? ഭാര്യ കലിപ്പാണ് ?08 [Zinan] 492

അതിനൊന്നും ചിരിച്ചു കൊടുത്തു… എന്റെ ഭാവി ഭാര്യ എന്തുപറയുന്നു…..

 

നിങ്ങൾക്ക്…. കിട്ടിയത് മതിയായില്ലേ ഇത്  അറിഞ്ഞതിൽ പിന്നെ എനിക്ക് നടക്കാനും ഇരിക്കാനും സംസാരിക്കാനും ഒന്നിനും പറ്റുന്നില്ല….. അപ്പോഴാണ് നിങ്ങളുടെ ഭാവി ഭാര്യ എന്തു പറയുന്നു എന്ന് നോക്കേണ്ടത്…..

 

 

ഇങ്ങനെ ചൂടാവല്ലേ…. അതൊക്കെ അങ്ങ് ശരിയാവും …..

 

ഹ്മ്മ്… ശരിയാവുമെന്ന് കരുതാം…. അല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ….

 

അതാണ് എന്റെ പെങ്ങൾ…..

 

ഒന്നു പോടാ മരമാക്രി….. ഉപ്പ എന്നെ കൊല്ലും…..

 

 

ഉപ്പ നിന്നെ ഒന്നും ചെയ്യില്ല….. ഉപ്പ നമ്മളെ സ്വീകരിക്കും എന്ന് തന്നെയാണ്  എന്റെ വിശ്വാസം……

 

ഇക്കാ… അവിടെ ആരോടെങ്കിലും പറഞ്ഞായിരുന്നോ…..

 

എവിടുന്ന്…. ഞാനൊന്നു  പറഞ്ഞില്ല…..

 

മുബീൻ കുറച്ചകലെ നിന്ന്…..ആഷിക്   സമയം ആയി….

 

ഞാൻ ആശിഫയെ നോക്കി… അവളുടെ നെറ്റിയിൽ ചുംബിച്ചു… നീ പ്രാർത്ഥിക്കൂ  എല്ലാം നല്ല രീതിയിൽ നടക്കട്ടെ….

 

 

അവളെന്നെ വാരിപ്പുണർന്നു…. കവിളിലും നെറ്റിയിലും ഒക്കെ ഉമ്മ വെച്ചു…. ഇക്കാ  ധൈര്യമായി  പോയി വാ…. ഒന്നും വരില്ല ഉപ്പ സമ്മതിക്കും എന്നെനിക്ക് ഉറപ്പുണ്ട്…..

 

ഞാനും അതിന് ചിരിച്ചുകൊണ്ട് അവളെ മറികടന്നു മുബിന്റെ അരികിലേക്ക് പോയി…. അവൻ എന്നെയും കുട്ടി… നേരെ പോയത് ഒരു റൂമിലാണ് …. അവിടെ അവന്റെ കുറച്ചു ഫ്രണ്ട്സ് ഉണ്ട്…

 

ബേക്കിൽ നിന്ന് ഷമീർ വന്നു  ….. ഡാ… ആഷിക് നിന്റെ  നിക്കാഹിന് ഡ്രസ്സ് കൊണ്ടുവന്നത് ഞാൻ ആട്ടോ…. വേഗം മാറ്റാൻ നോക്ക്  സമയമില്ല….. ഞാൻ ബെഡിലേക്ക് നോക്കിയപ്പോൾ ഒരു വൈറ്റ് കളർ… കുർത്തയും… പാന്റും തൊപ്പിയുമൊക്കെ അവിടെ കിടക്കുന്നു അവരൊക്കെ എന്റെ ഡ്രസ്സുകൾ അയച്ചു കളഞ്ഞു എന്നെ അവരൊക്കെ കൂടി ഒരുക്കി ഒരു പുയ്യാപ്ല അക്കി…. വേറൊരു ബോക്സിൽ നിന്നും കറുത്ത മുൻ ഭാഗം കൂർത്ത  രണ്ടു ഷൂ കൊണ്ടുവന്ന എന്റെ കാലിൽ ഇട്ടുതന്നു…. അങ്ങനെ അതൊക്കെ കഴിഞ്ഞു എന്നെയും കൂട്ടി അവർ സ്റ്റേജിലേക്ക് പോയി…..

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.