? ഭാര്യ കലിപ്പാണ് ?08 [Zinan] 492

ഷമീർ എന്റെ അരികിൽ വന്നിട്ട് പറഞ്ഞു…. മോനെ ഇങ്ങനെ നോക്കല്ലേ… അവളാങ് ഇല്ലാണ്ട്   ആയി പോകും എന്നുപറഞ്ഞ്.. ആ മലരൻ അവന്റെ 32 മഞ്ഞ പല്ലും കാട്ടി ചിരിക്കുന്നു…..

 

എനിക്കും ആകെ നാണക്കേട് ആയി…. ഞാൻ  നോക്കുമ്പോൾ    മുബീന    എന്നെ തന്നെ നോക്കുന്നു…

 

ഞാൻ അതിന് ഒന്ന് ചിരിച്ചു കാട്ടിക്കൊടുത്തു..

 

. നിഷ്കളങ്കമായ ചിരിയിൽ അവൾ  വീഴും എന്ന്  പ്രതീക്ഷിച്ച എന്നെ നോക്കി അവൾ കണ്ണുരുട്ടി…… പടച്ചോനെ…അയ്യേ ഞാൻ എന്താണ് കാട്ടിയത്.. ആകെ നാണക്കേട് ആയി…. അതേസമയം  ആശിഫ എന്റെ അരികിലേക്ക് വന്നിട്ട് പറഞ്ഞു…. എന്താ കാക്കു… നോക്കിയും കണ്ടും ഒക്കെ വായി നോക്കണ്ടേ  ഇതിപ്പോ എല്ലാരും കണ്ടുകൊണ്ട് ആണോ നോക്കുന്നേ ചെ..നാണക്കേട്…

 

ഞാൻ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി….

 

അവൾ അത് കണ്ട് പൊട്ടിച്ചിരിച്ചുകൊണ്ട്…മുബീനയെ നോക്കി പറഞ്ഞു…..മുബിഅമ്മായി കണ്ടോ എന്റെ ഇക്കാക്ക് ദേഷ്യം വന്നു…. ദേഷ്യം വന്നാൽ എന്റെ ഇക്കാനെ കാണാൻ നല്ല ചേല് അല്ലേ….

 

ഇത് കേട്ട് അവിടെ കൂടി നിൽക്കുന്നവരെല്ലാം ആർത്തുചിരിച്ചു…

 

എനിക്കും എന്തോ ചെകുത്താനും കടലിലും നടുവിൽ നിൽക്കുന്നു ഫീൽ ആയി മാറി….

 

കുറച്ചുനേരം കൂടി അവരോടൊക്കെ ഫോട്ടോഷൂട്ടിന് നിന്നുകൊടുത്തു.. മുമ്പിനും ഞങ്ങളുടെ കൂടെ വന്നു ഫോട്ടോയൊക്കെ എടുത്തു.. അവരുടെ ഫാമിലിയും എല്ലാവരുമായി ഫോട്ടോയ്ക്ക് പോസ് കൊടുത്തു    ആകെ ക്ഷീണിച്ചു….

 

 

ഞാൻ മുബിന്റെ അരികിൽ പോയി പറഞ്ഞു… ഡാ.. എനിക്ക് പോകണം… നീ ഇവിടുത്തെ പരിപാടിയൊക്കെ കഴിഞ്ഞു  ആശിഫയെ അങ്ങ് കൊണ്ടാക്കി കൊടുത്തേക്ക്……

 

അപ്പോൾ… എന്റെ ഇത്തയെ അയക്കേണ്ട….

 

ഞാൻ അവന്റെ ചോദ്യത്തിൽ… വിയർത്ത്  പോയി….. അങ്ങനെ ഒരു സംഭവം കൂടി ഉണ്ടല്ലോ….

 

ഡാ… അവരെ രണ്ടുപേരെയും കൂട്ടി വീട്ടിലേക്ക് വാ…..

 

അതൊന്നും പറ്റത്തില്ല നീയും ഞങ്ങളുടെ കൂടെ വരണം….

 

ഞാൻ അതിന് സമ്മതം എന്ന് തലയാട്ടി….. വരാൻ പോകുന്നത് ഒക്കെ മനസ്സിൽ കണ്ടുകൊണ്ട് ഒരു ദീർഘ ശ്വാസം വിട്ടു…..

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.