പോടാ… നിനക്ക് വിഷമം ആയാൽ എനിക്ക് കോപ്പാണ് … ഞാനിവിടെ മുള്ളിന് മേലെ നിൽക്കുമ്പോഴാണ് അവന്റെ കോനിഷ്ട ചോദ്യങ്ങൾ…..
എടാ… നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ മുതലെടുക്കുക ആണെന്ന്….. ഷമീർ ഉപ്പാനോട് നിന്റെ പേര് പറഞ്ഞപ്പോൾ എനിക്ക് എത്ര സന്തോഷമായി എന്നറിയാമോ…. നിന്റെ കയ്യിൽ എന്റെ പെങ്ങൾ സുരക്ഷിതമായി ഇരിക്കുമെന്ന് വേറെ ആരെക്കാൾ നന്നായി എനിക്കറിയാം……..
അവൻ എന്നെ എത്രമാത്രം വിശ്വസിക്കുന്നു… എന്ന് അവൻ പറഞ്ഞ വാക്കുകളിൽ വ്യക്തമാണ്…. പക്ഷേ ഇതൊന്നുമല്ല എന്റെ ഇപ്പോഴത്തെ പ്രശ്നം ഞാൻ മുബീനയെ നിക്കാഹ് കഴിച്ച എന്റെ വീട്ടുകാർ എന്തുപറയും… ഉപ്പ എന്നെ തല്ലിക്കൊല്ലും ആയിരിക്കും …. വരുന്നിടത്ത് എച്ച് കാണാം എന്ന് മനസ്സിൽ പറഞ്ഞു മുബിനെ ഒന്നു കെട്ടിപ്പിടിച്ചു…. നീ വിഷമിക്കേണ്ട നിന്റെ പെങ്ങൾ നല്ലവൾ ആണെങ്കിൽ ഞാനും നല്ലവനാ… മറിച്ചു നിന്റെ പെങ്ങൾ എന്നെ ഭരിക്കാൻ വന്ന എന്റെ തനിക്കൊണം നീയും അവളും ഒക്കെ കാണും……..
ഞങ്ങളിങ്ങനെ ഒന്നും രണ്ടും പറഞ്ഞിരിക്കുമ്പോൾ ആണ് മുബിന്റെ ഉപ്പ ഞങ്ങളുടെ അരികിലേക്ക് വരുന്നത്……
മക്കളെ നിക്കാഹ് ചെയ്യാൻ സമയമായി… നിങ്ങൾ വേഗം വരാൻ നോക്കൂ എന്നു പറഞ്ഞു എന്റെ കയ്യിലേക്ക് ഒരു ജ്വല്ലറി ബോക്സ് തന്നു…….
ഞാൻ അത് തുറന്നു നോക്കി… അതൊരു മാല യായിരുന്നു…. ഉപ്പ ഇതെന്താ…..
അതു മഹർ….
അത് എനിക്കും മനസ്സിലായി…. മഹർ കൊടുക്കണ്ടത് ഞാനാണ്… നിങ്ങളുടെ കൈയിൽനിന്ന് ഇതിപ്പോൾ വാങ്ങി ഞാൻ അവൾക്ക് അണിയിച്ചു കൊടുത്താൽ അതിൽ പരം അപമാനം എനിക്ക് വേറെയില്ല ….. അതുകൊണ്ട് ഞാൻ ഇത് വാങ്ങില്ല…..
എല്ലാ മോനെ ഈ ലാസ്റ്റ് മിനിറ്റിൽ നീ എവിടുന്ന് കൊണ്ടുവരും മഹർ……
മഹർ കൊടുക്കണം എന്നല്ലേ ഉള്ളൂ…. അത് ഞാൻ കൊടുത്തോളൂ… അതോർത്ത് ഉപ്പ ടെൻഷനടിക്കേണ്ട….. എത്ര മണിക്കാണ് നിക്കാഹ് എന്ന് പറഞ്ഞാൽ മതി…..
അയാൾ എന്നെ ഒന്നു ആലിംഗനം ചെയ്തു…. നീ പറഞ്ഞത് തന്നെയാണ് ശരി…. നീ കൊടുക്കുന്നത് തന്നെയാണ് മഹർ…. എനിക്കിപ്പോൾ ഉറപ്പായി എന്റെ മകൾ നിന്റെ കയ്യിൽ സുരക്ഷിതമാണെന്ന്….. എന്നു പറഞ്ഞു അയാൾ കണ്ണുകൾ തുടച്ചു….12 മണിക്കാണ് നിക്കാഹ്…. ഇപ്പൊ തന്നെ സമയം പതിനൊന്നര യുടെ അടുത്തായി…
ശരി ഉപ്പാ…. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു പിറകിലേക്ക് നടന്നു പോയി…..
ഞാൻ മുബിനെ നോക്കി… നീ… ഒന്ന്… ആശിഫയെ പോയി വിളിച്ചുകൊണ്ടു വാ…..
നമുക്ക് രണ്ടാൾക്കും ഒരുമിച്ച് പോയാൽ പോരെ….
അത് വേണ്ട… നീ അവളെ വിളിച്ച് ഇങ്ങോട്ട് വന്നാൽമതി…..
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤