട്ക നാൾക്ക് ശേഷം വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം കേട്ടോ ?
രേവതിയുടെ മനുഷ്യശരീരരത്തിൽ ആയാണ്ട് രുദ്ര അഡ്ജസ്റ്റ് ചെയ്യാൻ വല്ലാതെ പാട് പെടുന്നുണ്ട്…. രേവതിയുടെ നല്ല മനസിന്റെ പ്രഭാവം കൊണ്ടാകാം രുദ്രരൂപ ആ കുഞ്ഞിന്റെ ആയുസ് നീട്ടി കൊടുത്തത്.
എനിക്ക് നല്ല ഡൌട്ട് ഉണ്ടായിരുന്നു രുദ്രയിലെ പൈശാചികതയും ക്രൂരതയും അതുപോലെ വായനക്കരിലേക്ക് എത്തുന്നുണ്ടോ എന്ന്..
ഇപ്പൊ ആ ഡൌട്ട് ഒക്കെ മാറിട്ടോ..
ബ്രോയുടെ വാക്കുകളിലൂടെ.
നിലവിൽ അലോകിന് കോമഡി റോൾ ആൺ ?
പക്ഷെ ക്ലൈമാക്സിൽ പുള്ളിക്ക് നല്ല പ്രാധാന്യം ഉണ്ട്…
എന്റെ കണ്ണൊക്കെ ശരിയായായി…
മാന്ത്രികലോകം വായിച്ചു വൈകാതെ കമന്റ് ഇടാട്ടോ ?
ഒത്തിരി സ്നേഹം ??
നന്ദി ❤️❤️
???
@ST
❤️❤️
ഒരു പാട് ലേറ്റ് ആണല്ലോ. കഥയുടെ flow ഒക്കെ പൊയി
@സൂര്യൻ
ജോലി തിരക്ക് ആയാണ്ട് സമയം കിട്ടുന്നില്ല ബ്രോ… ?
നന്ദി ❤️❤️
വശീകരണ൦ എന്താ ഇത്ര ലേറ്റ്
വാശികരണമന്ത്രം ഉടനെ ഉണ്ടാകുവാ
@കാതിൽ കമ്മലിട്ടവൻ
ഉടനെ ഉണ്ടാവില്ല ബ്രോ ?
നന്ദി ❤️❤️
Ithippo engotta ponennu oru pidiyum kittunillalo dhaivame…. ?
@sparkling spy
എനിക്കും വലിയ പിടി ഒന്നുമില്ല ?
എന്തൊക്കെയോ തൊന്നും….. അതുപോലെ എഴുതി പിടിപ്പിക്കും ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️❤️❤️???
@അശ്വിൻ
❤️❤️
Super bro pages കുറവാണ് കുറച്ചുകൂടി കൂട്ടി എഴുതിക്കുടെ
@രുദ്രൻ
തീർച്ചയായും പേജ് കൂട്ടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️