ഞാൻ ഉമ്മാനോട് ഒരു ചായക്ക് പറഞ്ഞു റൂമിലേക്ക് പോയി…. ഡ്രസ്സ് ഒകെ മാറ്റി… ഒരു ടീ ഷർട്ടും കള്ളിമുണ്ടും ഇട്ടുകൊണ്ട് ബെഡിൽ കിടന്നു…….
ആരോ വന്നു തട്ടി വിളിച്ചപ്പോൾ ആണ് എഴുന്നേറ്റത്… നോക്കുമ്പോൾ മുബീന എനിക്കുള്ള ചായയുമായി നിൽക്കുന്നു…..
ഞാൻ അവളുടെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചു…..
അവൾ എന്നെ നോക്കിയിട്ട് പറഞ്ഞു…. നിങ്ങളെന്താ നിങ്ങൾക്ക് ഒന്നും എടുക്കാതെ വന്നത്….
ഞാൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്….. എന്റെ കയ്യിൽ ഡ്രസ്സ് ഉണ്ട്….. അതാ എടുക്കാത്തത്…..
ഞാൻ കുടിച്ചു കഴിഞ്ഞു ഗ്ലാസ് അവൾക് കൊടുത്തു…..
അവൾ അതു വാങ്ങി…. റൂമിൽ നിന്ന് പോയി….
ഞാനും കുറച്ചു നേരം കണ്ണുകളടച്ചു കിടന്നു…… കുറച്ചു കഴിഞ്ഞപ്പോൾ ആശിഫ വന്നു എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു…. ഫുഡ് കഴിക്കാൻ വരാൻ പറഞ്ഞു……
ഞാൻ ബാത്റൂമിലേക്ക് പോയി…. വുളുഹ് എടുത്തു ഇഷാഹ് നിസ്കാരം നിർവഹിച്ചു…. താഴെ പോയി ടേബിളിൽ ഇരുന്നു…..
മിച്ചു…. എന്നെ നോക്കി ചിരിച്ചുകൊണ്ട്…. ഡ്രസ്സ് അടിപൊളി ആയിട്ടുണ്ട്… അവൾക്ക് നല്ലോണം ഇഷ്ടം ആയി പോലോ…..
ആ സമയം എനിക്കുള്ള ഫുഡ് എന്റെ പ്ലേറ്റുകളിൽ വിളമ്പുകയായിരുന്നു മുബീന….
ഞാൻ മിച്ചുനെ… നോക്കി പറഞ്ഞു…. താങ്ക്സ്… നിനക്ക് ഡ്രസ്സ് കറക്റ്റ് ആണോ…..
അവൾ എന്നെ നോക്കി…. അതെ… എനിക്ക് ഞാൻ പോലും എടുത്താൽ ഇത്ര കറക്റ്റ് അളവിൽ കിട്ടില്ല…. ഇക്കാനെ… ഞാൻ സമ്മതിച്ചു തന്നു…..
Adutha part എന്നാ വരുന്നത്. ഉടനെ കാണുമോ
ഇന്നു വരും എന്നാണ് എന്റെ ഒരു പ്രതീക്ഷ… വായിക്കു… ❤❤❤