അവന് അതിന് സമ്മതം എന്നതുപോലെ തലയാട്ടി പോയി…
കുറച്ച് സമയത്തിനുശേഷം ആശിഫയും മുമ്പിനും എന്റെ അരികിലേക്ക് വന്നു….
അവളുടെ മുഖത്ത് സന്തോഷവും സങ്കടവും ഒരുപോലെ തളം കെട്ടി നിൽക്കുന്നുണ്ട്….
എന്താ ഇക്ക വിളിച്ചത്…..
നിന്റെ കഴുത്തിലെ മാല ഉരി തന്നെ….
അവൾ ഒന്നും പറയാതെ അവളുടെ കഴുത്തിലെ മാല എനിക്ക് ഊരി തന്നു…..
ഇക്കാക്ക ഇത് കൊണ്ടുപോയി വേറെ നല്ലൊരു മാല വാങ്ങി ഇത്താക്ക് കൊടുത്തേക്ക്……
അതൊന്നും വേണ്ട… ഈ മാല മതി…
അയ്യേ… ഇക്കാക്ക എന്താണ് പറയുന്നത്… ഇത് ഞാൻ കുറേ ഇട്ടത് ആണ്…. അങ്ങനെയുള്ള മാല യാണോ ഇത്താക്ക് മഹറായി കൊടുക്കുന്നത്….
എന്റെ പെങ്ങൾ ഇട്ടതല്ല… അത് ഞാനങ്ങ് സഹിച്ചു… പിന്നെ ഈ മാലക്ക് പകരം നിനക്ക് ഞാൻ വേറൊരു മാല വാങ്ങിത്തരും……
അതല്ലെങ്കിലും ഞാൻ വാങ്ങി പ്പിക്കും….. അതവിടെ നിൽക്കട്ടെ ഇക്കാക്ക് ടെൻഷൻ ഒന്നും ഇല്ലേ…..
ഞാൻ…എന്തിനാടി ടെൻഷൻ അടിക്കുന്നത്…..
ഇവിടെ നിന്ന് പോയാൽ കയറേണ്ടത് നമ്മുടെ വീട്ടിലേക്ക് ആണ്… അത് ഓർമ്മയിൽ നിൽക്കട്ടെ… എനിക്കും ഇപ്പോൾ പേടിയാവുന്നു……
നീയെന്നെ ഓരോന്ന് പറഞ്ഞു പേടിപ്പിക്കല്ലേ….. ഇപ്പോൾതന്നെ പകുതി ആയുസ്സ് പോയി…..
ഇത്രയൊക്കെ പേടി ഉണ്ടായിരുന്നെങ്കിൽ പിന്നെ ഈ പണിക്ക് നിൽക്കണേ…..
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤