? ഭാര്യ കലിപ്പാണ് ?08 [Zinan] 492

ഞാൻ ചുറ്റും നോക്കിയപ്പോൾ കാണുന്നത്… കസേരയിൽ കുറേപ്പേർ ഇരിക്കുന്നു… സ്റ്റേജിൽ നോക്കിയപ്പോൾ  വെള്ള വസ്ത്രങ്ങൾ ധരിച്ച് കുറേപ്പേർ ഇരിക്കുന്നുണ്ട്… ഞാനവർക്ക് സലാം പറഞ്ഞുകൊണ്ട് സ്റ്റേജിൽ കേറിയിരുന്നു…. എന്റെ തൊട്ടടുത്തായി മുബിന്റെ ഉപ്പയും ഇരുന്നു….. സൂറത്തും ദിക്റുകൾ സ്വലാത്തും ചൊല്ലി… അതിനുശേഷം എന്റെ കയ്യിലുള്ള മാല ഞാൻ ഉസ്താദിനെ കൊടുത്തു…

 

ഉസ്താദ്… അവളുടെ ഉപ്പയെ കൊണ്ട് ഉസ്താദ് പറയുന്നതിന് അനുസരിച്ചു പറയാൻ ആവശ്യപ്പെട്ടു…. അയാളത് ഏറ്റുപറഞ്ഞു… അടുത്തത് എന്നോട് ഉസ്താദ് പറയുന്നത് അതേപടി പറയാൻ  പറഞ്ഞു…….. ഞാനും… ഉസ്താദ് പറഞ്ഞതുപോലെ പറഞ്ഞു… ഞാൻ കൊടുത്തെ മൂന്നു പവൻ റെ മാല മഹാറായി തീർന്നിരുന്നു…. അതെ അവൾ ഇപ്പോൾ എന്റെ ഭാര്യ ആയി മാറിയിരിക്കുന്നു… ഇനി  അവളുടെ എല്ലാ അവകാശവും എനിക്കുള്ളതാണ്  എന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം……

 

അവിടെ കൂടിയിരുന്നവരെല്ലാം എനിക്ക് കൈ തന്നു… അതിനു തിരിച്ചു അവർക്കെല്ലാം കൈ കൊടുത്തു… അവളുടെ ഉപ്പയും മുബീനു മൊക്കെ എന്നെ ആലിംഗനം ചെയ്തു… ഷമീറും വന്നു എന്നെ കെട്ടിപ്പിടിച്ചു.. നിനക്ക് നല്ലതേ വരും എന്നു പറഞ്ഞ്… ഞാനും അതിനു അവനൊരു മനോഹരമായ പുഞ്ചിരി നൽകി…..

 

എന്നെയും കൂട്ടി ഷമീറും… മുബിന്റെ ഫ്രണ്ട്സ് ഒക്കെ മുബീനയുടെ മുറിയിലേക്ക് പോയി…. അവിടെ പാട്ടും .. താളം പിടിക്കുക  ഒക്കെയായി ഫുൾ കലപില….. ഏകദേശം അരമണിക്കൂറോളം അതു നീണ്ടു നിന്നു…

 

അവരൊക്കെ അരമണിക്കൂറിനുശേഷം  റൂമിൽ  നിന്നു പോയി…… ഷമീർ എന്നെ അവിടെ പിടിച്ചിരുത്തി…. കുറച്ചു സമയങ്ങൾക്കു ശേഷം… ആശിഫയും മുബ്ഷിറയും കുറച്ചു പെൺപടകളും…. ഒപ്പം എന്റെ ഭാര്യയും….. അവർ എന്റെ അരികിലേക്ക് വന്നു… ഞാൻ ഇരുന്ന കട്ടിലിൽ മുബീനയെ ഇരുത്തി…. അവരുടെ ഇടയിൽ നിന്ന്… മുബീനയുടെ ഉമ്മ വന്നു മധുരം എന്റെ വായിൽ വെച്ചു അതിന്റെ പകുതി മുബീനക്കും കൊടുത്തു…..

 

 

ആശിഫയും മുച്ചിയും ഒക്കെ ഫുൾ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്…. അവരൊക്കെ എന്നെ കൊണ്ടു മുബീനയുടെ കഴുത്തിൽ മഹർ അണിയിച്ചു…. അതിനുശേഷം എന്നെക്കൊണ്ട്  അവളുടെ ശരീരത്തിൽ കെട്ടിപ്പിടിച്ചും… ഷോൾഡറിൽ കൈയിട്ടും ഇടുപ്പിൽ പിടിച്ചും ഒക്കെ കുറെ ഫോട്ടോസ് എടുത്തു…. അവളും എന്നോട് എല്ലാ രീതിയിലും സഹകരിച്ചു നിന്നു…..

 

അങ്ങനെ കുറെ നേരത്തെ ഫോട്ടോസ് ഒക്കെ കഴിഞ്ഞു എല്ലാവരും വെളിയിലേക്ക് പോയി….. ഞാനും അവളും  ആശിഫയും മുച്ചിയും മാത്രം അവിടെ ബാക്കിയായി….

 

ആശിഫ എന്നെക്കുറിച്ച് കുറേ വേണ്ടാത്തതും ഇല്ലാത്തതും കുറച്ച് പൊക്കി അടിച്ചു ഒക്കെ പറയുന്നുണ്ട്…..

 

അതൊക്കെ കേട്ട് അവൾ ചിരിക്കുന്നത് ഞാൻ കണ്ടു…..

 

മൂച്ചിയും മുബീനനെ കുറച്ച്…. പറയുന്നുണ്ട്… അതൊക്കെ കേട്ട് ഞാനും അവിടെ ഇരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ ഷമീർ വന്നു എന്നെ ഫുഡ് കഴിക്കാൻ കൂട്ടിക്കൊണ്ടുപോയി……

 

ഞാനും ഷമീറും.. കൂടി നേരെ   ഫുഡ് സെക്ഷനിലേക് പോയി…. അതിൽ ഒരു ടേബിളിൽ ഞാനും അവനും വേറെ കുറച്ച് ആളുകളും ഇരുന്നു…. അവിടെ ഉള്ളവർ  എനിക്ക് വേണ്ടി ഫുഡ് സർവ് ചെയ്യാൻ തുടങ്ങി ഇടക്ക് മുബിന്റെ ഉപ്പയും വന്ന് സർവ് ചെയ്തു…..  ഫുഡ് ഒക്കെ കഴിച്ചു എന്നെ അവിടെയുള്ള സ്റ്റേജിൽ   മുന്നിൽ  വെച്ച  രാജകീയമായ  എന്ന് തോന്നിക്കുന്ന ഒരു സോഫയിൽ ഇരുത്തി…. ഏതാനും സെക്കൻഡുകൾ കൊണ്ട് മുബീനയും വന്നു എന്റെ അരികിൽ ഇരുന്നു…..

 

മുബീനയെ നോക്കുമ്പോൾ… അവൾ വളരെ കൂളായി എല്ലാവരോടും ചിരിച്ചും കളിച്ചു ഒക്കെ നിൽക്കുന്നു…. ഞാൻ അവളെ ഞാൻപോലുമറിയാതെ വായിനോക്കി നിന്ന്….

 

പെട്ടെന്ന് ആഷിക്കേ എന്ന് ആരോ വിളിച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിൽ വരുന്നത്….. ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കിയപ്പോൾ… ഷമീറും ആശിഫയും എന്നെ നോക്കി ചിരിക്കുന്നു…..

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.