പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റ് ആദം കുളിക്കാനായി കയറി ബാത്റൂമിലെ മിററിൽ തന്റെ പ്രതിബിംബത്തെ നോക്കി നിന്നു .
നല്ല ഉറച്ച ശരീരവും തോളൊപ്പം വരുന്ന മുടിയും നല്ല കട്ടി താടിയും 7 അടി പൊക്കവും വെള്ളാരം കണ്ണും ആയിരുന്നു അവന് . ഇവിടെ വന്നപ്പോൾ മറ്റുള്ളവരുടെ ഒപ്പം സെല്ലിലും വാർഡിലും ഒന്നും തന്നെ ഇടാതെ തനിക്ക് മാത്രമായി ഒരു മുറി ഒരുക്കി തന്നത് പപ്പ ആയിരുന്നു . പിന്നീട് തൻ്റെ പഠനത്തിന് വേണ്ടുന്ന കാര്യങ്ങൾ പപ്പ ചെയ്തത് കാരണം ബികോം പാസാവാൻ സാധിച്ചിരുന്നു .
പ്രഭാത കർമ്മങ്ങൾ ചെയ്തു പുറത്തിറങ്ങി ഒരു വെള്ള ടീ ഷർട്ടും ബ്ലാക്ക് കളർ ജാക്കറ്റും പാൻ്റും ഇട്ട് തൻറെ ബാഗുമെടുത്ത് ആദം ജോസഫിൻറെ മുറിയുടെ മുന്നിലെത്തി ഡോറിൽ തട്ടി .
” നീ നേരത്തെ റെഡിയായോ വന്ന് അകത്ത് ഇരിക്ക് ഞാൻ ഇതൊക്കെ ഒന്ന് പാക്ക് ചെയ്യട്ടെ ” ഡോർ തുറന്ന് ആദത്തിനെ അകത്തോട്ട് വിളിച്ചുകൊണ്ട് ജോസഫ് പറഞ്ഞു.
ആദം അകത്ത് കയറി ഒരു കസേരയിൽ ഇരുന്നു .
“നമ്മൾ പോകുന്നത് പപ്പയുടെ നാട്ടിലേക്ക് അല്ലേ “
“അതെ” ജോസഫ് മറുപടി നൽകി.
“അവിടെ ചെന്നിട്ട് നിനക്ക് ഞാൻ എന്റെ അമ്മച്ചിയേയും സഹോദരങ്ങളേയും പരിചയപ്പെടുത്തിത്തരാം” ജോസഫ് ആദത്തിനോട് പറഞ്ഞു.
“പപ്പയുടെ അമ്മച്ചിയും ആയി മാത്രമേ ഇതുവരെ സംസാരിച്ചിട്ട് എങ്കിലും ഉള്ളൂ ബാക്കി ആരുമായും സംസാരിച്ചിട്ട് കൂടിയില്ല എന്താവുമോ എന്തോ ” ആദം ചിന്തിച്ചു .
” ഞാൻ റെഡി നമുക്ക് പോകാം ” ജോസഫ് പറഞ്ഞു .അതിനു മറുപടിയായി ആദം തലയാട്ടി
കഥ എങ്ങനെ ഉണ്ടെന്ന്പറയാൻ കഥ ഒന്നും ആയില്ലല്ലോ…. കൊറച്ച് കൂടെ കഴിയട്ടെ അപ്പോൾ പറയാം…


കമെന്റും ലൈക് ഉം അധികം ആയാൽ പിന്നെ ഗ്യാപ് കൂടുന്നൊരു പ്രത്യേക ഇനം അസുഖം ഉള്ള ഒരു പ്ലാറ്റ്ഫോം ആണ് ഇവിടെ അതുകൊണ്ടു ഇപ്പൊ വരുന്ന കഥകൾ വായിക്കുന്നു എന്നല്ലാതെ ഒരു കാത്തിരിപ്പോ പ്രതീക്ഷയോ ഇല്ല
?????
തുടക്കം കൊള്ളാം ബ്രോ ??
Tnku bro

തുടക്കം കൊള്ളാം ബ്രോ അടുത്ത ഭാഗം ഉടനേ തരണേ??
തുടക്കം അടിപൊളിയായിട്ടുണ്ട് സഹോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Tnku bro

Tnku

Continue bro
??

കൊള്ളാം ബ്രോ
Tnku bro


Good bro, waiting for your next part
Tnku

??
നന്ദി
