? ഭാര്യ കലിപ്പാണ് ?08 [Zinan] 492

 

ആശിഫ അഫ്സൽ ഇക്കയുടെ… മുഖത്തു നോക്കിയിട്ട് പറഞ്ഞു….. നിങ്ങൾ പറയുന്നതൊന്നും എന്റെ ഇക്കാക്ക് ചിലപ്പോൾ ഉണ്ടാവില്ല…. പക്ഷെ ആ മനസ്സിൽ മൊത്തം ഞങ്ങളോടുള്ള സ്നേഹം ആണ്….. ഇക്കയെ വിശ്വസിച്ചു വന്നിട്ടുണ്ടെങ്കിൽ ഇക്കാ കൈവിടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് ….. പിന്നെ നിങ്ങൾ പറഞ്ഞല്ലോ…. കുടുംബം പോറ്റാൻ കഴിവുണ്ടോ എന്ന്…. എന്നാ കേട്ടോ ഉപ്പ  അല്ലാതെ ഈ വീട്ടിൽ സ്വന്തം വിയർപ്പിൽ ഉണ്ടാക്കിയ പൈസ കൊണ്ട് സാധനം വാങ്ങുന്നത്.. ഇക്കായാണ്…. അല്ലാതെ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് എനിക്ക് രണ്ട് ലക്ഷം രൂപയോളാം ശമ്പളം  ഉണ്ട് എന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല… ഇന്നുവരെ നിങ്ങൾ ഈ വീടിനോ എല്ലാ ഞങ്ങൾക്ക് എന്തെങ്കിലും വാങ്ങി തന്നിട്ടുണ്ടോ….. ഞാൻ പറയും… നിങ്ങൾക്ക് കുടുംബം പോറ്റാൻ   ഉള്ള കഴിവില്ല എന്ന്…. നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രമാണ് വലുത്……

 

 

അഫ്സൽ ഇക്ക ഇത് ഒക്കെ കേട്ടു… കലിപ്പായി ആശിഫയെ അടിക്കാൻ കൈ ഉയർത്തി…. വീശിയപ്പോൾ…. അത് അനങ്ങുന്നില്ല…..

 

അഫ്സൽ ഇക്കാ തിരിഞ്ഞു എന്നെ നോക്കി…. കൈ എടുക്കടാ…..

 

 

ഞാൻ കൈ എടുക്കാം…. പക്ഷേ… നിങ്ങളെ കൈ ആശിഫയുടെ നേർക്കു പോയാൽ…. കുറേക്കാലമായി ഓങ്ങി വെച്ചേ…. ഞാനങ്ങു എടുത്തു പെരുമാറും….. ഇക്ക യാണ് കോപ്പാണ് എന്നൊന്നും ഞാൻ നോക്കില്ല….

 

 

അഫ്സൽ  ഇക്കാ കൈയും എടുത്തു   … ചവിട്ടി കുലുക്കിക്കൊണ്ട്  റൂമിലേക്ക് പോയി ശക്തിയിൽ ഡോർ വലിച്ചടച്ചു…..

 

 

ഞാൻ ആശിഫയെ നോക്കിയിട്ടു…. നീ എന്തിനാ ഇക്കയോട് അങ്ങനെയൊക്കെ പറയാൻ പോയേ…..

 

 

പിന്നെ പറയാതെ…. അഫ്സൽ ഇക്ക  പറഞ്ഞത് കേട്ടില്ലേ… ഇന്നുവരെ നമ്മുടെ എന്തെങ്കിലും കാര്യത്തിൽ അയാൾ ഇടപെട്ടിട്ടുണ്ടോ…. നമ്മളെയൊക്കെ ഇതുവരെ സ്വന്തം സഹോദരി സഹോദരനായി  കണ്ടിട്ടുണ്ടോ…. വീട്ടിലുള്ളപ്പോൾ  ഏതുനേരവും  റൂം പൂട്ടി കുത്തിയിരിക്കുന്ന…. അയാൾക്ക് എങ്ങനെ പറയാൻ തോന്നി… എന്റെ ഇക്കാക്ക് കുടുംബം പോറ്റാൻ കഴിവില്ല എന്ന്……

 

 

ഞാൻ ആശിഫയെ ചേർത്തുപിടിച്ചുകൊണ്ട്….. അതൊന്നും ഓർത്തു നീ ടെൻഷനടിക്കേണ്ട…..

 

ഏങ്ങലടിച്ചു കരയുന്നു ശബ്ദം കേട്ടിട്ട് ആണ് തിരിഞ്ഞു നോക്കിയത്….. അവിടെ മുച്ചി കണ്ണുനിറച്ച് കരയുന്നു….

 

63 Comments

  1. ശശി കുറുപ്

    Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ

    1. ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤

Comments are closed.