? ഭാര്യ കലിപ്പാണ് ?08 [Zinan] 492

ആ വിട്ടോ വണ്ടി….. എന്ന് പറഞ്ഞു എന്നെ തള്ളി പറഞ്ഞയച്ചു…..

 

ഞാൻ റൂമിൽ പോയി പല്ലും തേച്ചു എന്റെ ബെഡിലേക്ക് ലൈറ്റും ഓഫാക്കി വീണു……

 

 

അഫ്സൽ ഇക്ക പറഞ്ഞ ചില കാര്യങ്ങൾ എന്റെ മനസ്സിനെ കുത്തി നോവിച്ചു…..  ഇക്കാക്ക പറഞ്ഞതുപോലെ…. എനിക്ക് ഒരു കുടുംബം പോറ്റാനുള്ള കഴിവുണ്ടോ…. അവൾക്കെന്നെ ഇഷ്ടം ആവുമോ…. എന്തായാലും കണ്ടറിയാം എന്നും മനസ്സിൽ പറഞ്ഞു ഞാൻ നിദ്രയെ തേടി…..

 

 

നിദ്ര എന്നെ കടാക്ഷിക്കും മുന്നേ റൂമിൽ ലൈറ്റ് പ്രകാശിച്ചു… എന്റെ ഉറക്കം പമ്പ കടത്തികൊണ്ടു  മുബീന ഒരു ഗ്ലാസ് പാലുമായി എന്റെ അരികിൽ വന്നു… അവളുടെ കയ്യിൽ ഉള്ളേ പാൽ ഗ്ലാസ് എനിക്ക് നേരെ നീട്ടിക്കൊണ്ട്…. നാണത്താൽ മുഖം ചുവപ്പിച്ച് തലതാഴ്ത്തി നിൽക്കുന്നു……

 

 

ഞാൻ അവളെ നോക്കി  ….. ഞാൻ ബ്രഷ് ചെയ്തു…. നീ കുടിച്ചോ….. എനിക്ക് രാത്രി പാൽ പതിവില്ല…..

 

ഞാൻ പറയുന്നത് മൊത്തം കേൾക്കാൻ പോലും നിൽക്കാതെ ആ പാൽ ഗ്ലാസ് ഒറ്റയടിക്ക് അവളുടെ വായിലേക്ക് കമത്തി…..

 

ഞാൻ മനസ്സിൽ ചിന്തിച്ച്…. ഇവൾ എനിക്ക് തന്നെയാണ് പാൽ കൊണ്ടുവന്നത്… ഹേയ് അങ്ങനെ വരാൻ ചാൻസില്ല…. അവളൊരു ഫോർമാലിറ്റിക് നീട്ടിയത് ആയിരിക്കും……

 

 

അവള് ആ ഗ്ലാസ് സൈഡിലുള്ള മേശയിൽ വെച്ചിട്ട്…. ഞാൻ വാങ്ങി കൊടുത്തു ഒരു ഡ്രസ്സ് എടുത്തു ബാത്റൂമിലേക്ക് പോയി…..

 

 

ഞാൻ മെല്ലെ കിടക്കയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് … ഒരു  തലയണയും പുതപ്പ് എടുത്തു… സൈഡിലുള്ള സോഫയിൽ പോയി കിടന്നു…

 

കുറച്ചു കഴിഞ്ഞു മുബീന ഫ്രഷ് ആയി റൂമിലേക്ക് വന്നു….. എന്നെ നോക്കി കൊണ്ടു എന്റെ അരികിൽ വന്നു…..

 

 

ഇതെന്താ ഇവിടെ കിടക്കുന്നത്….

 

ഞാൻ എഴുന്നേറ്റ് സോഫയിൽ ഇരുന്നു…. ഹേയ്  താൻ ബെഡിൽ കിടന്നോ… ഞാനിവിടെ കിടന്നോളാം……

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.