അതെന്തിനാ നിങ്ങൾ ഇവിടെ കിടക്കുന്നത്…. നിങ്ങൾക്കും വന്നു ബെഡിൽ കിടന്നൂടെ…..
തനിക്ക്…. എന്നെ അക്‌സെപ്റ് ചെയ്യാൻ കഴിയുമോ എന്ന്…. ഡൗട്ട് ഉണ്ടെന്നു… അതാ ഞാൻ ഇവിടെ കിടന്നത്…..
അവളെന്നെ നോക്കിയിട്ട് പറഞ്ഞു…. എനിക്ക് യാതൊരു പ്രശ്നവും ഇല്ല നിങ്ങൾ വന്നു അവിടെ കിടന്നോ…..
ഒന്നും പറയാതെ… തലയണയും പുതപ്പും എടുത്തു… ബെഡിലേക്ക് പോയി കിടന്നു…. അവളും മുടി ഒക്കെ ഒതുക്കി കെട്ടി എന്റെ അരികിൽ വന്നു കിടന്നു……
ഒന്നും മിണ്ടാതെ കിടക്കുന്ന എന്നെ കണ്ടു അവൾ ചോദിച്ചു… നിങ്ങൾ എന്നെ പൂർണ്ണമനസ്സോടെ ആണോ കല്യാണം കഴിച്ചത്…..
അവളെ നോക്കി കൊണ്ടു പറഞ്ഞു…. നിന്നെ ഞാൻ പൂർണ്ണ മനസ്സോടെയാണ് കല്യാണം കഴിച്ചത്…. എനിക്ക് ആകെ ഒരു പേടി ആണ് ഉള്ളൂ…. നിനക്ക് എന്നെ ഉൾക്കൊള്ളാൻ ആവുമോ…. എന്ന്
എനിക്ക് ആദ്യം ഒന്നും… ഉൾക്കൊള്ളാൻ കഴിഞ്ഞില്ല… പിന്നെ നിങ്ങളെന്നെ മഹർ അണിയിച്ചപ്പോൾ തൊട്ടു….. ആകെ ഒരു പരവേശം…. എന്തൊക്കെ എന്നെ ആകർഷിക്കാൻ തുടങ്ങി….. പിന്നെ…. നിങ്ങളെ കാണുമ്പോൾ എനിക്ക് എന്തോ വൈദ്യുതി എന്റെ ശരീരത്തിൽ കേറുന്നത് പോലെ തോന്നിത്തുടങ്ങി…. നിങ്ങളുടെ ഉമ്മാനെയു… ആശിഫയെ ഓക്കേ ഒത്തിരി ഇഷ്ടം ആയി…….
ഞാൻ അവളെ അത്ഭുതത്തോടെ നോക്കി…. മുബീന എന്നെക്കുറിച്ച് നിനക്കെന്തെങ്കിലും അറിയുമോ….. ഞാൻ ഒരു കുടുംബം പോറ്റാൻ കഴിവുള്ളവൻ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ…..
അവൾ അതിന് എനിക്കു മറുപടിയായി തന്നത്…. എന്റെ ചുണ്ടിൽ അവളുടെ ചുടുചുംബനം വന്നു മൂടി. കൊണ്ടാണ് ….
എനിക്ക് എന്താ നടക്കുന്നത് എന്ന് മനസ്സിലാവും മുന്നേയാണ് അവളുടെ ഈ നീക്കം…. ഞാനും കുറച്ചു നേരം അതിൽ ഷോക്കായി നിന്നു….
അവൾ എന്നെ നോക്കി കൊണ്ടു പറഞ്ഞു….. നിനക്ക് കുടുംബം പോറ്റാൻ ഉള്ള കഴിവുണ്ടോ എന്നൊന്നും എനിക്കറിയില്ല…. പക്ഷേ…. സ്നേഹിക്കാനുള്ളഒരു മനസ്സ് ഉണ്ടെന്ന് എനിക്കറിയാം…. അതുമാത്രം മതി ഇനിയങ്ങോട്ട്…… എന്നും പറഞ്ഞു എന്നെ മുറുക്കി കെട്ടിപ്പിടിച്ച്…..
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤